അഴകിയേ… ചുവന്ന പ​ട്ടു​ടു​ത്ത് സു​ര​ഭി ല​ക്ഷ്മി

ബോ​ക്‌​സ് ഓ​ഫീ​സ് ക​ള​ക്ഷ​നു​ക​ള്‍ വാ​രി​ക്കൂ​ട്ടു​ന്ന അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​ത്തി​ലെ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ മാ​ണി​ക്യം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച താ​ര​മാ​ണ് സു​ര​ഭി ല​ക്ഷ്മി. ഇ​പ്പോ​ഴി​താ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ സു​ര​ഭി പ​ങ്കു​വ​ച്ച ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചു​വ​ന്ന നി​റ​ത്തി​ലു​ള്ള പ​ട്ട് സാ​രി​യു​ടു​ത്ത്, എ​ല​ഗ​ന്‍റ് ലു​ക്കി​ലാ​ണ് താ​രം പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഹാ​ഫ് സ്ലീ​വോ​ടു കൂ​ടി​യ ബ്ലൗ​സാ​ണ് ലു​ക്കി​ല്‍ ഏ​റെ ശ്ര​ദ്ധേ​യം. ഗോ​ള്‍​ഡ​ന്‍ ജി​മി​ക്കി​യും ചു​വ​ന്ന പൊ​ട്ടും, മു​ല്ല​പ്പൂ ചൂ​ടി​യ മു​ടി​യും നാ​ട​ന്‍ സു​ന്ദ​രി​യു​ടെ പ​രി​വേ​ഷം സു​ര​ഭി​ക്ക് ന​ല്‍​കു​ന്നു.

Read More

ഭാ​ര്യ ര​മ​യു​ടെ മ​ര​ണം താ​ങ്ങാ​നാ​വാ​ത്ത ഷോ​ക്കാ​യി​രു​ന്നു: ആ​രോ​ഗ്യ​മി​ല്ലാ​ത്ത അ​വ​സ്ഥ ര​മ​യ്ക്ക് പോ​ലും സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ പ​റ്റി​ല്ല; ജ​ഗ​ദീ​ഷ്

ഭാ​ര്യ ര​മ​യു​ടെ മ​ര​ണം താ​ങ്ങാ​നാ​വാ​ത്ത ഷോ​ക്കാ​യി​രു​ന്നു. പി​ന്നെ ഞാ​ന്‍ ഓ​ര്‍​ക്കും തി​ര​ക്കി​ലൂ​ടെ ഓ​ടി ന​ട​ക്കു​ന്ന ര​മ​യെ​യാ​ണ് ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ​മി​ല്ലാ​ത്ത അ​വ​സ്ഥ ര​മ​യ്ക്ക് പോ​ലും സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ പ​റ്റി​ല്ല. അ​വ​സാ​ന കാ​ല​ത്തു പോ​ലും വീ​ല്‍​ചെ​യ​റി​ല്‍ ക​യ​റു​ന്ന​ത് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. അ​പ്പോ​ള്‍ പി​ന്നെ അ​ധി​കം വേ​ദ​നി​ക്കാ​തെ യാ​ത്ര​യാ​യ​ത് ര​മ​യ്ക്കും ആ​ശ്വാ​സ​മാ​യി​രി​ക്കും. അ​ങ്ങ​നെ സ​മാ​ധാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. മ​ര​ണ​ശേ​ഷ​വും ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള​വ​ര്‍ ഒ​പ്പ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ക്ലീ​ഷേ ആ​യി തോ​ന്നാം. പ​ക്ഷെ സ​ത്യം അ​താ​ണ്. ഒ​പ്പ​മു​ണ്ടെ​ന്ന തോ​ന്ന​ലു​ണ്ട്. ഷൂ​ട്ടിം​ഗ് ഇ​ല്ലാ​ത്ത​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ ഞാ​ന്‍ ഒ​റ്റ​യ്ക്കാ​ണ്. സ​ഹാ​യ​ത്തി​നാ​യി വ​രു​ന്ന​വ​ര്‍ ഏ​ഴു മ​ണി​യാ​കു​മ്പോ​ള്‍ പോ​കും. വെ​റു​തേ​യി​രു​ന്ന് പ​ഴ​യ ഓ​ര്‍​മ​ക​ളി​ലേ​ക്ക് പോ​വേ​ണ്ട​ല്ലോ, അ​തു​കൊ​ണ്ട് ത​ന്നെ കൂ​ടു​ത​ല്‍ ആ​ലോ​ചി​ച്ചു കൂ​ട്ടാ​റി​ല്ല. നേ​ര​ത്തെ ഭ​ക്ഷ​ണം ക​ഴി​ച്ച് ഞാ​ന്‍ കി​ട​ക്കും. -ജ​ഗ​ദീ​ഷ്

Read More

വി​ജ​യ്‌​യു​ടെ നാ​യി​ക​യാ​കാ​ൻ മ​ഞ്ജു വാ​ര്യ​ർ? കാ​ത്തി​രി​പ്പി​ൽ ആ​രാ​ധ​ക​ർ

കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി ക​രി​യ​റി​ൽ മു​ന്നേ​റു​ക​യാ​ണ് ന​ടി മ​ഞ്ജു വാ​ര്യ​ർ. മ​ല​യാ​ള സി​നി​മ​യ്ക്ക​പ്പു​റ​ത്തേ​ക്ക് ഇ​ന്ന് മ​ഞ്ജു വാ​ര്യ​രു​ടെ ജ​ന​പ്രീ​തി വ​ള​ർ​ന്നി​രി​ക്കു​ന്നു. ‘വേ​ട്ട​യാ​ൻ’ ആ​ണ് ന​ടി​യു​ടെ പു​തി​യ സി​നി​മ. സൂ​പ്പ​ർ​താ​രം ര​ജി​നി​കാ​ന്തി​നൊ​പ്പം മ​ഞ്ജു ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ തി​ര​ക്കു​ക​ളി​ലാ​ണ് ന‌​ടി. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ വ​രാ​നി​രി​ക്കു​ന്ന സി​നി​മ​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് മ​ഞ്ജു വാ​ര്യ​ർ. ന​ടി​യു​ടെ അ​ടു​ത്തി​റ​ങ്ങി​യ ത​മി​ഴ് ചി​ത്രം തു​നി​വി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ​യാ​ണ് ന​ടി ചി​ല സൂ​ച​ന​ക​ൾ ത​ന്ന​ത്. തു​നി​വി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യി​രു​ന്നി​ല്ല മ​ഞ്ജു വാ​ര്യ​രു​ടേ​ത്. മ​ഞ്ജു​വി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്… ഒ​രു സീ​നി​ൽ ഞാ​ന​ഭി​ന​യി​ച്ച​ത് അ​ത്ര ശ​രി​യാ​യി​ല്ലെ​ന്ന് എ​നി​ക്കു തോ​ന്നി​യ​തി​നാ​ൽ സം​വി​ധാ​യ​ക​ൻ എ​ച്ച്. വി​നോ​ദി​നോ​ട് ഒ​രു ഷോ​ട്ട് കൂ​ടെ എ​ടു​ക്ക​ണോ എ​ന്ന് ഞാ​ൻ ചോ​ദി​ച്ചു. എ​ന്നി​ൽ​നി​ന്ന് എ​ന്താ​ണ് വേ​ണ്ട​തെ​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നു. ഈ ​സി​നി​മ​യ്ക്ക് ഈ ​ലെ​വ​ലി​ലു​ള്ള പെ​ർ​ഫോ​മ​ൻ​സ് മ​തി എ​ന്ന് പ​റ​ഞ്ഞു. ഒ​രു ത​മാ​ശ​യി​ലാ​ണ് അ​ദ്ദേ​ഹ​മ​ത് പ​റ​ഞ്ഞ​ത്.…

Read More

ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത് ത​ന്നെ അ​ച്ഛ​ൻ എ​ന്നോ​ട് പ​റ​ഞ്ഞു;​ലോ​ക​ത്തെ വ​ലി​യ ഭാ​ഗ്യ​വാ​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ഞാ​നെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ

ഞാ​ന്‍ എ​ന്തെ​ങ്കി​ലും ആ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ ക്രെ​ഡി​റ്റ് അ​ച്ഛ​നു​ള്ള​താ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​വാ​ന്മാ​രി​ല്‍ ഒ​രാ​ള്‍ ഞാ​നാ​ണെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ മ​ക​നാ​യി ജ​നി​ച്ചു എ​ന്ന​താ​ണ് ആ ​ഭാ​ഗ്യം. കു​ട്ടി​ക്കാ​ലം മു​ത​ല്‍ വീ​ട്ടി​ല്‍ നാ​ട​കം ക​ണ്ടാ​ണ് വ​ള​ര്‍​ന്ന​ത്. അ​ച്ഛ​ന്‍ നാ​ട​ക അ​ഭി​നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം കൊ​ടു​ക്കു​ന്ന​തും എ​ഴു​തു​ന്ന​തും നാ​ട​ക​ങ്ങ​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തെ​ല്ലാം ക​ണ്ടാ​ണ് ഞാ​ന്‍ വ​ള​ര്‍​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് ഒ​രു ക​ഥാ​പാ​ത്ര​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് പ​ഠി​ച്ചു. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ല്‍​ക്കൂ​ട്ട് അ​താ​ണ്. നാ​ട​ക​മാ​ണ് മു​ന്നോ​ട്ടു​ള്ള ജീ​വി​തം എ​ന്ന് മ​ന​സി​ല്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. കോ​ള​ജ് പ​ഠ​നം ക​ഴി​യാ​റാ​യ​പ്പോ​ഴാ​ണ് ഭാ​വി പ​രി​പാ​ടി​യെ​ക്കു​റി​ച്ച് അ​ച്ഛ​ന്‍ ചോ​ദി​ക്കു​ന്ന​ത്. എ​ന്തെ​ങ്കി​ലും നോ​ക്ക​ണ​മെ​ന്ന് മ​റു​പ​ടി കൊ​ടു​ത്ത​പ്പോ​ള്‍ എ​ന്നാ​ല്‍ നാ​ട​ക​ത്തി​നൊ​പ്പം കൂ​ടി​ക്കോ എ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്‍ പ​റ​ഞ്ഞ​ത്. സ​ത്യ​ത്തി​ല്‍ അ​ച്ഛ​ന്‍റെ വാ​യി​ല്‍ നി​ന്ന് അ​ങ്ങ​നെ ഒ​രു നി​ര്‍​ദേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ന്‍. കാ​ര​ണം ഏ​റെ മു​ന്‍​പ് അ​ഭി​ന​യ​മാ​ണ് എ​ന്‍റെ ക​രി​യ​ര്‍ എ​ന്ന് ഞാ​ന്‍ ത​ന്നെ…

Read More

നേ​ര​റി​യും നേ​ര​ത്തി​ന് ത​ല​സ്ഥാ​ന​ത്ത്  തു​ട​ക്ക​മാ​യി

വേ​ണി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. ചി​ദം​ബ​ര​കൃ​ഷ്ണ​ൻ നി​ർ​മി​ച്ച് ര​ഞ്ജി​ത്ത് ജി.​വി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന നേ​ര​റി​യും നേ​ര​ത്ത് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങി. സാ​മൂ​ഹി​ക​മാ​യി ര​ണ്ടു ത​ല​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​യ സ​ണ്ണി​യും അ​പ​ർ​ണ​യും ത​മ്മി​ലു​ള്ള തീ​വ്ര​പ്ര​ണ​യ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​ങ്ങ​ളാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് പ്ര​മേ​യ​മാ​ക്കു​ന്ന​ത് അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​നും ഫ​റാ ഷി​ബ്‌​ല​യു​മാ​ണ് ലീ​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ സ്വാ​തി​ദാ​സ് പ്ര​ഭു, രാ​ജേ​ഷ് അ​ഴി​ക്കോ​ട​ൻ, ക​ല സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ബാ​ന​ർ – വേ​ണി പ്രൊ​ഡ​ക്ഷ​ൻ​സ്, ര​ച​ന, സം​വി​ധാ​നം – ര​ഞ്ജി​ത്ത് ജി. ​വി, നി​ർ​മ്മാ​ണം – എ​സ്. ചി​ദം​ബ​ര​കൃ​ഷ്ണ​ൻ, ഛായാ​ഗ്ര​ഹ​ണം – ഉ​ദ​യ​ൻ അ​മ്പാ​ടി, എ​ഡി​റ്റിം​ഗ് – മ​നു ഷാ​ജു, ഗാ​ന​ര​ച​ന – സ​ന്തോ​ഷ് വ​ർ​മ്മ, സം​ഗീ​തം – ടി.​എ​സ്. വി​ഷ്ണു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -ക​ല്ലാ​ർ അ​നി​ൽ, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ജി​നി സു​ധാ​ക​ര​ൻ, അ​സ്സോ​സി​യേ​റ്റ്…

Read More

ഒ​രു ബോ​ളി​വു​ഡ് ലു​ക്ക് അ​പ്പാ​ടെ പ​ക​ർ​ന്നാ​ടി ഉ​ർ​വ​ശി​യു​ടെ മ​ക​ൾ തേ​ജ ല​ക്ഷ്മി

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഉ​ർ​വ​ശി. ഒ​രു​ത​രം ആ​ഘോ​ഷ​മാ​ണ് ഉ​ർ​വ​ശി മ​ല​യാ​ളി​ക​ൾ​ക്ക്. ഒ​ട്ട​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഉ​ർ​വ​ശി പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച​ത്. ഉ​ർ​വ​ശി​യെ പോ​ലെ ത​ന്നെ പ്രിയ​ങ്ക​ര​മാണു കു​ടും​ബ​വും. ഉ​ർ​വ​ശി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ങ്ങ​നെ സ​ജീ​വ​മ​ല്ലെ​ങ്കി​ലും ഉ​ർ​വ​ശി​യു​ടെ മ​ക​ൾ കു​ഞ്ഞാ​റ്റ പ​ങ്കു​വ​യ്ക്കു​ന്ന പോ​സ്റ്റു​ക​ൾ ശ്ര​ദ്ധ​നേ​ടാ​റു​ണ്ട്. അ​ത്ത​ര​മൊ​രു ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ ആ​കു​ന്ന​ത്. ഒ​രു ബോ​ളി​വു​ഡ് ലു​ക്ക് അ​പ്പാ​ടെ പ​ക​ർ​ന്ന് എ​ടു​ത്തി​ട്ടു​ണ്ട് താ​ര​പു​ത്രി എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ്വ​ഭാ​വം അ​റി​യു​ന്ന​ത് കൊ​ണ്ടാ​കാം കു​ഞ്ഞാ​റ്റ സ​ദാ​ചാ​ര ചു​വ​യു​ള്ള ക​മ​ന്‍റു​ക​ൾ​ക്കൊ​ന്നും മ​റു​പ​ടി ന​ല്ക​യി​ട്ട​ല്ല. തേ​ജ ല​ക്ഷ്മി എ​ന്നാ​ണ് കു​ഞ്ഞാ​റ്റ​യു​ടെ യ​ഥാ​ർ​ഥ പേ​ര്. ന​ട​ന്‍ മ​നോ​ജ് കെ. ​ജ​യ​ന്‍റെ​യും ഉ​ര്‍​വ​ശി​യു​ടെ മ​ക​ളാ​ണ് തേ​ജ.

Read More

എ​ന്തു​കൊ​ണ്ടാ​ണ് എ​പ്പോ​ഴും മ​ക​ളെ ഒ​പ്പം കൂ​ട്ടു​ന്നത്; കി​ട​ല​ൻ മ​റു​പ​ടി ന​ൽ​കി ഐ​ശ്വ​ര്യ‌

അ​ബു​ദാ​ബി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഫി​ലിം അ​ക്കാ​ദ​മി അ​വാ​ർ​ഡ് ച​ട​ങ്ങി​നെ​ത്തി​യ ഐ​ശ്വ​ര്യ​യു​ടെ ലു​ക്കാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം. ഐ​ശ്വ​ര്യ​യ്ക്കൊ​പ്പം മ​ക​ൾ ആ​രാ​ധ്യ ബ​ച്ച​നും ഉ​ണ്ടാ​യി​രു​ന്നു. എ​ന്താ​യാ​ലും ഇ​പ്പോ​ൾ ഐ​ശ്വ​ര്യ​യും ആ​രാ​ധ്യ​യു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ചാ വി​ഷ​യം. ക​റു​പ്പും സ്വ​ർ​ണ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​മ​ണി​ഞ്ഞാ​ണ് ഐ​ശ്വ​ര്യ​യും ആ​രാ​ധ്യ​യും ഈ ​ച​ട​ങ്ങി​ന് ഒ​രു​മി​ച്ച് എ​ത്തി​യ​ത്. ഈ ​പ​രി​പാ​ടി​യി​ൽ മാ​ത്ര​മ​ല്ല, ഐ​ശ്വ​ര്യ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും ഐ​ശ്വ​ര്യ​യ്ക്കൊ​പ്പം ആ​രാ​ധ്യ​യും ഉ​ണ്ടാ​വാ​റു​ണ്ട്. ഇ​പ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് എ​പ്പോ​ഴും മ​ക​ളെ ഒ​പ്പം കൂ​ട്ടു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​ണ് ഐ​ശ്വ​ര്യ. അ​വ​ൾ എ​ന്‍റെ മ​ക​ളാ​ണ്. അ​വ​ൾ എ​ന്നോ​ടൊ​പ്പം എ​ല്ലാ​യി​ട​ത്തും ഉ​ണ്ടാ​വും എ​ന്നാ​ണ് ഐ​ശ്വ​ര്യ പ്ര​തി​ക​രി​ച്ച​ത്. അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള അ​ടു​ത്ത ബ​ന്ധം ആ​ണ് ഐ​ശ്വ​ര്യ​യു​ടെ വാ​ക്കു​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത് എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. അ​വാ​ർ​ഡ് ച​ട​ങ്ങു​ക​ൾ​ക്കു മാ​ത്ര​മ​ല്ല, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രി​പ്പു​ക​ളി​ലും ഐ​ശ്വ​ര്യ ആ​രാ​ധ്യ​യെ കൂ​ടെ​ക്കൂ​ട്ടാ​റു​ണ്ട്. ഐ​ഐ​എ​ഫ്…

Read More

ഐ​ഫാ അ​വാ​ർ​ഡി​ല്‍ തി​ള​ങ്ങി കൃ​തി സനോൺ; വൈറലായി ചിത്രങ്ങൾ

അ​ബു​ദാ​ബി​യി​ൽ ന​ട​ക്കു​ന്ന ഐ​ഫാ അ​വാ​ർ​ഡ് നി​ശ‌​യു​ടെ ഭാ​ഗ​മാ​യു​ള്ള റെ​ഡ് കാ​ർ​പ്പ​റ്റി​ൽ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി ബോ​ളി​വു​ഡ് താ​രം കൃ​തി സ​നോ​ൺ. ബ്ലാ​ക്ക് റി​ബ്ഡ് വ​സ​ത്ര​ത്തി​ലെ​ത്തി​യ താ​ര​ത്തി​ന്‍റെ ലു​ക്ക് ഏ​വ​രെ​യും ആ​ക​ർ​ഷി​ച്ചു. പ്ര​ത്യേ​ക ഡി​സൈ​നി​ലെ സ്വ​ർ​ണ വ​ള​ക​ളും ലെ​യ​റു​ക​ളാ​യു​ള്ള നെ​ക് പീ​സും അ​ര​യി​ൽ ഒ​രു ബെ​ൽ​റ്റും ധ​രി​ച്ചി​ട്ടു​ണ്ട്. വ​സ്ത്ര​ത്തി​ന് 3.59 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.2015-​ൽ മി​ക​ച്ച വ​നി​ത അ​ര​ങ്ങേ​റ്റ താ​ര​ത്തി​നു​ള്ള ഐ​ഫ പു​ര​സ്കാ​രം കൃ​തി നേ​ടി​യി​രു​ന്നു. 2022-ൽ ​മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡും കൃ​തി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ താ​ര​ത്തി​ന്‍റെ ഒ​രു ഡാ​ൻ​സ് റി​ഹേ​ഴ്സ​ൽ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​രു​ന്നു. താ​ര​നി​ശ​യി​ൽ ന​ടി കി​ടി​ല​ൻ പ്ര​ക​ട​നം കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് കൃ​തി​യു​ടെ ആ​രാ​ധ​ക​ർ.

Read More

എം80 ​മൂ​സ വ​ന്ന​തോ​ടെ സു​ര​ഭി എ​ന്നൊ​രു ന​ടി​യു​ണ്ടെ​ന്ന് കേ​ര​ളം മു​ഴു​വ​ൻ അ​റി​ഞ്ഞു: സു​ര​ഭി ല​ക്ഷ്മി

യൂ​ത്ത് ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ നി​ന്നാ​ണ് എ​ന്നെ ജ​യ​രാ​ജ് സാ​ർ ബൈ ​ദി പീ​പ്പി​ൾ സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ച​ത്. അ​തി​നു ശേ​ഷം വേ​റെ സി​നി​മ​യൊ​ന്നും കി​ട്ടി​യി​ല്ല. വീ​ണ്ടും പ​ഠ​ന​ത്തി​ലേ​ക്കു​ത​ന്നെ തി​രി​കെ പോ​യി. ശേ​ഷം അ​മൃ​ത ടി​വി ബെ​സ്റ്റ് ആ​ക്ട​ർ റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് വി​ന്ന​റാ​യി. ചെ​റി​യ ചെ​റി​യ സീ​നു​ക​ൾ അ​ഭി​ന​യി​ക്കാ​ൻ സി​നി​മ​യി​ൽ അ​വ​സ​രം വ​ന്നു. പേ​രു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തു. എം​എ തി​യ​റ്റ​ർ ക​ഴി​ഞ്ഞ​ശേ​ഷം സീ​രി​യ​ലി​ലേ​ക്ക് വ​ന്നു. ക​ഥ​യി​ലെ രാ​ജ​കു​മാ​രി​യാ​യി​രു​ന്നു ആ​ദ്യ സീ​രി​യ​ൽ. അ​തൊ​രു സീ​രി​യ​സ് ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ശേ​ഷം എം 80 ​മൂ​സ​യി​ൽ എ​ത്തി. അ​തു​വ​രെ കോ​മ​ഡി അ​ധി​കം ചെ​യ്തി​രു​ന്നി​ല്ല. ഞാ​ൻ എം​ഫി​ല്ലി​ന് ചേ​ർ​ന്ന സ​മ​യ​മാ​യി​രു​ന്നു. പാ​ത്തു ര​ണ്ട് വ​ലി​യ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വി​നോ​ദ് കോ​വൂ​രി​നോ​ട് ഞാ​ൻ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു ഇ​തോ​ടെ എ​ന്‍റെ ഭാ​വി​ക്ക് ഒ​രു തീ​രു​മാ​ന​മാ​കും, ഇ​നി​യി​പ്പോ​ൾ അ​മ്മ വേ​ഷ​ങ്ങ​ളാ​കും കി​ട്ടു​ക എ​ന്നൊ​ക്കെ. പ​ക്ഷെ എം80…

Read More

വ​സ്ത്രം സോഷ്യൽ മീഡിയയിലെ സ​ദാ​ചാ​ര വാ​ദി​ക​ളെ ചൊ​ടി​പ്പി​ച്ചു: അ​നി​ഖ​യ്ക്കെതി​രേ സൈ​ബ​ർ ആ​ക്ര​മ​ണം

യു​വ​ന​ടി അ​നി​ഖ സു​രേ​ന്ദ്ര​നെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ ക​പ്പി​ന്‍റെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു അ​നി​ഖ. പ​രി​പാ​ടി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഈ ​വീ​ഡി​യോ​യി​ല്‍ താ​രം ധ​രി​ച്ച വ​സ്ത്ര​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​വു​മൊ​ക്കെ നേ​രി​ടു​ന്ന​ത്. ക​റു​ത്ത ടോ​പ്പും റി​പ്ഡ് ജീ​ന്‍​സു​മാ​യി​രു​ന്നു അ​നി​ഖ​യു​ടെ വേ​ഷം. പ​ക്ഷെ താ​ര​ത്തി​ന്‍റെ വേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ സ​ദാ​ചാ​ര​വാ​ദി​ക​ള്‍​ക്ക് ഇ​ഷ്ട​മാ​യി​ല്ല. പി​ന്നാ​ലെ ക​മ​ന്‍റി​ലൂ​ടെ താ​ര​ത്തി​നെ​തി​രേ രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു ഇ​ക്കൂ​ട്ട​ർ. നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റി​ലൂ​ടെ താ​ര​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. പ​രി​ഹാ​സ​വും ട്രോ​ളും മാ​ത്ര​മ​ല്ല ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗ​ങ്ങ​ളും അ​നി​ഖ​യ്‌​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ന​ട​ത്തു​ന്നു​ണ്ട്. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് അ​നി​ഖ. ജ​യ​റാ​മും മം​മ്ത മോ​ഹ​ന്‍​ദാ​സും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ക​ഥ തു​ട​രു​ന്നു ആ​യി​രു​ന്നു ആ​ദ്യ സി​നി​മ. അ​ധി​കം വൈ​കാ​തെ തെ​ന്നി​ന്ത്യ​യാ​കെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ബാ​ല​താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ഞ്ചു സു​ന്ദ​രി​ക​ളി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള…

Read More