പരോളിലിറങ്ങി മുങ്ങി, 12 വർഷം സിനിമാ താരമായി വിലസിയ തടവുപുള്ളി ഹേമന്ത് മോദി പിടിയിലായി

അ​ഹ​മ്മ​ദാ​ബാ​ദ്: കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി. 12 വ​ർ​ഷം ബോ​ളി​വു​ഡി​ൽ സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ​ക്കൊ​പ്പം സി​നി​മാ​താ​ര​മാ​യി വി​ല​സി. ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലു​മാ​യി. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഹേ​മ​ന്ത് മോ​ദി (53)യാ​ണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്. ന​റോ​ഡ​യി​ൽ 2005ൽ ​ന​രേ​ന്ദ്ര ക​മ്പ​ളേ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം. 2008 ഓ​ഗ​സ്റ്റ് 27ന് ​ഹേ​മ​ന്ത് മോ​ദി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. ‌ മ​ഹെ​സാ​ണ ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് 2014 ജൂ​ലൈ​യി​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി മു​പ്പ​ത് ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.​മും​ബൈ​യി​ലെ​ത്തി​യ ഇ​യാ​ൾ സ്പ​ന്ദ​ൻ മോ​ദി​യെ​ന്ന് പേ​രു മാ​റ്റി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ബോ​ളി​വു​ഡി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ ക​യ​റി​പ്പ​റ്റി. ആ​മി​ർ​ഖാ​നും അ​മി​താ​ഭ് ബ​ച്ച​നു​മു​ള്ള ത​ഗ്‌​സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ, ര​ൺ​വീ​ർ സി​ങ് നാ​യ​ക​നാ​യ ജ​യേ​ഷ്ഭാ​യ് ജോ​ർ​ദാ​ർ തു​ട​ങ്ങി​യ​വ​യി​ൽ സ​ഹ​ന​ട​നാ​യി. യു​ഗ​പു​രു​ഷ്, ഗാ​ന്ധി വി​രു​ദ്ധ്…

Read More

ഫ​ഹ​ദ് ഫാ​സി​ലും ശി​വ​ദ​യും ഒ​ന്നി​ക്കു​ന്നു

മെ​യ്യ​ഴ​ഗ​ൻ, 96എ​ന്നീ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ സി. ​പ്രേം കു​മാ​ർ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലും ശി​വ​ദ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. താ​ത്കാ​ലി​ക​മാ​യി പ്രൊ​ഡ​ക്ഷ​ൻ ന​മ്പ​ർ 32 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ ന​ട​ന്നു. ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത് എ​ന്ന് സം​വി​ധാ​യ​ക​ൻ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സി. ​പ്രേം കു​മാ​റി​ന്‍റെ സ്ഥി​രം സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഹി​റ്റ് മേ​ക്ക​ർ ഗോ​വി​ന്ദ് വ​സ​ന്ത വീ​ണ്ടും സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം ഇ​ഷാ​രി കെ. ​ഗ​ണേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്നു. വേ​ൽ​സ് ഫി​ലിം ഇ​ന്‍റ​ർ​നാ​ഷ​ണ​ലും മ​ൺ​സൂ​ൺ മൂ​വീ​സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. വ​ടി​വേ​ലു​വി​നൊ​പ്പം മാ​രീ​സ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ആ​ദ്യ​ത്തെ ത​മി​ഴ് സോ​ളോ ലീ​ഡ് ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. ചി​ത്ര​ത്തെ കു​റി​ച്ച് മു​ന്പ് സം​സാ​രി​ക്കു​മ്പോ​ൾ സം​വി​ധാ​യ​ക​ൻ സി. ​പ്രേം…

Read More

വി​വാ​ഹ​ത്തി​നു​മു​ന്പ് പെ​ൺ​കു​ട്ടി​ക​ൾ സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്ക​ണം: ക​ങ്ക​ണ റ​ണാ​വ​ത്

ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ​യും ഭോ​പ്പാ​ലി​ലെ​യും യു​വ​തി​ക​ളു​ടെ മ​ര​ണം രാ​ജ്യ​ത്ത് ച​ര്‍​ച്ച​യാ​കു​മ്പോ​ള്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ളി​വു​ഡ് ന​ടി​യും എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത് രം​ഗ​ത്ത്. സാ​മ്പ​ത്തി​ക​മാ​യി സ്വ​യം പ​ര്യാ​പ്ത​മാ​യ ശേ​ഷം മാ​ത്രം മ​തി വി​വാ​ഹ​മെ​ന്നാ​ണ് യു​വ​തി​ക​ളോ​ടാ​യി ക​ങ്ക​ണ പ​റ​യു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ ഉ​പ​ദേ​ശം. ഭോ​പ്പാ​ലി​ല്‍ ട്വി​ഷ എ​ന്ന മോ​ഡ​ലും നോ​യി​ഡ​യി​ല്‍ ദീ​പി​ക എ​ന്ന യു​വ​തി​യും ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ക​ങ്ക​ണ​യു​ടെ കു​റി​പ്പ്. ര​ണ്ടു​പേ​രു​ടെ​യും ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നി​ലും ദാ​മ്പ​ത്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. വി​വാ​ഹി​ത​രാ​യ യു​വ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി വേ​ദ​നാ​ജ​ന​ക​മാ​യ വാ​ര്‍​ത്ത​ക​ള്‍ എ​ല്ലാ ദി​വ​സ​വും വ​രു​ന്നു. ഈ ​വി​ദ്യാ​സ​മ്പ​ന്ന​രാ​യ യു​വ​തി​ക​ളി​ല്‍ പ​ല​രും ദു​ര​ന്ത​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​തി​നു​മു​മ്പ് ഞെ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്ന് അ​വ​രെ ര​ക്ഷി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളോ​ട് അ​ഭ്യ​ര്‍​ഥി​ക്കാ​റു​ണ്ട്. പ​ക്ഷേ , ഇ​ന്ത്യ​ന്‍ സ​മൂ​ഹം വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ളെ ഉ​പേ​ക്ഷി​ക്കു​ന്ന​തി​ല്‍ പ്ര​സി​ദ്ധ​മാ​ണ്. നി​ങ്ങ​ളു​ടെ ക​രി​യ​ര്‍ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ മ​റ്റൊ​രാ​ളെ​ക്കാ​ളും പ്ര​ധാ​ന​മാ​ണ്. സ്വ​ത​ന്ത്ര​യാ​യ​തി​നു​ശേ​ഷം മാ​ത്രം വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക-​എ​ന്നാ​ണ് ക​ങ്ക​ണ…

Read More

പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ദൃ​ശ്യം 3 കാ​ണാ​ന്‍ തി​യ​റ്റ​റി​ലെ​ത്തി മോ​ഹ​ന്‍​ലാ​ല്‍

കൊ​ച്ചി: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ആ​രാ​ധ​ക​ര്‍​ക്കൊ​പ്പം ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ദൃ​ശ്യം 3 കാ​ണാ​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി​യി​ലെ തിയറ്റ​റി​ലെ​ത്തി. എ​റ​ണാ​കു​ളം ക​വി​ത തീ​യേ​റ്റ​റി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ത്തി​യ​ത്. ഭാ​ര്യ സു​ചി​ത്ര​യും മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ണ്ട്. വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ ന​ട​നെ സ്വീ​ക​രി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നും ന​ട​ന്‍റെ പി​റ​ന്നാ​ളി​നും വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ല​ട​ക്കം ആ​രാ​ധ​ക​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 66ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ലി​ന് ആ​രാ​ധ​ക​ര്‍ ആ​ശം​സ​ക​ളും നേ​ര്‍​ന്നു. ഹാ​പ്പി ബ​ര്‍​ത്ത് ഡേ ​ലാ​ലേ​ട്ട എ​ന്ന പോ​സ്റ്റ​റു​ക​ളു​മാ​യാ​ണ് പ​ല​രും തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ദൃ​ശ്യം 3 പ്രൊ​മോ​ഷ​ന്‍ ച​ട​ങ്ങി​നി​ടെ തീ​യേ​റ്റ​റി​ല്‍ സി​നി​മ കാ​ണാ​നെ​ത്തു​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ചി​രു​ന്നു.മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മീ​ന, എ​സ്ത​ര്‍, അ​ന്‍​സി​ബ, സി​ദ്ദി​ഖ്, ആ​ശ ശ​ര​ത് എ​ന്നി​വ​ര്‍ ദൃ​ശ്യം 3 യി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. 2013 ലാ​ണ് ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം പു​റ​ത്തി​റ​ങ്ങി​യ​ത്.

Read More

ഞ​ങ്ങ​ൾ ദി​യ ഫാ​ൻ​സ് അ​സ്വ​സ്ത​രാ​ണ്: ഹ​ൻ​സി​ക​യ്ക്കും ഇ​ഷാ​നി​ക്കു​മൊ​പ്പം ‘പൂ​ക്ക​ൾ’ ഗാ​ന​ത്തി​ന് ചു​വ​ടു​വ​ച്ച് അ​ഹാ​ന​യും; ഓസിയെ ഒഴിവാക്കിയെന്ന് വിമർശനം

അ​ഹാ​ന​കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്ത പൂ​ക്ക​ൾ എ​ന്ന മ്യൂ​സി​ക് ആ​ൽ​ബ​ത്തി​ന്‍റെ ട്രാ​ക്കി​ന് നൃ​ത്തം ചെ​യ്ത് കൃ​ഷ്ണ സ​ഹോ​ദ​രി​മാ​ർ. സ​ഹോ​ദ​രി​മാ​രാ​യ ഇ​ഷാ​നി​ക്കും ഹ​ൻ​സി​ക​യ്ക്കു​മൊ​പ്പ​മാ​ണ് അ​ഹാ​ന നൃ​ത്തം ചെ​യ്യു​ന്ന​ത്. ജ​യ് ഉ​ണ്ണി​ത്താ​ൻ സം​ഗീ​ത​മൊ​രു​ക്കി​യ​തു മു​ത​ൽ വീ​ണ​യു​ടെ ഈ ​നോ​ട്ട് ത​ന്‍റെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും ഈ ​ട്രാ​ക്കി​ന് നൃ​ത്തം ചെ​യ്യാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ഹാ​ന നേ​ര​ത്തേ കു​റി​ച്ചി​രു​ന്നു. അ​ന്നു​മു​ത​ൽ അ​ഹാ​ന​യു​ടെ ഡാ​ൻ​സി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ. മൂ​വ​രു​ടെ​യും നൃ​ത്ത​ത്തി​ന് വ​ലി​യ കൈ​യ​ടി​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. നാ​ല് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രാ​ണ് ഇ​തി​ന​കം ഈ ​വീ​ഡി​യോ ക​ണ്ട​ത്. എ​ന്നാ​ൽ ദി​യ ഇ​ല്ലാ​ത്ത കു​റ​വ് ഉ​ണ്ടെ​ന്നാ​ണ് ദി​യാ ഫാ​ൻ​സി​ന്‍റെ പ​രാ​തി.  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

Read More

റീ റിലീസ് ചെയ്യാനൊരുങ്ങി എവർഗ്രീൻ ക്ലാസിക് ചിത്രം ‘കിരീടം’

മോ​ഹ​ൻ​ലാ​ൽ, സി​ബി മ​ല​യി​ൽ , ലോ​ഹി​ത​ദാ​സ് കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന കി​രീ​ടം 37 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഫോ​ർ​കെ ദൃ​ശ്യ​ഭം​ഗി​യി​ൽ റീ ​റി​ലീ​സി​ന്. മോ​ഹ​ൻ​ലാ​ലി​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശം​സ നേ​ർ​ന്ന് ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി . ‌ ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സെ​വ​ൻ ആ​ർ​ട്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ജൂ​ൺ മാ​സ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും. കൃ​പാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ.​കൃ​ഷ്ണ​കു​മാ​റും (കി​രീ​ടം ഉ​ണ്ണി) ദി​നേ​ശ് പ​ണി​ക്ക​രും ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​നെ അ​തു​വ​രെ കാ​ണാ​ത്ത ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ചി​ത്രം ആ​ണ് കീ​രീ​ടം. മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ക്ലാ​സി​ക് വീ​ണ്ടും സ്ക്രീ​നി​ൽ എ​ത്തു​മ്പോ​ൾ അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ തി​ല​ക​ൻ, മാ​മു​ക്കോ​യ, ഒ​ടു​വി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മു​ര​ളി, കൊ​ച്ചി​ൻ‍ ഹ​നീ​ഫ, തി​ക്കു​റി​ശ്ശി, ക​വി​യൂ​ർ പൊ​ന്ന​മ്മ, ഫി​ലോ​മി​ന, ശ്രീ​നാ​ഥ്, മോ​ഹ​ൻ​രാ​ജ് (കീ​രി​ക്കാ​ട​ൻ ജോ​സ്), ജോ​ണി, ക​ന​ക​ല​ത തു​ട​ങ്ങി​യ​വ​രെ ഒ​രി​ക്ക​ൽ കൂ​ടി കാ​ണാ​ൻ…

Read More

മോഹ​ൻ​ലാ​ലി​ന് ജ​ന്മ​ദി​നാശം​സ​ക​ളു​മാ​യി മ​മ്മൂ​ട്ടി

നടൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ 66ാം ജ​ന്മ​ദി​ന​മാ​ണി​ന്ന്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ താ​ര​രാ​ജാ​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. നി​ര​വ​ധി പ്ര​മു​ഖ​ർ താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ എ​ല്ലാ പി​റ​ന്നാ​ളി​നും മു​ട​ങ്ങാ​തെ എ​ത്തു​ന്ന ആ​ശം​സ​ക​ളി​ൽ ഒ​ന്ന് ന​ട​ൻ മ​മ്മൂ​ട്ടി​യു​ടേ​താ​ണ്. ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​യി​ല്ല. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ മ​മ്മൂ​ട്ടി ആ​ശം​സ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘പ്രി​യ​പ്പെ​ട്ട ലാ​ലി​ന് ഹൃ​ദ​യം നി​റ​ഞ്ഞ ജ​ന്മ​ദി​നാ​ശം​സ​ക​ൾ ‘ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​മ്മൂ​ട്ടി ഇ​രു​വ​രു​ടെ​യും ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘അ​തി​മ​നോ​ഹ​രം’ എ​ന്ന സി​നി​മ​യു​ടെ തൊ​ടു​പു​ഴ​യി​ലെ ലൊ​ക്കേ​ഷ​നി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ. സെ​റ്റി​ലും പി​റ​ന്നാ​ൾ ആ​ഘോ​ഷം പ്ലാ​ൻ ചെ​യ്യു​ന്നു​ണ്ട്. ‘ദൃ​ശ്യം 3’ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്യും. ‘ദൃ​ശ്യം 3’യു​ടെ പ്രീ ​സെ​യി​ൽ 25 കോ​ടി​യി​ൽ എ​ത്തി​യി​രു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ച് ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ‘ദൃ​ശ്യം’ ഫ്രാ​ഞ്ചൈ​സി​യി​ലെ…

Read More

അ​ച്യു​ത അ​വ​താ​രം ടീ​സ​ർ റി​ലീ​സാ​യി

ക​ന്ന​ഡ എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ പു​നി​ത് ആ​ദ്യ​മാ​യി തി​ര​ക്ക​ഥെ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് അ​ച്യു​ത അ​വ​താ​രം. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ൽ എ​ത്തു​ന്ന ചി​ത്രം പാ​ൻ ഇ​ന്ത്യ​ൻ ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൈ​ബ​ർ ക്രൈം ​ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ നി​ര​വ​ധി സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ത്രി​ല്ലിം​ഗ് ഘ​ട​ക​ങ്ങ​ൾ ആ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. സൈ​ബ​ർ ആ​സ​ക്തി​യു​ടെ ഭ​യാ​ന​ക​മാ​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ഒ​രു യാ​ത്ര​യി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ കൊ​ണ്ടു​പോ​കു​ന്ന ചി​ത്രം റെ​യ്‌​റ വെ​ഞ്ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ സി, ​രു​ദ്ര​മൂ​ർ​ത്തി, രാ​ജേ​ഷ് ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ന​ർ​ത്ത​കി​യും താ​ര​വു​മാ​യ മാ​ള​വി​ക ന​ന്ദ​ൻ, അ​വി​നാ​ശ് (കാ​ന്താ​ര ഫെ​യിം), സീ​മ ജി. ​നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി അ​ന്യ​ഭാ​ഷ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഛായാ​ഗ്രാ​ഹ​ക​ൻ ആ​ന​ന്ദ് മീ​നാ​ക്ഷി​യാ​ണ്…

Read More

വ​ർ​ക്ക് ഔ​ട്ടി​ലൂ​ടെ ഒ​ൻ​പ​ത് മാ​സ​ത്തി​നു​ള്ളി​ൽ പ​ത്തു കി​ലോ കു​റ​ച്ചു: സ​ർ​ജ​റി ചെ​യ്തു മാ​റ്റി​യ​താ​ണെ​ന്ന് പ​ല​രും പ​റ​ഞ്ഞു; വേ​ദ​ന​യോ​ടെ കീ​ർ​ത്തി സു​രേ​ഷ്

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് മ​ല​യാ​ളി​യാ​യ കീ​ർ​ത്തി സു​രേ​ഷ്. നി​ർ​മാ​താ​വ് സു​രേ​ഷ് കു​മാ​റി​ന്‍റെ​യും ന​ടി മേ​ന​ക​യു​ടെ മ​ക​ൾ. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച കീ​ർ​ത്തി ഇ​ന്ന് ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലു​മ​ട​ക്കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ഇ​പ്പോ​ഴി​താ ഫി​റ്റ്ന​സി​നെ കു​റി​ച്ചും ആ​രോ​ഗ്യ​ത്തെ കു​റി​ച്ചും കീ​ർ​ത്തി സു​രേ​ഷ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ച​ർ​ച്ച​യാ​വു​ന്ന​ത്. കൃ​ത്യ​മാ​യ വ​ർ​ക്ക് ഔ​ട്ടി​ലൂ​ടെ ഒ​ൻ​പ​ത് മാ​സ​ത്തി​നു​ള്ളി​ൽ പ​ത്തു കി​ലോ ശ​രീ​ര​ഭാ​രം കു​റ​ച്ച​പ്പോ​ൾ അ​ത് സ​ർ​ജ​റി​യി​ലൂ​ടെ​യാ​ണെ​ന്നു പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തെ​ന്നെ വ​ള​രെ​യ​ധി​കം വേ​ദ​നി​പ്പി​ച്ചു. ഇ​ന്ന് ഞാ​ൻ എ​ന്നെ കാ​ണു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. എ​ന്നി​ട്ടും ആ​ളു​ക​ൾ എ​ന്നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ക​യാ​ണ്. നി​ങ്ങ​ൾ ത​ടി​ച്ചാ​ൽ അ​വ​ർ മെ​ലി​ഞ്ഞി​രി​ക്കാ​ൻ പ​റ​യും, മെ​ലി​ഞ്ഞാ​ൽ അ​വ​ർ ത​ടി​ച്ച​താ​യി​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടും. ലോ​കം എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന് ഞാ​ൻ ചി​ല​പ്പോ​ൾ അ​ദ്ഭു​ത​പ്പെ​ടു​ന്നു. യോ​ഗ എ​നി​ക്ക് മി​ക​ച്ച മാ​ന​സി​കാ​വ​സ്ഥ​യും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കി. എ​ന്‍റെ ശ​രീ​ര​ത്തെ…

Read More

‘പ്ര​ണ​വി​ന്‍റെ ഗേ​ൾ​ഫ്ര​ണ്ടി​ന്‍റെ പേ​രും ഇ​താ​ണ്! അ​തു​കൊ​ണ്ട് എ​ന്‍റെ പേ​ര് മാ​റ്റേ​ണ്ടെ​ന്ന് ലാ​ൽ അ​ങ്കി​ൾ പ​റ​ഞ്ഞു’: എ​സ്ത​ർ അ​നി​ൽ

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യ താ​ര​മാ​ണ് പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍. അ​ച്ഛ​ന്‍ മോ​ഹ​ന്‍​ലാ​ലി​നോ​ടു​ള​ള അ​തേ സ്‌​നേ​ഹം പ്രേ​ക്ഷ​ക​ര്‍​ക്ക് പ്ര​ണ​വി​നോ​ടു​മു​ണ്ട്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​ന്‍​പ് കാ​മ​റ​യു​ടെ പി​ന്നി​ലും പ്ര​ണ​വ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ജീ​ത്തു ജോ​സ​ഫി​നൊ​പ്പം വി​വി​ധ ചി​ത്ര​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി പ്ര​ണ​വ് ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​തി​ലൊ​ന്നാ​ണ് ദൃ​ശ്യ​ത്തി​ന്‍റെ ത​മി​ഴ് എ​തി​പ്പാ​യ പാ​പ​നാ​ശം. സി​നി​മാ സെ​റ്റി​ല്‍ വെ​ച്ച് പ്ര​ണ​വി​നോ​ട് സം​സാ​രി​ച്ച​തി​നെ കു​റി​ച്ചു​ള​ള ര​സ​ക​ര​മാ​യ ചി​ല ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വയ്ക്കു​ക​യാ​ണ് എ​സ്ത​ര്‍. പാ​പ​നാ​ശ​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​സ്ത​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്ര​ണ​വി​ന്‍റെ ഒ​രു ഗേ​ള്‍​ഫ്ര​ണ്ടി​ന്‍റെ പേ​ര് എ​സ്ത​ര്‍ എ​ന്നാണെന്ന് മോ​ഹ​ന്‍​ലാ​ല്‍ ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ​തും അ​തേ​ക്കു​റി​ച്ച് പ്ര​ണ​വി​നോ​ട് ഒ​രി​ക്ക​ല്‍ ചോ​ദി​ച്ച​തി​നെ ക്കുറി​ച്ചും ദൃ​ശ്യം 3യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ എ​സ്ത​ര്‍ സം​സാ​രി​ച്ചു. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ദൃ​ശ്യ​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​യ പാ​പ​നാ​ശ​ത്തി​ന്‍റെ ക്രൂ​വി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ടാ​യി​രു​ന്നു. ക്ലാ​പ് ബോ​ർ​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​യാ​ളാ​യി​രു​ന്നു. കേ​ര​ള​ത്തി​ലാ​യി​രു​ന്നു പാ​പ​നാ​ശ​ത്തി​ന്‍റെ ഷൂ​ട്ടെ​ങ്കി​ലും ത​മി​ഴ്…

Read More