ഞാൻ ഇപ്പോൾ പാൻ ഇന്ത്യൻ സുന്ദരി എന്ന ഒരു വെബ് സീരിസിൽ അഭിനയിക്കുകയാണ്. ഇതിൽ സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ട്. ഉപ്പും മുളകും സീരീസിന്റെ സംവിധായകൻ സതീഷ് കുമാർ ആണ് പാൻ ഇന്ത്യൻ സുന്ദരി സംവിധാനം ചെയ്യുന്നത്. സണ്ണി ഉദ്ഘാടനത്തിനു വരുന്നതും അവരെ കാണാൻ ഞാൻ ഓടി വരുന്നതുമായ രംഗം അഭിനയിക്കുന്നതിനിടയിൽ ആരോ പകർത്തിയ വീഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. ഈ സീരിസിൽ സണ്ണിയുമായി ഞാൻ നൃത്തം ചെയ്യുന്നുണ്ട്. അതുപോലെ പല രസകരമായ രംഗങ്ങളും നിറഞ്ഞതാണ് വെബ് സീരിസെന്ന് ഭീമൻ രഘു പറഞ്ഞു. കേരളത്തിൽ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ സണ്ണി ലിയോണിയെ കാണാൻ താരത്തിന്റെ ചിത്രം വെച്ചുള്ള വെളുത്ത ടീഷർട്ടും മുണ്ടും ധരിച്ച് ഭീമൻ രഘു ഓടി വരുന്ന വീഡിയോ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
Read MoreCategory: Movies
തിരിച്ചുവരവ് ഹിറ്റ്; പ്രതിഫലം കൂട്ടി കാജൾ
തെലുങ്ക് നടൻ ബാലകൃഷ്ണ ഹാട്രിക് ഹിറ്റുകളുടെ തിളക്കത്തിലാണ്. അവസാനം ഇറങ്ങിയ ഭഗവന്ത് കേസരിയായിരുന്നു മൂന്നാമത്തെ വമ്പന്‍ ഹിറ്റ്. ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ബാലകൃഷ്ണയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീലീലയും പ്രതിഫലം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ആകെ ചര്‍ച്ചയായിരിക്കുന്നത് ചിത്രത്തില്‍ പ്രധാന നായികാവേഷത്തില്‍ എത്തിയ കാജള്‍ അഗര്‍വാള്‍ പ്രതിഫലം വര്‍ധിപ്പിച്ചതാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് നടി പ്രതിഫലം ഉയര്‍ത്തുന്നത്. ഗര്‍ഭിണിയായശേഷം നടി സിനിമാമേഖലയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ നടി തിരിച്ചുവന്നിരിക്കുകയാണ്. ഭഗവന്ത് കേസരിയുടെ വിജയം തെലുങ്കില്‍ കാജളിന്റെ താരമൂല്യം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. തെലുങ്കില്‍ വമ്പന്‍ വിജയങ്ങള്‍ നേടിയ കാജളിന് ഭാഗ്യനായികയെന്ന വിശേഷണമുണ്ട്. തെലുങ്കിലെ സൂപ്പർ താരങ്ങളായ അല്ലു അര്ജുൻ, ചിരഞ്ജീവി, മഹേഷ് ബാബു, പ്രഭാസ്, ജൂനിയര്‍ എന്‍ടിആർ, രാംചരണ്‍ എന്നിവരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട് കാജൾ. ഇവര്‍ക്കൊപ്പംതന്നെ വമ്പന്‍ ബ്ലോക്ബസ്റ്ററുകളും നടിയുടെ പേരിലുണ്ട്. എസ്.എസ്. രാജമൗലി ചിത്രത്തിലും കാജള്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. മഗധീര…
Read Moreഏഷ്യയിലെ മികച്ച 50 സെലിബ്രിറ്റികൾ; മുന്നിൽ ഇവരൊക്കെ
ലോകത്തിലെ ഏറ്റവും മികച്ച 50 ഏഷ്യൻ സെലിബ്രിറ്റികളുടെ യുകെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. പത്താൻ, ജവാൻ എന്നീ ആക്ഷൻ ത്രില്ലറുകളിലൂടെ ഈ വർഷം ഇരട്ട ബോക്സോഫീസ് വിജയം നേടിയ ഷാരൂഖ് ഇപ്പോൾ കോമഡി ഡ്രാമയായ ഡങ്കിയുടെ ക്രിസ്മസ് റിലീസിനായി ഒരുങ്ങുകയാണ്. വെള്ളിയാഴ്ച യുകെ വാരികയായ ഈസ്റ്റേൺ ഐ പ്രസിദ്ധീകരിച്ച വാർഷിക പട്ടികയിൽ ഇടംനേടാൻ ഷാരൂഖ് കടുത്ത മത്സരത്തെ മറികടന്നു. ബോളിവുഡിലും ഹോളിവുഡിലും സ്വാധീനം ചെലുത്തിയതിനും, ജോലി ചെയ്യുന്ന അമ്മമാർക്ക് ശക്തമായ മാതൃകയായതിനും ജനപ്രിയ നടി ആലിയ ഭട്ട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്ര ജോനാസ് ലോകത്തിലെ ഏറ്റവും പ്രശസ്തയായ ഇന്ത്യക്കാരി, ബിഗ് ബജറ്റ് സീരീസ് സിറ്റാഡൽ’, ഹോളിവുഡ് ചിത്രം ലവ് എഗെയ്ൻ’, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര വേദിയിലെ തകർപ്പൻ പ്രവർത്തനങ്ങൾക്ക് അംഗീകാരം നേടി. യുകെയിൽ നിന്നുള്ള…
Read Moreചിരികൾ മായ്ച്ച് 2023; അപ്രതീക്ഷിതമായി വിടപറഞ്ഞവർ…
സിനിമാ ലോകത്തെ സംബന്ധിച്ചടുത്തോളം 2023 അപ്രതീക്ഷ വേർപാടുകളുടെ വർഷമായിരുന്നു. സുബി സുരേഷ് മുതൽ സുബ്ബലക്ഷ്മി അമ്മവരെ നീളുന്നു ഈ നഷ്ടം. ഈ വർഷത്തിന്റെ ആരംഭത്തിൽ കേട്ട മരണ വാർത്തയായിരുന്നു സുബി സുരേഷിന്റേത്. ഒരു സുപ്രഭാതത്തിൽ സുബിക്ക് ആദരാഞ്ജലികൾ എന്ന വാർത്ത കേട്ടാണ് നമ്മൾ ഉണരുന്നത്. ഇത് കേട്ട നിമിഷം തെറ്റായ വാർത്തയായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. സുബിയുടെ മരണം പെട്ടെന്ന് ഉൾക്കൊള്ളാൻ മലയാളികൾക്ക് കഴിഞ്ഞില്ല. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് സുബി മരിച്ചത്. കാലങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകരെ രസിപ്പിച്ചിരുന്ന സുബി ബിഗ് സ്ക്രീനിലും നിറ സാന്നിധ്യമായിരുന്നു. സുബിയുടെ മരണ വാർത്തയുടെ ഞെട്ടലിൽ നിന്ന് മുക്തമാകുന്നതിന് മുമ്പാണ് നടൻ ഇന്നസെന്റിന്റെ മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ചിലാണ് ഇന്നസെൻറ് മരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകചത്ത് ഹാസ്യ, സ്വഭാവ വേഷങ്ങളിൽ നിറഞ്ഞുനിന്ന നടനാണ് ഇന്നസെന്റ്. അറുനൂറിലേറെ ചിത്രങ്ങളിലാണ്…
Read Moreഗ്ലാമര്‍ ക്വീന്‍ ദീപ്തി; അമ്പരന്ന് ആരാധകർ
ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും കന്നഡയിലും മറാത്തിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ദീപ്തി സതി. എന്നും പുത്തൻ ഫോട്ടോഷൂട്ടുകളിലൂടെ ആരാധക ഹൃദയം താരം കീഴടക്കുന്ന നടിയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ ഇപ്പോൾ തരംഗമാവുകയാണ്. ഇന്‍സ്റ്റയില്‍ ദീപ്തി പങ്കുവച്ച ഗ്ലാമറസ് ലുക്കിലുള്ള ക്യൂട്ട് ഫോട്ടോകളാണ് വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവലെസ് ക്രോപ്പ് ടോപ്പാണ് താരം അണിഞ്ഞിരിക്കുന്നത്. നീല നിറത്തിലുള്ള ഡെനിം ജീന്‍സാണ് ടോപ്പിനോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വളരെ സിംപിള്‍ ലുക്കും സുന്ദരിയുമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. എ ഡേ ഇന്‍ ദ പാര്‍ക്ക് എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. നടി എന്നതിനു പുറമേ മോഡലിംഗ് രംഗത്തും താരം സജീവമാണ്. മിസ് ഇന്ത്യ മത്സരാര്‍ഥിയായിരുന്നു ദീപ്തി. മലയാളത്തിനു പുറമെ നിരവധി…
Read Moreജാൻവി കപൂർ വിവാഹിതയാകുന്നു? ആകാംക്ഷയോടെ ആരാധകർ
അകാലത്തിൽ പൊലിഞ്ഞ നടി ശ്രീദേവിയുടെ മകളും ബോളിവുഡ് യുവനായികയുമായ ജാന്‍വി കപൂര്‍ വൈകാതെ വിവാഹിതയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ടു കുറച്ച് നാളുകളായി. ജാന്‍വി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഒടുവില്‍ നടിയുടേതായ ചില ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹവാര്‍ത്തയും ചര്‍ച്ചയായിരിക്കുന്നത്. ജാന്‍വി കപൂറിന്റെ ബോയ്ഫ്രണ്ട് എന്ന നിലയില്‍ കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ശിഖര്‍ പഹാരി. എന്റര്ടെയ്നര് കൂടിയായ ശിഖറിനൊപ്പം ജാന്‍വിയെ പലയിടങ്ങളിലും കണ്ടതാണ് ഗോസിപ്പുകള്‍ക്കു കാരണമായത്. ഇപ്പോള്‍ താരങ്ങള്‍ അവരുടെ പ്രണയം ഔദ്യോഗികമാക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അത് വെളിവാക്കുന്ന തരത്തിലൊരു വീഡിയോ കൂടി പുറത്തുവന്നു. ജാന്‍വിയും ശിഖറും ഒരു ക്ഷേത്രത്തില്‍ പോവുന്നതും അവിടെ നിന്നുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ശിവക്ഷേത്രത്തില്‍ ഇരുവരും അനുഗ്രഹം തേടുന്നതും വീഡിയോയില്‍ കാണാം. പിങ്ക് നിറമുള്ള സാരിയായിരുന്നു ജാന്‍വിയുടെ വേഷം.…
Read Moreമക്കളിൽ ആരുടെ കാര്യത്തിലാണ് ടെൻഷൻ? തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് പെൺമക്കളും. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ട്രെൻഡിംഗിലാണ് ഇവർ. യൂട്യൂബിൽ സിന്ധു തന്റെ വീട്ടിലെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെപ്പോലെ തന്നെ സിന്ധുവും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കളോടൊപ്പം യാത്ര ചെയ്യുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ സിന്ധു തന്റെ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ വീഡിയോകൾക്കെല്ലാം താഴെ വരുന്ന കമന്റുകളിൽ ഏറ്റവും കൂടുതലും സിന്ധു മക്കൾക്ക് ഒരു കൂട്ടുകാരിയെ പോലെ ആണെന്നുള്ളതാണ്. മക്കളെ കുറിച്ച് വളരെ അഭിമാനിക്കുന്ന അമ്മയാണ് സിന്ധു. എന്നാൽ മക്കളിൽ ഒരാളുടെ കാര്യത്തിൽ സിന്ധുവിന് ചെറിയ ടെൻഷനുണ്ട്. വീണാ മുകുന്ദന് നൽകിയ ഇന്റർവ്യൂവിലാണ് സിന്ധു ഇക്കാര്യം തുറന്നുപറഞ്ഞത്. നാല് പേരിൽ ആരുടെ കാര്യത്തിലാണ് ടെൻഷനെന്ന ചോദ്യത്തിന് ഓസി എന്നാണ് സിന്ധു പറഞ്ഞത്. വിളിച്ചാൽ ചിലപ്പോൾ ദിയ ഫോൺ എടുക്കില്ലെന്നും സിന്ധു കൂട്ടിച്ചേർത്തു.…
Read More‘ഉയർന്ന പ്രതിഫലം കിട്ടാൻ നല്ല നടനാവണമെന്നില്ല’; ഷൈൻ ടോം ചാക്കോ
സഹസംവിധായകനായി സിനിമയിലേക്കെത്തി അഭിനേതാവായി മാറിയ ഷൈൻ ടോം ചാക്കോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ യുവനടനാണ്. തന്റെ സിനിമ ഹിറ്റാകുന്നത് പോലെ ഇന്റർവ്യൂകളും യൂട്യൂബിൽ ട്രെൻഡിംഗിൽ എത്താറുണ്ട്. തന്നോട് അവതാരകർ ചോദിക്കുന്ന ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം തുറന്ന് പറയാൻ ഷൈൻ തയാറാണ്. ഷൈനിന്റെ ഇന്റർവ്യൂകളിലെ മിക്ക ഡയലോഗുകളും വൈറലാണ്. മറ്റ് താരങ്ങളെ പോലെ ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്ന ആളല്ല ഷൈൻ. എന്നാൽ ഇതിന് വിമർശനവും താരം നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഷൈനിന്റെ ഏറ്റവും പുതിയ ഇന്റർവ്യൂവിന്റെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട അവതാരികയുടെ ചോദ്യത്തിന് ഷൈൻ നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നായകന്മാരെക്കാൾ കുറഞ്ഞ ശമ്പളമാണല്ലോ സിനിമയിൽ നായികമാർക്ക് ലഭിക്കുന്നത് എന്നതിനെ കുറിച്ചാണ് അവതാരിക ചേദിച്ചത്. 100 കോടി പ്രതിഫലം വിജയ് വാങ്ങുമ്പോൾ…
Read Moreജവാൻ മുതൽ കിയാര അദ്വാനി വരെ…2023 ലെ ഗൂഗിൾ ട്രെൻഡിംഗ് ലിസ്റ്റ് പുറത്ത്
ബോളിവുഡ് ആരാധകരെ സംബന്ധിച്ചിടത്തോളം ഈ വർഷം ബ്ലോക്ക്ബസ്റ്ററിൽ കുറവുണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ തെറ്റില്ല. കിംഗ് ഖാൻ ശൈലിയിൽ പത്താനും ജവാനുമായി ഷാരൂഖ് ഖാൻ ബിഗ് സ്ക്രീനിലേക്ക് തന്റെ വരവ് പ്രഖ്യാപിച്ചു. സൽമാൻ ഖാന്റെ ദീപാവലി ഓഫറായ ടൈഗർ 3 2023 നെ കൂടുതൽ മികച്ചതാക്കി. ഷാരൂഖ് ഖാന്റെ ജവാൻ ആണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ചിത്രം. തന്റെ പവർ-പാക്ക്ഡ് അവതാരത്തിലൂടെ നടൻ തന്നെ ബോളിവുഡിന്റെ ബാദ്ഷാ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. അടുത്തത് സണ്ണി ഡിയോളിന്റെ ഗദർ 2 ആണ്. 2001 ലെ ഗദർ: ഏക് പ്രേം കഥയുടെ തുടർച്ചയായ ഈ ചിത്രം റെക്കോർഡുകൾ തകർത്ത് തിരുത്തിയെഴുതി. ഗദർ 2 ന് ശേഷം ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ, ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് എന്നിങ്ങനെയാണ്. ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ അഞ്ചാമത്തെ…
Read Moreനടന് തളിപ്പറമ്പ് രാഘവന് ഇന്ന് 82-ാം ജന്മദിനം
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആദ്യത്തെ സിനിമാ നായകനടനും തളിപ്പറമ്പിന്റെ നാമം വെള്ളിത്തിരയിൽ എത്തിച്ച പ്രശസ്ത നടൻ രാഘവന് ഇന്ന് 82-ാം ജൻമദിനം. ചലച്ചിത്രരംഗത്ത് 55 വര്‍ഷവും അദ്ദേഹം പൂര്‍ത്തിയാക്കുന്നു. 1941 ഡിസംബര്‍ പന്ത്രണ്ടിന് കണ്ണൂരിലെ തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ ആലിങ്കീല്‍ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി ജനിച്ച രാഘവന് എഴുപതുകളിലും എൺപതുകളിലും മലയാള സിനിമകളിലെ അവിഭാജ്യ ഘടകം ആയിരുന്നു. ചെറുപ്പത്തിലെ അഭിനയവും അരങ്ങും ജീവിതമാക്കിയ രാഘവന് പ്രീയൂണിവേഴ്സിറ്റി കഴിഞ്ഞ ശേഷം രണ്ട് വര്‍ഷം ടാഗോര്‍ കലാ സമിതിയില്‍ നടനായി ചേര്‍ന്നു. മംഗളൂരു, കൂര്‍ഗ്, മര്‍ക്കാറാ തുടങ്ങി കേരളത്തിന് പുറത്തും നാടകം അവതരിപ്പിച്ചു. പിന്നീട് ലോകമറിഞ്ഞ ജി.വി അയ്യരുടെ സഹായിയായി. കന്നടയില്‍ ” ഓരുകെ മഹാസഭ്യ’ എന്ന ഒരു സിനിമ ചെയ്തു. പിന്നീട് “ചൌക്കട ദീപ’ എന്ന കന്നഡ സിനിമയില്‍ നായകനായി. 1968 ല്‍ പുറത്തു വന്ന “കായല്‍ക്കരയില്‍’…
Read More