ഡോ. ​ബെ​ന്ന​റ്റ് 29ന് ​തി​യ​റ്റ​റു​ക​ളി​ൽ

കോ​ട്ട​യം ന​സീ​ർ, ജി​ൻ​സ് ജോ​യ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഡോ. ​ബെ​ന്ന​റ്റ് എ​ന്ന ചി​ത്രം 29ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. അ​ബാ​ജി ഫി​ലിം​സി​ന്‍റെ​യും വി ​ആ​ർ മൂ​വി ഹൗ​സി​ന്‍റെ​യും ബാ​ന​റി​ൽ നി​ർ​മി​ച്ച് റ്റി.​എ​സ്. സാ​ബു സം​വി​ധാ​നം നി​ർ​വ​ഹി​ച്ച സി​നി​മ​യാ​ണ് ഡോ. ​ബെ​ന്ന​റ്റ്. മൈ​ൻ​ഡ് റീ​ഡിം​ഗ്, മെ​ന്‍റ​ലി​സം എ​ന്നി​വ പ്ര​മേ​യ​മാ​ക്കി മെ​ൻ​ലി​സ്റ്റ് ഷ​മീ​ർ ക​ഥ​യെ​ഴു​തി​യ ഈ ​ക്രൈം ത്രി​ല്ല​ർ സി​നി​മ​യി​ൽ ജി​ൻ​സ് ജോ​യ്, ആ​യി​ഷ സീ​ന​ത്ത്, കോ​ട്ട​യം ന​സീ​ർ, ജി​നീ​ഷ് ജോ​യ്, ദി​വ്യ നാ​യ​ർ, ജ​യ​കൃ​ഷ്ണ​ൻ, ഷാ​ജു ശ്രീ​ധ​ർ, മ​ധു ക​ലാ​ഭ​വ​ൻ, ബി​ഗ് ബോ​സ് താ​രം ഡോ. ​ര​ജി​ത്ത് കു​മാ​ർ, മ​റി​മാ​യം റി​യാ​സ് എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

പ​ശ്ചാ​ത്ത​ല സം​ഗീ​തം, സം​ഗീ​തം- സ​ക്സ് 4, ഡി​ഒ​പി- എ​ബി ര​വീ​ന്ദ്ര, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം- മ​ധു ക​ലാ​ഭ​വ​ൻ, എ​ഡി​റ്റ​ർ- സ​ന​ൽ അ​നി​രു​ദ്ധ​ൻ, ഗാ​ന​ര​ച​ന- സു​നി​ൽ ചെ​റു​ക​ട​വ് ,അ​ല​ൻ, മേ​ക്ക​പ്പ്- മ​നോ​ജ് അ​ങ്ക​മാ​ലി, ആ​ർ​ട്ട്- വേ​ലു വാ​ഴ​യൂ​ർ, കോ​സ്റ്റ്യൂം-​ബു​സി ബേ​ബി ജോ​ൺ, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ -റോ​ബി​ൻ ടോം, ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദി​ലീ​പ് ചാ​മ​കാ​ല, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജ​സ്റ്റി​ൻ കൊ​ല്ലം, ഫി​നാ​ൻ​സ് കോ​ഡി​നേ​റ്റ​ർ- മ​നു പി ​മാ​മ​ച്ച​ൻ, ക​ള​റി​സ്റ്റ്-​ശ​ര​ത്ത് പ്ര​സാ​ദ്, സൗ​ണ്ട് ഡി​സൈ​ൻ- മ​നോ​ജ് മാ​ത്യു, ക​ൺ​ഫോ​മി​സ്റ്റ്-​ജി​ബീ​ഷ്, വി ​എ​ഫ് എ​ക്സ്-​ഡാ​വി​ഞ്ചി സ്റ്റു​ഡി​യോ, മ്യൂ​സി​ക്ക് പാ​ർ​ട്ണ​ർ-123 മ്യൂ​സി​ക്, സ്റ്റു​ഡി​യോ-​ടീം മീ​ഡി​യ, സ്റ്റി​ൽ​സ്-​അ​രു​ൺ വെ​ണ്ണ​മ​ല​ശേ​രി,വി​ത​ര​ണം എ​സ്എ​ഫ്സി ആ​ഡ്സ്, പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment