ഇരട്ട എന്ന സിനിമയോട് നിങ്ങള്‍ കാണിച്ച സ്നേഹത്തിന് നന്ദി. ഞാന്‍ കുറച്ചുകാലമായി എല്ലാ മീഡിയകളില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ഇരട്ട എന്ന സിനിമയോടെ സജീവമാകാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ പിന്നെയും ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴച്ചു. എന്റെ സോഷ്യല്‍ മീഡിയ ഇന്‍ബോക്സില്‍ കടുത്ത ആക്രമണമാണ് നേരിട്ടത്. ഇനി കുറച്ച് കാലം സിനിമയിലേക്ക് മാത്രം കേന്ദ്രീകരിക്കുകയാണ്. എന്നെ ഇനി വെറുതെ വിടണം. ഞാന്‍ ഒരുവശത്ത് കൂടി അഭിനയിച്ച് പോയ്ക്കോളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോകുകയാണ്. അതില്‍ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം. ഇനിയും ഉപദ്രവിക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല. –ജോജു ജോർജ്
Read MoreCategory: Movies
വഴക്ക് കൂടിയാൽ മലയാളത്തിൽ പത്തെണ്ണം പറയും; പിന്നെ ഉർവശി ചേച്ചിയെ പോലെ പിറുപിറുക്കുമെന്ന് ഭാവന
ഭർത്താവ് നവീന്‍ മലയാള ഭാഷ കാര്യമായി അറിയില്ല. ഞാൻ കുറച്ച് വേഗത്തിൽ സംസാരിച്ചാൽ അദ്ദേഹം ഒന്നും മനസിലാവാതെ ഇരിക്കും. ഞാനും നവീനും വഴക്ക് കൂടി എന്റെ കൈയിൽനിന്ന് പോവുമെന്ന് തോന്നിയാൽ ഞാൻ മലയാളത്തിൽ പറയാൻ തുടങ്ങും. അപ്പോൾ ഒന്നും മനസിലാവില്ലല്ലോ. പക്ഷെ നീ എന്ന പേസിരതെന്ന് തെരിയുമെന്ന് നവീൻ പറയും. മനസിലായെങ്കിൽ ഓക്കെയെന്ന് പറഞ്ഞ് തൊണ്ണൂറുകളിലെ ഉർവശി ചേച്ചിയെ പോലെ പിറുപിറുത്ത് ഞാൻ പോവും. പക്ഷെ ഇപ്പോൾ നവീന്‍ കുറച്ചൊക്കെ മനസിലാവും. ഞാൻ പറയേണ്ട എന്ന് പറഞ്ഞാൽ ‘വാട്ട് പറയേണ്ട’ എന്നൊക്കെ ചോദിക്കും. -ഭാവന
Read Moreഅമേരിക്കയിലെ ആ ലൈറ്റ് ഓപ്പറേറ്റർ ഇന്നത്തെ സൂപ്പർസ്റ്റാർ; മമ്മൂക്ക ചീത്തവിളിച്ച ആ പയ്യന്റെ പേര് വെളിപ്പെടുത്തി സലിംകുമാർ
മമ്മൂക്കയുടെ ഒപ്പം ഞാൻ അമേരിക്കയിൽ ഒരു ഷോയ്ക്ക് പോയി. ഞങ്ങളുടെ കൂടെ അന്നൊരു ലൈറ്റ് ഓപ്പറേറ്റർ ഉണ്ടായിരുന്നു. അവൻ അന്ന് അമേരിക്കയിലെ ഒരു വിദ്യാർഥിയായിരുന്നു. ലൈറ്റൊക്കെ ഇടയ്ക്ക് തെറ്റിപ്പോകുമ്പോൾ മമ്മൂക്ക വിളിച്ചിട്ട് അവനെ ചീത്ത പറയും. ഇത് കേട്ട് പയ്യനാകെ വിഷമത്തിലാകും. മമ്മൂക്ക ചീത്ത പറയുമ്പോൾ ഈ പയ്യനെ ഞാനാണ് വിളിച്ച് സമാധാനിപ്പിക്കുക. മമ്മൂക്ക വഴക്ക് പറഞ്ഞതിലെ വിഷമം മാറാനായിട്ട് ഞാൻ അവനോട് ഇടയ്ക്കിടക്ക് സംസാരിക്കുമായിരുന്നു. പിന്നീട് പിൽക്കാലത്ത് ആ പയ്യനെ ഞാൻ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറായിട്ടാണ്. അവന്റെ പേരാണ് ദുൽഖർ സൽമാൻ.-സലിം കുമാർ
Read Moreതെലുങ്കില്‍ നിന്നു ധാരാളം ഓഫറുകള്‍ വന്നു, പക്ഷേ സംവിധായകരുടെ കൂടെ കിടക്ക പങ്കിടണം! തുറന്നുപറഞ്ഞ് മഞ്ജരി ഫഡ്നിസ്
കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് പല നടിമാരും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ച് മൂലം താന്‍ ധാരാളം തെലുങ്ക് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് പറയുകയാണ് മുംബൈ സ്വദേശിനിയായ നടി മഞ്ജരി ഫഡ്നിസ്. തെലുങ്കില്‍ നിന്നു ധാരാളം ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാൽ, സംവിധായകരുടെ കൂടെ കിടക്ക പങ്കിടണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും താരം പറയുന്നു. അതിന് തയാറാകത്തതിനാല് താന്‍ ആ സിനിമകള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നും മഞ്ജരി കൂട്ടിച്ചേർത്തു. കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ തുടര്‍ന്ന് പ്രതിഭാധനരായ ധാരാളം അഭിനേതാക്കള്‍ സിനിമാലോകത്തുനിന്നും പിന്മാറുന്നുണ്ട്. അന്നത്തെ സംഭവങ്ങള്‍ തന്നെ കടുത്ത വിഷാദരോഗിയാക്കി. സാധാരണനിലയിലേക്ക് എത്താന്‍ തനിക്ക് സമയം വേണ്ടി വന്നു- മഞ്ജരി പറയുന്നു. രോക്ക് സക്കോ തോ രോക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജരി. ജാനേ തു യ ജാനേ ന എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി…
Read Moreഒൻപതു വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും! പ്രണയദിനം ഓർത്തെടുത്ത് പെപ്പേ
അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ വ്യക്തിയാണ് ആന്റണി വർഗീസ് എന്ന പെപ്പേ. ഇപ്പോൾ പ്രണയദിനത്തിൽ ആന്റണി പങ്കുവച്ച മനോഹരമായ വരികളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഒപ്പം പഴയകാല പ്രണയചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഒൻപതു വർഷം മുൻപ് പ്രണയിച്ചു നടക്കുന്ന ആന്റണിയെയും ഭാര്യ അനീഷയെയും ചിത്രത്തിൽ കാണാം. ഹാപ്പി വലന്റൈൻസ് ഡേ, മൈ ഡിയർ ഖുറേഷി… ഒരു ഒൻപത് വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്.-ചിത്രം പങ്കുവച്ച് ആന്റണി കുറിച്ചു. സ്കൂൾ കാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്ന ആന്റണിയും അനീഷയും 2021 ഓഗസ്റ്റിലാണ് വിവാഹിതരായത്. വിദേശത്ത് നഴ്സാണ് അനീഷ.
Read Moreപ്രണയദിനത്തില്‍ വൈറലാകാന്‍ ‘കനവെ’! വീഡിയോ ആല്‍ബവുമായി അക്ബര്‍ ഖാനും സൗമ്യ രഞ്ജിത്തും
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലന്‍ന്റൈന്‍ ദിനം. ലോകമെമ്പാടുമുള്ള ആളുകള്‍ തങ്ങള്‍ സ്നേഹിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയും പരസ്പരം ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. ഹൃദയങ്ങള്‍, പ്രാവുകള്‍, പ്രണയം എന്നിവയെല്ലാം വാലന്റൈന്‍സ് ഡേയുടെ പരമ്പരാഗത ചിഹ്നങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ വാലന്റൈന്‍സ് ഡേയില്‍ പ്രണയത്തിന്റെ മധുര വീഡിയോ ആല്‍ബവുമായി എത്തുകയാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന് അക്ബര്‍ ഖാന്. റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ അക്ബര്‍ ഖാന് മാര്‍ഗംകളി, എടക്കാട് ബറ്റാലിയന് 06, ധമാക്ക, വര്‍ക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനമാലപിച്ചിട്ടുണ്ട്. ‘ കനവെ’ എന്നാണ് ഈ വീഡിയോ ആല്‍ബത്തിന്റെ പേര്. മനോഹരമായ വരികള്‍ എഴുതിയിരിക്കുന്നത് സോഷ്യല്‍ മീഡിയ താരം സൗമ്യ രഞ്ജിത്തും സംഗീതം നല്‍കിയിരിക്കുന്നത് എബി സേവ്യറും ചേര്‍ന്നാണ്. മുഹ്സി ബാ അലിയും റോളി റെഡിയുമാണ് വീഡിയോ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആല്‍ബത്തിന്റെ സംവിധാനവും ഛായഗ്രഹണവും എഡിറ്റിംഗും കളര്‍ മിക്സിംഗും ചെയ്തിരിക്കുന്നത്…
Read Moreജീവിതത്തെ ബാധിക്കുന്ന സിനിമയിലെ ഗുണവും ദോഷവും തുറന്ന് പറഞ്ഞ് ഉർവശി
എനിക്ക് എല്ലാ കാലഘട്ടത്തിലും പേഴ്സണൽ ലൈഫ് മിസ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. എന്റെ ചേച്ചിയുടെ കല്യാണത്തിനൊക്കെ മുഹൂർത്തത്തിന് തൊട്ടു മുൻപാണ് ഞാൻ മണ്ഡപത്തിലേക്ക് എത്തിയത്. അതെന്താണ് കാര്യമെന്ന് വെച്ചാൽ അന്ന് അങ്ങനെയേ പറ്റുകയുള്ളു. ഒരു ദിവസം മൂന്ന് പടവും നാലു പടവും ഒക്കെയാണ് ചെയ്തിരുന്നത്. അതിലൊന്നും എനിക്ക് വിഷമം ഒന്നുമില്ല. ഇപ്പോൾ മാറി. കുഞ്ഞിന് അവധിയുള്ള ദിവസം അന്ന് നമ്മൾ പോകില്ലെന്ന് തീരുമാനിക്കും. സിനിമയ്ക്ക് അങ്ങനെയൊരു ഗുണം കൂടിയുണ്ട്. ഈ സമയത്ത് ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടി നമുക്കുണ്ട്. അല്ലാതൊരു ജോലിയിൽ പോയാൽ അങ്ങനെ പറ്റത്തില്ലല്ലോ. -ഉർവശി
Read Moreബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കുന്നതിന്റെ ഗുണം എന്താണെന്നാല്‍; ഹൻസിക ആ രഹസ്യം വെളിപ്പെടുത്തുന്നു
ബോളിവുഡിൽ തുടക്കം കുറിച്ച് തെന്നിന്ത്യയിൽ താരമായി മാറിയ നടിയാണ് ഹൻസിക മോട്് വാണി. തമിഴിലും തെലുങ്കിലും നിരവധി ഹിറ്റുകളിലെ നായികയായി. ഈ അടുത്തായിരുന്നു ഹന്‍സികയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഹന്‍സിക വിവാഹം കഴിക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് കൂടിയായിരുന്ന സൊഹൈന്‍ ഖതുരിയയെയാണ് ഹന്‍സിക വിവാഹം കഴിച്ചത്. താരത്തിന്റെ വിവാഹം ഒടിടി പ്ലാറ്റ്ഫോമില്‍ സീരീസായി എത്തുകയാണ്. ഇതിന് മുന്നോടിയായ ഒരു തമിഴ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹന്‍സിക. ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചത്. ആദ്യം അവന് എന്റെ സഹോദരന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. പിന്നീട് എന്റെ ബെസ്റ്റ് ഫ്രണ്ടായി. ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കുന്നതിന്റെ ഗുണം എന്താണെന്നാല്‍ ഒരാള്‍ പ്ലസും മറ്റൊരാള്‍ മൈനസുമാണ്. ഒരാള്‍ ദേഷ്യപ്പെടുമ്പോള്‍ മറ്റേയാള്‍ ശാന്തമായിരിക്കും. ഞാന്‍ ഭയങ്കര ഹൈപ്പറും സൊഹൈല്‍ ശാന്തനുമാണ്. എന്നെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന്…
Read Moreആർട്ടിസ്റ്റുകൾക്ക് തൊലിക്കട്ടി വേണം; മാത്യുവിന്റെ കൂടെ അഭിനയിക്കുമ്പോൾ വളരെ കംഫർട്ടാണെന്ന് മാളവിക മോഹൻ
ക്രിസ്റ്റിയിലെ പോലെ വ്യത്യസ്തമായ പ്രണയം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആർട്ടിസ്റ്റുകൾക്ക് കുറച്ച് തൊലിക്കട്ടി വേണം. മാത്യുവിന്റെ ഫോക്കസ് എപ്പോഴും കഥാപാത്രത്തിലാണ്. അതിനാൽ അവന്റെ കൂടെ അഭിനയിക്കുമ്പോൾ വളരെ കംഫർട്ടാണ്. ചില സിനിമകൾ വർക്കാവാത്തതിൽ സങ്കടം തോന്നിയിട്ടുണ്ട്. ചില സംവിധായകർ എന്റെ ആ സിനിമകൾ കണ്ടിട്ട് പിന്നീട് അവരുടെ സിനിമകളിലേക്ക് വിളിച്ചിട്ടുമുണ്ട്. എന്റെ അമ്മമ്മ എന്നോട് ചോദിക്കാറുണ്ട് എന്തിനാണ് അഭിനയിക്കുന്നത് കല്യാണം കഴിച്ചൂടെയെന്ന്. അവരുടെ മൈൻഡ് സെറ്റ് അങ്ങനെയാണ്. എന്റെ മാതാപിതാക്കൾതന്നെ എന്നോട് പറയാറുണ്ട്. വളരെ വൈകി കല്യാണം കഴിച്ചാൽ മതി. ഇപ്പോഴേ വിവാഹം കഴിക്കേണ്ട. നീ വർക്ക് ചെയ്യൂ, പണം സമ്പാദിക്കൂ, യാത്രകൾ പോകൂവെന്നൊക്കെ. എന്റേത് ലിബറൽ പേരന്റ്സാണ്. –മാളവിക മോഹനൻ
Read Moreഅഭിനയിച്ച് തുടങ്ങിയപ്പോൾ തന്നെ കോമ്പ്രമൈസ് ചെയ്യുമോയെന്ന് ചോദിച്ച് വിളിവന്നു; നടൻ മുതൽ കാമറാമാൻ വരെ; മനസ് തുറന്ന് മാലാ പാർവതി
കുറെ വർഷം മുൻപ് ‘ഇത് എന്ന മായം’ എന്നൊരു തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. അന്ന് ഞാൻ സിനിമയിലേക്ക് വരുന്നതേയുള്ളു. അത് കഴിഞ്ഞ് കുറെ പ്രൊഡക്ഷൻ കൺട്രോളർമാരൊക്കെ ചെന്നൈയിൽനിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്. ഞങ്ങൾക്ക് ഇത് കോമഡിയായാണ് തോന്നിയത്. വീട്ടിൽ ഇരുന്ന് ചിരിയായിരിക്കും. ഭർത്താവ് സതീശേട്ടനും എന്റെ കൂടെയിരുന്ന് ചിരിക്കും. ഇത് ഭയങ്കര കോമഡിയാണ്. കാമറാമാൻ, സംവിധായകൻ, നിർമാതാവ്, നടൻ ഇവരിൽ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം. അതിന് പൈസ വേറെ. ഇതൊക്കെ കേട്ട് ഞങ്ങൾ ചിരിച്ച് മറിയുകയാണ് ചെയ്യുക. എന്നെ പതിനെട്ട് വയസ് മുതൽ അറിയുന്ന ആളാണ് സതീശേട്ടൻ. അതുകൊണ്ട് ഞാൻ എന്താവും, എവിടെ പോകും,എന്ത് ചെയ്യും എന്നതിനെക്കുറിച്ചൊക്കെ വളരെ കൃത്യമായി ധാരണയുള്ളത് കൊണ്ട് അങ്ങനെ ഒരു ടെൻഷൻ പോലും സതീശേട്ടന് ഇല്ല.-മാലാ പാർവതി
Read More