മ​ഞ്ജു​വി​നെ പോ​ലൊ​രു മ​ക​ളെ ത​ര​ണം എ​ന്നാ​ണ് ഞാ​ൻ ദൈ​വ​ത്തോ​ട് പ​റ​യാ​റ്: ജീ​ജ സു​രേ​ന്ദ്ര​ൻ

മ​ഞ്ജു വാ​ര്യ​രെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തി​നു ശേ​ഷം ഏ​ത് ലൊ​ക്കേ​ഷ​നി​ൽ പോ​യാ​ലും യാ​ത്ര ചെ​യ്താ​ലും എ​വി​ടെ ഇ​റ​ങ്ങി​യാ​ലും ഇ​ക്കാ​ര്യം പ​റ​യും. ചേ​ച്ചി മ​ഞ്ജു​വി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് കേ​ട്ടു. ഇ​ഷ്‌​ട​മാ​യി കേ‌​ട്ടോ എ​ന്ന്. എ​ല്ലാ​വ​രും ഇ​തേ പ​റ​യൂ. എ​നി​ക്കൊ​രു പെ​ൺ​കു​ട്ടി​യി​ല്ല. ‍ഡാ​ൻ​സ് ചെ​യ്യു​ന്ന കു​ട്ടി​ക​ളെ​ന്ന് പ​റ​ഞ്ഞാ​ൽ‌ എ​നി​ക്കു കൊ​തി​യാ​ണ്. അ​ടു​ത്ത ജ​ന്മ​ത്തി​ലെ​ങ്കി​ലും മ​ഞ്ജു​വി​നെ പോ​ലൊ​രു മ​ക​ളെ ത​ര​ണം എ​ന്നാ​ണ് ഞാ​ൻ ദൈ​വ​ത്തോ​ട് പ​റ​യാ​റ്. ദൈ​വം അ​നു​ഗ്ര​ഹി​ച്ച് ന​ൽ​കി​യ ക​ഴി​വാ​ണ്. ദൈ​വം അ​നു​ഗ്ര​ഹി​ച്ച​ത് കൊ​ണ്ടാ​ണ​ല്ലോ ര​ണ്ടാ​മ​ത്തെ വ​ര​വി​ലും ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​യ​ത്. ആ ​കു‌​ട്ടി ഇ​ൻ​ഡ്സ്ട്രി​യി​ൽ ഇ​രി​ക്കു​ന്ന കാ​ലം വ​രെ ആ ​പോ​സ്റ്റി​ൽ ഇ​നി​യൊ​രു ആ​ൾ വ​രും എ​ന്നെ​നി​ക്ക് തോ​ന്നു​ന്നി​ല്ല. അ​ത്ര ക​ഴി​വാ​ണ്. സ്വ​ഭാ​വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മ​ഞ്ജു ത​നി​ക്ക് പ്രി​യ​ങ്ക​രി​യാ​ണ്. -ജീ​ജ സു​രേ​ന്ദ്ര​ൻ

Read More

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ ഗ്രാ​മീ​ണ ആ​ക്ഷ​ൻ ഡ്രാ​മ; ആ​കാം​ഷ​യോ​ടെ ആ​രാ​ധ​ക​ർ

SVC59 എ​ന്ന് ത​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന വി​ജ​യ് ദേ​വ​ര​കൊ​ണ്ട ചി​ത്രം ഒ​രു​ങ്ങു​ന്നു. സം​വി​ധാ​യ​ക​ൻ ര​വി കി​ര​ൺ കോ​ല​യു​മാ​യി ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം, രാ​ജാ വാ​രു റാ​ണി ഗാ​രു എ​ന്ന ചി​ത്ര​ത്തി​ലെ വി​ജ​യ​ക​ര​മാ​യ അ​ര​ങ്ങേ​റ്റ​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ന്‍റെ സം​വി​ധാ​ന സം​രം​ഭ​മാ​ണ്. ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര ക്രി​യേ​ഷ​ൻ​സി​ന് കീ​ഴി​ൽ ദി​ൽ രാ​ജു​വും ശി​രീ​ഷും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ് ഡെ​വ​ല​പ്മെ​ന്‍റും സ​ഹ​ക​രി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. വി​ജ​യ്‌​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ചി​ത്രം ലോ​ഞ്ച് ചെ​യ്ത​ത്. വി​ജ​യ് ക​ത്തി പി​ടി​ച്ച് നി​ൽ​ക്കു​ന്ന​തി​നാ​ൽ പോ​സ്റ്റ​റി​ന് ആ​ക്ഷ​ൻ പാ​ക്ക് വൈ​ബ് ഉ​ണ്ട്. പോ​സ്റ്റ​റി​ൽ പ​തി​ഞ്ഞ മാ​സ് ഡ​യ​ലോ​ഗ് ചി​ത്ര​ത്തി​ന്‍റെ ത​ന്നെ തീ​വ്ര​ത കൂ​ട്ടു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് വി​ജ​യ് ഇ​ത്ര​യും വ​ലി​യൊ​രു ഗ്രാ​മീ​ണ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ജ​യ് മേ​ക്കോ​വ​റി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്ത് വി​ടു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ൽ ത​ന്നെ ഏ​റ്റ​വും വ​ലി​യ മാ​റ്റ​ങ്ങ​ൾ…

Read More

ശാ​ലി​ൻ സോ​യ ത​മി​ഴ് യു​ട്യൂ​ബ​റു​മാ​യി പ്ര​ണ​യ​ത്തി​ൽ?

സീ​രി​യ​ലു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് ശാ​ലി​ൻ സോ​യ. ഓ​ട്ടോ​ഗ്രാ​ഫ് എ​ന്ന സീ​രി​ലി​ൽ സോ​യ ചെ​യ്ത നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് സി​നി​മാ രം​ഗ​ത്തേ​ക്കും താ​രം ക​ട​ന്നു. ത​മി​ഴ് യു​ട്യൂ​ബ​റു​മാ​യി സോ​യ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ത​മി​ഴി​ൽ ശ്ര​ദ്ധേ​യ​നാ​യ യു​ട്യൂ​ബ​ർ ടി.​ടി.​എ​ഫ് വാ​സ​വു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന ത​ര​ത്തി​ലാ​ണ് സം​സാ​രം. ഇ​പ്പോ​ൾ വാ​സ​വ് ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. സോ​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് വാ​സ​വ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ​പ്ര​ണ​യി​നി ശാ​ലി​ൻ ആ​ണെ​ന്നു പ​റ​ഞ്ഞു കൊ​ണ്ട് വാ​സ​വ് ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. വാ​സ​വി​നൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ശാ​ലി​നെ​യും കാ​ണാം. ത​ന്‍റെ കാ​മു​കി കു​ക്ക് വി​ത്ത് കോ​മാ​ലി എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്. ത​മി​ഴി​ലെ വ​ള​രെ ആ​രാ​ധ​ക​രു​ള്ള പാ​ച​ക റി​യാ​ലി​റ്റി ഷോ​യാ​ണ് കു​ക്ക് വി​ത്ത് കോ​മാ​ലി, സ്റ്റാ​ർ വി​ജ​യി​ലും ഡി​സ്നി…

Read More

ന​മ്മ​ളും ചി​ല​പ്പോ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ഭാ​ര​മാ​കു​ന്നു; സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ

ആ​ളു​ക​ള്‍ വ്യ​ക്തി ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ന്ന​ത് പ്ര​ശ്‌​ന​മാ​കു​ന്നു എ​ന്ന് തോ​ന്നു​ന്ന​ത് അ​ത് ന​മ്മ​ള്‍ അ​ത് കേ​ള്‍​ക്കു​മ്പോ​ഴാ​ണ്. അ​വ​ര്‍​ക്ക് ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യു​മ്പോ​ള്‍ സ​ന്തോ​ഷി​ക്കു​ക​യും അ​വ​ര്‍​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്ന് പ​റ​യു​മ്പോ​ള്‍ സ​ങ്ക​ട​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ടേ കാ​ര്യ​മി​ല്ല. ഇ​ഷ്ട​വും ഇ​ഷ്ട​ക്കേ​ടു​മൊ​ക്കെ അ​വ​ര്‍ ഉ​ണ്ടാ​ക്കി​യ​താ​ണ്. അ​വ​ര്‍​ക്ക് ന​മ്മ​ളു​മാ​യി ബ​ന്ധ​മി​ല്ല. ന​മ്മു​ടെ മ​ന​സോ ചി​ന്ത​ക​ളോ ഒ​ക്കെ ന​മ്മ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തു​പോ​ലെ മു​ന്നോ​ട്ടു പോ​കു​ന്ന, അ​ല്ലെ​ങ്കി​ല്‍ ന​മ്മു​ടെ ചു​റ്റു​പാ​ടി​ല്‍​നി​ന്ന് ഡി​സൈ​ന്‍ ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ്. അ​ത് ബാ​ക്കി​യു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ട​യാ​ള​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍ മാ​ത്രം ന​മ്മ​ള്‍ ഒ​ന്ന് പേ​ടി​ച്ചാ​ല്‍ മ​തി. ന​മു​ക്കെ​തി​രെ​യു​ള്ള ആ​ള്‍​ക്കാ​രെ മാ​ത്ര​മേ ന​മ്മ​ള്‍ കാ​ണു​ക​യു​ള്ളു. ന​മ്മ​ളും ചി​ല​പ്പോ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ഭാ​ര​മാ​കു​ന്നു​ണ്ടാ​യി​രി​ക്കാം. അ​ത് മ​ന​സി​ലാ​ക്കി തെ​റ്റ് തി​രു​ത്തു​ക എ​ന്ന​തി​ന​പ്പു​റം ന​മ്മ​ളെ ഡി​ഫൈ​ന്‍ ചെ​യ്യു​ന്ന​തി​ലൊ​ന്നും കാ​ര്യ​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. -സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ

Read More

ആ ​സി​നി​മ​യു​ടെ പേ​രി​ൽ ഇ​പ്പോ​ഴും… വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​നു​മോ​ൾ

പി. ​ബാ​ല​ച​ന്ദ്ര​നെ​പോ​ലെ ഒ​രു ലെ​ജ​ന്‍​ഡി​ന്‍റെ കൂ​ടെ​യാ​ണ് ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. അ​തെ​നി​ക്കൊ​രു എ​ക്‌​സ്പീ​രി​യ​ന്‍​സ് ആ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് ചെ​യ്ത​ത് അ​കം ആ​ണ്. ഫ​ഹ​ദ് ആ​യി​രു​ന്നു അ​ഭി​ന​യി​ച്ച​ത്. അ​വ​രെ​ല്ലാം സി​നി​മ പ​ഠി​ച്ച ആ​ള്‍​ക്കാ​ര് ആ​യി​രു​ന്നു. അ​ത് വേ​റെ​ത​ന്നെ എ​ക്‌​സ്പീ​രി​യ​ന്‍​സ് ആ​യി​രു​ന്നു. അ​വി​ടു​ന്ന് നേ​രെ പോ​കു​ന്ന​ത് ചാ​യി​ല്യം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ലേ​ക്കാ​ണ്. അ​തി​ല്‍ ഒ​രു തെ​യ്യം ക​ലാ​കാ​രി​യാ​യി​ട്ടാ​ണ്. അ​തി​നു​വേ​ണ്ടി തെ​യ്യം കെ​ട്ടേ​ണ്ടി വ​രു​ന്നു. ന​ടി എ​ന്ന നി​ല​യി​ല്‍ പോ​പ്പു​ലാ​രി​റ്റി ത​ന്ന​ത് വെ​ടി​വ​ഴി​പാ​ട് എ​ന്ന് പ​റ​യു​ന്ന ചി​ത്ര​ത്തി​നാ​ണ്. വെ​ടി​വ​ഴി​പാ​ട് സി​നി​മ​യ്ക്ക് മു​ന്പ് എ​ന്‍റെ ഫേ​സ്ബു​ക്ക് ഫോ​ളോ​വേ​ഴ്‌​സ് ഒ​രു ല​ക്ഷ​ത്തി​ന്‍റെ ഉ​ള്ളി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ല്‍ അ​ത് പി​ന്നെ പ​ത്തു ല​ക്ഷം ഒ​ക്കെ ക​ഴി​ഞ്ഞു. ഇ​ന്നും വെ​ടി​വ​ഴി​പാ​ട് സി​നി​മ​യു​ടെ കാ​ര​ക്ട​റി​ന്‍റെ പേ​രി​ല്‍ ആ​ള്‍​ക്കാ​ര്‍ ന​ല്ല​തും ചീ​ത്ത​തും പ​റ​യു​ന്നു​ണ്ട്. ഇ​പ്പോ​ഴും എ​നി​ക്ക് തെ​റി മെ​സേ​ജു​ക​ള്‍ വ​രാ​റു​ണ്ട്. അ​ത് വേ​റെ ഒ​രു രീ​തി​യി​ലു​ള്ള അ​നു​ഭ​വ​മാ​ണ് ത​ന്ന​ത് -അ​നു​മോ​ൾ

Read More

എ​ല്ലാ സ്ത്രീ​ക​ളും പു​ണ്യാ​ത്മാ​ക്ക​ള​ല്ല: റി​ച്ച ഛദ്ദ

ത​ന്‍റെ നി​ല​പാ​ടു​ക​ൾ തു​റ​ന്നു പ​റ​യാ​ന്‍ മ​ടി കാ​ണി​ക്കാ​ത്ത ബോ​ളി​വു​ഡ് ന​ടി​യാ​ണ് റി​ച്ച ഛദ്ദ. ​ത​ന്‍റെ സ്ത്രീ ​സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ​ക്കു​റി​ച്ചു​ള്ള റി​ച്ച​യു​ടെ തു​റ​ന്നു പ​റ​ച്ചി​ലാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. എ​ല്ലാ സ്ത്രീ​ക​ളും പു​ണ്യാ​ത്മാ​ക്ക​ള​ല്ലെ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്. വ​ള​രെ ടോ​ക്സി​ക്കാ​യ ന​ടി​മാ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും വ​നി​ത നി​ര്‍​മാ​താ​ക്ക​ളി​ല്‍​നി​ന്നു പോ​ലും മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് റി​ച്ച പ​റ​യു​ന്ന​ത്. “”എ​ല്ലാ സ്ത്രീ​ക​ളും പു​ണ്യാ​ത്മ​ക​ളാ​ണ് എ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. വ​നി​ത നി​ര്‍​മാ​താ​ക്ക​ളു​മാ​യി എ​നി​ക്ക് വ​ള​രെ മോ​ശം അ​നു​ഭ​വ​ങ്ങ​ളു​ണ്ട്. ചെ​ക്ക് മ​ട​ങ്ങി​യ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​ത്. അ​വ​രെ​ല്ലാം ട്വി​റ്റ​റി​ല്‍ ഫെ​മി​നി​സ്റ്റാ​ണെ​ന്നാ​ണ് ന​ടി​ക്കു​ന്ന​ത്. എ​നി​ക്കൊ​പ്പം മ​ത്സ​രി​ക്കു​ന്ന ടോ​ക്സി​ക്കാ​യ സ​ഹ​താ​ര​ങ്ങ​ളു​മു​ണ്ട്. സ്ത്രീ​ക​ള്‍ ആ​യ​തു​കൊ​ണ്ട് മാ​ത്രം ആ​രും ഫെ​മി​നി​സ്റ്റ് ആ​വ​ണ​മെ​ന്നി​ല്ല. പു​രു​ഷാ​ധി​പ​ത്യ​രും സ്ത്രീ​വി​രു​ദ്ധ​രു​മാ​യ ധാ​രാ​ളം സ്ത്രീ​ക​ളെ​യും ഫെ​മി​നി​സ്റ്റു​ക​ളാ​യ ധാ​രാ​ളം പു​രു​ഷ​ന്മാ​രെ​യും എ​നി​ക്ക​റി​യാം”- റി​ച്ച പ​റ​യു​ന്നു.

Read More

‘മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍’ സി​നി​മ​യു​ടെ 44-ാം വാ​ര്‍​ഷി​ക​വും താ​ര​സം​ഗ​മ​വും 20ന്

കൊ​ച്ചി: ഫി​ലോ​മി​ന മൂ​ത്തേ​ട​ന്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍’ സി​നി​മ​യു​ടെ 44-ാം വാ​ര്‍​ഷി​ക​വും താ​ര​സം​ഗ​മ​വും 20ന് ​ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളാ​യ മോ​ഹ​ന്‍​ലാ​ല്‍, ശ​ങ്ക​ര്‍, പൂ​ര്‍​ണി​മ ജ​യ​റാം, ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ക്കു​മെ​ന്ന് ഷോ ​ഡ​യ​റ​ക്ട​ര്‍ രാ​ഹു​ല്‍ ആ​ന്‍റ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍​ദേ​വി​ന്‍റെ സം​ഗീ​ത​നി​ശ​യും ന​ഗ​ര​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൃ​ത്തോ​ത്സ​വ​വും അ​ര​ങ്ങേ​റും. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ്ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ താ​ര​സം​ഗ​മ​ത്തി​ന്‍റെ ആ​ദ്യ​ടി​ക്ക​റ്റ് വി​ല്പ​ന ‘മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍’ സി​നി​മ​യു​ടെ ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ സ്റ്റാ​ന്‍​ലി ജോ​സ് നാ​ട്യ​ശ്രീ ചി​ത്രാ സു​കു​മാ​ര​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. 1000 രൂ​പ മു​ത​ല്‍ 2000 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഷോ​യി​ല്‍ നി​ന്നു​ള്ള അ​ധി​ക വ​രു​മാ​നം ട്ര​സ്റ്റി​ലൂ​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന്…

Read More

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു; വിടവാങ്ങൽ യോദ്ധയുടെ രണ്ടാം ഭാഗം ഇറക്കണമെന്ന മോഹം ബാക്കി നിൽക്കെ

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സം​ഗീ​ത് ശി​വ​ന്‍ അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് അ​ന്ത്യം. യോ​ദ്ധ, ഗാ​ന്ധ​ർ​വം, നി​ർ​ണ​യം അ​ട​ക്കം മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് സം​ഗീ​ത് ശി​വ​ന്‍. ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് ശി​വ​ൻ, സം​വി​ധാ​യ​ക​ൻ സ​ഞ്ജീ​വ് ശി​വ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. 1990-ൽ ​വ്യൂ​ഹം എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെയാണ് സംഗീത് ശിവൻ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചത്. സ​ണ്ണി ഡി​യോ​ളി​നെ നാ​യ​ക​നാ​ക്കി​യ സോ​ർ എ​ന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം ആ​ദ്യം ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്ത​ത്, തു​ട​ർ​ന്നു എ​ട്ടോ​ളം ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം ഹി​ന്ദി​യി​ൽ ഒ​രു​ക്കി. ഭാ​ര്യ: ജ​യ​ശ്രീ, മ​ക്ക​ൾ: സ​ജ​ന (പ്രൊ​ഫ​ഷ​ണ​ൽ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ), ശ​ന്ത​നു (മാ​സ് മീ​ഡി​യ വി​ദ്യാ​ർ​ഥി).    

Read More

ലി​യോ​യു​ടെ കോ​ര്‍​ട്ട് റൂം ​ഷൂ​ട്ട് ന​ട​ക്കു​മ്പോ​ള്‍ ലോ​കേ​ഷി​നെ അ​സി​സ്റ്റ് ചെ​യ്യാ​ന്‍ പ​റ്റി​യ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു; ശാ​ന്തി മാ​യാ​ദേ​വി

സ​ര്‍​ജ​റി​ക്ക് ക​യ​റു​ന്ന സ​മ​യ​ത്താ​ണ് ലി​യോ​യി​ലേ​ക്കു​ള്ള വി​ളിയെന്ന് ശാന്തി മായാദേവി. ഞാ​ന്‍ എ​പ്പോ​ഴും ആ​ലോ​ചി​ക്കാ​റു​ണ്ട് ആ ​മൊ​ബൈ​ല്‍ അ​പ്പോ​ള്‍ എ​ടു​ത്തി​ല്ലാ​യി​രു​ന്നെ​ങ്കി​ലോ എ​ന്ന്. കാ​ര​ണം അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു വ​ക്കീ​ലി​നെ വേ​ണം. നോ​ക്കു​മ്പോ​ള്‍, ജോ​ര്‍​ജു​കു​ട്ടി​യു​ടെ വ​ക്കീ​ല്‍ എ​ന്ന ഫെ​യിം ഉ​ണ്ട് എ​നി​ക്ക്. അ​വ​ര്‍​ക്ക് ക​ഥാ​പാ​ത്രം ഏ​ല്‍​പ്പി​ക്കാം. ബി​ഹേ​വ് ചെ​യ്യും എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടാ​കാം. ലി​യോ​യി​ല്‍ ആ​ണെ​ങ്കി​ലും വ​ലി​യ പെ​ര്‍​ഫോ​ര്‍​മ​ന്‍​സ് ഒ​ന്നു​മി​ല്ല. പേ​രി​ന് ഒ​രു വ​ക്കീ​ല്‍ എ​ന്നേ ഉ​ള്ളൂ. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​ജ​യ്‌​ക്കൊ​പ്പ​മാ​ണ്. ലി​യോ ഷൂ​ട്ടി​ന്‍റെ സ​മ​യ​ത്ത് കോ​ര്‍​ട്ട് റൂം ​ഷൂ​ട്ട് ന​ട​ക്കു​മ്പോ​ള്‍ ആ ​സീ​നി​ല്‍ ലോ​കേ​ഷി​നെ അ​സി​സ്റ്റ് ചെ​യ്യാ​ന്‍ പ​റ്റി​യ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​ണ്ട്. കോ​ട​തി സെ​റ്റി​ട്ട സ​മ​യ​ത്ത് ഇ​ത് ഇ​ങ്ങ​നെ ഒ​ക്കെ ത​ന്നെ​യാ​ണോ എ​ന്നൊ​ക്കെ അ​ദ്ദേ​ഹം എ​ന്നോ​ടു ചോ​ദി​ച്ചു. അ​പ്പോ​ള്‍ അ​തി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ഒ​ക്കെ പ​റ​ഞ്ഞു​കൊ​ടു​ത്ത​പ്പോ​ള്‍ അ​ദ്ദേ​ഹം ചോ​ദി​ച്ചു, കോ​ര്‍​ട്ട് സ്വീ​ക്വ​ന്‍​സി​ല്‍ എ​ന്നെ ഒ​ന്ന് സ​ഹാ​യി​ക്കാ​മോ എ​ന്ന്. എ​നി​ക്ക​ത് വ​ലി​യ…

Read More

മാ​രി​വി​ല്ലി​ൻ ഗോ​പു​ര​ങ്ങ​ൾ മെയ് പ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ൽ

കോ​ക്കേ​ഴ്സ് മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, സ​ർ​ജാ​നോ ഖാ​ലി​ദ്, വി​ൻ​സി അ​ലോ​ഷ്യ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന “മാ​രി​വി​ല്ലി​ൻ ഗോ​പു​ര​ങ്ങ​ൾ” എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ റി​ലീ​സാ​യി. മ​ല​യാ​ള സി​നി​മ​ക്ക് ഒ​രു​പാ​ട് ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച വി​ദ്യാ​സ​ഗ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ. മെ​യ്യ് പ​ത്തി​ന് റി​ലീ​സി​നെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് റൈ​റ്റ്സ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് മ്യൂ​സി​ക് 247 ആ​ണ്. ദു​ബാ​യ്‌ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ഷ് രാ​ജ് ഫി​ലിം​സും, പ്ലേ ​ഫി​ലിം​സും ചേ​ർ​ന്നാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഓ​വ​ർ​സീ​സ് റി​ലീ​സ് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​യി​കു​മാ​ർ, ബി​ന്ദു പ​ണി​ക്ക​ർ, വ​സി​ഷ്ഠ് ഉ​മേ​ഷ്, ജോ​ണി ആ​ന്‍റണി, സ​ലീം കു​മാ​ർ, വി​ഷ്ണു ഗോ​വി​ന്ദ് തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ലൂ​ക്ക, മി​ണ്ടി​യും പ​റ​ഞ്ഞും എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​മി​ലി ഫ​ൺ എ​ന്‍റ​ർ​ടെ​യ്ന​റാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്…

Read More