നടി കീർത്തി സുരേഷും സുഹൃത്ത് ഫർഹാൻ ബിൻ ലിഖായത്തും വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സുരേഷ് കുമാർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കീർത്തിക്കൊപ്പം ചിത്രങ്ങളിലുണ്ടായിരുന്ന ഫർഹാനെ തനിക്കും അറിയാമെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും സുരേഷ് കുമാർ വ്യക്തമാക്കി. എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കിയത്. അതാണ് മറ്റുള്ളവർ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് ആളുകളൊക്കെ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക്…
Read MoreCategory: Movies
ഇന്നായിരുന്നേൽ ഷോലെ സിനിമയും ടൈറ്റാനിക്കും പൊളിഞ്ഞു പോയേനേ; മുകേഷിനും ചിലത് പറയാനുണ്ട്…
ഒരു സിനിമ കാണുമ്പോള്‍ നല്ലതിനെ നല്ലതായിതന്നെ പറയാം. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകയും ചെയ്യാം. അതല്ലാതെ സിനിമ കാണാതെ അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്റെ സിനിമയെക്കുറിച്ച് സമാനമായി ഒരു അഭിപ്രായം ഉണ്ടായി. ഒരു പയ്യന് സംസാരിക്കുന്നത് എനിക്കൊരാള് അയച്ചു നല്‍കിയതാണ്. എന്റെയും ഉര്‍വശിയുടെയും അഭിനയം ശരിയല്ല. തമാശ പറയുമ്പോള്‍ സീരിയസായും സീരിയസായി പറയുമ്പോള്‍ തമാശയായും തോന്നുന്നു. പത്ത് നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ട്. ഒരു സീന്‍ മോശമായാല്‍പ്പോലും കേരള ജനത അഭിനേതാക്കളെ വച്ചു പൊറുപ്പിക്കുമോ. ഈ സാഹചര്യത്തിലാണ് ഞങ്ങളെല്ലാം ഇത്രയും കാലമായി ഇവിടെ നില്‍ക്കുന്നത്. രമേഷ് സിപ്പി, രക്ഷപ്പെട്ടു, ഷോലെ സിനിമയും… ഇന്നായിരുന്നെങ്കില്‍ ഈ പയ്യന്മാരെല്ലാം കൂടി അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും എന്താണ് ഈ കാണിക്കുന്നതെന്ന് പറഞ്ഞേനെ. ടൈറ്റാനിക്കെല്ലാം പൊളിഞ്ഞു പോയേനേ. കൃത്യമായി തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ നമുക്ക് മനസിലാകും. അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളില്‍ അർഥമില്ല.-മുകേഷ്
Read Moreഅധോലോകസംഘം വധിച്ചേക്കുമെന്നു പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി സുനില്‍ ഷെട്ടി
മുംബൈ: നായകനായി തിളങ്ങിയിരുന്ന 1990കളിൽ തനിക്ക് ബോംബെ അധോലോകത്തിൽനിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തി സുനില്‍ ഷെട്ടി. അധോലോക സംഘങ്ങള്‍ ആക്രമിച്ചേക്കുമെന്നും ചിലപ്പോള്‍ വധിക്കാന്‍ പോലും സാധ്യതയുണ്ടെന്നും അക്കാലത്ത് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും സുനില്‍ ഷെട്ടി പറയുന്നു. അടുത്തിടെ ബാര്‍ബര്‍ഷാപ്പ് വിത്ത് ശാന്തനു എന്ന പോഡ്കാസ്റ്റിലാണ് മുംബൈ അധോലോകത്തിൽ നിന്ന് തനിക്ക് ലഭിച്ച ഭീഷണി ഫോൺ കോളുകളെ കുറിച്ച് താരം സംസാരിച്ചത്. അന്ന് മുംബൈ അധോലോകം വളരെ ശക്തമായിരുന്നു. അവരുടെ സാന്നിധ്യം എല്ലാ രംഗത്തും ഉണ്ടായിരുന്നു. അവര്‍ ഫോണ്‍ വഴി പലപ്പോഴും ഭീഷണിപ്പെടുത്തും. അത് ചെയ്യണം, ഇത് ചെയ്യണം എന്ന് നിര്‍ദേശിക്കും. എന്നാല്‍ ഞാന്‍ അത്തരം നിര്‍ദേശങ്ങളെ അവഗണിക്കും. അവര്‍ക്കെതിരേ ഫോണില്‍ തര്‍ക്കിക്കും. അവരോടു പരുഷമായ ഭാഷയിൽ പ്രതികരിക്കരുതെന്നും അവർ ആക്രമിച്ചേക്കുമെന്നും പോലീസ് എന്നോട് നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങൾ കുടുംബത്തെ അറിയിച്ചില്ലെന്നും സുനില്‍ ഷെട്ടി വെളിപ്പെടുത്തി.
Read Moreഅമ്മ അത്രയ്ക്കു ബോൾഡായിരുന്നു; ഹിന്ദുമതത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യം അമ്മ ചെയ്തെന്ന് അശ്വതി
എന്റെ അമ്മ എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മ വളരെ ധൈര്യശാലിയായിരുന്നു. ഒരു സാധാരണ സ്ത്രീ ജീവിതത്തില്‍ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്. വളരെയേറെ സ്ട്രഗിള്‍ ചെയ്തിരുന്നു അമ്മ. സാമ്പത്തികമായ ബുദ്ധിമുട്ടുകളും രോഗങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും അമ്മ നേരിട്ടിരുന്നു. എന്റെ അച്ഛന് വിദേശത്തായിരുന്നു. അതുകൊണ്ടുതന്നെ അമ്മ പല കാര്യങ്ങളും ഒറ്റയ്ക്കുതന്നെയാണ് നോക്കിയത്. അന്നത്തെക്കാലത്ത് ഫോണില്‍ പോലും പലപ്പോഴും അച്ഛനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ പല നിര്‍ണായക തീരുമാനങ്ങളും അമ്മ ഒറ്റയ്ക്കുതന്നെയാണെടുത്തത്. മുത്തശി ഞങ്ങളുടെ കൂടെയായിരുന്നു താമസം. മുത്തശി മരിച്ച സമയത്ത് ചിത കത്തിച്ചത് പോലും എന്റമ്മയാണ്. ഹിന്ദുമതത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. പക്ഷേ അത്രയ്ക്കു ബോള്‍ഡായിരുന്നു അമ്മ. -അശ്വതി ശ്രീകാന്ത്
Read Moreഷൂട്ടിംഗിന്റെ പേരില്‍ വിളിച്ച് തട്ടിപ്പ്; യുവനടിമാരില്‍ ശ്രദ്ധേയയാ മെറീന മൈക്കിള്‍ മനസ് തുറക്കുന്നു
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മറീന മൈക്കിള്‍. മോഡലിംഗിലൂടെ സിനിമയിലെത്തിയ മറീന ഇതിനോടകംതന്നെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മുമ്പൊരിക്കല്‍ മോഡലിംഗിന്റെ പേരിലുള്ള തട്ടിപ്പില്‍നിന്നും താന്‍ രക്ഷപ്പെട്ടതിനെക്കുറിച്ച് മറീന വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പരസ്യ ചിത്രീകരണത്തിന് എന്ന പേരില്‍ വിളിച്ചു വരുത്തി ചതിക്കാന്‍ ശ്രമിച്ചുവെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മറീന സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തെക്കുറിച്ച് ആനീസ് കിച്ചണിലെത്തിയപ്പോള്‍ മറീന മനസ് തുറന്നു. അന്ന് നടന്നത് എന്താണെന്ന് താരം വിശദമായിതന്നെ ആനീസ് കിച്ചണില്‍ പറയുന്നുണ്ട്. ഒരു ജ്വല്ലറിയുടെ പരസ്യം ഉണ്ടെന്ന് പറഞ്ഞ് എനിക്കൊരു കോള്‍ വന്നു. അടുത്ത ദിവസമാണ്. ലാസ്റ്റ് മിനിറ്റില്‍ ആര്‍ട്ടിസ്റ്റ് പിന്മാറി. ഞാന്‍ പറഞ്ഞ പ്രതിഫലമൊക്കെ അവര്‍ ഓക്കെ പറഞ്ഞു. ഒരു ദിവസത്തെ ജോലിയായിരുന്നു. ഞാന്‍ സമ്മതിച്ചു. അടുത്ത ദിവസം രാവിലെ മുതല്‍ ഞാന്‍ കാത്തു നില്‍ക്കുകയാണ്. എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത്…
Read Moreഅച്ഛന് ഞങ്ങളെ മരത്തില്‍ കയറ്റും ! ഇക്വാലിറ്റിയിലാണ് വളര്‍ന്നതെന്ന് അഹാന കൃഷ്ണ…
പെണ്‍കുട്ടികള്‍ എന്ന നിലയില്‍ തങ്ങളെ അച്ഛന് ഒന്നില്‍ നിന്നും വിലക്കിയിരുന്നില്ലെന്ന് നടി അഹാന കൃഷ്ണ. ഇതേക്കുറിച്ച് അഹാന പറയുന്നതിങ്ങനെ…ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ഞാന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അച്ഛന് മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാന്‍. അല്ലാതെ ഞങ്ങളുടെ ഭര്ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന് ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ വളര്‍ന്നത് എല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടില്‍ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോള്‍ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തില്‍ കയറ്റുക എന്നത്. എനിക്ക് പൊതുവേ അതിഷ്ടമില്ലെങ്കിലും അച്ഛന് ഞങ്ങളെ എല്ലാവരെയും മരത്തില്‍ കയറ്റും. ഇക്വാലിറ്റിയിലാണ് ഞങ്ങള്‍ വളര്‍ന്നത്.
Read Moreആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ ആലോചിച്ചിരുന്നു ! തുറന്നു പറച്ചിലുമായി പ്രിയ വാര്യര്‍
അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് പ്രിയ വാര്യര്‍. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ഹിന്ദിയിലുമെല്ലാം താരത്തെത്തേടി നിരവധി അവസരങ്ങള്‍ എത്തി. ഇപ്പോഴിതാ അഡാര്‍ ലവിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടി. പ്രിയ വാര്യരുടെ വാക്കുകള്‍ ഇങ്ങനെ…അഡാര്‍ ലവ് കഴിഞ്ഞ് തൊട്ടു പിന്നാലെ ചെയ്തത് വികെപിയോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണ്. ആ സമയത്ത് എവിടെ നോക്കിയാലും എനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് കാമ്പയിനും മാത്രമായിരുന്നു. എനിക്ക് പറ്റിയ പണിയാണോ സിനിമ എന്നൊക്കെയുള്ള സെല്‍ഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. സിനിമ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാര്‍ ലവിന് ലഭിച്ച പ്രതികരണത്തിനുശേഷമെന്ന് പ്രിയ പറയുന്നു. ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ…
Read Moreഐപിഎസ് ഉദ്യോസ്ഥന്റെ കാറില്‍ ചവിട്ടി ! നടി ഡിംപിളിനെതിരേ കേസ്…
തെന്നിന്ത്യന്‍ നടി ഡിംപിള്‍ ഹയാതിക്കും സുഹൃത്തിനുമെതിരേ ക്രിമിനല്‍ കേസെടുത്ത് പോലീസ്. ഐപിഎസ് ഉദ്യോഗസ്ഥന് രാഹുല്‍ ഹെഗ്ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്. ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നടിയുടെ സുഹൃത്തിന്റെ കാറും പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും തമ്മില്‍ അബദ്ധത്തില്‍ ഇടിച്ചിരുന്നു. കാറിന് കേടുപാടും പറ്റി. ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി കേടുപാടുവരുത്തിയെന്നാണ് ഡ്രൈവറുടെ ആരോപണം. തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നടി മനഃപൂര്‍വം കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ ആരോപണം. സംഭവുമായി ബന്ധപ്പെട്ട് നടിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. എന്നാല്‍ ഈ പോലീസ് ഡ്രൈവര്‍ ഇതിനു…
Read Moreജീവിതത്തില്‍ ഞാനൊരിക്കലും പ്രണയിച്ചിട്ടില്ല !
എസ്. മഞ്ജുളാദേവി ”ജീവിതത്തില്‍ ഞാനൊരിക്കലും പ്രണയിച്ചിട്ടില്ല” എന്ന് മുന്‍പൊരിക്കല്‍ പറഞ്ഞത് ‘പ്രണയം’ മലയാളികള്‍ക്ക് നല്കിയ സംവിധായകന് ബ്ലെസിയാണ്. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഒരുപിടി ചിത്രങ്ങള്‍ എങ്ങനെ പ്രണയിക്കാത്ത ബ്ലെസിക്ക് സൃഷ്ടിക്കാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിനു മനോഹരമായ മറുപടിയുണ്ട്.. ”പ്രണയിച്ച് ഉള്ളിലെ പ്രണയം നഷ്ടപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ ഹൃദയം നിറയെ പ്രണയം എന്നുമുണ്ട്. അത് വലിയ സന്പാദ്യമല്ലേ.” കാഴ്ചയും തന്മാത്രയും പ്രണയവും കളിമണ്ണും പളുങ്കും ഉള്‍പ്പെടെയുള്ള സിനിമകളുടെ സ്രഷ്ടാവിന്റെ സിനിമാ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. ”ഒരു നല്ല ചിത്രത്തിന്റെ സംവിധായകനാവുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരേസമയം കലാപരമായും സാന്പത്തികമായും വിജയിക്കുന്ന സിനിമ. അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലമത്രയും ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള പരിശ്രമമാണ് നടത്തിയത്.” തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ വഴികള്‍ സുഗമമായിരുന്നില്ല എന്നും ബ്ലെസി പറയും. ”വളരെയേറെ വേദനകളും പ്രതിസന്ധികളും അവഗണനകളും നേരിട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് കുടുംബമായതോടെ സാന്പത്തികമായ നിലനില്പും പ്രശ്നമായി. സിനിമാരംഗത്തുനിന്നു മാറിയാലോ…
Read Moreഅമേയ മാത്യു വിവാഹിതയാകുന്നു; മുഖം കാണിക്കാതെ വരന്റെ ചിത്രം പങ്കുവെച്ച് നടി
നടിയും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയയുമായ അമേയ മാത്യു വിവാഹിതയാകുന്നു. കിരൺ കാട്ടികാരൻ ആണ് വരൻ. നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. ഇരുവരുടേതും പ്രണയവിവാഹമാണ്. എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വരന്റെ മുഖം വെളിപ്പെടുത്താതെയാണ് മോതിരം അണിഞ്ഞു നിൽക്കുന്ന ചിത്രം താരം പങ്കുവച്ചത്. മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ അമേയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് അമേയ. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
Read More