പകല്‍ സമയം ഉറങ്ങാന്‍ പറ്റാത്ത ആളാണ് ഞാന്‍. രാത്രിയും പകലും ഉറങ്ങാതിരിക്കുന്നത് ആലോചിച്ച് നോക്കൂ. ഒന്നോ രണ്ടോ ദിവസമല്ല, 30 ദിവസത്തോളം ഇങ്ങനെ പോയി. ശ്യാം സിംഗ റോയി എന്ന ഈ സിനിമയ്ക്കിടെ മറ്റ് സിനിമകളും ചെയ്യുന്നുണ്ട്. ബ്രേക്ക് എടുക്കുന്നില്ലായിരുന്നു. ഒരു ദിവസം താന്‍ കരഞ്ഞ് പോയി. സിനിമകളില്‍ അഭിനയിക്കണം, പക്ഷെ ഒരു ദിവസം ഒഴിവ് കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോയി. ആരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. പക്ഷെ ഞാന്‍ കരയുന്നത് അനിയത്തി കണ്ടു. അവള് നേരെ പ്രൊഡ്യൂസറിനടുത്ത് പോയി ഞാന്‍ കരയുകയാണ്, ഒരു ദിവസം ഒഴിവ് കൊടുക്കണമെന്ന് പറഞ്ഞു. നിര്‍മാതാവിന്റെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തി. തന്റെ ബുദ്ധിമുട്ട് കണ്ട് നിര്‍മാതാവിന് വിഷമമായി. പത്ത് ദിവസം ഓഫ് എടുക്കൂ, ഇഷ്ടമുള്ളതെല്ലാം ചെയ്യ്, തയാറായ ശേഷം തിരിച്ച് വരൂ എന്നാണ് നിര്‍മാതാവ് പറഞ്ഞത്. ശ്യാം സിംഗ റോയിയിലെ മുഴുവന്‍ പേരും തന്നെ…
Read MoreCategory: Movies
കൂട്ടുകാരിയുടെ സഹോദരനോടു പ്രണയം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം തകർത്തു കളഞ്ഞു: തമന്ന ഭാട്ടിയ
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും നിറയെ അരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. താരം അടുത്തിടെ ചെയ്ത ഡാന്‍സ് നമ്പറുകള്‍ വലിയഹിറ്റായിരുന്നു. മുമ്പ് സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും സംസാരിക്കാതിരുന്ന തമന്ന ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ തുറന്നു പറയാറുണ്ട്. നടന് വിജയ് വര്‍മയുമായി പ്രണയത്തിലാണ് നടി. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയില്‍ ഒരുമിച്ച് അഭിനയിക്കവെയാണ് തമന്നയും വിജയ് വര്‍മയും പ്രണയത്തിലാകുന്നത്. മുമ്പൊരിക്കല്‍ തനിക്കൊരാളോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് തമന്ന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കൂട്ടുകാരിയുടെ സഹോദരനോടാണ് തമന്നയ്ക്ക് ഇഷ്ടം തോന്നിയത്. ഇയാളെ കാണാന്‍ വേണ്ടി മാത്രം താന്‍ സുഹൃത്തിനടുത്തേക്ക് പോകുമായിരുന്നെന്ന് തമന്ന തുറന്ന് പറഞ്ഞു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തമന്നയ്ക്ക് ആ ഇഷ്ടം തോന്നിയത്. ഒരുപാട് ദിവസം അവനോട് ആരാധന തോന്നി. എന്നാല്‍ ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ തന്നെ നിരാശപ്പെടുത്തിയ പ്രതികരണമാണുണ്ടായതെന്നും തമന്ന ഓര്‍ത്തു. എന്റെ സഹോദരിയുടെ സുഹൃത്താണ് നീ.…
Read Moreഅരക്കോടി രൂപ തന്നില്ലങ്കിൽ കൊന്നു കളയും : ഷാരൂഖിന് വധഭീഷണി; അഭിഭാഷകൻ അറസ്റ്റിൽ
മുംബൈ: ബാന്ദ്ര പോലീസിന്റെ ഫോണില്‍ വിളിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരേ വധഭീഷണി മുഴക്കിയ ഛത്തീസ്ഗഢ് റായ്പുർ സ്വദേശിയായ അഭിഭാഷകൻ ഫൈസാൻ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ വിളിച്ച് ഷാരൂഖ് ഖാനോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ബാന്ദ്ര പോലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. മദ്യലഹരിയില്‍ ആയിരിക്കാം ഇയാള്‍ ഇത് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Moreഭരതൻ ചിത്രത്തിൽ അഭിനയിക്കാൻ ഒരാഴ്ച വെയില് കൊണ്ട് ശരീരം കറുപ്പിച്ചു: വിനീത്
എംടി സാറിന്റെ തിരക്കഥയിൽ ഭരതേട്ടന് ഋഷിശൃംഗന്‍ എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. അതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം എനിക്ക് കിട്ടി. എന്റെ ആദ്യ സിനിമയ്ക്ക് മുന്‍പുള്ള കാര്യമാണിത്. അന്ന് ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. എം ഡി സാറിന്റെ നിര്‍ദേശത്താല്‍ ഞാന്‍ ഭരതേട്ടനെ മദിരാശിയിലുള്ള വീട്ടില്‍ പോയി കണ്ടു. ഋഷിശൃംഗന്റെ കഥ മുഴുവന്‍ എനിക്ക് പറഞ്ഞു തന്നു. സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ എന്തുകൊണ്ടോ ആ സിനിമ നടന്നില്ല. പിന്നീട് ആവാരംപൂവ്, പ്രണാമം എന്നീ ചിത്രങ്ങളില്‍ ഞാന്‍ ഭരതേട്ടനൊപ്പം വര്‍ക്ക് ചെയ്തു. സിനിമ ജീവിതത്തില്‍ ഏറ്റവും ആഹ്ലാദത്തോടെ കൂടെ ചെയ്ത ചിത്രമായിരുന്നു അത്. ആവാരം പൂവിലെ കഥാപാത്രത്തിന് വേണ്ടി താമസിച്ചിരുന്ന നാഗര്‍കോവിലിലെ ലോഡ്ജിന്റെ ടെറസിന് മുകളില്‍ കിടന്നു ഒരാഴ്ച വെയില് കൊണ്ട് ഞാന്‍ ശരീരം കറുപ്പിച്ചിരുന്നു. എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു പത്മരാജന് സംവിധാനം ചെയ്ത നമുക്ക്…
Read Moreപേഴ്സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ ഡിവോഴ്സായതോടെ രാജ്യംവിട്ടു പോകാൻ തോന്നി: ശ്രുതി ഹസൻ
കഴിഞ്ഞ ദിവസമായിരുന്നു ഉലകനായകന് കമല്‍ ഹാസന്റെ ജന്മദിനം. ഇതിനോട് അനുബന്ധിച്ച് നടനെക്കുറിച്ചുള്ള നിരവധി കഥകൾ പുറത്തുവന്നിരുന്നു. നടന്റെ വിവാഹ ജീവിതം പരാജയപ്പെട്ടതും പ്രണയകഥകളുമൊക്കെ അതിലുണ്ടായിരുന്നു. കൂട്ടത്തില്‍ നടിയും മകളുമായ ശ്രുതി ഹാസന് പങ്കുവച്ച ചില കാര്യങ്ങളും ശ്രദ്ധേയമായി. തന്റെ മാതാപിതാക്കളെക്കുറിച്ചും അവരുടെ വേര്‍പിരിയലിനെക്കുറിച്ചും ശ്രുതി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. പേഴ്സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ ഡിവോഴ്സായതോടെ രാജ്യംവിട്ടു പോകാനാണ് തനിക്കു തോന്നിയതെന്നാണ് ശ്രുതി പറയുന്നത്. തമിഴിലെ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രി. എന്റെ അപ്പ എന്ന് പറയുന്നത് അപൂര്‍വ പ്രതിഭാസമാണ്. അതെനിക്കു ചെറിയ പ്രായത്തിലെ മനസിലായിരുന്നു. അദ്ദേഹം ഒരു സെലിബ്രിറ്റി ആണെന്നും ഞാന്‍ കണ്ട ആളുകളില്‍ നിന്ന് ഏറെ വ്യത്യസ്തനാണെന്നും എനിക്ക് നേരത്തെ മനസിലായി. അച്ഛനും അമ്മയും അവരുടേതായ വ്യക്തി താല്പര്യമുള്ളവരും ശാഠ്യക്കാരും ആയിരുന്നു. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവും. വളര്‍ന്നപ്പോള്‍…
Read Moreഇപ്പോള്‍ അവന് സ്പെയിനിലെ ഫാമിലാണ്: കുതിരയെയോ ആട്ടിന്‍കുട്ടികളെയോ ഒക്കെ നോക്കുക ആയിരിക്കാം; പ്രണവിനെ കുറിച്ച് സുചിത്ര മോഹൻലാൽ
അപ്പുവിന് ഇഷ്ടമുള്ളതേ അവൻ ചെയ്യൂ നമ്മള് അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവന് ചെയ്യുകയുള്ളൂ എന്ന് സുചിത്ര മോഹൻലാൽ. ഇപ്പോള്‍ അവന് സ്പെയിനിലാണ്. രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവന്.രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാന്‍ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികള്‍ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു ബാലന്‍സിംഗ് ആണല്ലോ എന്ന് തോന്നി. ഇപ്പോള്‍ സ്പെയിനില്‍ ആണെങ്കിലും അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കുക ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതല്‍ എനിക്കറിയില്ല. അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടില്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ്…
Read More‘ഇതൊക്കെയാണ് തിരിച്ചുവരവ്’: ഗ്ലാമർ ലുക്കിൽ മനം കവർന്ന് ഭാമ
നാടൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഭാമ. കുറച്ചു കാലമായി സിനിമയിൽനിന്ന് മാറി നിൽക്കുകയാണെങ്കിലും ഫാഷൻ ഫോട്ടോഷൂട്ടുകളിൽ സജീവമാണ് താരം. ദുബായിൽ ഗ്ലാമർ ലുക്കിലെത്തിയ താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മോഡേൺ ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ബ്ലാക്ക് മിനി ഫ്രോക്കിനൊപ്പം ഓവർസൈസ്ഡ് ഷർട്ട് പെയർ ചെയ്തിരിക്കുന്നു. പലരും താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചു. ‘ഇതൊക്കെയാണ് തിരിച്ചുവരവ്’ എന്നാണ് ഒരു ആരാധകൻ കുറിച്ച കമൻ്റ്.ഈയടുത്താണ് മോഡേൺ വേഷങ്ങളിലുള്ള ചിത്രങ്ങൾ ഭാമ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.
Read Moreഅയ്യോ അച്ഛാ പോകല്ലേ… അച്ഛൻ മരിച്ചുകിടക്കുമ്പോൾ എനിക്ക് ആ ഡയലോഗ് ഓർമ്മവന്നെന്ന് സംഗീത
അയ്യോ ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിച്ചതും അതിലെ ഡയലോഗുകളും എന്റെ ഒരു വിഷമഘട്ടത്തില്‍ പോലും ഓര്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് അയ്യോ അച്ഛാ പോകല്ലേ… എന്നു തുടങ്ങുന്നത്. യഥാര്‍ഥത്തില്‍ എന്റെ അച്ഛന് മരിച്ചു കിടക്കുമ്പോള്‍ എനിക്ക് ആ ഡയലോഗ് ഓര്മ വന്നു. അന്ന് ഞങ്ങളെല്ലാവരും ചുറ്റുമിരുന്ന് കരയുകയാണ്. അച്ഛാ എന്നാണ് ഞാന്‍ വിളിച്ചു കൊണ്ടിരുന്നത്. അവസാനം അച്ഛനെ അവിടുന്ന് എടുത്തു കൊണ്ടു പോകുമ്പോള്‍ ഞാന്‍ കരയുന്നത് ആ സിനിമയിലെ ഡയലോഗ് പോലെയായിരുന്നു. ആ സമയത്ത് തമാശയായിട്ടല്ല, എങ്കിലും എന്റെ മനസില്‍ വന്നത് ആ ഡയലോഗ് തന്നെയായിരുന്നു. വേറെ ആര്‍ക്കും അതു മനസിലായിട്ടുണ്ടാവില്ല. -സംഗീത
Read Moreലാലു എനിക്ക് അനുജനെപോലെ; നല്ല ക്ഷമയുളള വ്യക്തിയാണ് മോഹൻലാലെന്ന് മല്ലിക സുകുമാരൻ
മോഹൻലാൽ എനിക്കെപ്പോഴും ഒരു കുട്ടിയെ പോലെയാണ്. ഞങ്ങളുടെ വീട്ടിൽ കളിച്ചുവളർന്ന കുട്ടിയാണ് ലാലു (മോഹൻലാൽ). അവന്റെ കുസൃതി കാണുമ്പോൾ എല്ലാവർക്കും പേടിയാകുമായിരുന്നു.അതുകൊണ്ട് അവൻ വീട്ടിലെത്തിയാൽ അവനെ നോക്കാനുളള ഉത്തരവാദിത്തം എനിക്കായി. അതുകൊണ്ടുതന്നെ ലാലു എനിക്കൊരു അനുജനെ പോലെയാണ്. വലിയ വേദികളിൽ നിൽക്കുമ്പോഴും ഞാൻ മോഹൻലാലിനെ ലാലു എന്നാണ് വിളിക്കുന്നത്. അവന്റെ സിനിമയിലെ വളർച്ച കണ്ട വ്യക്തിയാണ് ഞാൻ. അവന്റെ അച്ഛൻ ലോ സെക്രട്ടറിയായിരുന്നു. ലാലുവും നിയമത്തിന്റെ വഴിയിൽ പഠനം തിരഞ്ഞെടുക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. അപ്പോഴാണ് തിരനോട്ടം എന്ന ചിത്രത്തിൽ അവൻ അഭിനയിക്കുന്നുവെന്നറിഞ്ഞത്. അവനെല്ലാം വഴങ്ങും. അവന്റെ മഞ്ഞിൽ വിരിഞ്ഞപ്പൂവ് എന്ന ചിത്രം കണ്ടപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു. ആ സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ എനിക്ക് അവസരം ലഭിച്ചു. നല്ല ക്ഷമയുളള വ്യക്തിയാണ് ലാലു. ഇന്ദ്രനും രാജുവിനും അതില്ല. എത്ര തിരക്കിലും പ്രേക്ഷകരോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ക്ഷമയോടെ ചിരിച്ച്…
Read Moreഞെട്ടിക്കാൻ പുതിയ ലുക്കിൽ അനുഷ്ക
നടി അനുഷ്ക ഷെട്ടിയുടെ അടുത്ത ചിത്രമായ ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ ഏഴിന് പുറത്തിറങ്ങി. 2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം സംവിധായകൻ കൃഷ് ജഗർലമുടിയും അനുഷ്കയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഗംഭീരമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. വലിയ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്ക ചിത്രത്തിന്റെ പ്രഖ്യാപനം വരുന്നത്. തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഇര, ക്രിമിനല്‍, ഇതിഹാസം, ഘാട്ടി ഇനി രാജ്ഞി ഭരിക്കും എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാംഗ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. അതേ സമയം കഴിഞ്ഞ…
Read More