മൂ​ത്ര​ച്ചോ​ർ​ച്ച ത​ട​യാ​ൻ ‘സൂ​പ്പ​ർ ഗ്ലൂ’ ​പ്ര​യോ​ഗം; 41-കാ​ര​ന്‍റെ മൂ​ത്ര​നാ​ളി​യി​ൽ 10 സെ​മീ നീ​ള​ത്തി​ൽ പ​ശ​ക്ക​ട്ട, ഒ​ടു​വി​ൽ ശ​സ്ത്ര​ക്രി​യ

മൂ​ത്രം അ​നി​യ​ന്ത്രി​ത​മാ​യി ചോ​ർ​ന്നു​പോ​കു​ന്ന പ്ര​ശ്ന​ത്തി​ന് സ്വ​യം പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ച 41കാ​ര​ന് സം​ഭ​വി​ച്ച​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്നം. ചോ​ർ​ച്ച ത​ട​യാ​നാ​യി ഇ​യാ​ൾ മൂ​ത്ര​നാ​ളി​ക്കു​ള്ളി​ലേ​ക്ക് സൂ​പ്പ​ർ ഗ്ലൂ ​ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ശ ക​ട്ട​പി​ടി​ച്ച് മൂ​ത്ര​നാ​ളി പൂ​ർ​ണ​മാ​യി അ​ട​ഞ്ഞ​തോ​ടെ ക​ടു​ത്ത വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തേ​ണ്ടി​വ​ന്നു.

ഇ​യാ​ൾ കു​റ​ച്ചു​കാ​ല​മാ​യി മൂ​ത്രം നി​യ​ന്ത്രി​ക്കാ​നാ​കാ​തെ ചോ​ർ​ന്നു​പോ​കു​ന്ന പ്ര​ശ്നം നേ​രി​ട്ടി​രു​ന്നു. ഇ​തി​ന് വൈ​ദ്യ​സ​ഹാ​യം തേ​ടു​ന്ന​തി​ന് പ​ക​രം ശ​ക്ത​മാ​യ പ​ശ മൂ​ത്ര​നാ​ളി​ക്കു​ള്ളി​ൽ ഒ​ഴി​ച്ച് ചോ​ർ​ച്ച ത​ട​യാ​നാ​യി​രു​ന്നു ശ്ര​മം. തു​ട​ക്ക​ത്തി​ൽ ല​ക്ഷ്യം സാ​ധി​ച്ച​താ​യി തോ​ന്നി​യെ​ങ്കി​ലും വൈ​കാ​തെ ഇ​ത് അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യ അ​വ​സ്ഥ​യാ​യി മാ​റി.

മൂ​ത്ര​നാ​ളി​ക്കു​ള്ളി​ൽ എ​ത്തി​യ പ​ശ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ട്ട​പി​ടി​ച്ച് ഏ​ക​ദേ​ശം 10 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ഉ​റ​ച്ച ക​ട്ട​യാ​യി മാ​റി. ഇ​തോ​ടെ മൂ​ത്രം പു​റ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു. അ​ടി​വ​യ​റ്റി​ൽ അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു.

വേ​ദ​ന ഒ​രാ​ഴ്ച​യോ​ളം സ​ഹി​ച്ച​ശേ​ഷ​മാ​ണ് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ച​ർ​മ​ത്തി​ന​ടി​യി​ലൂ​ടെ ത​ന്നെ ക​ട്ട​പി​ടി​ച്ച പ​ശ​യു​ടെ സാ​നി​ധ്യം ഡോ​ക്ട​ർ​മാ​ർ​ക്ക് ക​ണ്ടെ​ത്തി. ക​ട്ടി​യേ​റി​യ പ​ശ സാ​ധാ​ര​ണ രീ​തി​യി​ൽ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ടി​ഷ്യു​വി​ൽ മു​റി​വു​ണ്ടാ​ക്കി പ​ശ​ക്ക​ട്ട പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് പ​ല​പ്പോ​ഴും ലൈം​ഗി​ക ഉ​ത്തേ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര​ണ​ങ്ങ​ളോ പെ​രു​മാ​റ്റ പ്ര​ശ്ന​ങ്ങ​ളോ പി​ന്നി​ലു​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​കേ​സി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. സൂ​പ്പ​ർ ഗ്ലൂ ​ഉ​പ​യോ​ഗി​ച്ച 41കാ​ര​ന് മാ​ന​സി​കാ​രോ​ഗ്യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടെ മു​ൻ​ച​രി​ത്ര​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മൂ​ത്ര​ച്ചോ​ർ​ച്ച​യ്ക്ക് സ്വ​യം പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​ക​ര​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്.

മൂ​ത്ര​നാ​ളി​യി​ൽ പ​ശ​യോ മ​റ്റേ​തെ​ങ്കി​ലും വി​ദേ​ശ വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ച്ച് സ്വ​യം ചി​കി​ത്സ ന​ട​ത്തു​ന്ന​ത് ഗു​രു​ത​ര​മാ​യ ടി​ഷ്യു നാ​ശ​ത്തി​നും അ​ണു​ബാ​ധ​യ്ക്കും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കും സ്ഥി​ര​മാ​യ മൂ​ത്രാ​ശ​യ ത​ക​രാ​റു​ക​ൾ​ക്കും കാ​ര​ണ​മാ​കാ​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

മൂ​ത്രം അ​നി​യ​ന്ത്രി​ത​മാ​യി ചോ​ർ​ന്നു​പോ​കു​ന്ന പ്ര​ശ്നം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ വീ​ട്ടു​വൈ​ദ്യ​ങ്ങ​ളോ സ്വ​യം ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ളോ പ​രീ​ക്ഷി​ക്കാ​തെ ഡോ​ക്ട​റെ​യോ യൂ​റോ​ള​ജി​സ്റ്റി​നെ​യോ സ​മീ​പി​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശം.

Related posts

Leave a Comment