ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് എസ്തര് അനില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് എസ്തര് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്.ഇതിനിടയില്‍ തനിക്കെതിരേ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് താരം. ബാലതാരങ്ങളായെത്തിയ പെണ്‍കുട്ടികള്‍ വളര്‍ന്ന് ലീഡ് റോളുകളിലൊക്കെ എത്തുമ്പോള്‍ അവരെ ഹൈപ്പര്‍ സെക്ഷ്വലൈസ് ചെയ്യാനുളള പ്രവണത മലയാളികള്‍ക്കുണ്ടെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ എസ്തര് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എസ്തറിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയര്‍ന്നത്. ഇതോടെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ എസ്തര് മറുപടിയുമായി എത്തിയിരിക്കുന്നത്.പെട്ടെന്ന് വളർന്ന് ഞാൻ ലീഡ് റോളിലെത്താൻ പാകമായി എന്ന് സിനിമക്കാരെ അറിയിക്കാൻ ഉള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനെ പിന്തുണച്ച് മറ്റൊരു വ്യക്തിയും പ്രതികരിച്ചു. അതെ സിനിമകൾ കിട്ടാൻ വേണ്ടി, ഞാൻ നായികയാവാൻ ഉള്ള പ്രായമെത്തി എന്ന് കാണിക്കാൻ…
Read MoreCategory: Movies
ഞാൻ ഒറ്റപ്പെട്ടതു പോലെ, എനിക്കെല്ലാം അമ്മയായിരുന്നു
ഒറ്റപ്പെട്ട അവസ്ഥയിലാണ് ഞാൻ. അമ്മയുടെ മരണത്തോടെ സന്തോഷം എല്ലാം നഷ്ടമായി. എനിക്ക് ഒരു വീടുണ്ട്. അത് നോക്കാൻ ഞാൻ മാത്രമേയുള്ളു. എനിക്കൊപ്പം ആരും വേണ്ടെന്ന് ദൈവം തീരുമാനിച്ചു. അതുകൊണ്ട് ആരും ഇല്ല. എന്റെ ജീവിതവും സന്തോഷവുമെല്ലാം ഇപ്പോൾ സിനിമ മാത്രമാണ്. എനിക്ക് സർവസ്വവും അമ്മയായിരുന്നു. തൊണ്ണൂറ്റി ഏഴാം വയസിൽ അമ്മ മരിച്ചു. അതോടെ ഞാൻ ഒറ്റപ്പെട്ടു. ഇപ്പോൾ ജീവിക്കുന്നു അത്രമാത്രം. അമ്മ ഒരാൾ ഒപ്പമുണ്ടെങ്കിൽ നമുക്കൊപ്പം എല്ലാവരും ഉള്ളതുപോലെ തോന്നും. ഇപ്പോഴും ആൾക്കാരുണ്ട്. പക്ഷെ മനസിൽ ഞാൻ ഒറ്റപ്പെട്ടത് പോലെയാണ്. എനിക്കിപ്പോൾ ഒരു സന്തോഷവുമില്ല. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയ്ക്കുള്ള സ്ഥലം ഞാൻ ഒഴിച്ചിടും. എന്റെ അടുത്ത് വന്ന് കിടന്നോളാൻ പറയും. രണ്ട് മക്കളേയും ഭർത്താവിനേയും എനിക്ക് നഷ്ടപ്പെട്ടു. അതെല്ലാം വിധിയാണ്. പക്ഷെ അമ്മയുടെ മരണം എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല. ആരുടേയും മുന്നിൽ കരഞ്ഞ് കാണിക്കണമെന്ന് എനിക്കില്ല. പക്ഷെ…
Read Moreഐ നോബഡി ടീസർ പുറത്തിറങ്ങി
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഐ നോബഡി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിരൂപക – പ്രേക്ഷക പ്രശംസ നേടിയ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി സുപ്രിയ മേനോനാണ് നിർമിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും ഐ നോബഡി എന്നാണ് ടീസർ നൽകുന്ന സൂചന. ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി ഐ നോബഡി തിയറ്ററുകളിൽ എത്തും. റിലീസ് ചെയ്ത മമ്മൂട്ടി, മോഹന്‍ലാല്‍, മഹേഷ് നാരായണന് ചിത്രമായ പാട്രിയറ്റ് സിനിമയുടെ പ്രദർശനത്തിനിടയിൽ ഐ നോബഡിയുടെ ടീസർ പ്രദർശിപ്പിച്ചിരുന്നു. ടീസറിന് മികച്ച വരവേൽപാണ് തിയറ്ററുകളിൽനിന്നും ലഭിക്കുന്നത്. തുടർന്ന് യൂട്യുബിലും മികച്ച പ്രതികരണത്തോടെ…
Read Moreഅങ്കം അട്ടഹാസം എട്ടിന് പ്രദർശനത്തിന്
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ “അങ്കം അട്ടഹാസം’ പ്രദർശനത്തിന്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം എട്ടിനാണ് തിയറ്ററുകളിലെത്തുന്നത്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ ചോര തെറിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവരാണ് ആക്ഷൻസ് ഒരുക്കിയിരിക്കുന്നത്. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർക്കു പുറമെ മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം.എ. നിഷാദ്, അന്നാ രാജൻ, അംബിക (പുതുമുഖ നായിക), സിബി തോമസ്, സ്മിനു സിജോ, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്, ദീപക് ശിവരാജൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. സംവിധാനം-സുജിത്ത് എസ്. നായർ,…
Read More‘ബോഡി ലാംഗ്വേജ്’ പരിശോധിക്കണം അതിനു ബിക്കിനി ധരിക്കണം: സംവിധായകന്റെ ശാഠ്യത്തിനുവഴങ്ങിക്കൊടുക്കാൻ മനസ് വന്നില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നടിച്ച് മദൽസ ശർമ
സിനിമാ ലോകത്ത് നടിമാർ നേരിടേണ്ടി വരുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നടി മദൽസ ശർമ. “ദ മെയിൽ ഫെമിനിസ്റ്റ്’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ്, 19-ാം വയസിൽ ഒരു പ്രശസ്ത സംവിധായകനിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം താരം പങ്കുവച്ചത്. ഒരു സിനിമയുടെ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയ സംവിധായകൻ ബിക്കിനി ധരിക്കണമെന്ന് നിർബന്ധം പിടിച്ചു. കഥാപാത്രത്തിന് ബിക്കിനി ധരിക്കേണ്ടി വരുമെന്ന് അറിയിച്ചു. കഥയ്ക്ക് അനിവാര്യമാണെങ്കിൽ ബിക്കിനി ധരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് താൻ മറുപടി നൽകി. എന്നാൽ, കാമറയ്ക്ക് മുന്നിലല്ല, മറിച്ച് തന്റെ മുന്നിൽവച്ച് ബിക്കിനി ധരിക്കണമെന്നും മദൽസയുടെ “ബോഡി ലാംഗ്വേജ്’ പരിശോധിക്കണമെന്നുമാണ് സംവിധായകൻ ആവശ്യപ്പെട്ടത്. ഈ ആവശ്യം തന്നെ ഞെട്ടിച്ചുവെന്ന് താരം പറഞ്ഞു. സംവിധായകന്റെ ഈ പെരുമാറ്റത്തോട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് താരം പ്രതികരിച്ചത്.…
Read Moreരാജ്യത്തെ ഏറ്റവും മികച്ച നടി; സായ് പല്ലവിയെ പുകഴ്ത്തി ആമീര്‍ ഖാന്
ദക്ഷിണേന്ത്യൻ ആരാധകരുടെ ഇഷ്ടതാരമാണ് സായ് പല്ലവി. “ധൂം ധാം’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നതെങ്കിലും സായ് പല്ലവി തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരിയാകുന്നത് “പ്രേമം’ സിനിമയിലെ മലർ മിസിലൂടെയാണ്. പിന്നീട് താരം മലയാളത്തിനേക്കാള്‍ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്. ഈ തലമുറയിലെ നടിമാരിൽ ഏറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡുകൾ നേടുന്ന ഏക തെന്നിന്ത്യൻ നടിയെന്ന റിക്കാർഡും അടുത്തിടെ സായ് പല്ലവി സ്വന്തമാക്കിയിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി ആരാധകരുള്ള സായ് പല്ലവി ആമിർ ഖാൻ നിർമിക്കുന്ന “ഏക് ദിൻ’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. സായ് പല്ലവിയുടെ നായകനായി ഈ സിനിമയിലെത്തുന്നത് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനാണ്. സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞദിവസം നടന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് ആമിര്‍ ഖാനും പങ്കെടുത്തിരുന്നു.ഇപ്പോഴിതാ ഷോയ്ക്ക് ശേഷം ബോളിവുഡിലെ ദ പെര്‍ഫക്ട് ഖാന്…
Read Moreവീട്ടിൽ അമ്മയാണ് ഞങ്ങളേക്കാൾ ശക്ത
എന്റെ അച്ഛന്റെ രാഷ്ട്രീയത്തോട് വിരോധമുള്ളവരുടെ വെറുപ്പ് എനിക്കെതിരേ വരുന്നുണ്ട്. അവർ എന്റെ അഭിനയത്തെയല്ല കുറ്റം പറയുന്നത്. എന്റെ അച്ഛന്റെ കാര്യം എന്തെങ്കിലും പറഞ്ഞ് വെറുതെ എന്റെ കുടുംബത്തിൽ കയറി തെറി വിളിക്കും. അതെന്നെ വേദനിപ്പിക്കുന്നില്ല. നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ ചിലപ്പോൾ ഞാൻ പ്രതികരിക്കും. എവിടെ നിന്നാണ് ഹേറ്റ് വരുന്നതെന്ന് ശ്രദ്ധിച്ചാൽ മനസിലാകും. വീട്ടിൽ അമ്മയാണ് ഞങ്ങളേക്കാൾ ശക്ത. ഞങ്ങൾക്ക് എല്ലാവർക്കും പബ്ലിക് ലൈം ലൈറ്റിൽ നിന്ന് ഹേറ്റ് കൂടുന്നത് കാണുന്നത് ഒരു അമ്മയാണ്. പക്ഷേ, ആ വേദന മാറ്റിവച്ച് ഞങ്ങളുടെ വേദന മനസിലാക്കി പിന്തുണയ്ക്കും. -മാധവ് സുരേഷ്
Read More‘ദിശാന്തരം’ ചിത്രീകരണം തുടങ്ങുന്നു
കെപിഎസിയുടെ കലാവേദിയിൽ നിന്ന് മലയാള ചലച്ചിത്ര ലോകത്തേക്ക് ഒരു താരോദയം. കഥ, തിരക്കഥ, സംവിധാനം, ഗാനരചന, അഭിനയം, നിർമാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് സോഫിയ തരകൻ കെപിഎസി ഒരുക്കുന്ന പുതിയ മലയാള ചിത്രം, “ദിശാന്തരം’ കോൽക്കത്തയിലും കേരളത്തിലുമായി ചിത്രീകരണം തുടങ്ങുന്നു. കെപിഎസിയിലെ ഒരുപിടി കലാകാരന്മാരും, ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കും.ബാനർ-റീയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ, അഹാന ഫിലിംസ്, കാമറ-അനിൽ ഗോപിനാഥ്, ഗാനരചന-സുജാത ഫ്രാൻസിസ് കട്ടപ്പന, സോഫിയ തരകൻ, സംഗീതം-വേണു അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ-ഏലിയാസ് ജി. തരകൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ്-ആരതി ജയകുമാർ, പ്രോജക്റ്റ് ഡിസൈൻ-അലക്സ് ബാബു, ആർട്ട്-പ്രശാന്ത്, മേക്കപ്പ്-ബിനോയ് കൊല്ലം, കൊറിയോഗ്രാഫർ-രഞ്ജിത്ത്, ഫിനാൻസ് മാനേജർ-അജീഷ്കുമാർ, കോസ്റ്റ്യൂം-ജിഷ കൃഷ്ണൻ, ഹെയർ സെറ്റർ-സുമിത, സ്റ്റിൽ-പ്രവീൺ ഏണിക്കര, കാസ്റ്റിംഗ്-മെർമെയ്ഡ് കാസ്റ്റിംഗ്, പോസ്റ്റർ ഡിസൈൻ-അനന്തു, പിആർഒ-അയ്മനം സാജൻസോഫിയ തരകൻ കെപിഎസി പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, രാജീവ്…
Read Moreഉറക്കെ പറയേണ്ട കാര്യം, ഈ ഹര്‍ത്താല്‍ ആവശ്യമായിരുന്നെന്ന് മാലാ പാർവതി
ഹര്‍ത്താല്‍ ഒരു സമരമാര്‍ഗമായി, ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. ദളിത് പാര്‍ട്ടകളല്ലേ… അവര്‍ എന്ത് ചെയ്യാനാ എന്ന നിലയില്‍ ചിലരെങ്കിലും കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കണ്ടു. സാധാരണ ഹര്‍ത്താല്‍ പ്രഖ്യാപനം വന്നാല്‍ മുന്‍ കരുതലുകള്‍ എടുക്കാറുണ്ട്. എന്താ ചെയ്യേണ്ടത് എന്ന് എല്ലാവര്ക്കും അറിയുകയും ചെയ്യാം. അങ്ങനെ ഒന്നും ഇവിടെ ഉണ്ടാകാത്തത് എന്ത് കൊണ്ടായിരിക്കും..? നിതിന്‍ രാജിന്റെ മരണം ചിലരുടെ മാത്രം ദുഃഖമാണ് എന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടത്. സമരത്തിനും അയിത്തം കല്പിച്ച്… പല ജാതി കോമരങ്ങളുടെയും പ്രതികരണം കണ്ടു. സമരം ഒരു പ്രതിഷേധ മുറയാണ്. അത് കേരളത്തില്‍ നടന്ന ആദ്യ സംഭവം എന്ന നിലയ്ക്കുള്ള വിചാരണകളോട് യോജിപ്പില്ല. നിതിന്റെ മരണം ഒരു ഗൗരവമായ പ്രശ്നമാണ്. ഇന്‍സ്റ്റിറ്റ്യൂഷനുകളിലും മറ്റ് പല ഇടങ്ങളിലും ഇക്കാലത്തും വംശീയ അധിക്ഷേപം നടക്കുന്നുണ്ട് എന്നതും ഉറക്കെ പറയേണ്ട കാര്യമാണ്..! നിധിന്റെ മരണത്തിന്…
Read Moreഞാൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂട്ടിയും മോഹൻലാലുമാണെന്ന് ചാക്കോച്ചൻ, ചിരി പടർത്തി മമ്മൂട്ടിയുടെ മറുപടി
മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് ഒരു സ്ക്രീനിൽ കാണാൻ പോകുന്നുവെന്ന സന്തോഷത്തിലാണ് താരങ്ങളുടെയും ആരാധകർ. മെയ് ഒന്നിനാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ഇരുവരെയും കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഒരു സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയുണ്ടായ രസകരമായ സംഭാഷണമാണ് ഇത്. തന്റെ തലമുറ മുതൽ തങ്ങൾ കണ്ടുവളർന്ന രണ്ട് പ്രതിഭകളാണ് മമ്മൂക്കയും ലാലേട്ടനും എന്നും താൻ സിനിമയിലേക്ക് വരാൻ അവരായിരിക്കും കാരണമായത് എന്നുമാണ് ചാക്കോച്ചൻ അഭിമുഖത്തിൽ പറഞ്ഞത്. മമ്മൂക്ക എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നു, പുതിയ രൂപങ്ങൾ കാണിച്ചു തരുന്നു, നമ്മളെ രസിപ്പിക്കുന്നു. തനിക്ക് ശേഷമെത്തിയവർക്കും അദ്ദേഹം ഒരു പ്രചോദനമാണ് എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. നമ്മൾ…
Read More