ഒരു വേനല്‍പുഴയില്‍ എന്ന പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വിമല രാമൻ. പിന്നീട്, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു താരം. ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരികയാണ് വിമല. ഇപ്പോഴിതാ സിനിമാ മേഖലയില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചു സംസാരിക്കുകയാണ് വിമല രാമന്. സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിമല രാമന് പറയുന്നത്. ഒരു അഭിമുഖത്തിലാണ് വിമല മനസുതുറന്നത്. കാസ്റ്റിംഗ് കൗച്ച് സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് അതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് സിനിമാമേഖലയില്‍ മാത്രം ഉള്ളതാണ് എന്നു പറയാനാവില്ല. സിനിമ പോലെയുള്ള പല മേഖലകളില്‍ ഇതു കണ്ടുവരുന്നുണ്ട്. പക്ഷെ ഇന്നത്തെക്കാലത്ത് അതു കുറഞ്ഞുവരുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം- വിമല പറഞ്ഞു. അതേസമയം തനിക്കു നേരിടേണ്ടി വന്ന മറ്റൊരു അനീതിയെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്. ഞാനും അനീതി നേരിട്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഞാന്‍…
Read MoreCategory: Movies
കൈതപ്രത്തെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്: എം. ജി. ശ്രീകുമാർ
കൈതപ്രം ചേട്ടൻ ഒരു ഇതിഹാസമാണ്. അതിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ എത്രയോ കച്ചേരികൾ ഞാൻ കേട്ടിരിക്കുന്നു. മൂകാംബികാ ദേവിയുടെ വലിയ ഭക്തൻ കൂടിയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. അവിടെ നിന്നും കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും ഓർമയിലുണ്ട്. കൈതപ്രം ചേട്ടനെ എന്റെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം ചേർന്ന് എത്രയോ പാട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്. പലരും പറയുന്നത് കേട്ട് വിവാദങ്ങൾക്കൊന്നും ഞാനില്ല. എം.ജി. ശ്രീകുമാർ പറഞ്ഞു.
Read Moreനീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി… പാടിയപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല: വൈക്കം വിജയ ലക്ഷ്മി
എറണാകുളത്തായിരുന്നു അങ്ങ് വാനക്കോണിൽ എന്നു തുടങ്ങുന്ന പാട്ടിന്റെ റിക്കാർഡിംഗ്. അവിടെ ചെന്നപ്പോഴാണ് സിനിമയുടെ പേര് അജയന്റെ രണ്ടാം മോഷണം എന്നാണെന്നും സിനിമ ത്രീഡി ആണെന്നുമൊക്കെ അറിയുന്നത്. പിന്നെ പാട്ടിലെ സന്ദര്‍ഭങ്ങളെ കുറിച്ചും വിശദമാക്കി തന്നു. ഫീല്‍ വേണമെന്നും പറഞ്ഞു. അങ്ങനെയാണ് പാടിയത്. പാടുന്ന സമയത്ത് എനിക്കും സങ്കടം വന്നു. പ്രത്യേകിച്ച് നീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി എന്നൊക്കെയുള്ള വരികൾ. ആ വരികളൊക്കെ എന്ത് രസമാണ്. എന്തൊരു ഫീലാണ്. അത്രയും അര്‍ഥമുള്ള വരികൾ. ആ വരികളൊക്കെ കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടം വരും. എന്തായാലും ആ പാട്ടിന്റെ ഫീല്‍ ഉള്‍ക്കൊണ്ട് പാടാന്‍ പറ്റിയെന്ന സന്തോഷമുണ്ട്. ആളുകള്‍ ഓരോ പാട്ടും നെഞ്ചിലേറ്റുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണത്. -വൈക്കം വിജയലക്ഷ്മി
Read Moreഖാലിദ് റഹ്മാൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്കുശേഷം നസ് ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ആലപ്പുഴ ജിംഖാന എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു…
Read Moreസാമന്ത-നാഗചൈതന്യ വിവാഹമോചനം: അവസാനിക്കാതെ ചർച്ചകൾ
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ബോളിവുഡിലും സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് സാമന്ത. സമാന്തയുടെ വ്യക്തിജീവിതം നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിനിമാ ലോകം കണ്ട ഏറ്റവും വലിയ ചര്‍ച്ചകളിലൊന്നായിരുന്നു സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനം. ഏറെനാളത്തെ പ്രണയത്തിനുശേഷം 2017 ല്‍ വിവാഹിതരായ ഇരുവരും നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പിരിയുകയായിരുന്നു. ഇപ്പോഴിതാ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സമാന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു ആണെന്ന തെലുങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വാക്കുകള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. പിന്നാലെ പ്രതികരണവുമായി സാമന്തയും നാഗ ചൈതന്യയും നാഗചൈതന്യയുടെ പിതാവ് നാര്ജുനയും രംഗത്തെത്തി. തെലുങ്ക് സിനിമാ ലോകത്തുനിന്നും നിരവധി പ്രമുഖര്‍ ഇരുവര്‍ക്കും പിന്തുണയുമായി എത്തി. തങ്ങളുടെ വിവാഹമോചനം പരസ്പര ധാരണയില്‍ എടുത്ത തീരുമാനമാണെന്നും അതിന് പിന്നില്‍…
Read Moreവേഷവിധാനങ്ങളിലെ ജീവൽത്തുടിപ്പുമായി സന്തോഷ് കരിപ്പൂൽ
അരങ്ങുകളെ അവിസ്മരണീയമാക്കാൻ ജീവൻ തുടിക്കുന്ന വേഷവിധാനങ്ങളൊരുക്കി ശ്രദ്ധേയനാകുകയാണ് തളിപ്പറമ്പ് പുളിമ്പറമ്പ് കരിപ്പൂലിലെ സന്തോഷ് കരിപ്പൂൽ. മുന്നിൽ കാണുന്ന ഏതു രൂപവും വേഷവും അനായാസം നിർമിച്ചെടുക്കാനുള്ള ഇദ്ദേഹത്തിനുള്ള കഴിവാണ് മൂന്നു പതിറ്റാണ്ടായി തുടരുന്ന ഈ കലാ സപര്യയുടെ അടിസ്ഥാനം. നാട്ടുപാട്ടുകളുടെ ഈണവും താളവും ചുവടുകളും പ്രേക്ഷകമനസിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ പ്രധാന ഘടകമായി മാറുകയാണ് വേദികളെ സജീവമാക്കാൻ ഒരുക്കുന്ന കോലങ്ങളും വേഷങ്ങളും. ഇതെല്ലാം നാടൻപാട്ടരങ്ങുകളുടെ വിജയത്തിന് ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നാടൻ കലാ പരിശീലകനും പാട്ടുകാരനുമായ റംഷി പട്ടുവം പറയുന്നു. കുട്ടിക്കാലം മുതലേ നാടൻ കലകളോടും നാടകങ്ങളോടും അടങ്ങാത്ത അഭിനിവേശമായിരുന്ന സന്തോഷ് കേരളോത്സവ വേദികളിലൂടെയാണ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. സന്തോഷ് പരിശീലിപ്പിച്ച നാടൻപാട്ടുകളും നാടൻനൃത്തങ്ങളും ജില്ലാ സംസ്ഥാനതല കേരളോത്സവങ്ങളിൽ സമ്മാനങ്ങൾ നേടി. ആദിവാസി ഊരുകളിലുൾപ്പെടെ താമസിച്ച് ചുവടുകളും പാട്ടുകളും ശേഖരിച്ച് അവ പുതുതലമുറയിലേക്ക് പകർന്നു നൽകുകയെന്ന ശ്രമകരമായ ദൗത്യവും സന്തോഷ് നിറവേറ്റുന്നു. കണ്ണൂർ…
Read Moreഎന്റെ ഹൃദയം എനിക്കൊപ്പമല്ല; എന്റെ സിനിമകൾ മകൾ കണ്ടിട്ടില്ലെന്ന് ശ്രീയ ശരൺ
കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് നമുക്ക് മുകളിൽ വലിയൊരു ശക്തിയുണ്ടെന്ന് മനസിലായത്. നമ്മൾ ഒറ്റയ്ക്കല്ല. മകൾ ജനിച്ചതോടെ എന്റെ ഹൃദയം എനിക്കൊപ്പമല്ല. അവൾക്കൊപ്പമാണ് ഹൃദയമിടിപ്പ്. കുഞ്ഞിനെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അമ്മയായ ശേഷം താൻ പെട്ടെന്ന് കരിയറിലേക്ക് തിരിച്ച് വന്നു. മകൾ ഷൂട്ടിനെക്കുറിച്ചെല്ലാം എന്നോടിപ്പോൾ ചോദിക്കാറുണ്ട്. അമ്മ ജോലിക്ക് പോകുകയാണെന്ന് അവൾ അഭിമാനത്തോടെ പറയും. എന്റെ സിനിമകൾ മകൾ കണ്ടിട്ടില്ല. അവൾക്ക് മനസിലാവില്ല. ഒരിക്കൽ ശിവാജിയിലെ എന്റെ പാട്ട് കാണിച്ചു. ഈ അമ്മയെയാണ് എനിക്ക് വേണ്ടതെന്ന് പറഞ്ഞു. -ശ്രീയ ശരൺ
Read Moreമികച്ച സന്ദേശങ്ങളുമായിഒന്നര മീറ്റർ ചുറ്റളവ്
മികച്ച സന്ദേശങ്ങളുമായി എത്തുകയാണ് ഒന്നര മീറ്റർ ചുറ്റളവ് എന്ന ചിത്രം. കാഞ്ഞിരമലയിൽ ഫിലിംസിനു വേണ്ടി ഉമേഷ് തങ്കപ്പൻ നിർമിക്കുന്ന ചിത്രം, 2021-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാടകലം എന്ന ചിത്രം സംവിധാനം ചെയ്ത സഖിൽ രവീന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂർത്തിയായി. വേഴാമ്പലുകളെ പ്രണയിക്കുന്ന ഹൈറേഞ്ചിൽ താമസിക്കുന്ന കുട്ടന്റെയും കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന, കോളജ് മാഗസിൻ എഡിറ്ററായ നസീറിന്റെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മലയാള സിനിമയിൽ ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു വിഷയം അവതരിപ്പിച്ച് വിജയം വരിച്ചിരിക്കുകയാണ്, ഒന്നര മീറ്റർ ചുറ്റളവ് എന്ന ചിത്രം.വൈക്കം വിജയലക്ഷ്മിയുടെ വ്യത്യസ്തമായൊരു ഗാനം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഛായാഗ്രഹണം-ഹാരീസ് കോർമോത്ത്, എഡിറ്റർ-അഖിൽ കുമാർ, ഗാനങ്ങൾ-വിജു രാമചന്ദ്രൻ, സംഗീതം-മുരളി കൃഷ്ണൻ, ആലാപനം -വൈക്കം വിജയലക്ഷ്മി, കളറിംഗ്-ആശിവാദ് സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ -ദിനേശ്, പശ്ചാത്തല സംഗീതം…
Read Moreബോളിവുഡ് നായകന്മാരുടെ മോശം; മല്ലികയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ബോളിവുഡ്
ബോളിവുഡ് നായകന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള നടി മല്ലിക ഷെരാവത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. നിരവധി ബോളിവുഡ് നായകന്മാർ തന്നെ ഹോട്ടൽ മുറികളിലേക്ക് രാത്രി ക്ഷണിച്ചിട്ടുണ്ടെന്നാണ് മല്ലിക ഒരു വീഡിയോയിൽ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ച ഈ കാര്യങ്ങളാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നത്. വഴങ്ങിക്കൊടുക്കാത്തതിനാൽ തന്നെ ഒതുക്കിയെന്നും അവർ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് മല്ലിക വീഡിയോയിൽ ഉന്നയിച്ചിരിക്കുന്നത്. ബോളിവുഡ് നായകന്മാരുടെ അനാവശ്യ ഉപദേശത്തെ കുറിച്ചും താരം പറയുന്നുണ്ട്. ചില നായകന്മാർ എന്നെ ഫോൺ ചെയ്ത് രാത്രി ഹോട്ടൽ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം തിരക്കിയപ്പോൾ ഞാൻ ചെയ്ത ബോൾഡ് ആയ കഥാപാത്രങ്ങൾ കൊണ്ട് അത്തരത്തിലുള്ള വ്യക്തിയാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും അവർ പറയുന്നു. ഇത്തരം ആവശ്യങ്ങൾ തള്ളിയതോടെ എന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്തി- മല്ലിക പറയുന്നു. മല്ലികയുടെ ആരോപണം വലിയ രീതിയിൽ വൈറലായി. താരങ്ങളുടെ പേരുകൾ…
Read More100 കോടി കളക്ഷൻ.. ! വിജയഗാഥയായി 3D ARM
മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D A.R.M ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി A.R.M 3D ലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. ചിത്രം ഇപ്പോഴും ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗാണ്. ടോവിനോ തോമസിന്റെയും ആദ്യ 100 കോടി ചിത്രമായി A.R.M 3D മാറി. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ 100 കോടി ക്ലബിൽ എത്തിച്ച ഖ്യാതി ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി…
Read More