പൊന്നോമനയുടെ മുഖം ആദ്യമായി കാണിച്ച് നടി ഷംന കാസിം. ഇതാ ഞങ്ങളുടെ രാജകുമാരൻ എന്നാണ് കുഞ്ഞിന്റെ ചിത്രത്തിനൊപ്പം ഷംന കുറിച്ചിരിക്കുന്നത്. മകനെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ഷംനയുടെയും ഭർത്താവ് ഷാനിദിനെയും ചിത്രത്തിൽ കാണാം. ഹംദാൻ എന്നാണ് കുഞ്ഞിന് ദന്പതികൾ നൽകിയ പേര്. മാതൃദിനത്തിൽ ഷംന പങ്കുവച്ച കുഞ്ഞിന്റെ ചിത്രത്തിൽ മുഖം വ്യക്തമായിരുന്നില്ല. നിരവധി പേരാണ് കുഞ്ഞിന്റെ മുഖം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഷംനയുടെ ഇൻസ്റ്റഗ്രാമിൽ കമന്റുമായെത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
Read MoreCategory: Movies
രാംചരണിനും ഭാര്യക്കുമെതിരെ മോശം പരാമർശം; വളഞ്ഞിട്ട് അക്രമിച്ച് ആരാധകർ
നടൻ രാംചരണിനെയും ഭാര്യ ഉപാസനയെയും സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ച് യുവാവിനെ വളഞ്ഞിട്ട് അക്രമിച്ച് ആരാധകർ. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സുനിഷ്ട് എന്ന യുവാവിനെയാണ് രാംചരണിന്റെ ആരാധകര്‍ ആക്രമിച്ചത്. രാംചരണിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുനിഷ്ട് മോശം പരാമര്‍ശം നടത്തിയത്. ഉപാസന എന്റെ സുഹൃത്താണ്. രാംചരണും അതെ. ഉപാസനയ്ക്ക് ഓഡി ഇലക്ട്രിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്. സുനിഷ്ടിന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇയാളെ കായികമായി രാംചരണ്‍ ആരാധകര്‍ കൈകാര്യം ചെയ്തത്.
Read Moreതലക്കനക്കാർ മുങ്ങിപ്പോകും, സിനിമാ ചരിത്രം അങ്ങനെ; വഴികാട്ടികളാരുമില്ലാതിരുന്നിട്ടും ലക്ഷ്യത്തിലെത്തിയെന്ന് രജിഷ വിജയൻ
ഒരു പ്രത്യേക ഭാഷയില്‍ ഫോക്കസ് ചെയ്ത് അഭിനയിക്കാനുള്ള മോഹമൊന്നും എനിക്കില്ല. ഭാഷ ഏതായാലും കഥാപാത്രം നല്ലതെന്ന് തോന്നിയാല്‍ അഭിനയിക്കും. എനിക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ കൂടുതലും വരുന്നത് മലയാള സിനിമയില്നിന്നായതിനാല് ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാഷയുടെ മുകളിലുള്ള കണ്ട്രോള് അഭിനയത്തിന് ഗുണം ചെയ്യും. വേറെ ഏത് ഭാഷയെക്കാളും ഞാന്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത് മലയാള സിനിമയിലാണ്. ഏത് ഭാഷയിലും താരങ്ങളുടെ ഉയര്‍ച്ചയ്ക്ക് കാരണം അവരുടെ എളിമയാണ്. ഞാന്‍ വലിയ താരമെന്ന തലക്കനവുമായി വരുന്നവര്‍, ആ ഭാരത്തില്‍ മുങ്ങിപ്പോയ ചരിത്രമേയുള്ളൂ. മണ്ണില്‍ നില്ക്കുന്ന, മണ്ണിനെ മറക്കാത്ത താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് സ്പെയിനില്‍ നടക്കുമ്പോള്‍ രവിതേജ ഫുട്പാത്തിലെ കോണിപ്പടിയിലിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സിനിമയുമായി ബന്ധമില്ലാത്ത അന്തരീക്ഷത്തില്‍നിന്നു സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. കഠിനാധ്വാനമുണ്ടായിരുന്നു. വഴികാട്ടികളാരുമില്ലാതിരുന്നിട്ടും ഞാന്‍ പോലുമറിയാതെ ലക്ഷ്യത്തിലേക്കെത്തി. -രജിഷ വിജയൻ
Read Moreപ്രായപൂർത്തിയായ എന്നെ നിക്ക് കണ്ടത് കുട്ടിയായിരുന്നപ്പോൾ; പിന്നെ അവൻ എന്റെ ഭർത്താവായി; തുറന്ന് പറഞ്ഞ് പ്രിയങ്ക
നിക്ക് ചെറിയ കുട്ടിയായിരുന്നപ്പോഴാണ് എന്നെ ആദ്യമായി കണ്ടത്. അതും ടെലിവിഷനിലൂടെ. ഞങ്ങൾ തമ്മിലുള്ള വിവാഹശേഷം നിക്കിന്റെ അമ്മയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അതു കേട്ടപ്പോള്‍ കൗതുകവും അമ്പരപ്പും തോന്നി. പതിനെട്ടാം വയസിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്. ആ ചടങ്ങ് നിക്ക് കണ്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. 2000 നവംബറില്‍ ആയിരുന്നു ഈ ചടങ്ങ്. അതിന് തൊട്ടുമുമ്പുള്ള ജൂലൈയില്‍ എനിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നു. നിക്കിന്റെ അച്ഛന് കെവിന് സീനിയറിന് സൗന്ദര്യ മത്സരങ്ങള്‍ കാണുന്നത് വലിയ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അവര്‍ മിസ് വേള്‍ഡ് മത്സരം കണ്ടത്. ഇതിനിടയില്‍ നിക്കും അവര്‍ക്ക് അരികിലെത്തി മത്സരത്തിന്റെ അവസാനഭാഗങ്ങള്‍ കാണുകയായിരുന്നുവെന്ന് അമ്മ പറഞ്ഞ -പ്രിയങ്ക ചോപ്ര
Read Moreമോശം കമന്റിടുന്നത് ജോലിയും കൂലിയും ഇല്ലാത്ത ചിലരുടെ പണി; നല്ക കമന്റുകൾ ഇടുന്നവർ ആരെന്ന് പറഞ്ഞ് മംമ്ത
ജോലിയും കൂലിയും ഇല്ലാത്തവരാണ് സോഷ്യൽ മീഡിയകളിൽ മോശം കമന്റുകൾ ഇടുന്നതെന്ന് നടി മംമ്ത മോഹൻദാസ്. അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം വ്യക്തമാക്കിയത്. നല്ല കമന്റുകൾ ഇടുന്നവർ നല്ല ജോലിയും ചിന്താഗതിയും ഉള്ളവർ ആയിരിക്കും. എന്നാൽ മോശം കമന്റുകൾ ഇടുന്നവർ പണിയൊന്നും ഇല്ലാതെ ഇരിക്കുന്നവർ ആയിരിക്കും. ഒരാൾ പുറത്തുനിന്ന് കാണിക്കുന്നതും അവരുടെ വ്യക്തിപരമായ ജീവിതവും തമ്മിൽ നല്ല വ്യത്യാസം ഉണ്ടാകും. ഇതൊന്നും അറിയാതെയാണ് ആളുകൾ ഒരു പൊതുബോധത്തിൽനിന്നുകൊണ്ട് പ്രതികരിക്കുന്നത്. സോഷ്യൽ മീഡിയയുടെ പവർ കാരണം അവർ വിചാരിക്കുന്നത് ഞങ്ങൾ രാജാവാണെന്നാണ്. ഇവർക്ക് വേറെ ജോലിയൊന്നും കാണില്ല. സോഷ്യൽ മീഡിയയിലെ പകുതിയിലധികം പേരും ഹേറ്റേഴ്സ് ആണ്. പിന്നെ എന്തിനാണ് ഫോളോ ചെയ്യുന്നത്? എനിക്ക് ഹേറ്റ് കമന്റ് ഇടുന്ന കുറെ ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. നല്ല കമന്റുകൾ ഇടുന്നവർ ഫോളോ ചെയ്യുന്നുമില്ല. നല്ല കമന്റുകൾ ഇടുന്നവർ എംഡിയോ നല്ല ജോലി ഉള്ളവരോ…
Read Moreകേരള സ്റ്റോറി സംവിധായകനും നടിയും അപകടത്തിൽപ്പെട്ടു
മുംബൈ: ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. സംവിധായകൻ സുദീപ്തോ സെൻ, നടി ആദാ ശർമ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടം ഗുരുതരമല്ലെന്നും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും ട്വീറ്റ് ചെയ്തു. മുംബൈ കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക് താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു.
Read Moreനടിപരിനീതി ചോപ്രയും എ.എ.പി എം പി രാഘവ് ഛദ്ദയും വിവാഹിതരാകുന്നു
ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി എംപിയായ രാഘവ് ഛദ്ദയും വിവാഹിതരാവുന്നു. മേയ് 13ന് ഡല്‍ഹിയിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാസം മുംബൈയില്‍ വച്ച് ഇരുവരെയും ഒന്നിച്ചു കണ്ടതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഇരുനൂറോളം അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ വിവാഹം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടനും രാജ്യസഭാ എംപിയും നിരവധി അവസരങ്ങളില്‍ ഒരുമിച്ച് കണ്ടിട്ടുണ്ട്, ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരം കാണാനാണ് ഒരുമിച്ചെത്തിയത്. അന്ന് മുംബൈയിലെ ബാന്ദ്രയിലെ ഒരു റസ്റ്ററന്റിലും എത്തിയിരുന്നു. പരിനീതിയുടെ ഇളയ സഹോദരന് ശിവംഗ് ചോപ്രയും ദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്നു. വിവാഹ തീയതിയെക്കുറിച്ച് പാപ്പരാസികള്‍ ചോദിച്ചപ്പോള്‍ മിസ് ചോപ്രയും ഛദ്ദയും പ്രതികരിച്ചില്ല. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഒരുമിച്ചാണ്…
Read Moreഡാൻസ് വലിയ ഇഷ്ടമാണ്; കുഞ്ചാക്കോ ബോബൻ കളിക്കുന്ന പോലെ കളിക്കുമായിരുന്നെന്ന് ബിജുക്കുട്ടൻ
ചാനൽ വരുമാനം ഒന്നും നോക്കിയല്ല മകൾക്ക് ഒപ്പം ഡാൻസ് വീഡിയോകൾ ചെയ്യുന്നത്. ഇപ്പോൾ ആളുകൾക്ക് അത് ഇഷ്ട്ടമായി തുടങ്ങി. നമ്മൾ വീഡിയോ ഇടാതിരിക്കുമ്പോൾ ഓരോരുത്തർ നിരാശ അറിയിക്കാറുണ്ട്. വീഡിയോകൾ ഇടാൻ വൈകുന്നതിന് കാരണം ഞാൻ ഡാൻസ് പഠിച്ചെടുക്കാൻ വൈകുന്നതുകൊണ്ടാണ്. എന്നാൽ അച്ഛനെ പഠിപ്പിക്കാൻ പാടൊന്നുമില്ല സ്റ്റെപ്പ് കാണിച്ചു കൊടുത്താൽ അച്ഛൻ കളിച്ചോളും എന്നായിരുന്നു മകൾ പറഞ്ഞത്. ചെറുപ്പം മുതലെ എനിക്ക് ഡാൻസ് വലിയ ഇഷ്ടമായിരുന്നു. നല്ല റിഥമുള്ള പാട്ട് കേട്ടാൽ അപ്പോൾതന്നെ ഡാൻസ് ചെയ്യാൻ തുടങ്ങും. ഗാനമേളയ്ക്ക് ഒക്കെ പോയി ന്നാ താൻ കേസ് കൊട് സിനിമയിൽ കുഞ്ചാക്കോ ബോബൻ കളിക്കുന്ന പോലെ കളിക്കുമായിരുന്നു. -ബിജുക്കുട്ടൻ
Read Moreഅതാണ് ആദ്യം നിർത്തേണ്ടത്; തമാശയ്ക്കുപോലും ബോഡി ഷെയ്മിംഗ് ചെയ്തിരിക്കുകയെന്ന് അശ്വതി
ഡെലിവറി കഴിഞ്ഞുള്ള ദിവസങ്ങളിൽ ഒരുപാട് സഹായങ്ങൾ ആവശ്യമാണ്. അത് മറ്റുള്ളവർ ചെയ്യുന്നതിനേക്കാളും പങ്കാളിയാണ് ചെയ്യേണ്ടത്. ചില പുരുഷന്മാർ സുഹൃത്തുക്കളുടെ ഭാര്യയുമായൊക്കെ കംപെയർ ചെയ്യും. അതാണ് ആദ്യം നിർത്തേണ്ടത്. കാരണം ഒരാളെപ്പോലെതന്നെ ആയിരിക്കണമെന്നില്ല മറ്റൊരാളുടെ അവസ്ഥ. തമാശയ്ക്കുപോലും ബോഡി ഷെയ്മിംഗ് ചെയ്തിരിക്കുക എന്നതാണ് മറ്റൊരു കാര്യം. കാരണം ശരീരത്തിൽ വളരെ വലിയ മാറ്റങ്ങളാകും സംഭവിക്കുക. ഇത്രയും വീർത്ത വയർ തിരികെ പഴയ രീതിയിലേക്ക് ആവാൻ സമയം എടുക്കും. ഇതൊക്കെ കണ്ടിട്ട് കളിയാക്കുകയോ കമന്റ് ചെയ്യുകയോ ചെയ്യാതിരിക്കുക. നമ്മൾ വിചാരിക്കാത്ത മാറ്റങ്ങൾ ആകും ശരീരത്തിൽ സംഭവിക്കുക. ചിലരുടെ കാര്യത്തിൽ എല്ലാം നോർമൽ ആകാൻ സമയം എടുക്കും. നമ്മൾ ഈ മാറ്റങ്ങളെ അക്സെപ്റ്റ് ചെയ്യുക. –അശ്വതി ശ്രീകാന്ത്
Read More‘നോ പറഞ്ഞാൽ പിന്നെ ശത്രുക്കളായി’; നോ പറയേണ്ടിടത്ത് പറയണമെന്ന് അതിഥി രവി
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അതിഥി രവി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. ഇതിനിടെ നൽകിയ അഭിമുഖത്തിൽ അതിഥി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. നോ പറയേണ്ടിടത്ത് പറയണമെന്നും ഇപ്പോൾ നിരവധി അവസരങ്ങൾ ഉണ്ടെന്നും അതിഥി പറയുന്നു. മുന്‍പൊരു സിനിമയിലേക്ക് വിളിച്ചിരുന്നു. അന്ന് ഞാൻ നോ പറഞ്ഞിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞായിോരുന്നു ഒഴിവായത്. എന്നാൽ ഒരു ഈഗോയുമില്ലാതെ അദ്ദേഹം എന്നെ അടുത്ത സിനിമയിലേക്ക് വിളിച്ചു. സാധാരണ ഒരു നടി നോ പറഞ്ഞാൽ ഇനി അവളെ വിളിക്കണ്ട എന്ന് പറയുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. അങ്ങനെ പറഞ്ഞാൽ ശത്രു ആയിട്ട് കാണുന്ന ആളുകളുണ്ട്. . നോ പറയേണ്ടിടത്ത് നോ പറയണം. ഇനി അവസരങ്ങൾ വരില്ല. വിളിക്കില്ല എന്നൊന്നും വിചാരിക്കേണ്ട കാര്യമില്ല. ഇപ്പോൾ ഒരുപാട് അവസരങ്ങൾ ഉണ്ട്. പണ്ടൊക്കെ അങ്ങനെ…
Read More