ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ‘‘സമയമിതപൂർവ സായാഹ്നം’’ എന്ന ഗാനം എന്നെ ഏറെ കുഴപ്പിച്ചതാണ്. 5 മണിക്കൂറിലധികം സമയമാണ് ആ ഗാനത്തിന്റെ റെക്കോർഡിംഗ് പൂർത്തിയാക്കിയത്. ഔസേപ്പച്ചൻ ചേട്ടൻ എല്ലാത്തരത്തിലും പൂർണത നോക്കുന്നയാളാണ്. ഓരോ വരി പാടി നോക്കുമ്പോഴും ചിലപ്പോൾ എനിക്ക് തൃപ്തിയാകില്ല, ചിലപ്പോൾ ഔസേപ്പച്ചൻ ചേട്ടനു തൃപ്തിയാകില്ല. അങ്ങനെ പാടിപ്പാടി 5 മണിക്കൂറിനു മുകളിൽ പോയി റെക്കോർഡിംഗ്. ഒടുവിൽ ഞാൻ മടുത്തു. ആ പാട്ടിലെ ദാസേട്ടൻ പാടിയ ഭാഗം അമേരിക്കയിൽ വച്ച് റെക്കോർഡ് ചെയ്തതാണ്. അദ്ദേഹം അമേരിക്കയിൽ സെറ്റിൽഡ് ആകാൻ വേണ്ടി പോയതായിരുന്നു. ആ സമയത്ത് അവിടെയൊരു റെക്കോർഡിംഗ് സ്റ്റുഡിയോ ഓക്കെ സെറ്റ് ചെയ്തു. അതിനുശേഷം കുറേപ്പാട്ടുകളൊക്കെ അദ്ദേഹം അവിടെനിന്നു പാടി അയച്ചിട്ടുണ്ട് എന്ന് എം. ജി. ശ്രീകുമാർ
Read MoreCategory: Movies
‘തനിക്കും കുടുംബത്തിനും വേണ്ടി ജ്യോതിക സ്വന്തം കരിയർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ജീവിത ശൈലി എല്ലാം വിട്ട് ചെന്നൈയിൽ താമസം ആക്കി’: സൂര്യ
പതിനെട്ടാമത്തെ വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. വിവാഹത്തിനുശേഷം 27 വർഷം എനിക്കൊപ്പം ചെന്നൈയിൽ ആയിരുന്നു ജ്യോതിക ഉണ്ടായിരുന്നത്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ജ്യോതിക സ്വന്തം കരിയർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ജീവിത ശൈലി എല്ലാം വിട്ടാണ് ചെന്നൈയിൽ താമസം ആക്കിയത്. ബാന്ദ്രയിൽ ആയിരുന്നു ജ്യോതിക ജനിച്ച് വളർന്നത്. 27 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണം എന്ന് ജ്യോതിക ആഗ്രഹിച്ചു. ഒരു പുരുഷന് എന്തെല്ലാം ആവശ്യമാണോ അതെല്ലാം സ്ത്രീയ്ക്കും ആവശ്യമാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കളോടൊപ്പം പോകുന്നതിന് ഞാൻ തടസം നിന്നില്ല. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാതെ അവളെ മാറ്റി നിർത്തുന്നത് എന്തിനാണ്. നടി എന്ന നിലയിൽ അവളുടെ വളർച്ച എനിക്കും സന്തോഷമുണ്ടാക്കുന്നുണ്ട്. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് മാറ്റം വരുത്താൻ പോകുന്നത്. -സൂര്യ
Read More‘തെരി’ റീമേക്ക്: ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ കീർത്തി സുരേഷ്
വിജയ്-അറ്റ്ലി ചിത്രം ‘തെരി’ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. ‘ബേബി ജോൺ’ എന്നാണ് ഹിന്ദിയിൽ സിനിമയുടെ ടൈറ്റിൽ. വരുൺ ധവാൻ നായകനാകുന്ന ചിത്രം അറ്റ്ലിയാണ് നിർമിക്കുന്നത്. 2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തെരി’ സിനിമയുടെ അതേ ഫോർമാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നതെന്ന് ടീസറിൽ നിന്നു വ്യക്തം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.സമാന്തയും എമി ജാക്സണുമായിരുന്നു തെരിയിലെ നായികമാർ. ഹിന്ദിയിലെത്തുമ്പോൾ സമാന്ത അവതരിപ്പിച്ച വേഷമാകും കീർത്തി ചെയ്യുക. കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. എമി ജാക്സൺ അവതരിപ്പിച്ച കഥാപാത്രമായി വാമിഖ ഗബ്ബി എത്തുന്നു. ജാക്ക് ഷ്റോഫ്…
Read Moreസൽമാൻ ഖാന് വധഭീഷണി; ഒരാൾ കൂടി അറസ്റ്റിൽ
ഹാവേരി: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശിയായ വിക്രം എന്നറിയപ്പെടുന്ന ഭിഖ റാം (32)ആണ് കർണാകയിലെ ഹാവേരിയിൽ അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പോലീസിനു കൈമാറി. പ്രതികൾ ഹാവേരിയിലേക്ക് പോകുന്നതിന് മുമ്പ് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി പോലീസ് അറിയിച്ചു. നിർമാണ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ഇയാൾ ഗൗഡർ ഓനിയിലെ വാടകമുറിയിലാണ് താമസിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Read Moreപതിമൂന്ന് വർഷത്തെ ദാമ്പത്യ ജീവിതം; സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി
പതിമൂന്ന് വർഷത്തെ ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിൽ പങ്കുചേർന്നു. മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏറെക്കാലമായി ഇരുവരുടെയും മനസിൽ ഇങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഇരുവരോടും അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞു. മക്കൾക്ക് ചടങ്ങിന്റെ പ്രധാന്യം മനസിലാക്കാനുള്ള പ്രായമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു. സണ്ണി-ഡാനിയൽ ദമ്പതികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്. വിവാഹമോതിരം നൽകി സണ്ണിക്ക് ഡാനിയൽ സർപ്രൈസ് ഒരുക്കിയിരുന്നു. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. 2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ൽ സണ്ണി ലിയോണും ഡാനിയൽ വെബറും ചേർന്ന് ഒന്നര…
Read Moreജീവിതത്തെക്കുറിച്ച് പഠിച്ചതും നല്ല വ്യക്തിയായതുമെല്ലാം ജ്യോതികയിലൂടെയെന്ന് സൂര്യ
പോസിറ്റീവായ വ്യക്തികൾ ചുറ്റുമുണ്ടാകുന്നത് അനുഗ്രഹമാണ്. രണ്ട് മൂന്ന് വർഷം കാര്യങ്ങൾ ആഗ്രഹിച്ചത് പോലെ പോയില്ലെങ്കിൽ പോലും ജ്യോതികയ്ക്കൊപ്പമിരുന്ന് സംസാരിച്ചപ്പോൾ ജീവിതം മാറുകയും മനോഹരമാവുകയും ചെയ്തു. എനിക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതമാണ്, എന്തിന് ആശങ്കപ്പെടണം എന്ന് തോന്നി. നമ്മുടെ വളർച്ചയെക്കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അവരോട് സംസാരിക്കുന്നതാണ് ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ. ജ്യോതിക എന്റെ ജീവിതത്തിലുള്ളത് അനുഗ്രഹമാണ്. എനിക്ക് മാത്രമല്ല, എന്റെ കുട്ടികൾക്കും കുടുംബത്തിനും അങ്ങനെയാണ്. ഗജിനി എന്ന സിനിമയിൽ നളിനി ശ്രീരാമാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. അതേസമയം ഗാന രംഗങ്ങളിൽ എന്റെ കോസ്റ്റ്യൂം ഡിസൈനർ ജ്യോതികയായിരുന്നു. ഞങ്ങൾ രണ്ട് പേരും ഷോപ്പിംഗിന് പോയി. സുട്ടും വിഴിച്ചൂടാരേ… എന്ന ഗാനത്തിലെ എന്റെ കോസ്റ്റ്യൂമുകൾ ജ്യോതികയും ചേർന്നാണ് എടുത്തത്. ചില ഫംഗ്ഷനും മറ്റ് ഇവന്റുകൾക്കുമായി ഞാൻ ജ്യോതികയ്ക്കൊപ്പം ഷോപ്പിംഗിന് പോയിട്ടുണ്ട്. ജ്യോതികയ്ക്ക് നല്ല ഫാഷൻ സെൻസുണ്ട്. ജീവിതത്തെക്കുറിച്ച് പഠിച്ചതും നല്ല വ്യക്തിയായതുമെല്ലാം…
Read Moreനിഖില എന്ന വ്യക്തി അങ്ങനെയാണ്; നടിയുടെ ക്വാളിറ്റ് എടുത്ത് പറഞ്ഞ് നസ്ലിൻ
ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖില. എനിക്ക് നിഖിലയെയും അവരുടെ അമ്മയെയും ഫാമിലിയെയും വളരെ അടുത്ത് അറിയാവുന്നതാണ്. നിഖിലേച്ചീടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന്. ആ ക്യാരക്ടർ ഇനി മാറ്റാൻ പറ്റില്ല. നിഖില എന്ന് പറയുന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ ഹേർട്ട് ചെയ്യാൻ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ട് കൊടുക്കുന്നത്. കാര്യങ്ങള്‍ സ്ട്രെയിറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയാണ് എനിക്ക് തോന്നിയിട്ടുള്ളതെന്ന് നസ്ലിൻ
Read Moreകടക്ക് പുറത്ത്… ചലച്ചിത്ര നിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കി; അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണു നടപടി
കൊച്ചി: ചലചിത്ര നിര്‍മാതാവ് സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേ പ്രത്യേക അന്വേഷണ സംഘത്തിന് സാന്ദ്ര പരാതി നല്‍കിയിരുന്നു. സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രതോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പൊളിച്ച് പണിയണമെന്നും സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളില്‍നിന്ന് സംഘടന മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട് സംഘടനക്ക് കത്തുനല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന വലിയ മൗനം പാലിച്ചുവെന്നും ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് സംഘടന നിലകൊള്ളുന്നതെന്നും സാന്ദ്ര തുറന്നുപറഞ്ഞിരുന്നു.
Read Moreപാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുക: പ്രൊഫഷണലിസം കൊണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്; ധ്യാൻ ശ്രീനിവാസൻ
പാഷൻ കൊണ്ട് സിനിമയിൽ വന്ന ആളല്ല. ഒരു അവസരം കിട്ടി, അതിൽ നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുകയാണ് താൻ ചെയ്യാറുള്ളത്. പ്രിവിലേജുകളൊന്നുമില്ല. ഇവരൊക്കെ എന്നെ സിനിമയിലേക്ക് വിളിക്കുന്നതിന് കാരണം പ്രൊഫഷണലിസം കൊണ്ടാണ് എന്ന് ധ്യാൻ ശ്രീനിവാസൻ. പ്രൊഫഷണലാണെങ്കിൽ പാഷനില്ലെങ്കിൽ പോലും കുഴപ്പമില്ല. ജോലി ജോലിയായിട്ട് കാണണം. സമയത്ത് പോകുക. കൃത്യമായി ജോലി തീർത്ത് പോകുക എന്നതെല്ലാം വളരെ പ്രധാനമാണ്. ഇത്രയും ആൾക്കാരുമായുള്ള റിലേഷൻഷിപ്പാണ്. മലയാളത്തിലെ ഒരു വിധം എല്ലാ പ്രൊഡക്ഷൻ മാനേജർക്കൊപ്പവും പ്രൊഡക്ഷൻ ഹൗസിനോടൊപ്പവും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അടുത്ത പടങ്ങൾ വരുമ്പോൾ എന്നെ പരിഗണിക്കും. സിനിമയുടെ വിജയ പരാജയമൊന്നും എന്നെ ബാധിച്ചിട്ടില്ല എന്ന് ധ്യാൻ ശ്രീനിവാസൻ.
Read Moreതിരിച്ചുവരവിനു കാരണം മക്കൾ: വാണി വിശ്വനാഥ്
സിനിമയില്‍ നിന്നു വലിയ ഇടവേള എടുത്തതിനുശേഷം തിരിച്ചുവരവ് നടത്തിയതിന് പിന്നില്‍ മക്കളാണെന്ന് വാണി വിശ്വനാഥ്. അമ്മ എന്താണ് അഭിനയിക്കാത്തത് എന്നാണ് മക്കള്‍ ചോദിച്ചത്. അവര്‍ കൂടുതലും തമിഴ് സിനിമകളാണ് കാണാറുള്ളത്. ഇടയ്ക്ക് എന്റെ സിനിമകള്‍ കാണും. അത് കണ്ടതിനുശേഷം എന്തിനാണ് അമ്മാ… ഇപ്പോള്‍ അഭിനയം നിര്‍ത്തിയത് എന്നാണ് അവരുടെ ചോദ്യം. ഞാന്‍ ഭയങ്കര മടിച്ചിയായി പോയി. എനിക്ക് മക്കളെ നോക്കാന്‍ തന്നെ 24 മണിക്കൂര്‍ തികയാതെ വരാറുണ്ടായിരുന്നു. ആ മടിയിലൂടെയാണ് ഇടവേള നീണ്ടു പോയത്. പിന്നെ നല്ല നല്ല കഥാപാത്രങ്ങള്‍ വന്നപ്പോള്‍ ചെയ്യണോ വേണ്ടയോ എന്ന സംശയമായിരുന്നു. ഈ സിനിമയെ കുറിച്ച് (ഒരു അന്വേഷണത്തിന്റെ തുടക്കം) പറഞ്ഞപ്പോള്‍ വാണി തന്നെ ഇത് ചെയ്യണമെന്നും എങ്കിലേ അത് ശരിയാവുകയുള്ളൂ എന്നും സംവിധായകന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിലും വിശ്വാസത്തിലുമാണ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ വരുന്നത്. വാണി വിശ്വനാഥ് പറഞ്ഞു.
Read More