കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. ചിത്രത്തിന്റെ ടീസർ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ടീസറിൽ നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ ത്രില്ലിംഗ് ഘടകങ്ങൾ ആണ് കാണാൻ കഴിയുന്നത്. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ്…
Read MoreCategory: Movies
വർക്ക് ഔട്ടിലൂടെ ഒൻപത് മാസത്തിനുള്ളിൽ പത്തു കിലോ കുറച്ചു: സർജറി ചെയ്തു മാറ്റിയതാണെന്ന് പലരും പറഞ്ഞു; വേദനയോടെ കീർത്തി സുരേഷ്
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മലയാളിയായ കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകൾ. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമാണ്. ഇപ്പോഴിതാ ഫിറ്റ്നസിനെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കൃത്യമായ വർക്ക് ഔട്ടിലൂടെ ഒൻപത് മാസത്തിനുള്ളിൽ പത്തു കിലോ ശരീരഭാരം കുറച്ചപ്പോൾ അത് സർജറിയിലൂടെയാണെന്നു പലരും അഭിപ്രായപ്പെട്ടു. അതെന്നെ വളരെയധികം വേദനിപ്പിച്ചു. ഇന്ന് ഞാൻ എന്നെ കാണുന്നതിൽ അഭിമാനിക്കുന്നു. എന്നിട്ടും ആളുകൾ എന്നെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയാണ്. നിങ്ങൾ തടിച്ചാൽ അവർ മെലിഞ്ഞിരിക്കാൻ പറയും, മെലിഞ്ഞാൽ അവർ തടിച്ചതായിരിക്കാൻ ഇഷ്ടപ്പെടും. ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഞാൻ ചിലപ്പോൾ അദ്ഭുതപ്പെടുന്നു. യോഗ എനിക്ക് മികച്ച മാനസികാവസ്ഥയും ആത്മവിശ്വാസവും നൽകി. എന്റെ ശരീരത്തെ…
Read More‘പ്രണവിന്റെ ഗേൾഫ്രണ്ടിന്റെ പേരും ഇതാണ്! അതുകൊണ്ട് എന്റെ പേര് മാറ്റേണ്ടെന്ന് ലാൽ അങ്കിൾ പറഞ്ഞു’: എസ്തർ അനിൽ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന് മോഹന്‍ലാലിനോടുളള അതേ സ്നേഹം പ്രേക്ഷകര്‍ക്ക് പ്രണവിനോടുമുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് കാമറയുടെ പിന്നിലും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീത്തു ജോസഫിനൊപ്പം വിവിധ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് ജോലി ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ദൃശ്യത്തിന്റെ തമിഴ് എതിപ്പായ പാപനാശം. സിനിമാ സെറ്റില്‍ വെച്ച് പ്രണവിനോട് സംസാരിച്ചതിനെ കുറിച്ചുളള രസകരമായ ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് എസ്തര്. പാപനാശത്തില്‍ ഒരു പ്രധാന വേഷത്തില്‍ എസ്തര് അഭിനയിച്ചിട്ടുണ്ട്. പ്രണവിന്റെ ഒരു ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര് എന്നാണെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞതും അതേക്കുറിച്ച് പ്രണവിനോട് ഒരിക്കല്‍ ചോദിച്ചതിനെ ക്കുറിച്ചും ദൃശ്യം 3യുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ ഒരഭിമുഖത്തിൽ എസ്തര് സംസാരിച്ചു. പ്രണവ് മോഹൻലാൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ക്രൂവിൽ ഉണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടായിരുന്നു. ക്ലാപ് ബോർഡ് കൈകാര്യം ചെയ്യുന്നയാളായിരുന്നു. കേരളത്തിലായിരുന്നു പാപനാശത്തിന്റെ ഷൂട്ടെങ്കിലും തമിഴ്…
Read Moreകറുപ്പ് -സൂര്യയുടെ വമ്പൻ തിരിച്ചു വരവ്
സൂര്യ-ആർ.ജെ. ബാലാജി ചിത്രം കറുപ്പ് പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിനം തിയറ്റർ റിലീസായി. പ്രീ സെയിൽ ബുക്കിംഗ് ഇല്ലാതിരുന്നിട്ടും പ്രതിസന്ധികൾ തരണം ചെയ്തു തിയറ്ററിലെത്തിയ ചിത്രത്തിന് ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം ആറു ലക്ഷത്തി എഴുപതിനായിത്തിലധികം ടിക്കറ്റുകൾ വിൽക്കാനായി. റിലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ആദ്യ ദിനം ഗംഭീര പ്രേക്ഷക പ്രതികരണവും ഹൗസ് ഫുൾ ഷോകളും ലേറ്റ് നൈറ്റ് അഡിഷണൽ ഷോകളും നടന്നു. സൂര്യയുടെ ഗംഭീര പ്രകടനമാണ് ചിത്രം സമ്മാനിക്കുന്നത്. മലയാളി താരങ്ങളായ ഇന്ദ്രൻസ്, അനഘ, സ്വാസിക, ശിവദ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭയങ്കറാണ് ചിത്രത്തിന്…
Read Moreഅണ്ടൻകാക്ക കൊണ്ടക്കാരി പാട്ടിന് മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിത്തിമിർത്ത് ചിയാൻ വിക്രം
തമിഴ് സിനിമാതാരം ചിയാൻ വിക്രം മൂന്നാർ തലയാർ എസ്റ്റേറ്റിലെത്തി തോട്ടം തൊഴിലാളികളുമായി സൗഹൃദം പങ്കുവച്ചു. വിക്രം തന്നെയാണ് സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തേയിലത്തോട്ടം വഴി നടക്കാൻ ഇറങ്ങിയ വിക്രമിനെ കണ്ട് തൊഴിലാളികൾ അത്ഭുതപ്പെടുകയായിരുന്നു. ഒരു നടത്തത്തിന് പോയി, ഒരുപാട് ഓർമകളുമായി തിരിച്ചുവന്നുവെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ എടുത്തോട്ടെയെന്ന് തൊഴിലാളികൾ ചോദിക്കുമ്പോൾ തമാശ രൂപേണ, ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ലെന്ന് നടൻ പറയുന്നതും വീഡിയോയിൽ കാണാം. അന്യൻ സിനിമ ഒത്തിരി ഇഷ്ടമായെന്നും തൊഴിലാളികൾ വിക്രമിനോട് പറയുന്നുണ്ട്. തുടർന്ന് അന്യൻ സിനിമയിലെ അണ്ടൻകാക്ക കൊണ്ടക്കാരി എന്ന ഗാനം തൊഴിലാളികളും വിക്രമവും ചേർന്ന് പാടുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. വിക്രമിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മേഖലയിലെ തൊഴിലാളികൾക്കും കുട്ടികൾക്കും ഒപ്പം ഫോട്ടോയെടുത്താണ് വിക്രം മടങ്ങിയത്. വീഡിയോക്ക് വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരജാഡയില്ലാത്ത വിക്രമിന്റെ…
Read Moreവിമർശനങ്ങൾ മാനസികമായി തളർത്തി; സ്ത്രീ ശരീരത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വിമർശിച്ച് കീർത്തി സുരേഷ്
നടി കീർത്തി സുരേഷ് താൻ വർഷങ്ങളായി നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാണ് കീർത്തി ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ കീർത്തി തന്റെ അഭിനയജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ ഫിറ്റ്നസിനും ആരോഗ്യപരിപാലനത്തിനും വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്ന് തുറന്നുപറയുന്നുണ്ട്. എന്നാൽ 2018ൽ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തിനുശേഷമാണ് ജീവിതശൈലിയിൽ വലിയ മാറ്റം കൊണ്ടുവന്നതെന്നും വ്യക്തമാക്കി. കഠിനമായ കാർഡിയോ വർക്ക്ഔട്ടുകളും ഹൈ-പ്രോട്ടീൻ, ലോ-കാർബ് ഡയറ്റും പിന്തുടർന്ന് ഏകദേശം ഒൻപത് മാസത്തിനുള്ളിൽ 10 കിലോഗ്രാം ഭാരം കുറച്ചുവെന്നാണ് താരം പറയുന്നത്. എന്നാൽ ഈ മാറ്റം പ്രശംസയേക്കാൾ കൂടുതൽ വിമർശനങ്ങളാണ് കൊണ്ടുവന്നതെന്നും കോസ്മെറ്റിക് സർജറി നടത്തിയെന്നതരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ ഇടയായെന്നും കീർത്തി കുറിച്ചു. ഇത്തരം വിമർശനങ്ങൾ തന്നെ മാനസികമായി ബാധിച്ചുവെന്നും താരം തുറന്നു പറഞ്ഞു. സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെയും നടി വിമർശിച്ചു. അല്പം തടിയുണ്ടെങ്കിൽ ഫിറ്റാകണമെന്ന് പറയും,…
Read Moreഎന്തുകൊണ്ടാണ് അതിരടിയിൽ അഭിനയിക്കാതിരുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മാസ് മറുപടിയുമായിസഞ്ജു സാംസൺ.
ബേസിൽ ജോസഫ് നായകനായെത്തുന്ന അതിരടി ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരുന്നു ടൊവിനോ തോമസിന്റെ വരവ്. സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അതിഥി വേഷത്തിലേക്ക് ആലോചിച്ചിരുന്നുവെന്ന് ബേസിൽ പറഞ്ഞിരുന്നു. ഇപ്പോഴിത താൻ എന്തുകൊണ്ടാണ് അതിരടിയിൽ അഭിനയിക്കാതിരുന്നതെന്ന് തുറന്നു പറയുകയാണ് സഞ്ജു സാംസൺ. സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ എന്തുകൊണ്ട് പോയില്ല എന്നായിരുന്നു അവതാരകയുടെ ചോദ്യം. ‘വളരെ ചെറിയ വേഷമാണ് തന്നത്. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. തരുമ്പോൾ കുറച്ച് വലുത് തരണമെന്ന് പറഞ്ഞു. ഇവൻ ഭയങ്കര വലിയ സംവിധായകൻ ആണ്. അതിനാൽ ഇവന് തന്നെ അറിയാം എനിക്ക് എങ്ങനെയുള്ള വേഷം തരണമെന്ന്” എന്നായിരുന്നു സഞ്ജുവിന്റെ രസകരമായ മറുപടി. സിനിമയുടെ തമിഴ് പ്രീ റിലീസ് ഇവന്റിൽ സംസാരിക്കവെ ആയിരുന്നു അവതാരകയുടെ ചോദ്യത്തിന് സഞ്ജു സാംസൺ മറുപടി നൽകിയത്. എന്ത് തരം വേഷമാണ് സഞ്ജുവിന് നൽകേണ്ടതെന്നുള്ള അവതാരകയുടെ…
Read Moreജയസൂര്യയുടെ ഓപ്പറേഷൻ ത്രാളിന് കൊച്ചിയിൽ തുടക്കം
ജയസൂര്യ നായകനായി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ത്രാളിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണിത്. യഥാർത്ഥ സംഭവങ്ങളൾ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ, കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്നു മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിർമാണം. രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ്…
Read More‘ഇവൾ എന്റെ അനിയത്തിതന്നെ’: മക്കളുടെ ബേബി സിറ്ററായ രഞ്ജുവിന് സ്വർണമാലയും ചെയിനും സമ്മാനിച്ച് പേളി
മലയാളികളുടെ പ്രിയങ്കരിയും ഇഷ്ടതാരവുമായ പേളി മാണി ഒരിക്കൽക്കൂടി ആളുകളുടെ മനസുകൾ കീഴടക്കിയിരിക്കുകയാണ്. തന്റെ മക്കളുടെ ബേബി സിറ്ററിന് സ്വർണമാലയും ചെയിനും സമ്മാനിക്കുന്ന പേളി മാണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. സർപ്രൈസ് ആയിട്ടാണ് പേളി സമ്മാനം കൈമാറുന്നത്. ഇതിനു ശേഷം ഇരുവരും വികാരാധീനരാകുന്നതും വീഡിയോയിൽ കാണാം. സ്വന്തം അനിയത്തിയെപ്പോലെയാണ് ബേബി സിറ്ററായ രഞ്ജുവിനെ താൻ കാണുന്നതെന്നും പേളി പറയുന്നു. മക്കളുടെ ബേബി സിറ്ററാണ് രഞ്ജു. രണ്ട് വർഷമായി അവൾ ഞങ്ങൾക്കൊപ്പമുണ്ട്. നിറ്റാര ജനിച്ച് ഞാൻ വീട്ടിലേക്ക് വന്ന അന്നാണ് രഞ്ജു ഞങ്ങൾക്ക് ഹെൽപ്പറായി ജോയിൻ ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങളുടെ കൂടെ നിന്ന കുട്ടിയാണ്. മക്കളുടെ കാര്യങ്ങൾ മാത്രമല്ല, എന്റെ കാര്യങ്ങൾ വരെ നോക്കും. ഞാൻ പറയാതെ തന്നെ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യും. നല്ലൊരു പാവം കൊച്ചാണ്. അവളിപ്പോൾ ഞങ്ങൾക്ക് ബേബി സിറ്റർ മാത്രമല്ല കുടുംബത്തിലെ…
Read Moreകാൻ ചലച്ചിത്രവേദിയിലെത്തിയ ആലിയ ഭട്ടിന് സമൂഹ മാധ്യങ്ങളിൽ ട്രോൾ പെരുമഴ ! ട്രോളുകൾക്ക് കിടിലൻ മറുപടിയുമായി താരം
ആലിയ ഭട്ടിന്റെ കാൻ ചലച്ചിത്രവേദിയിലെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ആലിയയുടെ ലുക്കും വസ്ത്രവുമൊക്കെ കയ്യടി നേടുന്നുണ്ട്. എന്നാല്‍ ട്രോളുകളും ആലിയയ്ക്ക് നേരിടേണ്ടി വരുന്നിരുന്നു. കാന്‍ വേദിയിലെത്തിയ ആലിയയെ പാപ്പരാസികള്‍ അവഗണിച്ചുവെന്നാണ് ട്രോളുകള്‍ പറയുന്നത്. ആലിയ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ പാപ്പരാസികളില്‍ പലരും കാമറ താഴ്ത്തിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. തന്നെ കളിയാക്കിയെത്തിയാള്ക്ക് ആലിയ നല്ല കിടിലൻ മറുപടിയാണ് നല്‍കിയത്. കാനിൽ നിന്നും ആലിയ പങ്കുവച്ചൊരു വിഡിയോക്ക് താഴെയായിരുന്നു ഒരാള്‍ പരിഹാസ കമന്റുമായി എത്തിയത്. ഐവറി സില്‍ക്ക് സാരി-ഗൗണ്‍ ആയിരുന്നു വിഡിയോയില്‍ ആലിയ ധരിച്ചിരുന്നത്. ഇതിന് താഴെയാണ് ഒരാള്‍ താരത്തെ കളിയാക്കുന്ന കമന്റ് പങ്കുവച്ചത്. നിരവധി പേരാണ് ആലിയയ്ക്ക് പിന്തുണയുമായെത്തിയത്. ‘ആലിയയോടുള്ള അസൂയ കാരണമാണ് ആളുകള്‍ ട്രോളുന്നത്, ആലിയയുടെ ഡ്രസുകളും മറുപടികളും കലക്കനാണ്, കാനിൽ നീ തന്നെയായിരുന്നു ഏറ്റവും സുന്ദരി’ എന്നിങ്ങനെയാണ് താരത്തിന്റെ ആരാധകർ…
Read More