തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആദ്യത്തെ സിനിമാ നായകനടനും തളിപ്പറമ്പിന്റെ നാമം വെള്ളിത്തിരയിൽ എത്തിച്ച പ്രശസ്ത നടൻ രാഘവന് ഇന്ന് 82-ാം ജൻമദിനം. ചലച്ചിത്രരംഗത്ത് 55 വര്‍ഷവും അദ്ദേഹം പൂര്‍ത്തിയാക്കുന്നു. 1941 ഡിസംബര്‍ പന്ത്രണ്ടിന് കണ്ണൂരിലെ തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ ആലിങ്കീല്‍ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി ജനിച്ച രാഘവന് എഴുപതുകളിലും എൺപതുകളിലും മലയാള സിനിമകളിലെ അവിഭാജ്യ ഘടകം ആയിരുന്നു. ചെറുപ്പത്തിലെ അഭിനയവും അരങ്ങും ജീവിതമാക്കിയ രാഘവന് പ്രീയൂണിവേഴ്സിറ്റി കഴിഞ്ഞ ശേഷം രണ്ട് വര്‍ഷം ടാഗോര്‍ കലാ സമിതിയില്‍ നടനായി ചേര്‍ന്നു. മംഗളൂരു, കൂര്‍ഗ്, മര്‍ക്കാറാ തുടങ്ങി കേരളത്തിന് പുറത്തും നാടകം അവതരിപ്പിച്ചു. പിന്നീട് ലോകമറിഞ്ഞ ജി.വി അയ്യരുടെ സഹായിയായി. കന്നടയില്‍ ” ഓരുകെ മഹാസഭ്യ’ എന്ന ഒരു സിനിമ ചെയ്തു. പിന്നീട് “ചൌക്കട ദീപ’ എന്ന കന്നഡ സിനിമയില്‍ നായകനായി. 1968 ല്‍ പുറത്തു വന്ന “കായല്‍ക്കരയില്‍’…
Read MoreCategory: Movies
പുത്തന്‍ ലുക്കില്‍ നയന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനം കീഴടക്കിയ താരമാണ് നയന എല്‍സ. ഒരിടവേളയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ തരംഗമാവുന്നത്. ഹെയര്‍സ്റ്റൈല്‍ മാറിയപ്പോള്‍ ആളും മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. ടോട്ടല്‍ മേക്കോവറിലും അതീവസുന്ദരിയായാണ് നയന എത്തിയിരിക്കുന്നത്. അഭിനയത്തിനു പുറമെ അടുത്ത കാലത്ത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച അഭിപ്രായങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും താരം നേരിടേണ്ടി വന്നു. അതീവ ഗ്ലാമര്‍ ഷൂട്ടുകള്‍ ചെയ്തത് സിനിമ കുറഞ്ഞത് കൊണ്ടാണ് എന്നായിരുന്നു വിമര്‍ശനങ്ങള്‍. വലിയ സൈബര്‍ ആക്രമണമാണ് നയന നേരിട്ടിരുന്നത്. വിമര്‍ശനങ്ങൾ ബോള്‍ഡ് ആയി നയന കൈകാര്യവും ചെയ്തു.
Read Moreപ്രണയത്തിന്റെ പേരിൽ വീട്ടുതടങ്കലിലാക്കി; പിന്നാലെ രജിസ്റ്റർ വിവാഹം; 10 വർഷത്തെ ദാമ്പത്യത്തിൽ വാക്കുകൾ ഇടറി ഷഫ്ന
മിനിസ്ക്രീന്‍ പ്രേമികളുടെ ഇഷ്ടപെട്ട താര ജോഡികളായ ഷഫ്നയുടെയും സജിന്റേയും വിവാഹ വാര്‍ഷികമാണ്. വാര്‍ഷികത്തോട് അനുബന്ധിച്ച് ഷഫ്ന പങ്കുവച്ച പോസ്റ്റും അടിക്കുറിപ്പും ശ്രദ്ധ നേടുന്നു. 2010 ൽ പുറത്തിറങ്ങിയ പ്ലസ് ടു എന്ന സിനിമയിൽ സജിനും ഷഫ്നയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനു ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. പ്ലസ് ടു സിനിമ കഴിഞ്ഞപ്പോഴാണ് സജിൻ ഷഫ്നയോട് ഇഷ്ടം പറയുന്നത്. ആദ്യം യെസ് മൂളിയില്ലെങ്കിലും ഷഫ്നയ്ക്കും സജിനെ ഇഷ്ടമായിരുന്നു. അങ്ങനെ രണ്ട് വർഷം പ്രണയിച്ചു. ഇരുവരുടേയും പ്രണയം ഷഫ്നയുടെ വീട്ടിൽ അറിഞ്ഞു. അത് പിന്നീട് വലിയ പ്രശ്നമായി മാറി. ഷഫ്നയെ വീട്ടിൽ പൂട്ടിയിട്ടു. പുറത്തു പോകാനും ഫോൺ വിളിക്കാനും ഒന്നും വീട്ടുകാർ സമ്മതിച്ചില്ല. അങ്ങനെ ഷഫ്നയെ വിളിച്ചിറക്കി കൊണ്ടുവന്ന് സജിൻ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. അന്നു മുതൽ ഇങ്ങോട്ട് ഇരുവരും ഇണ പിരിയാത്ത പ്രണയിനികളായി മാറി. ഷഫ്നയുടെ കുറിപ്പ്: …
Read Moreരാഷ്ട്രീയവും കലയാണ്; രാഷ്ട്രീയ പ്രവേശന കാര്യത്തില്‍ എനിക്കു വലിയ തെറ്റ് സംഭവിച്ചു; ജഗദീഷ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ജഗദീഷ്. തന്റെ കയ്യിൽ കിട്ടുന്ന ഏത് റോളും തികഞ്ഞ ആത്മ വിശ്വാസത്തോടെ ഇരു കെെയും നീട്ടി ജഗദീഷ് സ്വീകരിക്കാറുണ്ട്. അവ ഭംഗിയായി അവതരിപ്പിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതെങ്കിലും ഹാസ്യകഥാപാത്രങ്ങള്‍ക്ക് പുറമെ നായകനായും വില്ലനായുമെല്ലാം ജഗദീഷ് കയ്യടി നേടി. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് മനസു തുറക്കുകയാണ് ജഗദീഷ്. രാഷ്ട്രീയ പ്രവേശന കാര്യത്തില്‍ എനിക്കു വലിയ തെറ്റു പറ്റിയിട്ടുണ്ട്. ചിലര്‍ വന്ന് നിര്‍ബന്ധിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ പെട്ടുപോയി. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ മുതിര്‍ന്നപ്പോള്‍ ഭാര്യയും മക്കളും എന്നെ എതിര്‍ത്തില്ലെങ്കിലും അതു വേണോ എന്നു ചോദിച്ചിരുന്നു. ഞാന്‍ അതു ചെവി കൊണ്ടില്ല. രാഷ്ട്രീയം സിനിമ പോലെ തന്നെ ഒരു കലയാണ്. ആ കലയ്ക്ക് ഞാന്‍ ചേര്‍ന്നതല്ലെന്നു പിന്നീടു മനസിലായി. നടനായി ഞാന്‍ ഇനിയും ഇവിടെ തുടരണമെന്ന ശക്തമായ ആഗ്രഹത്താലാണ്…
Read Moreചുംബന രംഗങ്ങൾ ചെയ്യാൻ ആഗ്രഹമില്ല; അത്തരം രംഗങ്ങളുള്ള സിനിമകളോട് നോ പറയും; സായ് പല്ലവി
പ്രേമത്തിലെ മലർ മിസ് ആയി വെള്ളിത്തിരയിലെത്തി മലയാളികളുടെയും പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. ഒരു സിനിമയിലൂടെ ഇത്രയധികം ആരാധകരെ നേടിയെടുത്ത മറ്റൊരു നായിക തെന്നിന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നതുപോലും സംശയമാണ്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി. സിനിമകൾക്കു പുറമെ തന്റെ വ്യക്തിത്വം കൊണ്ടും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സായ് പല്ലവി. വലിയ നായികയാണെങ്കിലും വളരെ സാധാരണ രീതിയിൽ വസ്ത്രം ധരിച്ചാണ് സായിയെ പൊതുവേദികളിൽ കാണുക. സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും വളരെ സെലക്ടീവാണ് താരം. തനിക്കു ചേരുന്നതും അഭിനയ പ്രധാന്യമുള്ളതുമായ കഥാപാത്രങ്ങൾ മാത്രമാണ് നടി തെരഞ്ഞെടുക്കാറുള്ളത്. മാത്രമല്ല സിനിമ ഏറ്റെടുക്കണമെങ്കില്‍ കര്‍ശനമായ പല നിബന്ധനകളും നടി മുന്നോട്ടുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയുടെ ആ നിബന്ധനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സിനിമയിലെത്തിയിട്ട് ഏഴു വർഷം…
Read Moreഅനന്യയോ ശ്രദ്ധയോ? കോഫി വിത്ത് കരൺ 8-ൽ ആദിത്യ റോയ് കപൂർ തിരഞ്ഞെടുക്കുന്നു
കരൺ ജോഹർ തന്റെ സെലിബ്രിറ്റി ഷോ ആയ കോഫി വിത്ത് കരൺ 8 ന്റെ വരാനിരിക്കുന്ന എപ്പിസോഡിനായുള്ള അടുത്ത അതിഥികളാരാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ്. അഭിനേതാക്കളായ ആദിത്യ റോയ് കപൂറും അർജുൻ കപൂറും ആണ് അടുത്ത വ്യാഴാഴ്ച ഷോയിൽ എത്തുന്നത്. വരാനിരിക്കുന്ന എപ്പിസോഡിന്റെ ഒരു ചെറിയ വീഡിയോ കരൺ ജോഹർ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. കരണിന്റെ ചോദ്യങ്ങളും അതിനുള്ള താരങ്ങളുടെ ചൂടൻ ഉത്തരങ്ങളും നിറഞ്ഞ ടീസർ ആരാധകരെ ആവേശഭരിതരാക്കി. “ശ്രദ്ധ കപൂറിനും അനന്യ പാണ്ഡേയ്ക്കുമൊപ്പമുള്ള ജീവിതത്തിൽ നിങ്ങൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾ എന്ത് ചെയ്യും?” ചോദ്യം ആദിത്യ റോയ് കപൂറിനോടാണെന്ന് തോന്നുമെങ്കിലും, അർജുൻ അദ്ദേഹത്തിന് വേണ്ടി ഉത്തരം നൽകി, “ആഷിഖി തോ സരൂർ കർത്താ, അബ് കിസ്കെ സാത്ത് വോ നഹി പടാ” എന്നാണ് അദ്ദേഹം ഉത്തരം നൽകിയത്. അദ്ദേഹത്തിന്റെ പ്രതികരണത്തിൽ ഒരുപാട് അർഥം ഉണ്ടെങ്കിലും, കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയില്ല.…
Read More‘ഒരു മടിയും ഇല്ലായിരുന്നു’; അനിമലിലെ മാരിറ്റൽ റേപ്പ് സീൻ അഭിനയിച്ചതിനെ കുറിച്ച് ബോബി ഡിയോൾ
ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ബോബി ഡിയോളും ‘അനിമൽ’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. അനിമലിന്റെ വിജയത്തിനൊപ്പം പല രംഗങ്ങളും ചർച്ചയാകുന്നുണ്ട്. അനിമൽ എന്ന സിനിമയിൽ കാണിക്കുന്ന മാരിറ്റൽ റേപ്പ് സീൻ ആണ് ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിക്കുന്നത്. നിരവധി താരങ്ങളാണ് ഈ രംഗത്തിനെ കുറിച്ച് പ്രതികരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ബോബി ഡിയോൾ. ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു മാരിറ്റൽ റേപ്പ് സീൻ ഈ ചിത്രത്തിലുണ്ട്. ഈ സീനിനെക്കുറിച്ച് ബോബി ഡിയോൾ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ‘ഈ സീൻ ചെയ്യാൻ എനിക്ക് ഒരു മടിയുമില്ലായിരുന്നു. വളരെ മോശമായ കഥാപാത്രം ഭാര്യയോട് എങ്ങനെ പെരുമാറുന്നു എന്നാണ് കാണിച്ചിരിക്കുന്നത് . ഞാൻ ആ കഥാപാത്രത്തെ അതേപടി അഭിനയിച്ചു,’ അടുത്തിടെ ഒരു അഭിമുഖത്തിൽ ബോബി…
Read Moreരജനികാന്തിന് ഇന്ന് 73-ാം പിറന്നാൾ; അമിതാഭ് ബച്ചനും ആമിർ ഖാനുമായുള്ള തലൈവരുടെ ബന്ധത്തിന്റെ ഒരു നേർക്കാഴ്ച…
ഇതിഹാസ നടൻ രജനികാന്തിന് ഇന്ന് 73-ാം പിറന്നാൾ. ഇപ്പോഴും തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും സജീവവും ഊർജസ്വലവുമായ ആക്ഷൻ താരങ്ങളിൽ ഒരാളായതിനാൽ നടനെ സംബന്ധിച്ചിടത്തോളം പ്രായം ഒരു നമ്പർ മാത്രമാണ്. ജന്മദിനത്തിൽ ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും നിരവധി ആശംസകളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ തലൈവരുടെ ആരാധകരായി നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഉണ്ടെന്ന് പലർക്കും അറിയില്ല. കബാലി നടനെ കുറിച്ച് മെഗാസ്റ്റാർ അമിതാഭ് ബച്ചനും ആമിർ ഖാനും ഒരിക്കൽ പറഞ്ഞതിങ്ങനെ… താൻ രജനികാന്തിന്റെ ആരാധകൻ- ആമിർ ഖാൻ സയൻസ് ഫാന്റസി ചിത്രമായ 2.0 ലേക്ക് എസ്. ശങ്കറിന്റെ ആദ്യ ചോയ്സ് ആമിർ ഖാനായിരുന്നുവെന്ന് പലർക്കും അറിയില്ല. രജനികാന്തിനെക്കാൾ മികച്ച നായക വേഷം മറ്റാർക്കും ചിത്രത്തിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് കരുതിയാണ് അദ്ദേഹം ആ ഓഫർ നിരസിച്ചത്. 2017-ൽ ഇടിസി ബോളിവുഡുമായുള്ള ഒരു ചാറ്റിൽ ആമിർ പറഞ്ഞു, ‘പകരം വയ്ക്കാനില്ലാത്ത കഥാപാത്രമാണ് രജനി…
Read Moreആരാധകർക്കിടയിൽ എനിക്കുള്ള സ്വാധീനം ഭാരമല്ല ഉത്തരവാദിത്തമാണ്; നയൻതാര
തെന്നിന്ത്യയിൽ നിറയെ അവസരങ്ങളായി മുന്നേറുകയാണ് നയൻതാര. ജവാൻ എന്ന സിനിമയ്ക്കുശേഷം ബോളിവുഡിലും നടിക്ക് ജനപ്രീതി ലഭിച്ചു. എന്നാൽ ജവാനുശേഷം വന്ന ഹിന്ദി സിനിമകളുടെ അവസരങ്ങൾ നടി ഇതുവരെ സ്വീകരിച്ചിട്ടില്ല. തെന്നിന്ത്യൻ സിനിമാ രംഗത്ത് തുടരാനാണ് നടിയുടെ തീരുമാനം. അന്നപൂർണിയാണ് നയൻതാരയുടെ പുതിയ ചിത്രം. നടിയുടെ 75ാമത്തെ സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഫീൽ ഗുഡ് സിനിമയായ അന്നപൂർണിക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. നയൻതാര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ജയ്, സത്യരാജ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊതുവെ പ്രൊമോഷണൽ അഭിമുഖങ്ങളിൽനിന്ന് മാറി നിൽക്കാറുള്ള നയൻതാര ഇത്തവണ പ്രൊമോഷനെത്താൻ തയാറായിട്ടുണ്ട്. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാര പങ്കുവച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകർക്കിടയിൽ എനിക്കുള്ള സ്വാധീനം ഉത്തരവാദിത്തമായാണ് കാണുന്നത്. ഒരിക്കൽ പോലും അതൊരു ഭാരമായി കണ്ടിട്ടില്ല. വളരെ മികച്ച സിനിമ നമ്മൾക്ക് എപ്പോഴും…
Read Moreഏട്ടന്റെ സിനിമ എനിക്ക് പേഴ്സണലാണ്; ധ്യാൻ ശ്രീനിവാസൻ
എനിക്ക് ആക്ടിംഗിനോട് വലിയ പാഷനില്ല. ചെയ്തുപോകുന്നുവെന്നേയുള്ളു. ഞാനും അപ്പുവും (പ്രണവ് മോഹൻലാൽ) ഒക്കെ ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയോട് വളരെ ഡിറ്റാച്ച്ഡാണ്. ഏട്ടൻ പക്ഷെ ഭയങ്കര ഇമോഷണലായാണ് കാര്യങ്ങൾ കാണുന്നത്. ചില സീനുകളൊക്കെ ഷൂട്ട് ചെയ്തപ്പോൾ ഏട്ടന്റെ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു. ആ മൊമന്റിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാൽ പിന്നെ ഞാനും അപ്പുവും ഒന്നും അത് കാരിചെയ്യുന്നില്ല. അടുപ്പിച്ച് പടം ചെയ്ത് ചെയ്ത് എനിക്ക് എല്ലാം മെക്കാനിക്കലായിപ്പോയി. അപ്പുവും എന്നെപ്പോലെയായതുകൊണ്ട് സെറ്റിൽ എനിക്കൊരു കമ്പനിയുണ്ട്. ആരോ നിർബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങൾ രണ്ടുപേരും. ഞങ്ങൾ ഏട്ടന് വേണ്ടി ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്കുശേഷം. ഏട്ടന്റെ സിനിമ എനിക്ക് വളരെ പേഴ്സണലാണെന്ന് ധ്യാൻ ശ്രീനിവാസൻ.
Read More