മുഖ്യമന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​ക്കു​റി​ച്ച് സി​നി​മ വരുന്നു

യു​പി മു​ഖ്യ​മ​ന്ത്രി​യും പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ നേ​താ​വു​മാ​യ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​ക്കു​റി​ച്ച് സി​നി​മ വ​രു​ന്നു. ന​മോ യോ​ഗി എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത ഈ ​സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ സി​ഗ​രം ട​വ​റി​ൽ ന​ട​ന്നു. പു​ന്ന​ശേ​രി ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി സി​സി സോ​ണി നി​ർ​മി​ക്കു​ന്ന ചി​ത്രം ഡോ. ​എം.​പി നാ​യ​ർ ര​ച​ന, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. പൂ​ജാ ച​ട​ങ്ങി​ൽ ബാ​ജാ​പ്പാ സാ​മ്രാ​ട്ട​ക് മാ​ഞ്ച്, പു​രു​ഷോ​ത്തം ശ്രീ​വാ​സ്ത​വ, ശെ​ന്തി​ൽ​കു​മാ​ർ, അ​സോ​ത്ത​മ​ൻ എം.​പി, ത​മി​ഴ്നാ​ട് ഫി​ലിം​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ധ​ന​ശേ​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​മ​റ, എ​ഡി​റ്റിം​ഗ് – വി.​ഗാ​ന്ധി, സം​ഗീ​തം – ര​വി കി​ര​ൺ, മേ​ക്ക​പ്പ് – കൃ​ഷ്ണ​വേ​ണി, നൃ​ത്തം – സ്നേ​ഹ നാ​യ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് – സാ​ബു ഘോ​ഷ്, പി​ആ​ർഒ- അ​യ്മ​നം സാ​ജ​ൻ. ശെ​ൽ​വ​ൻ ബ്ര​യി​റ്റ്, വി​വേ​ക് റാ​വു, ന​വീ​ന റെ​ഡ്ഡി, ദി​നേ​ശ് പ​ണി​ക്ക​ർ, സോ​ണി​യ മ​ൽ​ഹാ​ർ, യു​വ​രാ​ജ്, ആ​ര​തി ജോ​ഷി…

Read More

സാ​രി​യി​ൽ നൈ​സാ​യി നൈ​ല: വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട നാ​യി​ക​യാ​ണ് നൈ​ല ഉ​ഷ. സി​നി​മ​യി​ല്‍ എ​ന്ന​തു​പോ​ലെ​ത​ന്നെ അ​വ​ത​ര​ണ​ത്തി​ലും ക​ഴി​വ് തെ​ളി​യി​ച്ച ഒ​രു വ്യ​ക്തി കൂ​ടി​യാ​ണ് നൈ​ല. നി​ര​വ​ധി സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളി​ലെ ആ​ങ്ക​റാ​യും നൈ​ല ഉ​ഷ തി​ള​ങ്ങി​യി​ട്ടു​ണ്ട്. ദു​ബൈ​യി​ല്‍ റേ​ഡി​യോ ജോ​ക്കി​യാ​ണ് നൈ​ല. ഇ​ട​യ്ക്കി​ടെ ദു​ബാ​യി​ല്‍ നി​ന്നെ​ത്തി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന നൈ​ല ഉ​ഷ പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം എ​ല്ലാ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും റീ​ല്‍​സ് വീ​ഡി​യോ​ക​ളും അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ നൈ​ല പ​ങ്കി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

Read More

മൂന്ന് ആ​യി​രം കോ​ടി നേ​ടി​യ ഏ​ക​ ന​ടി ആരെന്ന് അറിയുമോ; ഇല്ലങ്കിൽ കേട്ടോളൂ

ബോ​ളി​വു​ഡി​ല്‍ സൂ​പ്പ​ര്‍ താ​രനാ​യി​ക​മാ​ര്‍ നി​ര​വ​ധി​യു​ണ്ട്. അ​തു​പോ​ലെ ആ​യി​രം കോ​ടി ക്ല​ബു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന ന​ടി​മാ​രു​മു​ണ്ട്. എ​ന്നാ​ല്‍ ക​രി​യ​റി​ല്‍ മൂ​ന്ന് ആ​യി​രം കോ​ടി ചി​ത്ര​ങ്ങ​ളു​ള്ള ഇ​ന്ത്യ​യി​ലെ ഏ​ക ന​ടി ആ​രാ​ണെ​ന്ന് അ​റി​യു​മോ? സാ​ക്ഷാ​ൽ ദീ​പി​ക പ​ദു​കോ​ണാ​ണ് ആ ​താ​രം. ക​രി​യ​റി​ല്‍ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ട് അ​തി​നെ ത​ര​ണം ചെ​യ്താ​ണ് ദീ​പി​ക ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യ​ത്. ഇ​ന്ന് ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​യാ​ണ് ദീ​പി​ക. ക​രീ​ന ക​പൂ​ര്‍, മാ​ധു​രി ദീ​ക്ഷി​ത് തു​ട​ങ്ങി​യ ന​ടി​മാ​ര്‍ ക​രി​യ​റി​ല്‍ ഫ്‌​ളോ​പ്പു​മാ​യി​ട്ടാ​ണ് ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഇ​വ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​യി​ക​മാ​രാ​യി മാ​റു​ക​യാ​യി​രു​ന്നു. ദീ​പി​ക​യും അ​തു​പോ​ലെ ത​ന്നെ​യാ​ണ് ക​രി​യ​ര്‍ കെ​ട്ടി​പ്പ​ടു​ത്ത​ത്. ഷാ​രൂ​ഖ് ഖാ​ന്‍, ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍, അ​മി​താ​ഭ് ബ​ച്ച​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം വ​മ്പ​ന്‍ ഹി​റ്റു​ക​ളു​ണ്ടാ​ക്കി​യി​ട്ടു​ണ്ട് ദീ​പി​ക. സ​ല്‍​മാ​ന്‍ ഖാ​ന്‍, ആ​മി​ര്‍ ഖാ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ന​ടി ഇ​തു​വ​രെ അ​ഭി​ന​യി​ച്ചി​ട്ടു​മി​ല്ല. ഈ ​വ​ര്‍​ഷം ത​ന്നെ ദീ​പി​ക​യു​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം വ​ലി​യ…

Read More

ന​ട​ൻ ടി. ​പി. മാ​ധ​വ​ൻ അ​ന്ത​രി​ച്ചു: കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം

പ​ത്ത​നാ​പു​രം: അ​മ്മ​യു​ടെ സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന​ട​നു​മാ​യ ടി. ​പി. മാ​ധ​വ​ൻ അ​ന്ത​രി​ച്ചു. 86 വ​യ​സാ​യി​രു​ന്നു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കു​ട​ല്‍ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ക​ഴി​ഞ്ഞ എ​ട്ട് വ​ര്‍​ഷ​മാ​യി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ അ​ന്തേ​വാ​സി​യാ​ണ് അ​ദ്ദേ​ഹം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലോ​ഡ്ജ് മു​റി​യി​ല്‍ അ​വ​ശ​നാ​യി കി​ട​ന്ന ടി​പി മാ​ധ​വ​നെ ചി​ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ച്ച​ത്. നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തി​യ​ത്. 1975-ൽ ​റി​ലീ​സാ​യ രാ​ഗം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് ടി.​പി. മാ​ധ​വ​ൻ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ​ത്. സി​നി​മ വി​ജ​യി​ച്ച​തോ​ടെ നി​ര​വ​ധി വേ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. അ​റു​നൂ​റോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

വ്യ​ക്തി​ഹ​ത്യ​യോട് എന്നും എ​തി​ർ​പ്പ്: ടോവിനോ

ഒ​ന്നു ശ്ര​ദ്ധി​ച്ചു നോ​ക്കി ക​ഴി​ഞ്ഞാ​ല്‍ ഇ​പ്പോ​ള്‍ സി​നി​മാ​ക്കാ​രുത​ന്നെ റി​വ്യൂ​ക​ളെ പ്ര​മോ​ഷ​ന് വേ​ണ്ടി​യി​ട്ട് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​ല്ല റി​വ്യൂ ഇ​ട്ട് ക​ഴി​ഞ്ഞാ​ല്‍ അ​തിന്‍റെ ക​ട്‌​സ് എ​ടു​ത്ത് പ്ര​മോ​ഷ​ന്‍ ആ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. പി​ന്നെ റി​വ്യൂ​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല. ഞാ​ന്‍ വ്യ​ക്തി​ഹ​ത്യ​യെ മാ​ത്ര​മേ അ​ന്നും ഇ​ന്നും എ​തി​ര്‍​ക്കു​ന്നു​ള്ളൂ. അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല, വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​തെ​യും ഈ ​കാ​ര്യ​ങ്ങ​ള്‍ പ​റ​യാം. ഇ​തി​നെ​ക്കു​റി​ച്ച് വ​ള​രെ റി​സ​ര്‍​ച്ച് ചെ​യ്ത് ഡീ​റ്റൈ​ല്‍​ഡ് ആ​യി​ട്ട് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ആ​ളു​ക​ള്‍​ക്കും അ​ത് ഇ​ന്‍​ട്ര​സ്റ്റിം​ഗ് ആ​യി​രി​ക്കും. എ​നി​ക്കും താല്പ​ര്യം ഉ​ണ്ടെന്ന് ടൊവി​നോ തോ​മ​സ് പറഞ്ഞു.  

Read More

‘ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം’ ഫ​സ്റ്റ് ലു​ക്ക്‌ പോസ്റ്റർ

ന​ട​ൻ, സം​വി​ധാ​യ​ക​ൻ, നി​ർ​മാതാ​വ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ എം.എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പു​റ​ത്ത് . ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൽ നാ​സ​റാ​ണ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്.​ ഷൈ​ൻ ടോം ​ചാ​ക്കോ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്രം ബോം​ബെ, ഹൈ​ദ​രാ​ബാ​ദ്, വാ​ഗ​മ​ൺ, കു​ട്ടി​ക്കാ​നം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ളാ​യ് ആ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് ചി​ത്രം. ക​ണ്ണാ​ടി​യി​ലെ ത​ന്‍റെ പ്ര​തി​ബിം​ബ​ത്തി​നെ നോ​ക്കി നി​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഫ​സ്റ്റ് ലു​ക്ക്‌ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. വാ​ണി വി​ശ്വ​നാ​ഥ്‌, സ​മു​ദ്ര​ക്ക​നി, മു​കേ​ഷ്, അ​ശോ​ക​ൻ, ബൈ​ജു സ​ന്തോ​ഷ്‌, സു​ധീ​ഷ്, ശി​വ​ദ, ദു​ർ​ഗ കൃ​ഷ്ണ, മ​ഞ്ജു പി​ള്ള, സ്വാ​സി​ക, അ​നു​മോ​ൾ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ജോ​ണി ആ​ന്‍റണി, വി​ജ​യ് ബാ​ബു, സു​ധീ​ർ ക​ര​മ​ന, ഇ​ർ​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി, ര​മേ​ശ്‌ പി​ഷാ​ര​ടി,…

Read More

ഭ​ർ​ത്താ​വി​നെ കാ​ണു​ന്ന​ത് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ: വൈ​കു​ന്നേ​രം വീ​ഡി​യോ കോ​ളി​ലൂ​ടെ​യോ ഓ​ഡി​യോ കോ​ളി​ലൂ​ടെ​യോ കു​റ​ച്ച് സ​മ​യം സം​സാ​രി​ക്കും; ഭ​ർ​ത്താ​വി​നെ കു​റി​ച്ച് പ്രി​യാ​മ​ണി

അ​ഭി​ന​യി​ച്ച ഭാ​ഷ​ക​ളി​ലെ​ല്ലാം ശ്ര​ദ്ധേ​യസാ​ന്നി​ധ്യ​മാ​കാ​ൻ ന​ടി പ്രി​യാ​മ​ണി​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. പ​രു​ത്തി​വീ​ര​ൻ, തി​ര​ക്ക​ഥ, ചാ​രു​ല​ത തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്രി​യാ​മ​ണി​യു​ടെ ശ്ര​ദ്ധേ​യ സി​നി​മ​ക​ളാ​ണ്. ബോ​ളി​വു​ഡി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​കയാണു താരം. മു​സ്ത​ഫ രാ​ജ് എ​ന്നാ​ണ് പ്രി​യാ​മ​ണി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പേ​ര്. ഇ​രു​വ​രും പ്ര​ണ​യി​ച്ച് വി​വാ​ഹം ചെ​യ്ത​വ​രാ​ണ്. ഇ​പ്പോ​ഴി​താ ദാന്പത്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു തു​റ​ന്ന് സം​സാ​രി​ക്കു​ക​യാ​ണ് പ്രി​യാ​മ​ണി. ഭ​ർ​ത്താ​വും താ​നും ഇ​പ്പോ​ൾ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ലാണു കാണുന്നതെന്ന് പ്രി​യാ​മ​ണി പ​റ​യു​ന്നു. ഫി​ലിം ഫെ​യ​റി​നോ​ടാ​ണു പ്ര​തി​ക​ര​ണം. ആ​ദ്യം അ​ദ്ദേ​ഹം ഇ​വ​ന്‍റ് ബി​സി​ന​സി​ൽ ആ​യി​രു​ന്നു. ഇ​വ​ന്‍റുക​ൾ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് മൂ​ന്നോ നാ​ലോ മ​ണി​ക്കൂ​ർ മാ​ത്രം ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ സ​മ​യ​മു​ണ്ടാ​യി​രു​ന്നു. കൊ​വി​ഡി​നു ശേ​ഷം സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ത്തി. ഇ​പ്പോ​ൾ അ​ദ്ദേ​ഹം യു​എ​സി​ലാ​ണ്. സ​ഹോ​ദ​ര​നാെ​പ്പം ഓ​യി​ൽ ആ​ൻഡ് ഗ്യാ​സ് ബി​സി​ന​സി​ലാ​ണി​പ്പോ​ൾ. ഞ​ങ്ങ​ളു​ടേ​ത് എ​പ്പോ​ഴും ലോംഗ് ഡി​സ്റ്റ​ൻ​സ് റി​ലേ​ഷ​ൻ​ഷി​പ്പി​ലാ​യി​രു​ന്നു. പ്ര​ണ​യി​ക്കു​മ്പോ​ൾ ഞാ​ൻ ബംഗളൂരുവിലും അ​ദ്ദേ​ഹം ദു​ബാ​യി​ലും. 2012 ലാ​ണ് പ്ര​ണ​യം തു​ട​ങ്ങി​യ​ത്. 2017 ൽ ​വി​വാ​ഹ​വും ന​ട​ന്നെ​ന്ന്…

Read More

ദ ​വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി ഡോ​ട്ട്: ട്രാ​പ്പി​ൽ അ​ക​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ

ട്രാ​പ്പി​ൽ അ​ക​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ദ ​വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി ഡോ​ട്ട്. എ​വ​ർ​ഗ്രീ​ൻ നൈ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം നി​ര​വ​ധി ടി.​വി സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും ടെ​ലി ഫി​ലി​മു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ ചെ​റി​യാ​ൻ മാ​ത്യു​വാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​ശ​സ്ത മോ​ഡ​ൽ സെ​ൽ​ബി സ്ക​റി​യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സോ​ഹ​ൻ സീ​നു​ലാ​ൽ, കോ​ട്ട​യം ര​മേ​ശ് തു​ട​ങ്ങി​യ​വ​രും എ​ത്തു​ന്നു​ണ്ട്. അ​ലീ​ന എ​ന്ന പെ​ൺ​കു​ട്ടി, മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​രു​ടെ ട്രാ​പ്പി​ൽ അ​ക​പ്പെ​ടു​ന്നു. അ​തോ​ടെ സ​മൂ​ഹം അ​വ​ളെ ക​ള​ങ്കി​ത​യാ​യി ക​ണ​ക്കാ​ക്കു​ന്നു. ഈ ​സാ​മൂ​ഹി​ക ചു​റ്റു​പാ​ടി​ൽ ഇ​ര​യാ​യ ത​നി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്ന് അ​ലീ​ന അ​ഗ്ര​ഹി​ച്ചു. അ​തി​നാ​യി ത​ന്നെ കെ​ണി​യി​ൽ പെ​ടു​ത്തി​യ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രോ​ട് അ​വ​ൾ ഏ​റ്റു​മു​ട്ടു​ന്നു. പോ​രാ​ട്ട​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ ന​ന്മ നി​റ​ഞ്ഞ ചി​ല​രു​മു​ണ്ടാ​യി​രു​ന്നു. ത​ന്നെ ട്രാ​പ്പി​ൽ അ​ക​പ്പെ​ടു​ത്തി​യ​വ​രെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​ത് വ​രെ…

Read More

ആ​ളു​ക​ള്‍​ക്ക് എ​ന്നെ റി​ലേ​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കുന്നു​; ട്രോ​ളു​ക​ൾ എ​നി​ക്ക്  വി​നോ​ദമെന്ന് സൈ​ജു കു​റു​പ്പ്

ട്രോ​ളു​ക​ൾ വിനോദമായിട്ടാണ് ഞാൻ എടുക്കുന്നത്. ആ​ളു​ക​ള്‍ ന​മ്മ​ളെ​ക്കു​റി​ച്ച് ഓ​ര്‍​ക്കു​ന്നു​ണ്ട​ല്ലോ. ‘either you love or hate me, but please don’t ignore me’ എ​ന്നു പ​റ​യാ​റു​ണ്ട​ല്ലോ. എ​നി​ക്കു പ​ല പേ​രു​ക​ളു​ണ്ട്. പ്രാ​രാ​ബ്ദം സ്റ്റാ​ർ, ക​ട​ക്കെ​ണി സ്റ്റാ​ര്‍, ഇ​എം​ഐ സ്റ്റാ​ർ, ലോ​ണ്‍ സ്റ്റാ​ര്‍ അ​ങ്ങ​നെ. ബാ​ങ്കി​ല്‍ നി​ന്നു​ലോ​ണ്‍ എ​ടു​ക്കാ​ത്ത ആ​രും കാ​ണി​ല്ല. ഞാ​ന്‍ ബൈ​ക്ക് വാ​ങ്ങി​യ​ത് ലോ​ണ്‍ എ​ടു​ത്താ​ണ്. ന​മ്മ​ള്‍ വ​ണ്ടി വാ​ങ്ങു​ന്ന​തും വീ​ട് വ​യ്ക്കു​ന്ന​തു​മൊ​ന്നും റൊ​ക്കം കാ​ശു​ള്ള​തു​കൊ​ണ്ട​ല്ല. എ​ല്ലാം ബാ​ങ്കി​ല്‍നി​ന്നു ലോ​ണ്‍ എ​ടു​ത്തി​ട്ട​ല്ലേ. സാ​ധാ​ര​ണ​ക്കാ​ര​നാ​യി എ​ന്നെ പ്ലേ​സ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നു എ​ന്ന​ത് ത​ന്നെ ഭാ​ഗ്യ​മാ​ണ്. ആ​ളു​ക​ള്‍​ക്ക് എ​ന്നെ റി​ലേ​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​തു കൊ​ണ്ടാ​ണ​ല്ലോ. പി​ന്നെ ഓ​രോ ക​ഥാ​പാ​ത്ര​വും വ്യ​ത്യ​സ്ത​മാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​സ്ഥ​ക​ളും വ്യ​ത്യ​സ്ത​മാ​ണ്. -സൈ​ജു കു​റു​പ്പ്

Read More

ഒ​രി​ക്ക​ൽ ആ ​ന​ട​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യും; ആ ​ന​ട​ന്‍റെ ഇ​പ്പോ​ഴ​ത്തെ ജീ​വി​തം എ​ന്‍റെ ദാ​ന​മെ​ന്ന് പ്രി​യ​ങ്ക

എ​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ന​ട​ൻ പാ​വ​മാ​ണെ​ന്ന് ക​രു​തു​ന്നി​ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ട് ബ​ഹു​മാ​ന​മു​ണ്ട്. ഇ​പ്പോ​ഴും അ​ക്കാ​ര്യം പ​റ​ഞ്ഞാ​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടാ​വും. എ​ന്നി​ട്ടും ആ ​ന​ട​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ന് ഒ​രു കു​റ​വു​മി​ല്ല. അ​തു കാ​ണു​മ്പോ​ൾ എ​നി​ക്കു പ​റ​യ​ണ​മെ​ന്ന് തോ​ന്നാ​റു​ണ്ട്. ഞാ​ൻ ഒ​രി​ക്ക​ൽ അ​തു തു​റ​ന്നുപ​റ​യും. ആ ​ന​ട​ന്‍റെ ഇ​പ്പോ​ഴ​ത്തെ ജീ​വി​തം എ​ന്‍റെ ദാ​ന​മാ​യി ക​ണ​ക്കാ​ക്കി​യാ​ൽ മ​തി. ഒ​രു​പാ​ട് പു​തു​ത​ല​മു​റ ഇ​തി​ലേ​ക്ക് വ​രാ​നു​ണ്ട്. ഇ​ത്ത​രം ആ​ളു​ക​ൾ അ​തി​ൽ നി​ന്നു പോ​ക​ണം. സി​നി​മ മോ​ശം ഫീ​ൽ​ഡ​ല്ല, എ​ന്നാ​ൽ ഇ​ത്ത​ര​ക്കാ​ർ ചേ​ർ​ന്ന് അ​തി​നെ ന​ശി​പ്പി​ക്കു​ക​യാ​ണ്. എ​ന്നെ ഉ​പ​ദ്ര​വി​ക്കാ​ൻ വ​ന്ന​വ​രെ ഞാ​ൻ ത​ന്നെ കൈ​കാ​ര്യം ചെ​യ്‌​തി​ട്ടു​ണ്ട്. -പ്രി​യ​ങ്ക അ​നൂ​പ്

Read More