ബിഗ് ബോസിൽ പോകണമെന്ന് ആഗ്രഹമുണ്ട്. മുൻപ് വിളിച്ചിട്ട് പോയില്ല. മനോധൈര്യമില്ലാതെ അവിടെ പോയാൽ വീണ് പോകും. പുതിയ സീസൺ കാണാറുണ്ട്. ഷോ ഇപ്പോൾ എന്റർടെയ്നിംഗ് ആയി വരുന്നുണ്ട്. ജിന്റോ ചേട്ടനെയും ജാസ്മിനെയും ഇഷ്ടമാണ്. നന്ദന സ്മാർട്ടാണ്. എന്തും പറയാൻ ധൈര്യമുള്ള ആളായി ഫീൽ ചെയ്യും. ജാസ്മിന് നേരേ വരുന്ന സൈബർ ആക്രമണങ്ങളെ ആ കുട്ടി അതിജീവിക്കും. ജാസ്മിൻ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ദൈവമേ എന്തൊരു ഇന്റലിജൻസ് ആണ് ഈ കുട്ടിക്കെന്ന് എപ്പോഴും വിചാരിക്കും. ആ കുട്ടിക്ക് ഒരു കാര്യം മനസിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാൻ പറ്റുന്നു. പറയുന്ന പോയന്റുകൾ കിറുകൃത്യമാണ്. എത്ര അടി കിട്ടിയാലും പറയാനുള്ളത് പറഞ്ഞിരിക്കും. ഒരു വീഴ്ച കാണുന്നില്ല. 23 വയസേ ഉള്ളൂ. 30 വയസൊക്കെ എത്തിയാൽ എന്തായിരിക്കുമെന്ന് ഞാൻ ആലോചിക്കാറുണ്ട്. -ഗായത്രി സുരേഷ്
Read MoreCategory: Movies
‘ഗുരുവായൂരമ്പല നടയിൽ’ ട്രെയിലർ പുറത്തിറങ്ങി
ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജിനെയും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ഗുരുവായൂര്‍ അമ്പലനടയില്‍ എന്നാണ് ട്രെയിലര്‍ തരുന്ന സൂചന. നിഖില വിമല്‍, അനശ്വര രാജന്, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്, E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍…
Read Moreതെരഞ്ഞെടുപ്പ് ചട്ടലംഘനം; നടൻ അല്ലു അർജുനെതിരേ കേസ്; സുഹൃത്തിന് പിന്തുണ നൽകാൻ വന്നതാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ലെന്നും താരം
തെന്നിന്ത്യൻ താരം അല്ലു അർജുന് തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന്റെ പേരിൽ കേസെടുത്തു. യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിക്കുമെതിതെയും കേസെടുത്തിട്ടുണ്ട്. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആന്ധ്രയിൽ പ്രഖ്യാപിച്ച 144 ലംഘിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. എംഎൽഎയുടെ വസതിക്ക് സമീപം ആൾക്കൂട്ടമുണ്ടാക്കിയെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. നേരത്തേ അനുമതി തേടാതെയാണ് അല്ലു അർജുനെ പങ്കെടുപ്പിച്ച് എംഎൽഎ റെഡ്ഡി പരിപാടി സംഘടിപ്പിച്ചത്. അതേസമയം, തന്റെ സുഹൃത്തിന് പിന്തുണ നൽകാൻ വന്നതാണെന്നും താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി.
Read Moreഅമ്മയോടൊപ്പം ‘കുഞ്ഞു മോഹൻലാൽ’; മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് താരം ചിത്രം പങ്കുവച്ചത്. നിരവധി ആളുകൾ ഫോട്ടോയ്ക്ക് താഴെ ആശംസകളറിയിച്ചു. താൻ തോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് സ്വന്തം അമ്മയെ ആണെന്ന് പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്.
Read Moreകാജലിന്റെ പ്ലാസ്റ്റിക് സര്‍ജറി പാളിയോ?
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് കാജല്‍ അഗര്‍വാള്‍. ബോളിവുഡിലൂടെയായിരുന്നു കാജലിന്റെ തുടക്കം. എന്നാൽ കാജല്‍ താരമാകുന്നത് തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ്. ഹിന്ദി ചിത്രമായ ക്യുന്‍ ഹോ ഗയാ നാ ആണ് കാജലിന്റെ ആദ്യ സിനിമ. പിന്നീട് 2009 ല്‍ പുറത്തിറങ്ങിയ മഗധീരയിലൂടെയാണ് കാജല്‍ താരമായി മാറുന്നത്. പിന്നീട് കാജലിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഗൗതം കിച്ച്ലുവാണ് കാജലിന്റെ ഭര്‍ത്താവ്. ഒരു മകനുണ്ട്. വിവാഹ ശേഷം കാജല്‍ അഭിനയം നിര്ത്തുമെന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രസവശേഷം അധികം കാത്തു നില്‍ക്കാതെ കാജല്‍ തിരികെ സ്ക്രീനിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ കാജലിന്റെ പുതിയ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഒരു പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രത്തില്‍ വെള്ളയും നീലയും നിറത്തിലുള്ള വസ്ത്രമാണ് കാജല്‍ ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിന്നു കാജലിനെ തിരിച്ചറിയുക അസാധ്യമാണെന്നും താരം പ്ലാസ്റ്റിക് സര്ജറിയിക്ക്…
Read Moreഹണി റോക്സ്…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പ്രേക്ഷകരുടെ പ്രിയതാരമാണ് ഹണിറോസ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹണിറോസ് തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മിക്കവാറും ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്ന താരം അതിന്റെയും ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനം കേൾക്കാറുണ്ട് നടി. എന്നാൽ ഇതൊന്നും താരത്തെ തളർത്താറില്ല. ഇക്കഴിഞ്ഞ ദിവസം ഹണി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.
Read Moreഎന്റെ ബാങ്ക് ബാലൻസ് കാലിയായി, ഒരാഴ്ചയ്ക്കുള്ളിൽ തീവണ്ടി എനിക്ക് ലഭിച്ചു: സംയുക്ത
കരിയറിലെ തുടക്കകാലത്ത് ചില അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. കൊച്ചിയിൽ ഗ്രാന്റ് പേരന്റ്സിനൊപ്പമാണു കഴിഞ്ഞിരുന്നത്. ഞാൻ സ്ട്രഗിൾ ചെയ്യുകയാണെന്നു കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് ഞാൻ ഓക്കെയാണ്. പക്ഷെ എന്റെ ബാങ്ക് ബാലൻസ് ഏറെക്കുറെ കാലിയായി. കുടുംബം നോക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒരു ദിവസം രാത്രി, എനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷൻ ഹൗസിന്റെ സിനിമ വേണമെന്ന് സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് തീവണ്ടിയെന്ന സിനിമ ലഭിച്ചു. -സംയുക്ത
Read More‘പടങ്ങളില്ലാതെ ഞാൻ വീട്ടിലിരുന്നു…ഒടുവിൽ അത് സംഭവിച്ചു’
തെലുങ്കിൽ ചെയ്തതെല്ലാം കോളജ് ഗേൾസ് റോളുകളും ഗ്ലാമറസ് റോളുകളുമാണ്. മലയാളത്തിലാണ് റിയലിസ്റ്റിക് അപ്രോച്ചുള്ളത്. ഒരു നടിയെന്ന നിലയിൽ കംഫർട്ടബിൾ മലയാളത്തിലാണ്. തെലുങ്കിൽ ഒരുപാട് സിനിമകൾ ചെയ്തെങ്കിലും അവ റിയൽ അല്ല. ഗ്ലാമറസ് റോളുകൾ ചെയ്യേണ്ട എന്ന തീരുമാനമെടുത്ത് ഒരു കൊല്ലം കാത്തിരുന്നു. പക്ഷെ തെലുങ്കിൽനിന്ന് ഓഫറുകൾ വന്നില്ല. തെലുങ്കിൽ നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. ഇനി നല്ലൊരു സിനിമ വന്നാൽ ചെയ്യാമെന്ന് കരുതി കാത്തിരുന്നു. അപ്പോൾ പടങ്ങളില്ലാതെ ഞാൻ വീട്ടിൽ ഇരുന്നു. എന്റെ കാഴ്ചപ്പാടുകൾ തെലുങ്ക് ഇൻഡസ്ട്രിയുമായി ചേർന്ന് പോകില്ലെന്ന് തോന്നി. ദൈവ കാരുണ്യത്താൽ എനിക്ക് മലയാളത്തിൽ നിന്ന് ഓഫറുകൾ വന്നു. -ഇന്ദ്രജ
Read Moreപെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം! ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം, ഇല്ലെങ്കിലും കുഴപ്പമില്ല: റിതു മന്ത്ര
ആദ്യ റിലേഷൻഷിപ്പ് ഉപേക്ഷിച്ച്, രണ്ടു മൂന്ന് വർഷം കഴിഞ്ഞിട്ടായിരുന്നു രണ്ടാമത്തെ റിലേഷൻഷിപ്പ്. അത് പോയത് ബർഗർ വാങ്ങി തരാഞ്ഞിട്ടാണ്. പിന്നീട് ഞാൻ റിലേഷൻഷിപ്പുകളിലേക്കു പോകാതെ കരിയറിൽ ഫോക്കസ് ചെയ്യുകയാണ് ചെയ്തത്. ഇനി ഒരാൾ വന്നാൽ മനസിലാക്കി വരണം. ഒരു പരീക്ഷണവും ജീവിതത്തിൽ നടത്താനുള്ള സമയം ഇനിയെന്റെ മുന്നിലില്ല. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ നമ്മൾ കരിയർ നോക്കണം. ഞാൻ ഇപ്പോൾ എന്റെ കരിയർ നോക്കുവാണ്. എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ് എന്റെ യാത്ര. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം. അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം. ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. അമ്മ ഒരു സിംഗിൾ പേരന്റാണ്. -റിതു മന്ത്ര
Read Moreകന്നഡ നടിയുടെ സ്വകാര്യ വീഡിയോ ചോർന്നു; സമൂഹ മാധ്യമങ്ങൾ വ്യാപക പ്രചരണം; പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം
ബംഗളൂരു: പ്രമുഖ കന്നഡ ടെലിവിഷന്‍ നടി ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ ഇവ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വകാര്യ വീഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നടിയുടെ സ്വകാര്യദൃശ്യങ്ങൾ ചോർത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ടു നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. തന്റെ യൂട്യൂബ് ചാനലിന് 1,000 സബ്സ്ക്രൈബേഴ്സ് ആയാല്‍ പ്രമുഖ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഒരു എക്സ് ഉപയോക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജ്യോതിയുടെ സ്വകാര്യദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഇരുപതോളം ടെലിവിഷന്‍ ഷോകളില്‍ ജ്യോതി റായ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെ കൂടുതൽ പ്രശംസ നേടി.
Read More