‘പ്ര​ണ​വി​ന്‍റെ ഗേ​ൾ​ഫ്ര​ണ്ടി​ന്‍റെ പേ​രും ഇ​താ​ണ്! അ​തു​കൊ​ണ്ട് എ​ന്‍റെ പേ​ര് മാ​റ്റേ​ണ്ടെ​ന്ന് ലാ​ൽ അ​ങ്കി​ൾ പ​റ​ഞ്ഞു’: എ​സ്ത​ർ അ​നി​ൽ

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യ താ​ര​മാ​ണ് പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍. അ​ച്ഛ​ന്‍ മോ​ഹ​ന്‍​ലാ​ലി​നോ​ടു​ള​ള അ​തേ സ്‌​നേ​ഹം പ്രേ​ക്ഷ​ക​ര്‍​ക്ക് പ്ര​ണ​വി​നോ​ടു​മു​ണ്ട്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​ന്‍​പ് കാ​മ​റ​യു​ടെ പി​ന്നി​ലും പ്ര​ണ​വ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ജീ​ത്തു ജോ​സ​ഫി​നൊ​പ്പം വി​വി​ധ ചി​ത്ര​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി പ്ര​ണ​വ് ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​തി​ലൊ​ന്നാ​ണ് ദൃ​ശ്യ​ത്തി​ന്‍റെ ത​മി​ഴ് എ​തി​പ്പാ​യ പാ​പ​നാ​ശം.

സി​നി​മാ സെ​റ്റി​ല്‍ വെ​ച്ച് പ്ര​ണ​വി​നോ​ട് സം​സാ​രി​ച്ച​തി​നെ കു​റി​ച്ചു​ള​ള ര​സ​ക​ര​മാ​യ ചി​ല ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വയ്ക്കു​ക​യാ​ണ് എ​സ്ത​ര്‍. പാ​പ​നാ​ശ​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​സ്ത​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്ര​ണ​വി​ന്‍റെ ഒ​രു ഗേ​ള്‍​ഫ്ര​ണ്ടി​ന്‍റെ പേ​ര് എ​സ്ത​ര്‍ എ​ന്നാണെന്ന് മോ​ഹ​ന്‍​ലാ​ല്‍ ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ​തും അ​തേ​ക്കു​റി​ച്ച് പ്ര​ണ​വി​നോ​ട് ഒ​രി​ക്ക​ല്‍ ചോ​ദി​ച്ച​തി​നെ ക്കുറി​ച്ചും ദൃ​ശ്യം 3യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ എ​സ്ത​ര്‍ സം​സാ​രി​ച്ചു.

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ദൃ​ശ്യ​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​യ പാ​പ​നാ​ശ​ത്തി​ന്‍റെ ക്രൂ​വി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ടാ​യി​രു​ന്നു. ക്ലാ​പ് ബോ​ർ​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​യാ​ളാ​യി​രു​ന്നു. കേ​ര​ള​ത്തി​ലാ​യി​രു​ന്നു പാ​പ​നാ​ശ​ത്തി​ന്‍റെ ഷൂ​ട്ടെ​ങ്കി​ലും ത​മി​ഴ് ക്രൂ​വാ​യി​രു​ന്നു അ​ധി​ക​വും. മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ സെ​റ്റി​ലു​ണ്ടെ​ന്ന് അ​വ​ർ അ​റി​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ കാ​ണാ​നാ​യി അ​വ​ർ കു​റ​ച്ചുപേ​ർ വ​ന്നു. അ​വ​ർ അ​വി​ടെ തെ​ര​ഞ്ഞു ന​ട​ന്നി​ട്ട് അ​പ്പു​വി​നെ കാ​ണു​ന്നി​ല്ല. അ​പ്പോ​ഴാ​ണ് ഒ​രാ​ൾ നി​ല​ത്തി​രി​ക്കു​ന്ന പ്ര​ണ​വി​നെ അ​വ​ർ​ക്ക് ചൂ​ണ്ടി​ക്കാ​ണി​ച്ചുകൊ​ടു​ക്കു​ന്ന​ത്. മു​ടി​യൊ​ക്കെ നീ​ട്ടി, ലാ​ൽ അ​ങ്കി​ൾ ഇ​ട്ടി​രു​ന്ന ഒ​രു ലൂ​സ് ഷ​ർ​ട്ടു​മി​ട്ട് നി​ല​ത്തി​രി​ക്കു​ന്ന ആ​ളാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ എ​ന്ന് വി​ശ്വ​സി​ക്കാ​ൻ അ​വ​ർ​ക്ക് പ്ര​യാ​സ​മാ​യി​രു​ന്നു. ആ ​ഷ​ർ​ട്ടി​ൽ എ​ന്തോ കീ​റ​ലു​മു​ണ്ടാ​യി​രു​ന്നു.

ലാ​ൽ അ​ങ്കി​ൾ ജാ​ഗ്വ​ർ കാ​റൊ​ക്കെ കൊ​ടു​ത്തു​വി​ട്ടി​രു​ന്നെ​ങ്കി​ലും പ്ര​ണ​വ് ക്രൂ​വി​ന്‍റെ ബ​സി​ലാ​ണ് പോ​യി​രു​ന്ന​ത്. പ്ര​ണ​വ് അ​ധി​കം സം​സാ​രി​ക്കാ​ത്ത ആ​ളാ​യി​രു​ന്നു, ഞാ​നും വ​ള​രെ ചെ​റു​താ​യി​രു​ന്നു. അ​തു​കൊ​ണ്ട് വ​ള​രെ കു​റ​ച്ചേ ന​മ്മ​ൾ ത​മ്മി​ൽ സം​സാ​രി​ച്ചി​ട്ടു​ള്ളു. പ്ര​ണ​വി​ന്‍റെ ഒ​രു ഗേ​ൾ​ഫ്ര​ണ്ടി​ന്‍റെ പേ​ര് എ​സ്ത​ർ എ​ന്നാ​യി​രു​ന്നു. അ​തേ​കു​റി​ച്ച് ഞാ​ൻ പ്ര​ണ​വി​നോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തൊ​ക്കെ എ​ങ്ങ​നെ അ​റി​ഞ്ഞു എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ചി​രി​ച്ചു​കൊ​ണ്ട് മ​റു​ചോ​ദ്യം ചോ​ദി​ച്ച​ത്.

അ​ത് ലാ​ൽ അ​ങ്കി​ൾ ഒ​രി​ക്ക​ൽ എ​ന്നോ​ട് പ​റ​ഞ്ഞ​താ​ണ്. ഒ​രു നാ​ൾ വ​രും എ​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് എ​സ്ത​ർ എ​ന്ന പേ​ര് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​ത്ര പ​രി​ചി​ത​മ​ല്ല​ല്ലോ അ​തു​കൊ​ണ്ട് പേ​ര് മാ​റ്റ​ണോ എ​ന്നൊ​രു ച​ർ​ച്ച വ​ന്നി​രു​ന്നു. മ​ണി​യ​ൻ​പി​ള്ള രാ​ജു അ​ങ്കി​ൾ അ​പ്പോ​ൾ ലാ​ൽ അ​ങ്കി​ളി​നോ​ട് അ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ചു. അ​ങ്ങ​നെ​യൊ​രു രീ​തി സി​നി​മ​യി​ൽ ഉ​ണ്ട​ല്ലോ. ഞാ​നാ​ണെ​ങ്കി​ൽ എ​ന്‍റെ പേ​ര് മാ​റ്റ​ല്ലേ എ​ന്ന് മ​ന​സി​ൽ ഇ​ങ്ങ​നെ ക​രു​തു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ലാ​ൽ അ​ങ്കി​ൾ പ​റ​ഞ്ഞത് എ​സ്ത​ർ ന​ല്ല പേ​ര​ല്ലേ, അ​പ്പു​വി​ന്‍റെ ഗേ​ൾ​ഫ്ര​ണ്ടി​ന്‍റെ പേ​ര് എ​സ്ത​ർ എ​ന്നാ​ണ്. അ​ത് വ​ച്ചോ​ളൂ മാ​റ്റേ​ണ്ട എ​ന്ന് പ​റ​ഞ്ഞു. ഇ​തേക്കുറി​ച്ചാ​ണ് പി​ന്നീ​ട് ഞാ​ൻ പ്ര​ണ​വി​നോ​ടു ചോ​ദി​ച്ച​ത്- എ​സ്ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment