കൊച്ചി: റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ലിങ്ക് കണ്ടെത്തുന്നതിനായി മെറ്റയ്ക്ക് കത്തയച്ച് കൊച്ചി സൈബര്‍ പോലീസ്. ഇന്‍സ്റ്റഗ്രാം, ഫേസ് ബുക്ക്, വാട്സ്ആപ്പ് എന്നിവ വഴി പ്രചരിച്ച ചിത്രത്തിന്റെ ലിങ്ക് കിട്ടാനായിട്ടാണ് മെറ്റയ്ക്ക് ബുധനാഴ്ച കത്ത് നല്‍കിയത്. ടെലഗ്രാം അധികൃതര്‍ക്കും പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. നിര്‍മാതാവ് ആന്റോ ജോസഫിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസാണ് കേസെടുത്തത്. ഈ മാസം ആദ്യമാണ് സിനിമ അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിര്‍മ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വമ്പന്‍ ബജറ്റില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്.
Read MoreCategory: Movies
‘എല്ലായിടത്തും വിജയത്തിനാണു വില, പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്ക്കാന് വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ’: സൈജു കുറുപ്പ്
എല്ലായിടത്തും വിജയത്തിനാണ് വില അതുമാത്രമേ കണക്കിലെടുക്കു എന്ന് സൈജു കുറുപ്പ്. സിനിമയില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്ക്കാന് വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ. ഹരിഹരന് എന്ന ലെജന്‍ഡറി സംവിധായകന്റെ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അപ്പോള്‍ ആളുകള്‍ കാണിച്ച സ്നേഹം കണ്ട് മതിമറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്ക്കാന് വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി. -സൈജു കുറുപ്പ് പറഞ്ഞു.
Read Moreറിവോൾവർ റിങ്കോ തിയറ്ററുകളിൽ
താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ തിയറ്ററുകളിൽ. ചിത്രത്തിന്റെ പേരുപോലെതന്നെ രസകരമായ ഒരു കഥയാണ് റിവോൾവർ റിങ്കോയിലൂടെ പറയുന്നത്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസിൽ ആരാധിക്കുന്ന കുട്ടികൾക്കൊപ്പം അവരുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ചെറുപ്പക്കാരനായ പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാൻ (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു), ആദിശേഷ്, വിസാദ്,ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, ബിനു ശശിറാം, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെപിഎസി മുഹമ്മദ്, അൻഷ മോഹൻ, മറീന…
Read Moreഇതെല്ലാം ഞാൻ മുമ്പേ പ്രവചിച്ചു: വിജയ്ക്കൊപ്പമുള്ള വീഡിയോയുമായി പൂജ ഹെഗ്ഡെ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നടന് വിജയ്യും അദ്ദേഹത്തിന്റെ പാർട്ട് ടിവികെയും. ഈ തകർപ്പൻ ഫലം താൻ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നു പറയുകയാണ് നടി പൂജ ഹെഗ്ഡെ. ആര് ഇലക്ഷനില്‍ ജയിക്കും? എന്ന് ഒരു ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. ആ ചോദ്യത്തില്‍ തൊട്ടതിനു ശേഷം പൂജ തന്റെ തൊട്ടടുത്തു നില്ക്കുന്ന വിജയ്ക്കു നേരെ കൈ ചൂണ്ടുന്നു. പൂജ തന്നെയാണ് ഈ രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ഇതെല്ലാം സംഭവിക്കുന്നതിനു മുമ്പേ ഞാന്‍ ഈഹിച്ചു. ഇതാണ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത്, വിജയ് സര്- വീഡിയോയ്ക്കൊപ്പം പൂജ കുറിച്ചു. ജനനായകന് സിനിമയുടെ സെറ്റില്‍ നിന്നുളെളാരു വീഡിയോയാണിത്. പൂജയുടെ പ്രവൃത്തിയില്‍ ഒരു ചെറുചിരിയോടെ നില്ക്കുന്ന വിജയ്യെയും വീഡിയോയില്‍ കാണാം. തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച് നൂറിലധികം സീറ്റുകൾ വിജയ്യുടെ ടിവികെ നേടിയിരുന്നു. കേവല ഭൂരിപക്ഷം നേടാൻ വിരലിൽ എണ്ണാവുന്ന എംഎൽഎമാർ മാത്രം മതി. ഒരു…
Read More‘ബന്ദർ’ ടീസർ പുറത്ത്; ജൂൺ അഞ്ചിന് തിയറ്ററുകളിൽ
അനുരാഗ് കശ്യപ് ചിത്രം ബന്ദർ ന്റ ടീസർ റിലീസ് ആയി. ചിത്രത്തിൽ ബോബി ഡിയോൾ, ഇന്ദ്രജിത്ത്, രാജ് ബി ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്ന കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ അനുരാഗ കശ്യപ് വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് ഗിറ്റാർ പിടിച്ചുകൊണ്ട്, നിൽക്കുന്ന രൂപത്തിലാണ് ബോബി ഡിയോൾ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികളുടെ പ്രിയങ്കരനായ നടൻ ഇന്ദ്രജിത്ത് സുകുമാരൻ, ഈ ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്ക്സിന്റെ ബാനറിൽ നിഖിൽ ദ്വിവേദി ആണ് ബന്ദറിന്റെ നിർമാണം. പാതാൾ ലോക് , കൊഹ്റ , ഉഡ്ത പഞ്ചാബ് എന്നിവയ്ക്ക് പിന്നിലെ ജോഡികളായ സുദീപ് ശർമയും അഭിഷേക് ബാനർജിയും ചേർന്നാണ് തിരക്കഥ എഴുതുന്നത്. ബോബി ഡിയോൾ, സന്യ മൽഹോത്ര, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം രാജ് ബി…
Read Moreബോളിവുഡ് താരം അക്ഷയ് കുമാറിനു ശസ്ത്രക്രിയ; അക്ഷയ് കുമാർ -വിദ്യാബാലൻ ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു
ബോളിവുഡ് നടൻ അക്ഷയ് കുമാര്‍ നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് കേരളത്തിലെ മൂന്നാറില്‍ നടന്നത്. ചിത്രത്തില്‍ നായികയായ വിദ്യാബാലനോടൊപ്പം അക്ഷയ് കുമാര്‍ ഹെലികോപ്റ്ററില്‍ മൂന്നാറില്‍ പറന്നിറങ്ങിയത് വലിയ വാർത്തയായിരുന്നു. മൂന്നാറിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയശേഷം താരം അടുത്ത ഘട്ട ഷൂട്ടിംഗിനായി മുംബൈയിലേക്ക് മടങ്ങിയതായും റിപ്പോർട്ടുകൾ വന്നിരുന്നു എന്നാൽ അടിയന്തിരമായി നേത്ര ശസ്ത്രക്രിയയ്ക്കായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കാഴ്ചശക്തി കൃത്യമാക്കാനുള്ള മൈനര്‍ ശസ്ത്രക്രിയയ്ക്കാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. നിർത്തിവച്ച ഷൂട്ടിംഗ്വൈകാതെ പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന. മേയ് അഞ്ചോടെയാണ് സിനിമയുടെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായത്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരിട്ടിട്ടില്ല. രാശി ഖന്ന, രാജ്പാല് യാദവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അക്ഷയ് കുമാറും വിദ്യാബാലനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഹേയ് ബേബി, ഭൂല്‍…
Read Moreഇന്റിമേറ്റ് രംഗങ്ങളിൽ കിയാരയ്ക്ക് അതൃപ്തി: ടോക്സിക്കിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് നടി
അമ്മയായ ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് കിയാര അദ്വാനി. താരസുന്ദരിയുടെ വരാനിരിക്കുന്ന ചിത്രമാണ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്. ചിത്രത്തിനായി കിയാരയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ചിത്രം റിലീസിനു മുമ്പുതന്നെ വിവാദങ്ങളിലും ചർച്ചകളിലും കുടുങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിലെ ചില പ്രത്യേക രംഗങ്ങളെക്കുറിച്ച് കിയാര നിർമാതാക്കളോട് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുവെന്നും ഇതോടെ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സംബന്ധിച്ച് പുതിയ ചർച്ചകൾ ആരംഭിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ഗുൾട്ടെയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ അന്തിമ ഔട്ട്പുട്ട് കണ്ട ശേഷം, കിയാര അദ്വാനി സംവിധായിക ഗീതു മോഹൻദാസിനോടും നടൻ യാഷിനോടും ഒരു പ്രത്യേക അഭ്യർഥന നടത്തിയെന്നാണ്. ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ നീക്കം ചെയ്യാനോ ദൈർഘ്യം കുറയ്ക്കാനോ കിയാര ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. കിയാരയും യാഷും ഒന്നിച്ചു ചില ബോൾഡ് രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.…
Read Moreത്രില്ലടിപ്പിക്കാൻ ദൃഢം എത്തുന്നു
ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കി നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഷെയ്ൻ നിഗം ചിത്രം ദൃഢം നാളെ തിയറ്ററുകളിലെത്തുന്നു. ഒരു കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷെയ്ൻ നിഗം എത്തുന്നത്. എസ്ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ചിത്രം ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ദൃഢംസിനിമയുടെ ട്രെയിലർ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ‘ദൃശ്യം’ മോഡലിലുള്ള അനൗൺസ്മെന്റ് വീഡിയോയുമായി സംവിധായകൻ ജീത്തു ജോസഫ് വന്നതും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധയുണർത്തിയിരുന്നു. കൊറോണ പേപ്പേഴ്സിനും വേലയ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ നിഗം എത്തുന്ന ചിത്രം കൂടിയാണ് ദൃഢം. എക്സിക്യൂട്ടീവ്…
Read More‘ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കില്‍ നല്ല ഭാവി കാണുന്നില്ലെങ്കില്‍ വീണ്ടും ആ ബിസിനസിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്’: നമിത പ്രമോദ്
ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കില്‍ നല്ല ഭാവി കാണുന്നില്ലെങ്കില്‍ വീണ്ടും ആ ബിസിനസിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലതെന്ന് നമിത പ്രമോദ്. വെറുതെ കാശ് ചെലവിട്ട് കൂടുതല്‍ മോശമാക്കാതെ എവിടെ കൈയില്‍ നിന്ന് പാളി എന്ന് തോന്നുന്നോ അവിടെ വെച്ച് ക്ലോസ് ചെയ്യുക. എന്നിട്ട് അടുത്തത് ചിന്തിക്കാം. ഞാന്‍ ക്ലോത്തിംഗ് ബിസിനസ് തുടങ്ങിയിരുന്നു. ടീ ഷര്‍ട്ടുകളായിരുന്നു. പക്ഷേ, അത് വര്‍ക്കൗട്ടായില്ല. അപ്പോള്‍ ഞാനത് ക്ലോസ് ചെയ്തു. പെപ്രിക്ക എന്നായിരുന്നു ടീ ഷര്‍ട്ട് ബ്രാന്‍ഡിന്റെ പേര്. പ്രൊഡക്ഷന്‍ കൂട്ടിയതാണ് തിരിച്ചടിയായത്. തുടക്കത്തില്‍ തന്നെ ഒരുപാട് സ്റ്റോക്കുകള്‍ ഉണ്ടായിരുന്നു. മെന്‍സ് വെയറിന് കുറച്ച് ചലഞ്ചിംഗ് ആയ ഘട്ടമാണിത്. ഞാനതില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പ്ലാനിംഗ് ഇല്ലാത്തതുകൊണ്ട് ബ്രാന്‍ഡിനെയും ബാധിച്ചു. സമ്മര്‍ ടൗണ്‍ എന്ന കഫേ തുടങ്ങിയതിനുപിന്നില്‍ ഭക്ഷണം കഴിക്കാനും ആസ്വദിക്കാനും എനിക്കിഷ്ടമാണ്. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു ബിസിനസിനുള്ള റിസോഴ്സസ് ഉണ്ടായിരുന്നു.…
Read Moreജോൺ എബ്രഹാം ചിത്രം ‘അമ്മ അറിയാൻ’ കാൻ ഫെസ്റ്റിവലിലേക്ക്; ലോക പ്രീമിയറിലെ ഇന്ത്യയുടെ ഏക എൻട്രി !
ജോൺ എബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രം ‘അമ്മ അറിയാൻ’ 4K പതിപ്പ് കാനിൽ പ്രദർശനത്തിനൊരുങ്ങുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. മെയ് 16 ന് കാനിലെ ബുനുവല്‍ തിയറ്ററില്‍ വൈകീട്ട് 3:45നാണ് സ്ക്രീനിങ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. ഈ വർഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണ് അമ്മ അറിയാൻ.ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റീസ്റ്റോർ ചെയ്ത് കാനിലെ വേൾഡ് ക്ലാസിക് വിഭാഗത്തിൽ തുടർച്ചയായി പ്രദർശിക്കുന്ന ആറാം ചിത്രം കൂടിയാണ് അമ്മ അറിയാൻ. ക്രൗഡ് ഫണ്ടിംഗ് എന്നെല്ലാം കേള്‍ക്കുന്നതിനും ഏറെക്കാലം മുമ്പ് സംഘടിപ്പിച്ച ഒഡേസ്സ കളക്ടീവ് എന്ന സിനിമാ പ്രേമികളുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിച്ചത്. ഒപ്പം ലാഭം മാത്രം നോക്കുന്ന മുഖ്യധാരാ നിര്‍മണ-വിതരണ സംവിധാനങ്ങളില്‍ നിന്ന് മോചനം നേടുക…
Read More