വേ​ദ​ര​ത്‌​ന പു​ര​സ്‌​കാ​രം ബ്ലെ​സി​ക്ക്: മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്ക് വി​ല ക​ല്പി​ക്കു​ന്ന​തും സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​നു​ത​കു​ന്ന​തു​മാ​യ ച​ല​ച്ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തു പ​രി​ഗ​ണിച്ചാണ് പുരസ്കാരം

അ​ടൂ​ര്‍: വേ​ദ​ര​ത്‌​നം കാ​യം​കു​ളം ഫി​ലി​പ്പോ​സ് റ​മ്പാ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി അ​ദ്ദേ​ഹം ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ണ്ണ​ങ്കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ ന​ല്‍​കി​വ​രു​ന്ന വേ​ദ​ര​ത്‌​ന പു​ര​സ്‌​കാ​രം സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​ക്ക്. 20,001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ഫി​ലി​പ്പോ​സ് റ​മ്പാ​ന്‍റെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ത്തി​നു ഡോ.​സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മാ​നി​ക്കു​മെ​ന്ന് പു​ര​സ്‌​കാ​രം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പ്ര​ഫ.​ഡി.​കെ. ജോ​ണ്‍ അ​റി​യി​ച്ചു. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്ക് വി​ല ക​ല്പി​ക്കു​ന്ന​തും സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​നു​ത​കു​ന്ന​തു​മാ​യ ച​ല​ച്ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തു പ​രി​ഗ​ണി​ച്ചാ​ണ് 2024ലെ ​പു​ര​സ്‌​കാ​ര​ത്തി​ന് ബ്ലെ​സി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ശു​ദ്ധ വേ​ദ​പു​സ്ത​കം മ​ല​യാ​ള​ത്തി​ലേ​ക്ക് ആ​ദ്യ​മാ​യി വി​വ​ര്‍​ത്ത​നം ചെ​യ്ത കാ​യം​കു​ളം ഫി​ലി​പ്പോ​സ് റ​മ്പാ​നെ സ​ഭ വേ​ദ​ര​ത്‌​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന സ്വ​ർ​ഗം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

​അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, അ​ന​ന്യ, മ​ഞ്ജു പി​ള്ള എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി റെ​ജി​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന സ്വ​ർ​ഗം എ​ട്ടി​നു പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. സി​ജോ​യ് വ​ർ​ഗീ​സ്, വി​നീ​ത് ത​ട്ടി​ൽ, സ​ജി​ൻ ചെ​റു​ക​യി​ൽ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, ര​ഞ്ജി ക​ങ്കോ​ൽ, ഉ​ണ്ണി രാ​ജ, പു​ത്തി​ല്ലം ഭാ​സി, മ​നോ​ഹ​രി ജോ​യ് തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ് ആ​ൻ​ഡ് ടീം ​നി​ർ​മി​ക്കു​ന്ന ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം എ​സ്. ശ​ര​വ​ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​സം​യോ​ജ​നം ഡോ​ൺ​മാ​ക്സ്, കൊ​റി​യോ​ഗ്രാ​ഫി ​ക​ല, ക​ലാ​സം​വി​ധാ​നം അ​പ്പു​ണ്ണി സാ​ജ​ൻ, മേ​ക്ക​പ്പ്-​പാ​ണ്ഡ്യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം-​റോ​സ് റെ​ജി​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- തോ​ബി​യാ​സ്. പി​ആ​ർഒ- ​എ.എ​സ്. ദി​നേ​ശ്

Read More

ജീ​ത്തു സാ​റി​ന്‍റെ ഫാ​മി​ലി​യു​മാ​യി അ​ടു​ത്ത ബ​ന്ധം, ഏത് സമയത്തും അദ്ദേഹത്തിന്‍റെ സിനിമാ ഷൂ​ട്ടിം​ഗ് പോ​യി കാ​ണാ​നു​ള്ള ഫ്രീ​ഡമു​​ണ്ടെന്ന് അതിഥി രവി

ത​നി​ക്ക് പ​റ്റു​ന്ന വേ​ഷ​മാ​ണെ​ങ്കി​ല്‍ ഞാ​ന്‍ ത​രും എ​ന്നാ​ണ് ജീ​ത്തു ജോ​സ​ഫ് സാ​ര്‍ എ​പ്പോ​ഴും എ​ന്നോ​ടു പ​റ​യാ​റു​ള്ള​തെ​ന്ന് അ​തി​ഥി ര​വി. അ​ദ്ദേ​ഹം അ​ങ്ങ​നെ പ​റ​യു​ന്ന​തി​ല്‍ എ​നി​ക്കു സ​ന്തോ​ഷ​മേ‍​യു​ള്ളൂ. സാ​റി​ന്‍റെ ഫാ​മി​ലി​യു​മാ​യി​ട്ടും വ​ള​രെ ക്ലോ​സാ​ണ്. സാ​റി​നോ​ടും സാ​റി​ന്‍റെ ഭാ​ര്യ​യോ​ടും എ​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. സാ​റി​ന്‍റെ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തു പോ​യി കാ​ണാ​നു​ള്ള ഫ്രീ​ഡം എ​നി​ക്കു​ണ്ട്. അ​വി​ടെ പോ​യി​ട്ട് ചെ​റി​യ പാ​സിം​ഗ് ഷോ​ട്ട് ചെ​യ്യാ​ന്‍ പ​റ​ഞ്ഞാ​ല്‍ പോ​ലും ഞാ​ന്‍ ചെ​യ്യും. എ​നി​ക്ക് അ​ങ്ങ​നെ​യൊ​രു ബ​ന്ധ​മാ​ണു​ള്ള​ത്. ഒ​രു ഫാ​മി​ലി ഫീ​ലാ​ണ് അ​വി​ടെ പോ​യാ​ല്‍ എ​നി​ക്കു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് നേ​ര് എ​ന്ന സി​നി​മ​യി​ലും അ​ങ്ങ​നെ ഒ​രു ക​ഥാ​പാ​ത്ര​ത്തെ ചെ​യ്ത​ത് എ​ന്ന് അ​തി​ഥി ര​വി പ​റ​ഞ്ഞു.

Read More

ജ്യോ​തി​ക സ്വീ​റ്റ് ലു​ക്കു​ള്ള ന​ടി:എ​ക്‌​സ്പ്ര​ഷ​ന്‍​സൊ​ക്കെ അ​ത്ര​യും ക്യൂ​ട്ടാണ്; ഭൂമിക

ഖു​ശി എ​ന്ന ത​മി​ഴ് സി​നി​മ​യി​ല്‍ എ​ല്ലാ​വ​രും വ​ള​രെ മി​ക​ച്ച രീ​തി​യി​ലാ​ണ് വ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ജ്യോ​തി​ക​യെ​ക്കു​റി​ച്ച് ചോ​ദി​ച്ചാ​ല്‍ അ​വ​ള്‍ വ​ള​രെ ക്യൂ​ട്ടാ​യി​ട്ട് തനി​ക്കു തോ​ന്നിയെന്ന് ഭൂമിക. ഞാ​ന്‍ വേ​റെ​യും ഇ​ന്‍റ​ര്‍​വ്യൂ​ക​ളി​ല്‍ ആ ​കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്. ജ്യോ​തി​ക​യു​ടെ എ​ക്‌​സ്പ്ര​ഷ​ന്‍​സൊ​ക്കെ അ​ത്ര​യും ക്യൂ​ട്ടാ​യി​രു​ന്നു. അ​തി​നെ ഇ​ന്ന​സെ​ന്‍റലി ക്യൂ​ട്ട് എ​ന്നു വേ​ണം പ​റ​യാ​ന്‍. മു​ഖ​ത്ത് വ​ള​രെ സ്വീ​റ്റ് ലു​ക്കു​ള്ള ന​ടി കൂ​ടി​യാ​ണ് ജ്യോ​തി​ക. ഞാ​ന്‍ തെ​ലു​ങ്ക് ഖു​ഷി സി​നി​മ ചെ​യ്യു​ന്ന​തി​നു മു​മ്പ് അ​തി​ന്റെ ഒ​റി​ജി​ന​ല്‍ ക​ണ്ടി​രു​ന്നു. അ​തോ​ടെ എ​നി​ക്കു ജ്യോ​തി​ക​യെ അ​ങ്ങേ​യ​റ്റം ഇ​ഷ്ട​മാ​യി എന്ന് ഭൂ​മി​ക പറഞ്ഞു.

Read More

ബോ​ള്‍​ഡ് ലു​ക്കി​ല്‍ ശ​ര​ണ്യ: വൈറലായി ചിത്രങ്ങൾ

മി​നി​സ്‌​ക്രീ​ൻ വി​ല്ല​ത്തി​മാ​രി​ൽ ഏ​റെ പ്രേ​ക്ഷ​ക പ്രീ​തി​നേ​ടി തി​ള​ങ്ങി നി​ന്നി​രു​ന്ന ന​ടി​യാ​ണ് ശ​ര​ണ്യ ആ​ന​ന്ദ്. പേ​ര് പ​റ​ഞ്ഞാ​ൽ അ​റി​യാ​ത്ത​വ​ര്‍​ക്ക് പോ​ലും കു​ടും​ബ​വി​ള​ക്കി​ലെ വേ​ദി​ക​യെ അ​ത്ര​വേ​ഗം മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തു​വ​രെ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച വി​ല്ല​ത്തി ക​ഥാ​പാ​ത്ര​മാ​യി വേ​ദി​ക മാ​റി​യി​രു​ന്നു. ബി​ഗ് സ്ക്രീ​നി​ലും നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ശ​ര​ണ്യ ഒ​രു മി​ക​ച്ച ന​ര്‍​ത്ത​കി​യും ബി​ഗ്ബോ​സ് സീ​സ​ൺ ആ​റി​ലെ ശ്ര​ദ്ധേ​യ മ​ത്സ​രാ​ര്‍​ഥി​യു​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ, താ​രം പ​ങ്കു​വെ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.​ ബോ​ൾ​ഡ് ലു​ക്കി​ലു​ള​ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ന​ടി പ​ങ്കു​വെ​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും താ​രം ഷെ​യ​ർ ചെ​യ്തി​രു​ന്നു. സ്റ്റൈ​ല​ൻ ലു​ക്ക് കൊ​ടു​ക്കു​ന്ന​തും വി​വി​ധ പോ​സു​ക​ളി​ലേ​ക്ക് മാ​റു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. താ​ര​ത്തി​ന്‍റെ ബോ​ൾ​ഡ് ലു​ക്കി​നെ​യും കോ​ൺ​ഫി​ഡ​ൻ​സി​നെ​യും ചി​ല​ർ പ്ര​ശം​സി​ക്കു​മ്പോ​ൾ മ​റ്റ് ചി​ല​ർ നെ​ഗ​റ്റീ​വ് ക​മ​ന്‍റാ​ണ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. ശ​ര​ണ്യ പ​ങ്കു​വ​ച്ച ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​മാ​ണി​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

Read More

ഈ ​കാ​ല​മ​ത്രയും എ​നി​ക്ക് പി​ന്‍​ബ​ല​മാ​യ​തി​ന് ന​ന്ദി: നാ​ലാം വി​വാ​ഹ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ കു​റി​പ്പു​മാ​യി കാ​ജ​ൽ

സെ​ലി​ബ്രി​റ്റി​ക​ള്‍ വി​വാ​ഹി​ത​രാ​വു​ന്ന​തും പി​ന്നാ​ലെ വേ​ര്‍​പി​രി​യു​ന്ന​തും ഇ​ന്നു സാ​ധാ​ര​ണ​മാ​യ കാ​ഴ്ച​യാ​ണ്. എ​ന്നാ​ല്‍ വ​ര്‍​ഷം ക​ഴി​യു തോ​റും പ്ര​ണ​യം കൂ​ടു​ക​യാ​ണ് കാ​ജൽ അ​ഗ​ര്‍​വാ​ളി​നും ഗൗ​തം കി​ച്‌ലു​വി​നും ഇ​ട​യി​ല്‍. ഇ​ക്ക​ഴി​ഞ്ഞ ദി​വ​മാ​യി​രു​ന്നു കാ​ജ​ലി​ന്‍റെ​യും ഗൗ​ത​മി​ന്‍റെ​യും നാ​ലാം വി​വാ​ഹ വാ​ര്‍​ഷി​കം. ഈ ​കാ​ല​മ​ത്രയും എ​നി​ക്ക് പി​ന്‍​ബ​ല​മാ​യ​തി​ന് ന​ന്ദി എ​ന്നു കു​റി​ച്ച കാ​ജ​ൽ ഭ​ർ​ത്താ​വി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചു. മൂ​ന്ന് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യ​തെ​ന്നും എ​ന്നാ​ല്‍ അ​തി​നും ഏ​ഴ് വ​ര്‍​ഷം മു​ന്‍​പേ പ​ര​സ്പ​രം ഞ​ങ്ങ​ള്‍​ക്ക​റി​യാ​മാ​യി​രു​ന്നു എ​ന്നും കാ​ജ​ള്‍ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ഞ​ങ്ങ​ള്‍​ക്കി​ട​യി​ലെ പ്ര​ണ​യ​ത്തി​ന്റെ ആ​ഴം തി​രി​ച്ച​റി​ഞ്ഞ​ത് കൊ​വി​ഡ് കാ​ല​ത്താ​ണ്. പ​ര​സ്പ​രം കാ​ണാ​തെ ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന തി​രി​ച്ച​റി​വ് ര​ണ്ട് പേ​ര്‍​ക്കും വ​ന്നു. പി​ന്നെ കാ​ത്തു നി​ല്‍​ക്കാ​നും ത​യാ​റ​ല്ലാ​യി​രു​ന്നു. പെ​ട്ട​ന്ന് ക​ല്യാ​ണം ന​ട​ത്തി. 2020 -ൽ ​കൊ​വി​ഡ് കാ​ല​ത്താ​ണ് കാ​ജ​ൽ‍ അ​ഗ​ര്‍​വാ​ളി​ന്‍റെ​യും ബി​സി​ന​സു​കാ​ര​നാ​യ ഗൗ​തം കിച്‌​ലു​വി​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. ഗൗ​തം വ​ള​രെ റൊ​മാ​ന്‍റി​ക്…

Read More

ത​നി​ക്കു വേ​ണ്ടി എ​ഴു​തി​യ ക​ഥയാണ് കങ്കുവയെന്ന് രജനികാന്ത്

ക​ങ്കു​വ ത​നി​ക്കു വേ​ണ്ടി ശി​വ എ​ഴു​തി​യ ക​ഥ ആ​യി​രു​ന്നു എ​ന്ന് ര​ജ​നി​കാ​ന്ത്. അ​ണ്ണാ​ത്തെ ചി​ത്രം ചെ​യ്യു​മ്പോ​ള്‍ ഞാ​ന്‍ ശി​വ​യോ​ട് പ​റ​ഞ്ഞി​രു​ന്നു എ​നി​ക്ക് വേ​ണ്ടി ഒ​രു പീ​രി​യ​ഡ് സി​നി​മ ചെ​യ്യാ​ൻ. ശി​വ​യും കെ.​ഇ. ജ്ഞാ​ന​വേ​ലും ഒ​ന്നി​ച്ചാ​ല്‍ അ​ത് ന​ല്ല​താ​യി​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു. ക​ങ്കു​വ എ​നി​ക്ക് വേ​ണ്ടി നി​ര്‍​മി​ച്ച​താ​ണെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. തു​ട​ര്‍​ന്ന് സ്റ്റു​ഡി​യോ ഗ്രീ​നി​ലേ​ക്കും സൂ​ര്യ​യി​ലേ​ക്കും പോ​യി. സൂ​ര്യ​യു​ടെ ക​ഴി​വും പെ​രു​മാ​റ്റ​വും എ​ല്ലാം എ​ല്ലാ​വ​ര്‍​ക്കും അ​റി​യു​ന്ന​താ​ണ്. സൂ​ര്യ​യെ പോ​ലൊ​രു ജെ​ന്‍റി​ല്‍​മാ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ വേ​റെ​യി​ല്ല. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ലെ സൂ​ര്യ​യു​ടേ​ത്. ബ്ര​ഹ്‌​മാ​ണ്ഡ ചി​ത്ര​ത്തി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു എ​ന്ന് ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

Read More

സ​സ്പ​ൻ​സ് ത്രി​ല്ല​ർ ചി​ത്രം മി​ല​ൻ പൂ​ർ​ത്തി​യാ​യി

ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ മാ​ട​നു ശേ​ഷം ആ​ർ. ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സ​സ്പ​ൻ​സ് ത്രി​ല്ല​ർ ചി​ത്രം മി​ല​ൻ പൂ​ർ​ത്തി​യാ​യി. കി​ര​ൺ നാ​യ​ർ, മി​ല​ൻ, ഗാ​യ​ത്രി ശ്രീ​മം​ഗ​ലം, അ​ജ​യ് ബം​ഗ​ളൂ​രു, അ​ഖി​ല​ൻ ച​ക്ര​വ​ർ​ത്തി, മ​ഞ്ജി​ത്, സ​നേ​ഷ് വി, ​കൊ​ട്ടാ​ര​ക്ക​ര രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​തു​ള​സി ഭാ​യി, ഗൗ​രി ബി ​പി​ള്ള, വി.​എ​സ്. സു​ധീ​ര​ൻ കാ​ല​ടി, മ​ഹേ​ഷ് വി ​എ​ന്നി​വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ബാ​ന​ർ – ശ്രീ​ജി​ത്ത് സി​നി​മാ​സ്, എ​ച്ച്ഡി സി​നി​മാ​സ്, രാ​ഗ​ര​ഞ്ജി​നി ക്രി​യേ​ഷ​ൻ​സ്, ഛായാ​ഗ്ര​ഹ​ണം – കി​ഷോ​ർ​ലാ​ൽ,എ​ഡി​റ്റിം​ഗ്, ക​ള​റി​സ്റ്റ് – വി​ഷ്ണു ക​ല്യാ​ണി, തി​ര​ക്ക​ഥ – അ​ഖി​ല​ൻ ച​ക്ര​വ​ർ​ത്തി, സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം – ര​ഞ്ജി​നി സു​ധീ​ര​ൻ, ഗാ​ന​ര​ച​ന – അ​ഖി​ല​ൻ ച​ക്ര​വ​ർ​ത്തി, സാം​സ​ൺ സി​ൽ​വ, ആ​ലാ​പ​നം – അ​ൻ​വ​ർ സാ​ദ​ത്ത്, സാം​സ​ൺ സി​ൽ​വ, സൂ​ര​ജ് ജെ ​ബി, സീ​മ​ന്ത് ഗോ​പാ​ൽ, ര​ഞ്ജി​നി സു​ധീ​ര​ൻ, കീ​ർ​ത്ത​ന രാ​ജേ​ഷ്, ആ​ര്യ…

Read More

‘എ​നി​ക്കൊ​പ്പ​മു​ള്ള ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് മ​ടി​യാ​യി​രു​ന്നു, ഞാ​ന്‍ ഹീ​റോ ആ​യി​രു​ന്നു​വെ​ങ്കി​ൽ അ​വ​ർ​ക്ക് ഒ​രു എ​തി​ര്‍​പ്പും ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു’: അ​ന്നു ക​പു​ര്‍

വി​ശാ​ല്‍ ഭ​ര​ദ്വാ​ജ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു സാ​ത്ത് ഖൂൻ‍ മാ​ഫ്. ചി​ത്ര​ത്തി​ല്‍ എ​നി​ക്കൊ​പ്പ​മു​ള്ള ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് മ​ടി​യാ​യി​രു​ന്നു. ഞാ​ന്‍ ഹീ​റോ ആ​യി​രു​ന്നു​വെ​ങ്കി​ല്‍ പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് ഒ​രു എ​തി​ര്‍​പ്പും ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു എന്ന് അന്നു കപൂർ. ഹീ​റോ​യെ ഉ​മ്മ വ​യ്ക്കാ​ന്‍ നാ​യി​ക​യ്ക്ക് ഒ​രു എ​തി​ര്‍​പ്പു​മു​ണ്ടാ​കി​ല്ല. പ​ക്ഷെ ഇ​ത് ഞാ​ന​ല്ലേ, സൗ​ന്ദ​ര്യ​വു​മി​ല്ല. അ​തു​കൊ​ണ്ട് പ്ര​ശ്‌​ന​മാ​യി. പ്രി​യ​ങ്ക​യ്ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ല്‍ ആ ​രം​ഗം ഒ​ഴി​വാ​ക്കാ​മെ​ന്ന് ഞാ​ന്‍ സം​വി​ധാ​യ​ക​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചി​ല്ല. അ​വ​ള്‍​ക്ക് നാ​ണ​മാ​ണെ​ന്ന് വി​ശാ​ല്‍ ഭ​ര​ദ്വാ​ജ് എ​ന്നോ​ട് പ​റ​ഞ്ഞു. അ​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​ണെ​ങ്കി​ല്‍ ആ ​രം​ഗം ഒ​ഴി​വാ​ക്കാ​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. പ​ക്ഷെ എ​ന്തി​ന് ആ ​രം​ഗം ഒ​ഴി​വാ​ക്ക​ണം, അ​ത് പ്ര​ധാ​ന​പ്പെ​ട്ട രം​ഗ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഞാ​ന്‍ സെ​റ്റി​ല്‍ ത​മാ​ശ ക​ളി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന ആ​ള​ല്ല. അ​തി​നാ​ല്‍ ആ ​രം​ഗം പ​റ​ഞ്ഞ​ത് പോ​ലെ ചെ​യ്തു. പി​ന്നീ​ട് സോ​ളോ ഷോ​ട്ടു​ക​ള്‍ വ​ന്ന​പ്പോ​ള്‍ അ​സി​സ്റ്റ​ന്‍റു​ക​ള്‍…

Read More

‘ഞാൻ സാ​യ് പ​ല്ല​വി​യു​ടെ വ​ലി​യ ഫാ​നാണ്, ഒ​രി​ക്ക​ൽ അ​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു’: മണിരത്നം

മ​ണി​ര​ത്നം സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​വാ​ൻ കൊ​തി​ക്കാ​ത്ത ന​ടി​മാ​ർ ഉ​ണ്ടാ​വി​ല്ല. സാ​ക്ഷാ​ൽ മ​ണി​ര​ത്നം ത​ന്നെ വേ​ദി​യി​ൽ പ​ര​സ്യ​മാ​യി ഞാ​ൻ നി​ങ്ങ​ളു​ടെ വ​ലി​യ ഫാ​നാ​ണെ​ന്നും നി​ങ്ങ​ൾ​ക്കൊ​പ്പം ജോ​ലി ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഒ​രു ന​ടി​യോ​ടു പ​റ​ഞ്ഞാ​ലോ? അ​ത്ത​ര​മൊ​രു സ്വ​പ്ന​തു​ല്യ​മാ​യ നി​മി​ഷ​ത്തി​നു സാ​ക്ഷി​യാ​യ സാ​യ് പ​ല്ല​വി​യു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ശി​വ​കാ​ർ​ത്തി​കേ​യ​നും സാ​യ് പ​ല്ല​വി​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന അ​മ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു മ​ണി​ര​ത്നം. സാ​യ് പ​ല്ല​വി​യു​ടെ വ​ലി​യ ആ​രാ​ധ​ക​നാ​ണു താ​നെ​ന്നും ഒ​രി​ക്ക​ൽ സാ​യ് പ​ല്ല​വി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ​ണി​ര​ത്നം പ​റ​ഞ്ഞു. എ​ന്തു റോ​ൾ കൊ​ടു​ത്താ​ലും റി​യ​ലാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​യാ​ളാ​ണ് സാ​യ്. ഇ​പ്പോ​ൾ റി​യ​ൽ ക​ഥാ​പാ​ത്ര​ത്തെ കൊ​ടു​ത്തി​രി​ക്കു​ന്നു, എ​നി​ക്കു​റ​പ്പു​ണ്ട് മ​നോ​ഹ​ര​മാ​യി ചെ​യ്തി​ട്ടു​ണ്ടാ​വു​മെ​ന്ന്. ഞാ​ൻ ഒ​രു വ​ലി​യ ഫാ​നാ​ണ്. ഒ​രു ദി​വ​സം കൂ​ടെ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്നാ​യി​രു​ന്നു മ​ണി​ര​ത്ന​ത്തി​ന്‍റെ വാ​ക്കു​ക​ൾ.…

Read More