സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ജീവിതം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായ സന്തോഷം പങ്കുവച്ച് ഗായിക അമൃത സുരേഷ്. പൂമാലയും സിന്ദൂരവും ചാർത്തിയുള്ള ചിത്രത്തിനൊപ്പം ഒരു വർഷം എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. 2022 മേയിൽ ആയിരുന്നു ഗോപി സുന്ദറും അമൃതയും ആദ്യമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. “പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി നൽകിയത്. അടുത്തിടെ “ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്’എന്ന് കുറിച്ചുകൊണ്ട് ഗോപി സുന്ദറിന്റെ ചിത്രം അമൃത സുരേഷ് പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ നിരവധി നെഗറ്റീവ് കമന്റ്സും എത്തിയിരുന്നു. ഇത്തരം കമന്റുകൾക്കെതിരെ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് അമൃതയുടെ അച്ഛനും ഓടക്കുഴൽ കലാകാരനുമായ സുരേഷ് അന്തരിച്ചത്. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ…
Read MoreCategory: Movies
ഇന്ത്യയിൽ ലഭിക്കാത്ത സ്വാതന്ത്ര്യം തനിക്ക് ന്യൂസിലൻഡിൽ ലഭിക്കുന്നു; ബൈക്ക് മെക്കാനിക്കായി അബ്ബാസ് ജോലിതുടരുമ്പോൾ…
തെന്നിന്ത്യൻ സിനിമയിലെ ചോക്ലേറ്റ് താരമായിരുന്നു അബ്ബാസ്. ഒരുകാലത്തു യുവതികളുടെ സ്വപ്ന കാമുകനായിരുന്നു താരം. നായകനായി സിനിമ കുറവായിരുന്നെങ്കിലും നിരവധി വിജയചിത്രങ്ങളുടെ ഭാഗമായിരുന്നു അബ്ബാസ്. മലയാളിപ്രേക്ഷകർക്കും അബ്ബാസ് പ്രിയങ്കരനാണ്. കണ്ണെഴുതി പൊട്ടുതൊട്ട് എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ചലച്ചിത്രാസ്വാദകർ മറക്കില്ല. വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്പോഴാണ് അബ്ബാസ് അപ്രത്യക്ഷനാകുന്നത്. 2015ലാണ് അബ്ബാസ് അഭിനയം അവസാനിപ്പിച്ചു മറ്റൊരു രാജ്യത്തേക്കു താമസം മാറ്റുന്നത്. ഭാര്യയോടൊപ്പം ന്യൂസിലൻഡിലാണ് അബ്ബാസ് ഇപ്പോൾ താമസിക്കുന്നത്. വെള്ളിത്തിരയിലേക്കു താരം മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകർ. എന്നാൽ താരത്തിന്റെ മടങ്ങിവരവിനെക്കുറിച്ചു വാർത്തകളൊന്നുമില്ല. ഇത്തരം ചോദ്യങ്ങളോടു താരം പ്രതികരിക്കാറുമില്ല. ന്യൂസിലൻഡിൽ അബ്ബാസ് തന്റെ സ്വകാര്യജീവിതം ആസ്വദിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും അതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇടയ്ക്കിടെ മോട്ടിവേഷണൽ വീഡിയോയുമായി എത്താറുണ്ട്. ജീവിതത്തിൽ താൻ അനുഭവിക്കുന്ന സമ്മർദങ്ങളെക്കുറിച്ചും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കാലിന് സർജറി ചെയ്തപ്പോൾ മരുന്നുകളുടെ ഉപയോഗംമൂലം അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും…
Read Moreഅന്ന് ഗോസിപ്പുകൾക്ക് കുറവൊന്നുമില്ലായിരുന്നു; ഇന്നൊന്നുമില്ല… റഹ്മാന്റെ പരിഭവത്തിന് ഭാര്യയുടെ മറുപടിയിങ്ങനെ…
ചിയാന്‍ വിക്രമുമായുള്ള കൂട്ട് തമിഴ് സിനിമയില്‍ അഭിനയം തുടങ്ങിയപ്പോള്‍ കിട്ടിയതാണ്. പ്രണയവുമായി ബന്ധപ്പെട്ടു വിക്രമും അച്ഛനും തമ്മില്‍ ചില സൗന്ദര്യപ്പിണക്കമുണ്ടായിരുന്നു. അന്നു വീടു വിട്ടിറങ്ങിയ വിക്രം എന്റെ വീട്ടിലായിരുന്നു താമസം. അത്രയും സൗഹൃദമുണ്ട്. സിനിമയിലെത്തിയ കാലം മുതല്ക്കുതന്നെ ഗോസിപ്പ് കോളങ്ങളിലുണ്ടായിരുന്നു. ശോഭനയുമായി ഡേറ്റിംഗിലാണ്. രോഹിണിക്കൊപ്പം ഡേറ്റിംഗിന് പോകുന്നു. എന്നെല്ലാം ഒരുപാടു കേട്ടിട്ടുണ്ട്. ആരോട് മിണ്ടിയാലും അത് ഡേറ്റിംഗാണ് എന്നാണു പറഞ്ഞിരുന്നത്.ആദ്യമൊക്കെ അച്ഛനും അമ്മയും കണ്ടാല്‍ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപ്പെടുമായിരുന്നു. പിന്നീടതു ശീലമായി. ജോലിയുടെ ഭാഗമാണെല്ലോ.ഇപ്പോള്‍ ഭാര്യയോടു പറയും ഗോസിപ്പുകള്‍ ഒന്നും ഇല്ലല്ലോഎന്ന്. അത്ര ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെന്ന് അവള് മറുപടി പറയും. -റഹ്മാന്
Read Moreഅവളോട് അസൂയയാണ്, ഭയങ്കര ഇഷ്ടമാണ്; പൊന്നിയിൻ സെൽവനിൽ ഐശ്വര്യ ലക്ഷ്മിയോട് വിക്രമിന് തോന്നിയത്
ഐശ്വര്യ ലക്ഷ്മിയാണ് പൊന്നിയിൻ സെൽവനിൽ തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വര്‍ത്തമാനക്കാരി. അവളോട് അസൂയയാണ്. ഞങ്ങളുടെ കൂട്ടത്തിലെ ബേബിയില്‍നിന്നു തുടങ്ങാം. ഐശ്വര്യ. ഐശ്വര്യ കാണിക്കുന്ന ആ ജിജ്ഞാസ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോള്‍ എനിക്ക് എന്നെതന്നെയാണ് ഓര്മ വരുന്നത്. സിനിമയിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. 36 ാം വയസിലാണ് ഞാൻ സേതു ചെയ്യുന്നത്. വലിയ ഒരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു അനുഭവം ഐശ്വര്യക്ക് ലഭിച്ചു. എപ്പോഴും ഐശ്വര്യക്ക് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കണം. അന്യന്റെ കഥ പറ, അത് പറ, ഇത് പറ, അപ്പോള്‍ എന്ത് പറ്റി അങ്ങനൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഇവള് ശല്യം ചെയ്യുവാണോയെന്ന് ഞാന്‍ വിചാരിച്ചു. ഞങ്ങളെന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്നാല്‍ എന്താണ് പറയുന്നതെന്ന് ചോദിക്കും. സാമിയുടെ കാര്യമാണെന്ന് പറഞ്ഞാല്‍ എന്നോട് പിന്നെ പറയണേയെന്ന് പറഞ്ഞ് പോവും. ആ ഒരു എക്സൈറ്റ്മെന്റുണ്ട്. -വിക്രം
Read Moreആ നടൻ ഒരുപാട് ബുദ്ധിമുട്ടിച്ചു; എന്നും രാത്രി ഡേറ്റിംഗിന് പോകാൻ നിർബന്ധിക്കുമായിരുന്നു; പേര് വെളിപ്പെടുത്താതെ ഹൻസിക
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഹൻസിക മോട്വാണി. ബാലതാരമായി ബോളിവുഡ് സിനിമകളിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാൽ ആദ്യമായി നായികയാവുന്നതും താരമായി മാറുന്നതും തെന്നിന്ത്യൻ സിനിമകളിലൂടെയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഹൻസിക കൂടുതലും അഭിനയിച്ചിട്ടുള്ളത്. അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ദേശമുദുരുവിലൂടെയാണ് ഹൻസിക ആദ്യമായി നായികയാവുന്നത്. ചിത്രത്തിൽ ഗംഭീര പ്രകടനം നടത്തിയ ഹൻസികയ്ക്ക് പിന്നീട് നിരവധി അവസരങ്ങളാണ് തെലുങ്കിൽ നിന്ന് ലഭിച്ചത്. എന്നാൽ തമിഴിൽ ആയിരുന്നു ഹൻസിക കൂടുതൽ സിനിമകൾ ചെയ്തത്. കരിയറിൽ തുടർച്ചയായ വിജയങ്ങൾകൊണ്ട് തിളങ്ങിനിന്നിരുന്ന ഹൻസികയ്ക്ക് ഒരു ഘട്ടത്തിൽ ഒരു തെലുങ്ക് നായകൻ കാരണം ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഹൻസിക ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇൻഡസ്ട്രിയിലെ പലരെയും പോലെ തനിക്കും അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു. തന്റെ കരിയറിന്റെ തുടക്കത്തിൽ തെലുങ്കിലെ ഒരു നടൻ…
Read Moreഎന്റെ വായില്‍ ലഹരി കുത്തിക്കയറ്റിയിട്ടുണ്ട്; ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ട്; ധ്യാന്‍ മറുപടിയുമായി ടിനി ടോം
എന്റെ കുടുംബാംഗങ്ങള്‍ ആയിട്ടാണ് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്നാണ് ഞാന്‍ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ആദ്യം അതിനോട് എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ധ്യാന്‍ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ചല്ല പറഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ട്. ആ സ്റ്റേറ്റ്മെന്റില്‍ പറയുന്നത് ഇത്രയും ആണ് മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്ന്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ടാണ്. അവന് എന്റെ മകന് തന്നെ ആണല്ലോ. ഉറപ്പായും അവനും സംശയിക്കാം. സിനിമയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായാലും വീട്ടുകാര്‍ക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ. -ടിനി ടോം
Read Moreപാസിംഗ് ഷോട്ടില്‍ വരും, ആരെങ്കിലും നമ്മളെ ശ്രദ്ധിക്കും, ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വിളിക്കും; പ്ലാൻ ചെയ്ത സിനിമയിലേക്ക് വരാൻ ആഗ്രഹിച്ച പ്രിയാവാര്യർ
തുടക്കത്തില്‍ ഗൈഡന്സൊന്നും ഇല്ലാത്തത് കൊണ്ട് തെറ്റായ സിനിമകള്‍ ചെയ്തു. വെളിവ് വന്ന സമയത്ത് നിറയെ പടങ്ങള്‍ ഇല്ലെങ്കിലും നല്ല പടങ്ങള്‍ ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു. ഞാന്‍ ഭയങ്കര കാര്യമായി എന്റെ അഭിനയ ജീവിതം ഇങ്ങനെ പോവണമെന്ന് പ്ലാന്‍ ചെയ്ത ആളാണ്. എവിടെയെങ്കിലും പാസിംഗ് ഷോട്ടില്‍ വരും. ആരെങ്കിലും നമ്മളെ ശ്രദ്ധിക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വിളിക്കും. സപ്പോര്‍ട്ടിംഗ് ക്യാരക്ടറിന് വിളിക്കും. അപ്പോഴും ആരെങ്കിലും ശ്രദ്ധിക്കും. അങ്ങനെ നായികയായി വിളിക്കും. ഇങ്ങനെയായിരുന്നു അഞ്ച് വര്‍ഷത്തെ പ്ലാനിംഗ്. അഡാര്‍ ലൗവില്‍ ഓഡിഷന് പോയി . എന്നെ വിളിച്ചപ്പോഴും ഞാനായിരുന്നില്ല പ്രധാന കഥാപാത്രം. എന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിളിച്ചത്. ക്ലാസിലിരിക്കാന്‍ ഒരുപാട് പെണ്‍കുട്ടികളെ വേണം. അങ്ങനെ പോയതാണ്. നാലാമത്തെ ഹീറോയിനായ കുട്ടിക്ക് ഒരു പേഴ്സണല്‍ എമര്‍ജന്‍സി വന്ന് പോവേണ്ടി വന്നു. അങ്ങനെയാണ് എന്നോട് ചോദിക്കുന്നത്. ഓക്കെയെന്ന് പറഞ്ഞു. -പ്രിയ വാര്യര്‍
Read Moreലാലേട്ടനില്‍ കണ്ട മഹത്വം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു; അച്ഛന്റെ സപ്തതിക്കിടെ നടന്ന സംഭവം ഓർത്ത് മനോജ് കെ ജയൻ
ലാലേട്ടനില്‍ കണ്ട മഹത്വം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അച്ഛന്റെ സപ്തതിയുടെ ഫംഗ്ഷനില്‍ ഉടനീളം അദ്ദേഹം ഉണ്ടായിരുന്നു. അതിനിടയില്‍ 70 പേര് പൊന്നാട അണിയിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. നമ്മുടെ ആളുകളെല്ലാം ആദ്യം ക്യൂവില്‍ കയറിനിന്നു. സാധാരണ മമ്മൂക്കയെയും മോഹന്‍ലാലിനെയും പോലുള്ള ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് സ്പെഷല്‍ എന്‍ട്രി കൊടുക്കും. അവര്‍ ബോഡിഗാര്‍ഡ്സുമായി വന്ന് പെട്ടെന്ന് കാര്യം തീര്‍ത്ത് പോവാറാണ് പതിവ്. ഞാന്‍ നോക്കുമ്പോള്‍ ഈ 70 പേരുടെ ക്യൂവില്‍ നടുവിലായി ലാലേട്ടന് നില്ക്കുന്നു. അദ്ദേഹം അങ്ങനെ നില്‍ക്കേണ്ട ഒരാളല്ല. അദ്ദേഹത്തിനെകൊണ്ട് ആദ്യം ചെയ്യിപ്പിക്കാം എന്ന് വിചാരിച്ച് ഞാന്‍ അങ്ങോട്ട് ചെന്നു. ലാലേട്ടനോട് അദ്ദേഹത്തിന്റേത് ആദ്യം എടുക്കാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ ഒരു കുഴപ്പവുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാന്‍ ഇവിടെ നിന്നോളാം. അച്ഛനെപോലെ മഹാനായൊരു കലാകാരന് വേണ്ടിയല്ലേ, അത് എനിക്കൊരു സന്തോഷമാണ്. ഞാന്‍ ഈ ക്യൂവില്‍നിന്ന് ചെയ്തോളാം എന്ന് ലാലേട്ടന്…
Read More‘ഞാൻ തല്ലി, അയാൾ ഇറങ്ങിയോടി… അഷിക അശോകൻ മനസ് തുറക്കുന്നു…
’സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ നടിയാണ് അഷിക അശോകൻ. നിരവധി ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള അഷിക, ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിലും എത്തിയിട്ടുണ്ട്. മിസിംഗ് ഗേൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ചിത്രം 19ന് തിയറ്ററുകളിലെത്തും.തനിക്കും കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് അഷിക അശോകൻ. മിസിംഗ് ഗേൾ എന്ന മലയാള ചിത്രത്തിനുശേഷം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവച്ചത്. കാസ്റ്റിംഗ് കോ-ഓർഡിനേറ്ററായി ചമഞ്ഞ് ഒപ്പംകൂടിയ വ്യക്തിയാണ് തന്നെ തെറ്റായി സമീപിച്ചതെന്ന് അഷിക പറയുന്നു. ഒരു തമിഴ് സിനിമ വന്നപ്പോൾ ഞാൻ അഭിനയിക്കാൻ പോയി. എന്നെ അതിലേക്ക് വിളിച്ച ആൾ ഒരു കാസ്റ്റിംഗ് കോ ഓർഡിനേറ്റർ പോലും ആയിരുന്നില്ലെന്ന് പിന്നീട് അറിഞ്ഞു. നയൻതാരയെയും സാമന്തയെയും സിനിമയിലേക്ക് കൊണ്ടുവന്നത് താനെന്നാണ് അയാൾ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ആക്ടീവായി നിൽക്കുന്ന…
Read More2018 നു വേണ്ടി മറ്റ് ചിത്രങ്ങള്‍ മാറ്റുന്നു, അനീഷ് ഉപാസനയ്ക്ക് മറുപടിയുമായി ജൂഡ്
കൊച്ചി: തിയറ്ററുകളില്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന 2018 എന്ന സിനിമയ്ക്കുവേണ്ടി തന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രദര്‍ശന സമയങ്ങള്‍ തിയറ്ററുകാര്‍ തോന്നിയതുപോലെ മാറ്റുന്നുവെന്ന സംവിധായകന് അനീഷ് ഉപാസനയുടെ ആരോപണത്തിന് മറുപടിയുമായി സംവിധായന് ജൂഡ് ആന്റണി. മേയ് 12 ന് തിയറ്ററുകളിലെത്തിയ ജാനകി ജാനേയുടെ സംവിധായകനാണ് അനീഷ് ഉപാസന.മികച്ച അഭിപ്രായം നേടിയിട്ടും ചിത്രത്തിന് ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ ലഭിക്കുന്നില്ലെന്നും സിനിമയുടെ വിജയത്തിന് അത് അത്യാവശ്യമാണെന്നും കാണിച്ചാണ് അനീഷ് ഉപാസന ഫേസ്ബുക്കിലൂടെ തുറന്ന കത്ത് എഴുതിയത്. 2018 സിനിമയുടെ അണിയറക്കാര്‍ക്കും ആന്റോ ജോസഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തിയറ്റര്‍ ഉടമകള്‍ക്കുമായാണ് തുറന്ന കത്ത് എന്ന പേരില്‍ അനീഷ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഇതിനു ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് 2018 സംവിധായകന് ജൂഡ് ആന്റണി. “എല്ലാവരും അധ്വാനിക്കുന്നവരാണ്. തീയേറ്ററുകളില്‍ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവര്‍ക്കുണ്ട്…
Read More