ചെന്നൈ: ഡിഎംകെ – എഐഎഡിഎംകെ സഖ്യശ്രമങ്ങളിൽ ഇടനിലക്കാരൻ ആയെന്ന പ്രചാരണം തള്ളി സൂപ്പർതാരം രജനികാന്ത്. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. വിജയ് യോട് തനിക്ക് അസൂയയില്ല. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ 100 ശതമാനം വിജയിച്ചേനെ എന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിജയ് മുഖ്യമന്ത്രി ആകുന്നത് തടയാൻ ഡിഎംകെ – അണ്ണാ ഡിഎംകെ പാർട്ടികളുടെ സഖ്യസർക്കാരിന് രജനികാന്ത് മുൻകൈ എടുത്തെന്ന് റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചത്തോടെയാണ് ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ സൂപ്പർതാരം വാർത്താസമ്മേളനം വിളിച്ചത്. വോട്ടെണ്ണലിന് പിന്നാലെ എം കെ സ്റ്റാലിനെ കണ്ടതിൽ രാഷ്ട്രീയം ആരോപിക്കുന്നത് തെറ്റാണ്. സ്റ്റാലിൻ കൊളത്തൂരിൽ തോറ്റപ്പോൾ ദുഃഖം തോന്നിയെന്നും തന്റെ സുഹൃത്ത് ആണെന്നും അതുകൊണ്ടാണ് കണ്ടതെന്നും രജിനി പറഞ്ഞു. അത് വിജയ്യെ തടയാൻ എന്ന് പറയുന്നു. അങ്ങനെ തരംതാണ വ്യക്തി അല്ല താനെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു. വിമാനത്താവളത്തിൽ വച്ച് വിജയ് യുടെ…
Read MoreCategory: Movies
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്. ഒരു പൊലീസ് സ്റ്റോറി പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുകയാണ് ഷഹദ് ഈ ചിത്രത്തിലൂടെ. ഭർത്താവിന്റെ മരണത്തിനു ശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പാർവതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർവതിക്കു പുറമേ വലിയൊരു താരനിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. . വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ്…
Read Moreആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ല- നടൻ രവി മോഹൻ
ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ലെന്ന് നടൻ രവി മോഹൻ. തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താൻ സ്വയം, ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഒരു ദിവസം താൻ ഈ ലോകത്തോട് വിട പറയുമെന്നും രവി മോഹൻ പറയുന്നു. ഇന്നലെ നടന്ന പ്രസ് മീറ്റിനിടെയായിരുന്നു രവി മോഹന്റെ പ്രതികരണം. രവി മോഹനും താനും തമ്മിൽ ബ്രേക്ക് അപ്പ് ആയെന്നുള്ള സൂചനകൾ നൽകുന്ന കുറിപ്പ് കെനീഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെയായിരുന്നു രവി മോഹൻ്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കെനീഷയെയും അവർ സൈബർ ആക്രമണം നടത്തി ഇറക്കി വിട്ടുവെന്നും, അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെഎന്നും പ്രസ്സ് മീറ്റിൽ രവി മോഹൻ പറയുന്നുണ്ട്. “വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ എന്റെ സിനിമകൾ റിലീസ് ആവില്ല. എന്നെ ശല്യം ചെയ്യുന്നതും കളിയാക്കുന്നതും ദയവായി നിർത്തണം. ഞാൻ എന്റെ ഓഫീസിൽ മാത്രമേ ഉണ്ടാവൂ,…
Read More‘സാമ്പത്തിക സ്വാതന്ത്ര്യം ഒരു പെണ്‍കുട്ടിക്കു മാത്രമല്ല, ഏതൊരു മനുഷ്യനും വേണ്ട ഒന്നാണ്’: അഹാന കൃഷ്ണ
സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരു പെണ്‍കുട്ടിക്കു മാത്രമല്ല, ഏതൊരു മനുഷ്യനും വേണ്ട ഒന്നാണെന്ന് അഹാന കൃഷ്ണ. പണം കൊടുത്ത് സന്തോഷം വാങ്ങാന്‍ പറ്റില്ലെന്നൊക്കെ പറയും. പക്ഷേ ഒരുപാട് കാര്യങ്ങളില്‍ പണത്തിന് സന്തോഷം കൊണ്ടുവരാനും സമാധാനം കൊണ്ടുവരാനുമൊക്കെ പറ്റും. ഏതൊരു വ്യക്തിക്കും വേണ്ട ഒന്നാണ് സാമ്പത്തിക സ്വാതന്ത്ര്യം. പൈസ ഉള്ള ഒരാളെ കല്യാണം കഴിച്ച് ജീവിതത്തില്‍ സെറ്റില്‍ ആകാം എന്ന് പറയുന്നത് ഭയങ്കര തെറ്റായ ചിന്താഗതിയാണ്. നമ്മള് മനുഷ്യരാണ്, മനുഷ്യരുടെ ഉള്ളില്‍ സ്വാര്‍ഥത ഉണ്ടാകും. നമുക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, നിങ്ങളുടെ പഴ്സ് തുറന്ന് പൈസ എടുത്ത് എന്താണോ വേണ്ടത് അത് ചെയ്യുക എന്നുള്ളതാണ്. അതാണ് ഒരു മനുഷ്യനെ സംബന്ധിച്ച് വേണ്ട ഏറ്റവും വലിയ കാര്യം. ഞാന്‍ എന്റെ കരിയര്‍ തുടങ്ങുന്നത് ഒരു അഭിനേതാവ് ആയിട്ടാണെങ്കിലും എനിക്കിപ്പോഴും ഏറ്റവും കൂടുതല്‍ താത്പര്യമുള്ള കാര്യം അതാണെങ്കിലും അതിന് പുറത്തേക്ക് എനിക്കൊരു വരുമാനം…
Read Moreദളപതിയോട് അന്വേഷിച്ചെന്ന് പറയൂ എന്ന് ആരാധകൻ; തീർച്ചയായും എന്ന് തൃഷയുടെ മറുപടി; വൈറലായി വീഡിയോ
സൂര്യ നായകനായെത്തുന്ന ആർ.ജെ. ബാലാജി ചിത്രം കറുപ്പ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ചിത്രത്തിൽ നായികയായി തൃഷയാണ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യഷോ കാണാൻ ചെന്നൈയിലെ രോഹിണി തിയറ്ററിൽ നടി എത്തിയിരുന്നു. എന്നാൽ പ്രദർശനം കഴിഞ്ഞു മടങ്ങവെ ആരാധകർക്കിടയിൽനിന്നുള്ള തൃഷയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. ആരാധകർ വളഞ്ഞ കാറിനുള്ളിൽ തൃഷ ഇരിക്കുന്നതായി വീഡിയോയിൽ കാണാം. കാറിന്റെ നാലുഭാഗത്തുനിന്നും ആരാധകർ തൃഷയുടെ ശ്രദ്ധനേടാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഡ്രൈവർ സീറ്റിനടുത്തെ വിൻഡോയിൽക്കൂടി ഒരു ആരാധകൻ തൃഷയോട് പറഞ്ഞ വാക്കുകളും അതിന് നടി നൽകിയ മറുപടിയുമാണ് വീഡിയോയിൽ ശ്രദ്ധനേടുന്നത്. ദളപതിയെ അന്വേഷിച്ചൂ എന്ന് പറയൂ’, എന്നായിരുന്നു ആരാധകൻ തൃഷയോട് പറഞ്ഞത്. ഇതിന് തലയാട്ടിയ തൃഷ, ഉറപ്പായും എന്നും മറുപടി നൽകി. തുടർന്ന് ഫോണിൽ നോക്കി ചിരിയടക്കാൻ ശ്രമിക്കുന്ന തൃഷയേയും വീഡിയോയിൽ കാണാം. പിന്നീട് മറ്റ് ആരാധകരെ അഭിവാദ്യംചെയ്ത് അവരുടെ കാർ കടന്നുപോയി.…
Read Moreറിയൽ കേരള സ്റ്റോറിയുമായി തമിഴ് മൊഴി
റിയൽ കേരള സ്റ്റോറിയുമായി എത്തുകയാണ് തമിഴ് മൊഴി എന്ന ചിത്രം. ഐബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, ഡോ. നസീറലി കുഴിക്കാടൻ എന്നിവർ നിർമിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംവിധാനം- എൻ.എൻ.ബൈജു നിർവഹിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രൊമോ സോംഗ് റിലീസ് മേയ് 21-ന് കോഴിക്കോട് കൈരളി തിയറ്ററിൽ നടക്കും. അം ആ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടുകയും, ലോക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാക്കുകയും ചെയ്ത സേബാ ടോമി ആണ് ഗാനം ആലപിക്കുന്നത്. ഗാനരചന ഡി.ബി അജിത്തും, സംഗീതം സാം സൈമൺ ജോർജും നിർവഹിക്കുന്നു. ജനിച്ച മണ്ണിൽ പൗരത്വം ഇല്ലാതെ അഭയാർഥികളായി കഴിയേണ്ടി വരുന്നവരുടെ കഥ പറയുകയാണ് തമിഴ് മൊഴി എന്ന ചിത്രം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ, എൻ.എൻ. ബൈജുവിന്റെ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിലെ നായിക ഐഷ്ബിൻ ആണ്…
Read Moreഅഭ്യൂഹങ്ങൾക്കൊടുവിൽ വേർപിരിയൽ ഔദ്യോഗികം ! മൗനി റോയിയും സൂരജ് നമ്പ്യാരും വേർപിരിയുന്നു
നടി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും തമ്മിൽ വേർപിരിഞ്ഞു. ദിവസങ്ങള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്ക്കുശേഷമാണ് ഇരുവരും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത ആരാധകരെ അറിയിച്ചത്. ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. വളരെ ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെന്ന് ഇരുവരും കുറിച്ചു. വെറുതെ ഓരോരോ കാര്യങ്ങള്‍ എഴുതരുതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹമോചനത്തിനു ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടരുമെന്ന് അവർ അറിയിച്ചു. സമൂഹമാധ്യമത്തിൽ ഇരുവരും അണ്‍ഫോളോ ചെയ്തതിന് പിന്നാലെയാണ് വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാനായി തുടങ്ങിയത്. തങ്ങളുടെ വിവാഹചിത്രങ്ങള്‍ മൗനി അർക്കൈവ് ചെയ്യുകയും സൂരജിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിയാക്ടിവേറ്റാവുകയും ചെയ്തിരുന്നു. ഇത് ആരാധകരുടെ ശ്രദ്ധയിൽപ്പെടുകയും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് ഇടയാകുകയും ചെയ്തു. അതേസമയം, മൗനിയുടെ അടുത്ത സുഹൃത്തായ ദിശ പഠാനിയും സൂരജിനെ സമൂഹമാധ്യമങ്ങളിൽ അണ്‍ഫോളോ ചെയ്തു. ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ ശക്തമാകുകയായിരുന്നു. 2018ൽ ദുബായിയിൽ…
Read Moreകാൻ ചലച്ചിത്രവേദിയിൽ കല്ല്യാണി തിളക്കം! റെഡ് കാർപ്പറ്റിൽ ആദ്യമായി ചുവടുവച്ച് കല്ല്യാണി പ്രിയദർശൻ
കാൻ വേദിയിൽ നിന്നുള്ള നടി കല്യാണി പ്രിയദർശന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാന്‍ വേദിയിലും മലയാള സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കല്ല്യാണി. കല്ല്യാണി ആദ്യമായാണ് കാന്‍ വേദിയിലെത്തുന്നത്.കറുപ്പും മെറൂണും നിറമുള്ള ഗൗൺ ധരിച്ചാണ് കല്യാണി റെഡ് കാർപറ്റിലെത്തിയത്. കാൻ വേദിയിൽ നിന്നുള്ള കല്യാണിയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോക: ചാപ്റ്റർ 1 ചന്ദ്ര’ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യയെ പ്രതിനിധീകരിച്ചാണ് കല്യാണി കാൻ ചലച്ചിത്ര മേളയിലെത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ പവലിയണിലെത്തിയ കല്യാണിയുടെ ലുക്കുംഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ള സ്ലീവ്ലെസ് ബ്ലെയ്സർ സ്റ്റൈൽ ടോപ്പും ഫ്ലോർ ലെങ്ത് സ്കേർട്ടുമാണ് താരം ധരിച്ചത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയും കല്യാണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അതേസമയം മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച സിനിമയാണ് ലോക. 300 കോടി നേടിയ ചിത്രം ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർ ഹീറോ പദവിയും…
Read Moreഅല്ലു അർജുനും പൂജ ഹെഗ്ഡെയും ലോകേഷ് കനകരാജ് ചിത്രത്തിൽ ഒന്നിക്കുന്നു
താരജോഡികളായ അല്ലു അർജുനും പൂജ ഹെഗ്ഡെയും വീണ്ടും ഒരുമിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇത്തവണ ഒരുമിക്കുന്നത്. ദുവ്വാഡ ജഗന്നാഥ്, അല വൈകുണ്ഠ പുരമുലൂ എന്നീ ചിത്രങ്ങൾക്കുശേഷം താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആറുവർഷത്തിനുശേഷമാണ് താരജോഡികൾ ഒരുമിക്കുന്നത്. ലോകേഷ് കനകരാജിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. അറ്റ്ലി സംവിധാനം ചെയ്യുന്ന രാക്കയ്ക്കുശേഷം അല്ലു അർജുൻ , ലോകേഷ് കനകരാജ് ചിത്രത്തിൽ അഭിനയിക്കും. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന് AA 23 എന്നാണ് താത്കാലികമായി പേര് നല്‍കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. പൊങ്കൽ- മകര സംക്രാന്തി ദിനത്തിൽ ആയിരുന്നു പ്രഖ്യാപനം. ചിത്രം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. രാക്കയിലെ പോലെ വേറിട്ട ഗെറ്റപ്പിൽ ആണ് ലോകേഷ് ചിത്രത്തിൽ അല്ലു അർജുൻ എത്തുക. ഇതാദ്യമായാണ് അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നത്.
Read Moreഡോ. ബെന്നറ്റ് 29ന് തിയറ്ററുകളിൽ
കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ. ബെന്നറ്റ് എന്ന ചിത്രം 29ന് തിയറ്ററുകളിൽ എത്തുന്നു. അബാജി ഫിലിംസിന്റെയും വി ആർ മൂവി ഹൗസിന്റെയും ബാനറിൽ നിർമിച്ച് റ്റി.എസ്. സാബു സംവിധാനം നിർവഹിച്ച സിനിമയാണ് ഡോ. ബെന്നറ്റ്. മൈൻഡ് റീഡിംഗ്, മെന്റലിസം എന്നിവ പ്രമേയമാക്കി മെൻലിസ്റ്റ് ഷമീർ കഥയെഴുതിയ ഈ ക്രൈം ത്രില്ലർ സിനിമയിൽ ജിൻസ് ജോയ്, ആയിഷ സീനത്ത്, കോട്ടയം നസീർ, ജിനീഷ് ജോയ്, ദിവ്യ നായർ, ജയകൃഷ്ണൻ, ഷാജു ശ്രീധർ, മധു കലാഭവൻ, ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ, മറിമായം റിയാസ് എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. പശ്ചാത്തല സംഗീതം, സംഗീതം- സക്സ് 4, ഡിഒപി- എബി രവീന്ദ്ര, തിരക്കഥ, സംഭാഷണം- മധു കലാഭവൻ, എഡിറ്റർ- സനൽ അനിരുദ്ധൻ, ഗാനരചന- സുനിൽ ചെറുകടവ് ,അലൻ, മേക്കപ്പ്- മനോജ്…
Read More