തിയറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ “കുണ്ടന്നൂരിലെ കുത്സിതലഹള’യുമായി ജനപ്രിയതാരങ്ങളെത്തുന്നു. ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വൻ ഹിറ്റായി മാറിയിരുന്നു. കുണ്ടന്നൂർ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാൻ മടിയുള്ള ഒരു കൂട്ടം ഭർത്താന്മാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. പുതുമയുള്ള കഥാസന്ദർഭങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം പ്രതീക്ഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്. ട്രെയിലറിലെ തൊഴിലുറപ്പ് സ്ത്രീകൾ തമ്മിലുള്ള ആക്ഷൻ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥയും സംവിധാനവും നിർവിഹിക്കുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ, വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖ…
Read MoreCategory: Movies
“ഗോസിപ്പ് വന്നപ്പോൾ കരഞ്ഞിട്ടുണ്ട്’; സീരിയലുകളിൽ അഭിനയിച്ചതിനെക്കുറിച്ച് അഞ്ജു പറയുന്നതിങ്ങനെ
കേളടി കണ്മണി എന്ന സിനിമയില്‍ നായികയായ കാലത്ത് എന്നെപ്പറ്റി ഗോസിപ്പുകള്‍ വന്നിരുന്നു. അയ്യോ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയല്ലോ… എന്ന് പറഞ്ഞ് ഞാന്‍ കുറെ കരഞ്ഞു. അപ്പോള്‍ മഹേന്ദ്രന് സാര്‍ സമാധാനിപ്പിക്കും. ഈ ഇന്‍ഡസ്ട്രിയല്‍ ഗോസിപ്പ് എന്ന് പറയുന്നത് സൗജന്യമായ പരസ്യമാണ്. ഗോസിപ്പ് വരികയാണെങ്കില്‍ നിങ്ങള്‍ പ്രശസ്ത ആണെന്നാണ് അതിനര്‍ഥം എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും. സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്താണെങ്കിലും ഞാന്‍ ബോഡിഷെമിംഗിന് ഇരയായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുള്ള യാത്ര മുടക്കരുത് എന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അഭിനയത്തില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. നായികാ വേഷം തന്നെ വേണമെന്നൊന്നും എനിക്ക് വാശി ഇല്ലായിരുന്നു. എല്ലാ ഭാഷകളിലും അഭിനയിച്ചു. അന്ധയായാലും മൂകയായാലും ഭ്രാന്തിയായാലും വില്ലത്തിയായാലും ഞാന്‍ ഏറ്റെടുക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നിലൂടെ വരച്ചിടാന്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് സീരിയലുകളും തെരഞ്ഞെടുത്തത്. -അഞ്ജു
Read Moreകേന്ദ്ര ആഭ്യന്തരമന്ത്രാലയ ഏജൻസിയുടെ സൈബർ സുരക്ഷ അംബാസിഡറായി നടി രശ്മിക മന്ദാന
reshmകേന്ദ്ര ആഭ്യന്തരമന്ത്രാലയ ഏജൻസിയുടെ സൈബർ സുരക്ഷ അംബാസിഡറായി നടി രശ്മിക മന്ദാന. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് രശ്മികയെ സൈബർ സുരക്ഷ അംബാസഡറായി നിയമിച്ചത്. സൈബർ ഭീഷണികളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഓൺലൈൻ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക ക്യാമ്പയിന് ഇവർ നേതൃത്വം നൽകും. അംബാസഡറായി തന്നെ നിയമിച്ച വിവരം രശ്മിക സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. നമുക്കും ഭാവി തലമുറകൾക്കുമായി സുരക്ഷിതമായ സൈബർ ഇടം കെട്ടിപ്പടുക്കാൻ നമുക്ക് ഒന്നിക്കാം. ബ്രാൻഡ് അംബാസഡറുടെ റോൾ ഏറ്റെടുക്കുമ്പോൾ, സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് നിങ്ങളിൽ പരമാവധി ആളുകളെ ബോധവത്കരിക്കാനും സംരക്ഷിക്കാനും ഞാൻ ആഗ്രഹിക്കുകയാണ്. ഇതു നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ, ഈ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നല്ല മാറ്റത്തിന് സൈബർ സുരക്ഷയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനും ഞാൻ പ്രതിജ്ഞാബദ്ധയാണ്. ഈ ഭീഷണികളെ ചെറുക്കുന്നതിനും നമ്മുടെ ഡിജിറ്റൽ ഇടങ്ങൾ സംരക്ഷിക്കുന്നതിനും നമ്മൾ ഒന്നിക്കേണ്ടത് നിർണായകമാണ്-…
Read Moreഅന്നത്തെ ഡബ്ലൂസിസി ലളിതച്ചേച്ചിയായിരുന്നു; “ലളിതച്ചേച്ചി പറഞ്ഞാൽ, പിന്നെ അപ്പീലില്ലായിരുന്നെന്ന് ലാൽ ജോസ്
ലളിതച്ചേച്ചി അന്നൊക്കെ സെറ്റിൽ ഒരു അമ്മയുടെയോ ചേച്ചിയുടെയോ സ്ഥാനത്തുണ്ടാകും. എല്ലാവരുടെയും വിശേഷങ്ങൾ തിരക്കും. കാര്യങ്ങൾ അന്വേഷിക്കും. അതുപോലെ സെറ്റിൽ അനാവശ്യകാര്യങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അന്ന് ഡബ്ലൂസിസി ഒന്നും ഇല്ലല്ലോ. അന്നത്തെ ഡബ്ലൂസിസി ലളിതച്ചേച്ചിയായിരുന്നു. എന്തെങ്കിലും പരാതികൾ ആർക്കെങ്കിലുമുണ്ടെങ്കിൽ ലളിതച്ചേച്ചി വിളിച്ച് അതുമായി ബന്ധപ്പെട്ട ആളുകളെ വഴക്കു പറയും. അതിനുള്ള സ്വാതന്ത്ര്യമുള്ളയാളായിരുന്നു. ചേച്ചി പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ല. അത്തരത്തിൽ ഒരു വ്യക്തിത്വമായിരുന്നു ചേച്ചി. അസോസിയേറ്റ് ഡയറക്ടറായിരുന്ന കാലം മുതൽ ലളിതച്ചേച്ചിക്കൊപ്പം ഒരുപാട് സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് വധു ഡോക്ടറാണ് സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഭരതേട്ടനൊപ്പം അസോസിയേറ്റായി വർക്ക് ചെയ്യാൻ ചേച്ചി എന്നെ വിളിച്ചിരുന്നു. അത് എനിക്ക് വലിയ സന്തോഷം നൽകി. കാരണം ഭരതേട്ടന് പറ്റിയ അസോസിയേറ്റാണ് ഞാനെന്ന് ലളിത ചേച്ചിക്ക് തോന്നിയതുകൊണ്ടാകുമല്ലോ എന്നെ ചേച്ചി വിളിച്ചത്. -ലാൽ ജോസ്
Read More‘ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് പണ്ട് തീരുമാനമെടുത്തിരുന്നു, കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ വീക്ഷണങ്ങളും ജീവിതാനുഭവങ്ങളും കാഴ്ചപ്പാടും മാറും’: ആരാധ്യാ ദേവി
‘ ഞാന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് പണ്ട് തീരുമാനമെടുത്തിരുന്നു. 22ാം വയസില്‍ ഞാന്‍ എടുത്ത ആ തീരുമാനത്തെയും അന്നു നടത്തിയ പ്രസ്താവനയെയും ഓര്‍ത്ത് പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ വീക്ഷണങ്ങളും ജീവിതാനുഭവങ്ങളും കാഴ്ചപ്പാടും മാറ്റുമെന്ന് ആരാധ്യാ ദേവി. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകളിലും മാറ്റം വന്നു. അന്ന് ഞാന്‍ പറഞ്ഞതിലൊന്നും ദുഃഖമില്ല. കാരണം അന്നത്തെ എന്റെ മാനസികനില അനുസരിച്ച് പറഞ്ഞതാണ് അതൊക്കെ. ഗ്ലാമര്‍ എന്നതു വളരെ വ്യക്തിപരമായ കാര്യമാണ്. എന്നെ സംബന്ധിച്ച് അതു ശാക്തീകരണവുമാണ്. ഒരു നടിയെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് നിര്‍ണായകമെന്നു കരുതുന്നു. ഗ്ലാമറസായതോ അല്ലാത്തതോ ആയ ഏത് റോളിനും ഞാന്‍ തയാറാണ്. അതേക്കുറിച്ച് എനിക്കു പശ്ചാത്താപമില്ല. മികച്ച റോളുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്നു. -ആരാധ്യ ദേവി
Read Moreവക്കീലായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലെന്ന് സാബു മോൻ
മലയാളി പ്രേക്ഷകർക്കു സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് സാബു മോൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുന്നത്. കോർട്ട റൂം ഡ്രാമ ജോണറിലാണു ചിത്രം ഒരുങ്ങുന്നത്. യഥാർഥ ജീവിതത്തിൽ വക്കീലും കൂടിയായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലാണെന്ന് നാളുകൾക്ക് മുൻപേ അറിഞ്ഞിരുന്ന കാര്യമാണെന്ന് സാബുമോൻ പ്രതികരിച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുപറയാൻ കഴിയില്ലെന്നും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും സാബുമോൻ കൂട്ടിച്ചേർത്തു. ഡോക്ടർ ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ വേട്ടയ്യനിൽ സാബുമോൻ കുമരേശൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. തിയറ്ററിൽ കൈയടികൾ നിറഞ്ഞ് നിൽക്കുന്ന വേളയിലാണ് സാബുമോന്റെ സംവിധാന പ്രഖ്യാപനം. പിആർഒ- എ.എസ്. ദിനേശ്.
Read Moreഅഴകേ ആഴിക്കണ്ണാലേ തഴുകും അമ്പിളിക്കുഞ്ഞോളേ: തമിഴ് പെണ്‍കൊടിയായി രമ്യാ നമ്പീശന്; വൈറലായി ചിത്രങ്ങൾ
നടി, പിന്നണിഗായിക, നര്‍ത്തകി എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് രമ്യാ നമ്പീശന്. ഇപ്പോൾ മലയാളത്തില്‍ സജീവമല്ലെങ്കിലും താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. സംവിധാന രംഗത്തും സജീവമാണ്. നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സിൽക്ക് സാരിയുടുത്ത് തമിഴ് പെൺകൊടി ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഗോൾഡൻ ടെംപിൾ വർക്കുകളോടു കൂടിയ മെറൂൺ സിൽക്ക് സാരിയാണ് രമ്യയുടെ ക്ലാസിക് ലുക്കിന് അഴകേകുന്നത്. പഴമയുടെ സൗന്ദര്യത്തെ തേടുന്നവരെ ആകർഷിക്കുന്ന കളർ കോമ്പിനേഷനിലാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. കനകാംബര പൂക്കൾ ചൂടി പിറകിലേക്ക് ഒതുക്കി കെട്ടിയിരിക്കുന്ന മുടി തമിഴ് ലുക്ക് നൽകുന്നു. ദിവ്യാ ഉണ്ണിയാണ് രമ്യയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസിനിമാ ലോകത്തെ എല്ലാ തീരുമാനങ്ങള്‍ക്കു പിന്നിലെയും കരുത്ത് അച്ഛനും അമ്മയുമാണ്: രാകുല്‍ പ്രീത് സിംഗ്
കന്നഡ സിനിമയിലൂടെ കരിയർ ആരംഭിച്ച നടിയാണ് രാകുല്‍ പ്രീത് സിംഗ്. 2009ല്‍ പുറത്തിറങ്ങിയ ഗില്ലി ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. പിന്നാലെ രാകുല്‍ പഠനത്തിലേക്ക് മടങ്ങുകയും ബിരുദം നേടുകയും ചെയ്തു. ഈ സമയത്തും താരം മോഡലിംഗില്‍ സജീവമായിരുന്നു. ആ തീരുമാനമാണ് രാകുലിനെ മിസ് ഇന്ത്യ മത്സരത്തിലേക്ക് എത്തിക്കുന്നത്. 2011 ലെ മിസ് ഇന്ത്യ മത്സരത്തില്‍ അഞ്ച് പുരസ്കാരങ്ങളാണ് രാകുലിനെ തേടിയെത്തിയത്. ഇതില്‍ മിസ് ഇന്ത്യ പീപ്പിള്‍സ് ചോയ്സുമുണ്ടായിരുന്നു. രാകുലിന്റെ മോഡലിംഗ് യാത്രയ്ക്ക് എല്ലാ പിന്തുണയും നല്കി മാതാപിതാക്കള്‍ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ ഫിലിംഫെയറിനു നല്കിയ അഭിമുഖത്തില്‍ മിസ് ഇന്ത്യ മത്സരകാലത്തെ രസകരമായ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് രാകുല്‍ പ്രീത് സിംഗ്. മത്സരത്തിലെ ബിക്കിനി റൗണ്ടിന് വേണ്ടി തനിക്കു ധരിക്കാനുള്ള ബിക്കിനി വാങ്ങാന്‍ കൂടെ വരാന്‍ അച്ഛന് തയാറായതിനെക്കുറിച്ചും രാകുല്‍ സംസാരിച്ചു. എനിക്കൊപ്പം ബിക്കിനി…
Read Moreസിനിമയിൽ നിന്നുള്ള കുടുംബങ്ങൾ തമ്മിൽ വിവാഹം നടത്തുമ്പോൾ പ്രശ്നമില്ല; പുറത്തുനിന്ന് വിവാഹം ചെയ്താൽ; ചാർമിള തുറന്നു പറയുന്നു
എല്ലാത്തിനും ടച്ച് അപ്പുകളും സഹായികളുമുള്ള നടിമാർക്ക് വീട്ടുജോലിയുമായി പരിചിതമാകാൻ സമയമെടുക്കും. രാവിലെ ഭർത്താവിനു കാപ്പി കൊടുക്കാനും മറ്റുമുള്ള ധൃതി നടിമാർക്ക് ഉണ്ടാവില്ല. അതു പരിചിതമാകാൻ സമയമാകും. ഭർത്താവ് ഇതേക്കുറിച്ച് ചോദിക്കുമ്പോൾ അവർക്ക് ഇറിറ്റേഷനാകും. വിവാഹം കഴിഞ്ഞും അഭിനയിക്കുന്നവർക്ക് കോൾ ഷീറ്റ് കൊടുത്ത് കഴിഞ്ഞാൽ കുടുംബത്തിലെ വിശേഷ ദിവസങ്ങളിലോ ആരെങ്കിലും മരിച്ചാലോ പെട്ടെന്ന് മടങ്ങി വരാൻ പറ്റില്ല. സിനിമയിൽ നിന്നുള്ള കുടുംബങ്ങൾ തമ്മിൽ വിവാഹം നടത്തുമ്പോൾ പ്രശ്നമില്ല. പുറത്തുള്ളവർ സിനിമാ താരങ്ങളെ വിവാഹം ചെയ്യുമ്പോഴാണ് പ്രശ്നം. പുറം ലോകത്തിന് എന്തൊക്കെ പറഞ്ഞാലും നടി നടിയാണ്. സിനിമാ കുടുംബമാകുമ്പോൾ അവർക്ക് മനസിലാകും. ഒരുപാട് ആരാധകരുള്ള താൻ എല്ലാം വിട്ടു വന്നിട്ട് എന്തുകൊണ്ട് ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ പരിഗണിക്കപ്പെടുന്നു എന്ന് കരുതി അവർ ബന്ധം പിരിയും. ഇതാണ് ഒട്ടുമിക്ക കേസുകളിലും നടക്കുന്നത്. -ചാർമിള
Read Moreഇത്രയും കാലം എവിടെയായിരുന്നു; മടങ്ങിവരവിൽ കലക്കൻ മറുപടി നൽകി നടി ജ്യോതിർമയി
എവിടെയായിരുന്നു ഇത്രയും കാലം എന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. പതിനൊന്ന് വര്‍ഷത്തിലധികമായി ഏതെങ്കിലുമൊരു സിനിമയുടെ ഭാഗമായിട്ട്. എവിടെയും പോയില്ല, ഞാൻ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. അഭിനയം അവസാനിപ്പിച്ചെന്നോ ഇനി സിനിമ ചെയ്യില്ലെന്നോ എവിടെയും പറഞ്ഞിട്ടില്ല. അധികമാരും എന്നെ അന്വേഷിച്ചില്ല, വിളിച്ചില്ല. ഇടയ്ക്ക് ഒന്ന് രണ്ട് പ്രൊജക്ടുകള്‍ വന്നു. ചില കഥകള്‍ കേള്‍ക്കുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ ഇഷ്ടം തോന്നിയില്ല. ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ നല്ലൊരു കഥാപാത്രത്തിന്റെ കൂട്ടു വേണമെന്ന് മനസ് ആഗ്രഹിച്ചു. ആവര്‍ത്തന വിരസമായ വേഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വ്യത്യസ്തമായൊരു വേഷത്തിനുള്ള കാത്തിരിപ്പ് ഇങ്ങനെ നീണ്ടു. സിനിമയില്‍നിന്നു വിട്ടുനിന്ന സമയത്തെല്ലാം ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നിട്ടുണ്ട്. അവതരിപ്പിച്ച വേഷങ്ങളും എന്റെ യഥാര്‍ഥ ജീവിതവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇടപെടലുകള്‍, കാഴ്ചപ്പാടുകള്‍, വസ്ത്രധാരണം, മൊത്തത്തിലുള്ള ലുക്ക് എല്ലാം സിനിമകളില്‍ കണ്ടതില്‍നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ എന്നെ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ഇത് ഇന്നയാളാണല്ലോ എന്ന്…
Read More