ഫാ​ഷ​ൻ ലോ​ക​ത്തെ വി​സ്മ​യ​ത്തി​ര​യി​ലാ​ഴ്ത്തി​യ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം, മെറ്റ് ഗാല വേദിയിൽ ക​ര​ണ്‍ ജോ​ഹ​ർ- അ​ന​ന്യ ബി​ര്‍​ള​ തിളക്കം!

ലോ​കോ​ത്ത​ര ഫാ​ഷ​ന്‍ വേ​ദി​യാ​യ മെ​റ്റ് ഗാ​ല​യി​ല്‍ ആ​ദ്യ​മാ​യി കാ​ൽ​വ​യ്പ്പ് ന​ട​ത്തി​യ വി​സ്മ​യ​താ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ ക​ര​ണ്‍ ജോ​ഹ​റും ഇ​ന്ത്യ​ന്‍ ശ​ത​കോ​ടീ​ശ്വ​ര​ന്‍ കു​മാ​ര്‍ മം​ഗ​ളം ബി​ര്‍​ള​യു​ടെ മ​ക​ളും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബെം​ഗ​ളൂ​രു ടീം ​ഉ​ട​മ​യു​മാ​യ അ​ന​ന്യ ബി​ര്‍​ള​യു​മാ​ണ് ഫാ​ഷ​ൻ ലോ​ക​ത്തെ വേ​റി​ട്ട വ​സ്ത്ര​ധാ​ര​ണം കൊ​ണ്ട് വി​സ്മ​യി​പ്പി​ച്ച​ത്. രാ​ജാ ര​വി​വ​ര്‍​മ്മ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് നി​ര്‍​മി​ച്ച വ​സ്ത്ര​ത്തി​ല്‍ ക​ര​ണ്‍ ജോ​ഹ​ര്‍ എ​ത്തി​യ​പ്പോ​ള്‍ മി​സ്റ്റ​റി ലു​ക്ക് ന​ല്‍​കു​ന്ന ശി​ല്‍​പ്പ മാ​തൃ​ക​യി​ലു​ള്ള ലോ​ഹ മാ​സ്‌​ക് അ​ണി​ഞ്ഞാ​യി​രു​ന്നു അ​ന​ന്യ​യു​ടെ രം​ഗ​പ്ര​വേ​ശ​നം. കോ​സ്റ്റ്യൂം ആ​ര്‍​ട്ടാ​യി​രു​ന്നു മെ​റ്റ് ഗാ​ല 2026 എ​ഡി​ഷ​ന്‍റെ തീം. ​ഇ​തി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ വേ​ഷം. പ്ര​മു​ഖ ഡി​സൈ​നാ​യ മ​നീ​ഷ് മ​ല്‍​ഹോ​ത്ര​യാ​ണ് ക​ര​ണ്‍ ജോ​ഹ​റി​നു വേ​ണ്ടി വ​സ്ത്രം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. ര​വി​വ​ര്‍​മ്മ ചി​ത്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധ നേ​ടി​യ ഹം​സ ദ​മ​യ​ന്തി, കാ​ദം​ബ​രി, അ​ര്‍​ജു​ന​നും സു​ഭ​ദ്ര​യും തു​ട​ങ്ങി​യ​വ ക​റു​പ്പ് നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ല്‍…

Read More

പ​ടം ഓ​ടാ​തെ വ​ന്ന​പ്പോ​ൾ ദി​വ​സ​വും വി​ളി​ച്ചി​രു​ന്ന​വ​ർ വി​ളി​ക്കാ​തെ​യാ​യി, പ​ഴ​യ സ്നേ​ഹ​മൊ​ക്കെ ഇ​ല്ലാ​തെ​യാ​യി; സൈ​ജു കു​റു​പ്പ്

ന​ല്ല സി​നി​മ​ക​ളി​ലൂ​ടെ​യും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക മ​ന​സു​ക​ളു​ടെ സ്നേ​ഹം പി​ടി​ച്ചു​പ​റ്റി​യ ന​ട​നാ​ണ് സൈ​ജു കു​റു​പ്പ്. മോ​ഹി​നി​യാ​ട്ടം ആ​ണ് അ​വ​സാ​നം പു​റ​ത്തു​വ​ന്ന സൈ​ജു ചി​ത്രം. മി​ക​ച്ച വി​ജ​യം നേ​ടി​യ സി​നി​മ ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ 25 കോ​ടി നേ​ടി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ അ​ഭി​ന​യ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് നേ​രി​ട്ട പ​രാ​ജ​യ​ങ്ങ​ളും അ​ത് ന​ൽ​കി​യ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന​സ് സം​സാ​രി​ക്കു​ക​യാ​ണ് സൈ​ജു കു​റു​പ്പ്. സി​നി​മ​യി​ല്‍ നി​ന്നും പ​ഠി​ച്ച പാ​ഠ​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ട്. ഹ​രി​ഹ​ര​ന്‍ എ​ന്ന ലെ​ജ​ന്‍​ഡ​റി സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ ലോ​ക​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. അ​പ്പോ​ള്‍ ആ​ളു​ക​ള്‍ കാ​ണി​ച്ച സ്‌​നേ​ഹം ക​ണ്ട് മ​തി മ​റ​ന്നു. പ​ടം ഓ​ടാ​തെ വ​ന്ന​പ്പോ​ള്‍ ദി​വ​സ​വും വി​ളി​ച്ചു കൊ​ണ്ടി​രു​ന്ന​വ​രൊ​ന്നും വി​ളി​ക്കാ​താ​യി. പ​ഴ​യ സ്‌​നേ​ഹ​മൊ​ക്കെ ഇ​ല്ലാ​താ​യി. എ​ല്ലാ​യി​ട​ത്തും വി​ജ​യ​ത്തി​നാ​ണ് വി​ല. അ​തു​മാ​ത്ര​മേ ക​ണ​ക്കി​ലെ​ടു​ക്കൂ. പ​രാ​ജ​യ​പ്പെ​ട്ടാ​ലും പൊ​ളി​ഞ്ഞാ​ലും ന​മ്മ​ളെ അം​ഗീ​ക​രി​ച്ച് കൂ​ടെ നി​ല്‍​ക്കാ​ന്‍ വ​ള​രെ കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്നൊ​ക്കെ മ​ന​സി​ലാ​യി തു​ട​ങ്ങി’, സൈ​ജു…

Read More

ഇർഫാൻ ഖാൻ–വിദ്യ ബാലൻ ചിത്രം ‘ദി ലാസ്റ്റ് ടെനന്‍റ്’ 25 വർഷത്തിന് ശേഷം യ‍്യൂടൂബിൽ റിലീസ്

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഇ​തി​ഹാ​സ താ​രം ഇ​ർ​ഫാ​ൻ ഖാ​ൻ നാ​യ​ക​നാ​യ ‘ദി ​ലാ​സ്റ്റ് ടെ​ന​ന്‍റ്’ 25 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തു. 2000 ത്തി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും റി​ലീ​സ് ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ പോ​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ർ​ഫാ​ൻ ഖാ​ന്‍റെ ആ​റാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സി​നി​മാ ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ചു​കൊ​ണ്ട് ‘ദി ​ലാ​സ്റ്റ് ടെ​ന​ന്‍റ്’ യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത​ത്. ഇ​ർ​ഫാ​ൻ ഖാ​നും വി​ദ്യ ബാ​ല​നും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച ഏ​ക സി​നി​മ കൂ​ടി​യാ​ണ് ‘ദി ​ലാ​സ്റ്റ് ടെ​ന​ന്‍റ്’. ഇ​ർ​ഫാ​ൻ ഖാ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഏ​പ്രി​ൽ 29 നാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യ​ത്. കാ​ൻ​സ​റി​നെ​തി​രാ​യ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 2020 ഏ​പ്രി​ൽ 29ന് ​ആ​യി​രു​ന്നു ഇ​ർ​ഫാ​ൻ ഖാ​ന്‍റെ വി​യോ​ഗം. ന​ട​ന്‍റെ അ​കാ​ല മ​ര​ണം മു​ഴു​വ​ൻ സി​നി​മാ ലോ​ക​ത്തെ​യും ആ​രാ​ധ​ക​രെ​യും ഒ​രു​പോ​ലെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. സാ​ർ​ത്ഥ​ക് ദാ​സ് ഗു​പ്ത​യും നീ​ന​യും സാ​ർ​ത്ഥ​ക് ദാ​സ് ഗു​പ്ത​യും ചേ​ർ​ന്നാ​ണ് ദി ​ലാ​സ്റ്റ് ടെ​ന​ന്‍റ് സി​നി​മ​യു​ടെ…

Read More

ജോജു ജോർജ്- ഷാജി കൈലാസ് ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ ജൂൺ 12 ന് തിയറ്ററുകളിൽ എത്തും

ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​യി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം വ​ര​വ് ട്രെ​യി​ല​ർ പു​റ​ത്തു​വ​ന്ന​തോ​ടെ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ഇ​തു​വ​രെ നേ​ടി​യ​ത്. ജൂ​ൺ 12ന് ​റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം കാ​ട്ടു​ങ്ക​ൽ പോ​ള​ച്ച​ന്‍റെ പ​ത്തു ദി​വ​സ​ത്തെ പ​രോ​ളി​നി​ട​യി​ലൂ​ടെ​യാ​ണ് ക​ഥ​യു​ടെ സ​ഞ്ചാ​രം . ജോ​ജു ജോ​ർ​ജി​ന്‍റെ മാ​സ് വ​ര​വും ഹൈ​വോ​ൾ​ട്ടേ​ജ് ഇ​ടി​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. കി​ടി​ല​ൻ ഡ​യ​ലോ​ഗു​ക​ളും മാ​സ്സ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും കൊ​ണ്ട് പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കും ‘വ​ര​വ്’ എ​ന്ന പ്ര​തീ​ക്ഷ ഈ ​ചി​ത്ര​ത്തി​ന്റെ വ​ര​വ് കാ​ത്തി​രി​ക്കാ​നു​ള്ള കാ​ര​ണ​മാ​കു​ന്നു. ജോ​ജു ജോ​ർ​ജ് – ഷാ​ജി കൈ​ലാ​സ് കോ​മ്പി​നേ​ഷ​ൻ ആ​ദ്യ​മാ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ. ബി​ഗ് ബ​ഡ്ജ​റ്റി​ൽ 98 ദി​വ​സ​ങ്ങ​ൾ എ​ടു​ത്ത് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ‘വ​ര​വ് ‘ ഹൈ​റേ​ഞ്ച് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ലാ​ന്റ​ർ​മാ​ർ​ക്കി​ട​യി​ലെ കു​ടി​പ്പ​ക​യും അ​തി​ജീ​വ​ന​വു​മാ​ണ് പ്ര​മേ​യ​മാ​ക്കു​ന്ന​ത്. മു​ര​ളി ഗോ​പി അ​വ​ത​രി​പ്പി​ക്കു​ന്ന മേ​ട​യി​ൽ കൊ​ച്ച് എ​ന്ന ക​ഥാ​പാ​ത്രം ക​ഥ​യി​ൽ സു​പ്ര​ധാ​ന​മാ​ണ്. അ​ർ​ജു​ൻ അ​ശോ​ക​ൻ,…

Read More

തനിക്ക് ഇ​ഷ്ടപെട്ട സിനിമ ഏതാണെന്ന ചോദ്യം, തന്നെ അതിശയിപ്പിച്ച സിനിമയെകുറിച്ച് ക്രി​സ്റ്റ​ഫ​ർ നോ​ളന്‍ മനസ് തുറക്കുന്നു

ഓ​രോ സി​നി​മ​യി​ലൂ​ടെ​യും കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ക്കു​ന്ന, കാ​ണി​ക​ൾ​ക്ക് പു​ത്ത​ൻ ദൃ​ശ്യാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന സം​വി​ധാ​യ​ക​നാ​ണ് ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ. ഓ​പ്പ​ൺ​ഹൈ​മ​ർ’ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ ഒ​രു​ക്കു​ന്ന ‘ദി ​ഒ​ഡീ​സി’ എ​ന്ന സി​നി​മ​യു​ടെ പു​തി​യ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ നോ​ള​ന്‍റെ ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. താ​ൻ അ​ടു​ത്തി​ടെ ക​ണ്ട ഒ​രു സി​നി​മ​യെ കു​റി​ച്ചാ​ണ് നോ​ള​ൻ പ​റ​യു​ന്ന​ത്. ‘ദി ​ഡെ​വി​ൾ വെ​യേ​ഴ്സ് പ്രാ​ഡ 2’, ഇ​താ​ണ് ആ ​സി​നി​മ. ‘ദി ​ഡെ​വി​ൾ വെ​യേ​ഴ്സ് പ്രാ​ഡ 2’ ക​ണ്ടെ​ന്നും ഏ​റെ ഇ​ഷ്ട​മാ​യെ​ന്നു​മാ​ണ് നോ​ള​ൻ പ​റ​ഞ്ഞ​ത്. ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ ത​ന്‍റെ പ്രൊ​ജ​ക്റ്റാ​യ ദി ​ഒ​ഡീ​സി​യി​ൽ ആ​നി ഹാ​ത്ത്വേ​യു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​ണ്ട്. ഇ​തേ കു​റി​ച്ച് സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ദി ​ഡെ​വി​ൾ വെ​യേ​ഴ്സ് പ്രാ​ഡ 2വി​നെ കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. “ഇ​ന്ന​ലെ രാ​ത്രി ഞാ​ൻ സി​നി​മ ക​ണ്ടു. അ​ത് അ​തി​ശ​യ​ക​ര​മാ​യി​രു​ന്നു. ആ​നി ഹാ​ത്ത്വേ…

Read More

അ​ന്ന് ന​മ്മ​ള്‍ ഒ​രു​മി​ച്ച് ക​ണ്ട സ്വ​പ്‌​നം

ഈ ​വാ​ര്‍​ഷി​കം വെ​റു​മൊ​രു ഡേ​റ്റ​ല്ല ചീ​രു… അ​തൊ​രു വി​കാ​ര​മാ​ണ്. നി​ന്‍റെ​യും എ​ന്‍റെ​യും സ്വ​പ്ന​ങ്ങ​ള്‍ ഇ​നി വേ​റെ​യ​ല്ലെ​ന്നും ന​മ്മ​ള്‍ ഒ​ന്നാ​ണെ​ന്നും ന​മ്മ​ള്‍ തീ​രു​മാ​നി​ച്ച ദി​വ​സം. ഞാ​ന്‍ വ​യ്ക്കു​ന്ന ഓ​രോ ചു​വ​ടി​ലും നി​ന്നെ സാ​ന്നി​ധ്യം ഞാ​ന്‍ അ​റി​യു​ന്നു. നീ ​ദൈ​വ​ത്തോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്തി​രി​ക്കു​ന്ന​തു​പോ​ലെ, ഞാ​ന്‍ നി​ങ്ങ​ളോ​ട് അ​ടു​ത്തി​രി​ക്കു​ന്നു, എ​ന്നി​ലൂ​ടെ നീ ​ജീ​വി​ക്കു​ന്നു, വാ​ക്കു​ക​ള്‍​ക്ക് വി​ശ​ദീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ല്‍ നീ ​എ​ന്നി​ലു​ണ്ട്. നീ ​അ​ദ്ദേ​ഹ​ത്തെ അ​ത്ര​മാ​ത്രം ആ​രാ​ധി​ച്ചി​രു​ന്നു. ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ ദൈ​വ​ത്തെ കാ​ണാ​ന്‍ നീ ​എ​ന്നെ പ്രേ​രി​പ്പി​ച്ചു. ആ ​ഒ​രേ​യൊ​രു വ്യ​ക്തി​യാ​യ ര​ജ​നി സാ​റി​നൊ​പ്പം ഒ​രു സി​നി​മ. അ​ന്ന് ന​മ്മ​ള്‍ ഒ​രു​മി​ച്ച് ക​ണ്ട സ്വ​പ്‌​നം ഇ​ന്ന് പ്രാ​വ​ര്‍​ത്തി​ക​മാ​കാ​ന്‍ പോകു​ക​യാ​ണ്. കാ​ര​ണം ഈ ​വി​ജ​യം, ഈ ​നാ​ഴി​ക​ക്ക​ല്ല്, ഈ ​സി​നി​മ.. നി​ങ്ങ​ളു​ടേ​താ​ണ്. വി​വാ​ഹ​വാ​ര്‍​ഷി​കാ​ശം​സ​ക​ള്‍, എ​ന്‍റെ ബേ​ബി​മ. -മേ​ഘ്ന രാ​ജ്

Read More

“ലൗ ​ആ​ൻ​ഡ് യു’ ​ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

പു​തു​മു​ഖ​ങ്ങ​ളാ​യ ജോ​ൺ ജോ​യ്, അ​ന​ന്യ നാ​യ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ല​ക്സ് പോ​ളി​ന്‍റെ മ​ക​ൾ അ​ശ്വ​തി അ​ല​ക്സ് ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് “ലൗ ​ആ​ൻ​ഡ് യു’. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ദി​വ​സം എ​റ​ണാ​കു​ളം അ​സീ​സി​യ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പാ​ക്ക​പ്പ് പാ​ർ​ട്ടി ച​ട​ങ്ങി​ൽ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ, ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ, ഓ​ഡി​യോ ലോ​ഞ്ച് പ്ര​കാ​ശ​ന ക​ർ​മ​വും ന‌ടന്നു.അ​സീ​സീ​യ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ചെ​യ​മാ​ൻ പി.​എ​ൻ. അ​ബ്ദു​ൾ അ​സീ​സ് ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും പി​ആ​ർ​ഒ-എ.​എ​സ്. ദി​നേ​ശ് ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ന​ട​ൻ ബാ​ലു വ​ർ​ഗീ​സ് ഓ​ഡി​യോ ലോ​ഞ്ച് ക​ർ​മ​വും നി​ർ​വ​ഹി​ച്ചു. ആ​ർ​ച്ച, അ​യ​ന ആ​ന്‍റ​ണി, ജി​ജോ ജോ​ർ​ജ്, ശി​വാ​ഞ്ജ​ന, സു​മേ​ഷ് ഭാ​സ്ക​ർ, അ​ഭി​രാ​മി അ​ശോ​ക് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ല​ക്സ് പോ​ൾ ക്രി​യേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ…

Read More

വിജയ്‌യുടെ വിജയത്തിൽ വിജയാശംസകളുമായി ആരാധകരും സിനിമാതാരങ്ങളും! താരത്തി​നൊപ്പമുള്ള ചിത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ആ​ശം​സ​കൾ നേർന്ന് ഖു​ശ്ബു സു​ന്ദ​ർ

2026 ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​ള​പ​തി വി​ജ​യ്ക്ക് മി​ന്നും തു​ട​ക്കം. വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) 234ൽ 107 ​സീ​റ്റു​ക​ൾ നേ​ടി സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ഉ​ദി​ച്ചു​യ​ർ​ന്നു. ര​ജ​നീ​കാ​ന്ത്, ക​മ​ൽ​ഹാ​സ​ൻ, ര​ശ്മി​ക മ​ന്ദാ​ന, എ.​ആ​ർ. റ​ഹ്മാ​ൻ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ വി​ജ​യ്‌​യു​ടെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. വി​ജ​യി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഖു​ശ്ബു സു​ന്ദ​റും ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​ന് എ​ന്‍റെ സ​ഹോ​ദ​ര​ൻ വി​ജ​യി​നും ടി​വി​കെ​യു​ടെ മു​ഴു​വ​ൻ ടീ​മി​നും ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ദൈ​വം നി​ങ്ങ​ളെ എ​പ്പോ​ഴും അ​നു​ഗ്ര​ഹി​ക്ക​ട്ടെ. നി​ങ്ങ​ളെ ഒ​രു യ​ഥാ​ർ​ത്ഥ ‘ജ​ന​നാ​യ​ക​ൻ’ ആ​യി കാ​ണാ​ൻ ഞാ​ൻ കാ​ത്തി​രി​ക്കു​ന്നു. സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് കു​റി​ച്ചു: “ത​മി​ഴ​ക വെ​ട്രി ക​ഴ​കം പ്ര​സി​ഡ​ന്‍റ് തി​രു വി​ജ​യി​നും പാ​ർ​ട്ടി​യം​ഗ​ങ്ങ​ൾ​ക്കും ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ന് എ​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.”…

Read More

കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വം പ​ങ്കു​വ​ച്ച് ന​ടി

ഹി​ന്ദി മി​നീ​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്കും ബി​ഗ് സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്കും ഒരുപോലെ സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് കൃ​തി​ക ക​മ്ര. ഒരിക്കൽ താ​ന്‍ നേ​രി​ട്ട കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് കൃ​തി​ക ഇ​പ്പോ​ള്‍. മോ​ശം സാ​ഹ​ച​ര്യ​ത്തി​ന് തൊ​ട്ട​രി​കെ​യെ​ത്തി​യെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ക്കാ​തെ താ​ന്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് താ​രം പ​റ​യു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കാ​സ്റ്റിം​ഗ് കൗ​ച്ച് പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ സി​നി​മ​യി​ലു​ണ്ടെ​ന്ന് നേ​ര​ത്തേ ത​ന്നെ ഞാ​ൻ കേ​ട്ടി​രു​ന്നു. എ​ന്‍റെ മാ​താ​പി​താ​ക്ക​ളും അ​തേ​ക്കു​റി​ച്ച് പ​ത്ര​ത്തി​ൽ വാ​യി​ച്ചി​ട്ടു​ണ്ട്.​ കാ​സ്റ്റിം​ഗ് കൗ​ച്ചി​ന്‍റെ ഭാ​ഗ​മാ​യി മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ന് തൊ​ട്ട​രി​കി​ൽ ഞാ​നെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പ​രി​ക്കൊ​ന്നും സം​ഭ​വി​ക്കാ​തെ ഞാ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​വ​ലം ഭാ​ഗ്യം കൊ​ണ്ടാ​ണ് ഞാ​ൻ ര​ക്ഷ​പ്പെ​ട്ട​ത്. ഞാ​നൊ​രു മി​ടു​ക്കി​യാ​യ​തു​കൊ​ണ്ട​ല്ല അ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ഞാ​ൻ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ വ​ള​രെ ചെ​റു​പ്പ​മാ​യി​രു​ന്നു. ഭാ​ഗ്യംകൊ​ണ്ട് മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സി​നി​മ​യി​ലു​ള്ള​വ​ർ സീ​രി​യ​ലി​ലു​ള്ള​വ​രെ ത​ങ്ങ​ളേ​ക്കാ​ൾ താ​ഴ്ന്ന​വ​രാ​യാ​ണ് കാ​ണു​ന്ന​ത്. ആ ​വേ​ർ​തി​രി​വ് ഞാ​ൻ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ ടി​വി​യും സി​നി​മ​യും…

Read More

ന‌​ട​ൻ സ​ന്തോ​ഷ് നാ​യ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ലോ​റി​യി​ൽ ഇ​ടി​ച്ച് ക​യ​റി അ​പ​ക​ടം

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സ​ന്തോ​ഷ് കെ.​നാ​യ​ർ വി​ട​വാ​ങ്ങി. ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ അ​ടൂ​ർ ഏ​നാ​ത്ത് എം​സി റോ​ഡി​ൽ ആ​ണ് സം​ഭ​വം. സ​ന്തോ​ഷും ഭാ​ര്യ രാ​ജ​ല​ക്ഷ്മി​യും സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി എ​തി​രെ വ​ന്ന പാ​ഴ്സ​ൽ ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ട​നെ അ​ടൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു.​രാ​ജ​ല​ക്ഷ്മി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. വാ​ഹ​ന​മോ​ടി​ച്ച സ​ന്തോ​ഷ് ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നൂ​റി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹി​റ്റാ​യി ഇ​പ്പോ​ൾ തി​യേ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മോ​ഹി​നി​യാ​ട്ട​മാ​ണ് അ​വ​സാ​ന സി​നി​മ.

Read More