ജനപ്രിയ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ കെ.വി. അനിൽ എഴുതുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണി. ചിത്രത്തിലൂടെ നായികയായി നിത്യ തിരിച്ചെത്തുന്നു. ശ്വേത മേനോൻ ചിത്രത്തിൽ ശക്തമായ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പള്ളിമണി തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും എന്നാണ് നടി ശ്വേതാ മേനോൻ പറഞ്ഞത്. ത്രില്ലടിച്ച് കേട്ട കഥയാണ്. കേട്ടപ്പോൾ തന്നെ ഈ സിനിമ ചെയ്യണം എന്നു തീരുമാനിച്ചു- ശ്വേത പറഞ്ഞു. 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നിത്യ ദാസ് സിനിമയിലേക്ക് മടങ്ങിവരുന്നത്. കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ യാണ് സംവിധാനം. എൽഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് ചിത്രം നിർമിക്കുന്നത്. ഭയം മാത്രം നിറഞ്ഞ ഒരു രാത്രിയിൽ തീർത്തും അപരിചിതമായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടു പോവുന്ന ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് പള്ളിമണി പറയുന്നത്. 40 ലക്ഷം രൂപ ചെലവാക്കി…
Read MoreCategory: Movies
പ്രതികരിക്കാതെ ഇരുന്നിട്ട് കാര്യമില്ലെന്ന് സിതാര
മുന്‍പ് ഞാന്‍ ഇടുന്ന പോസ്റ്റുകൾക്കു താഴെ വരുന്ന കമന്റുകള്‍ എല്ലാം വായിക്കുമായിരുന്നു. ചിലര്‍ക്ക് ഇതൊരു പ്രത്യേക രസമാണ്. മോശം കമന്റ് ഇടുന്നതിലും കൂട്ടത്തോടെ ആക്രമിക്കുന്നതിലുമെല്ലാം ആനന്ദം കണ്ടെത്തുന്നവരുണ്ട്. നമ്മളെക്കുറിച്ചുള്ള വാര്‍ത്ത കൊടുത്ത പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സില്‍ വന്ന് ചീത്ത വിളിച്ചു പോകുന്ന പലരുടെയും പ്രൊഫൈല്‍ എടുത്തു നോക്കിയാലറിയാം അവര്‍ ഭാര്യയെയും മക്കളെയും ഒക്കെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഇട്ടിട്ടുണ്ടാകും. ഒരിക്കല്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു. ഞാനതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് അയാളുടെ കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്റെ പേജിലും ഇട്ടു. പ്രതികരിക്കാതെ ഇരുന്നിട്ട് കാര്യമില്ലല്ലോ.-സിതാര കൃഷ്ണകുമാർ
Read Moreമാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ
ടി.ജി.ബൈജുനാഥ്ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്രീൻജീവിതം. നെത്തോലി നെൽസനായുംമഞ്ജുളനായുമൊക്കെ മിനിസ്ക്രീനിൽ ചിരിവിതറി കുടുംബങ്ങളോട് ഇഷ്ടംകൂടി മുന്നോട്ടുപോകുന്പോഴാണ് ട്വിസ്റ്റുകളുടെ തുടക്കം. തുടക്കമിട്ടതു സംവിധായകൻ വിനയൻ. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ സെന്തിലിനെ വിനയൻ നായകനാക്കി. ചാലക്കുടിയുടെ ചങ്കിന്റെ വേഷം സെന്തിലിനു പേരും പെരുമയും നല്കി. ഇപ്പോൾ, കരിയറിലെ മറ്റൊരു നിർണായക ട്വിസ്റ്റ് സെന്തിലിനു സമ്മാനിച്ചതു സംവിധായകൻകണ്ണൻ താമരക്കുളം. ഇമോഷണൽ ത്രില്ലർ ഉടുന്പിൽ തീപ്പൊരി ഡയലോഗുകൾ വിതറി, മാസ് ലുക്കിൽ സെന്തിൽ വരുന്പോൾ ആരും പറഞ്ഞുപോകും..ഇതെന്തൊരുമാറ്റം! അപ്പോഴും സെന്തിലിന് പറയാനുള്ളത് ഇത്രമാത്രം… ‘ നമ്മൾ ഒന്നുമല്ല. ഈശ്വരാധീനം കൊണ്ട് ഇതിലേക്കൊക്കെ എത്തിച്ചേരുകയാണ്!’ ആന്റിഹീറോചാലക്കുടിക്കാരനിൽ നിന്നു വേറിട്ടു നിൽക്കുന്നകാരക്ടറാണ് ഉടുന്പിലെ അനിയെന്നു സെന്തിൽ പറയുന്നു. ‘മണിച്ചേട്ടന്റെ കഥ പറയുന്നതുകൊണ്ടുതന്നെ സെന്റിമെന്റ്സാണ് അതിൽ മെയിൻ. പിന്നെ, സ്നേഹം, കോമഡി എന്നിവ ചേർന്നൊരു സംഭവം. എന്നാൽ, ഉടുന്പിലെ അനി കൂലിത്തല്ലുമായി നടക്കുന്ന…
Read Moreജുറാസിക് പാർക്ക് സിനിമ വേണ്ടെന്നു വച്ച ശ്രീദേവി
ഇന്ത്യയിൽ മുഴുവൻ ആരാധകരുള്ള താരമായിരുന്നു ആകസ്മികമായി വേർപിരിഞ്ഞ നടി ശ്രീദേവി. ബോളിവുഡിലെ ലേഡി അമിതാഭ് ബച്ചൻ എന്നാണ് നടിയെ അറിയപ്പെട്ടിരുന്നത്. നാലാം വയസിൽ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീദേവി പിന്നീട് നായികയായി വളർന്നു. 1969- ൽ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. 1976-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെയാണു നായികയായി അരങ്ങേറ്റം കുറിക്കുന്നത്.1 976- ൽ പുറത്തിറങ്ങിയ കുറ്റവും ശിക്ഷയുമാണ് ശ്രീദേവിയുടെ ആദ്യത്തെ മലയാള സിനിമ.ഹിമ്മത്ത്വാല എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിൽ എത്തുന്നത്. ചെറിയ സമയം കൊണ്ടു തന്നെ ബോളിവുഡിന്റെ താരറാണിയാവാൻ ശ്രീദേവിക്കു കഴിഞ്ഞു. വർഷങ്ങളോളം ബോളിവുഡ് അടക്കി വാഴുകയും ചെയ്തിരുന്നു. ലോക സിനിമാ ലോകത്തും ശ്രീദേവിയുടെ പേര് ചർച്ച ചെയ്യപ്പെട്ടിരുന്നു. 1993-ൽ പുറത്ത് ഇറങ്ങിയ ജുറാസിക് പാർക്കിലേക്ക് ശ്രീദേവിയെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ക്ഷണിച്ചിരുന്നു. എന്നാൽ…
Read Moreലാലേട്ടന്റെ ഫാന്‍ബോയ് സിനിമയേ അല്ല മരക്കാരെന്ന് ശ്രീകുമാർ മേനോൻ
അറബിക്കടലിന്റെ സിംഹം കണ്ടു. സിനിമയുടെ വലിപ്പം അമ്പരപ്പിച്ചു. സിനിമ വലിയ വിജയമാകുന്നു എന്നറിയുന്നതില്‍ സന്തോഷം. മലയാള സിനിമയുടെ ഒന്നാമതുകളില്‍ എല്ലാം മോഹന്‍ലാലാണ്. ആദ്യ 100 കോടി സിനിമ, 200 കോടി സിനിമ, 365 ദിവസം ഓടിയ ചിത്രം- എല്ലാം. ആ ചരിത്രം മരക്കാറിലും ആവര്‍ത്തിക്കുന്നു. സ്ക്രീനില്‍ മറ്റു താരങ്ങള്‍ക്ക് ഇടം കൂടുതല്‍ കിട്ടുന്നതില്‍ പരിഭവിക്കുന്നയാളല്ല ലാലേട്ടന്. മരക്കാറില്‍ എല്ലാവര്ക്കും ഇടമുണ്ട്. തിരുവിന്റെ കാമറ, വിഷ്വല്‍ എഫക്ട്സ്, മ്യൂസിക്. ഇത്രയും വലിയ പ്രൊജക്ടിനെ നയിക്കാന്‍ പ്രിയദര്‍ശനല്ലാതെ മറ്റാര്‍ക്ക് സാധിക്കും; ലാലേട്ടനല്ലാതെ മറ്റാര് ആ സ്വപ്നം യാഥാർഥ്യമാക്കും! ലാലേട്ടന്റെ ഫാന്‍ബോയ് സിനിമയേ അല്ല മരക്കാര്‍. ആ പ്രതീക്ഷയോടെ തിയറ്ററില്‍ പോകാതിരിക്കുക എന്നതാണ് മരക്കാര്‍ ആസ്വദിക്കാനുള്ള മാര്‍ഗം. -ശ്രീകുമാർ മേനോൻ
Read Moreഎങ്ങനെയെങ്കിലും ഈ സിനിമാ നിർത്തിയിട്ട് വീട്ടിൽ പോയാൽ മതിയായിരുന്നുവെന്ന് സാനിയ
ഒടിടി പ്ലാറ്റ്ഫോമില്‍ ചെയ്ത ചിത്രമാണ് കൃഷ്ണന് കുട്ടി പണി തുടങ്ങി. അതുകൊണ്ട് തന്നെ ഒരുപാട് ആളുകളിലേക്ക് ആ സിനിമ എത്തിയിരുന്നില്ല. സിനിമ കണ്ടവര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോൾ സന്തോഷം തോന്നി. ചിത്രത്തിന്റെ കഥ പറയുമ്പോള്‍ തന്നെ ഞാന്‍ ഭയങ്കര ത്രില്ലില്‍ ആയിരുന്നു. ഫൈറ്റ് സീക്വന്‍സ് ഒക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആവേശമായി. ചിത്രത്തില്‍ എനിക്ക് ഡ്യൂപ്പിനെ വയ്ക്കാന്‍ എന്ന് പറഞ്ഞിട്ടും ഞാൻ തയാറായില്ല. ഒരു പക്ഷേ, എന്റെ പ്രായത്തിന്റെ പ്രശ്നമായിരിക്കാം. പക്ഷേ, ആ ആവേശം ഒരു ദിവസം കഴിയുമ്പോഴേക്കും തീര്‍ന്നു. നല്ല ഫൈറ്റ് രംഗങ്ങളാണ്. നല്ലോണം ഇടി കിട്ടിയിട്ടുണ്ട് . എനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ എങ്ങനെയെങ്കിലും തീര്‍ത്തിട്ട് വീട്ടില്‍ പോയാല്‍ മതി എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് കൃഷ്ണന് കുട്ടിയാണ്. ഷൂട്ടിംഗ് കഴിഞ്ഞ് എത്തുമ്പോഴേക്കും ആകെ അവശയായിട്ടുണ്ടാകുമായിരുന്നു. ശരീരം മുഴുവന്‍ വേദന എടുത്ത് കരഞ്ഞിട്ട് പോലുമുണ്ട്.…
Read Moreകഞ്ഞി കുടിക്കാൻപോലും കാശില്ലായിരുന്ന കാലം; അഭിഷേകിന്റെ ആ തീരുമാനം ഇങ്ങനെ…
കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. വേണ്ടത്ര യോഗ്യതയില്ലെങ്കിലും ഒരു മകനെന്ന നിലയില്‍ ആ സമയത്ത് എന്റെ പിതാവിനൊപ്പം ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി. ധാര്‍മിക പിന്തുണ നല്‍കണമെന്ന് തോന്നി. കോളജില്‍ നിന്ന് ഞാന്‍ അച്ഛനെ വിളിച്ചു. എന്റെ പിതാവിന് ഭക്ഷണം കഴിക്കാന്‍ പോലും പണം ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ജോലിക്കാരില്‍ നിന്ന് പണം കടം വാങ്ങിയാണ് എല്ലാവര്ക്കും ഭക്ഷണം നല്‍കിയത്. ധാര്‍മികമായി അദ്ദേഹത്തോടൊപ്പമുണ്ടാകാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന് അന്ന് എനിക്ക് തോന്നി. ഞാന്‍ പഠനം നിര്‍ത്തി വരികയാണെന്നും നമ്മുടെ കുടുംബത്തിന്റെ അവസ്ഥ മനസിലായിട്ടും ബോസ്റ്റണില്‍ തന്നെ തുടരാന്‍ എനിക്ക് സാധിക്കില്ലെന്നും പറഞ്ഞു. പണം കൊണ്ട് സഹായിക്കാന്‍ കഴിയില്ലെങ്കിലും അച്ഛന് ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് തോന്നിപ്പിക്കുകയെങ്കിലും ചെയ്യാനായിരുന്നു അന്ന് ഞാന്‍ തീരുമാനിച്ചത്. -അഭിഷേക് ബച്ചന്
Read Moreബോളിവുഡിലെ ഓമനത്തമുള്ള മുഖം
എന്തൊരു ഫിഗര്‍ അണ് എന്റമ്മച്ചിയേ… മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നാഗവല്ലിയുടെ ചിത്രം തെക്കിനിയിലെ ചുവരില്‍ കണ്ടു പറയുന്ന ഡയലോഗ് മലയാളി പ്രേക്ഷകരുടെ മനസില്‍ ഹൃദിസ്ഥമാണ്. ഇവിടെ അല്ല അങ്ങ് ബോളിവുഡില്‍ ഫിഗറല്ല, നടിമാരില്‍ ഏറ്റവും ഓമനത്തമുള്ള മുഖത്തിന്റെ ഉടമയാണ് ആലിയ ഭട്ട്. 2012 ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നടിയാണ് ആലിയ ഭട്ട്. വെള്ളിത്തിരയിലെ പ്രവേശനത്തിനായി ആറു മാസം കൊണ്ട് 20 കിലോയാണ് ആലിയ കുറച്ചതെന്ന വാര്‍ത്തയാണ് ബോളിവുഡ് സിനിമാ കോളങ്ങളില്‍ വൈറലായിരിക്കുന്നത്. ആദ്യ സിനിമ പുറത്തു വന്നശേഷവും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന എല്ലാവര്ക്കും അനുകരിക്കാന്‍ പറ്റുന്ന മാതൃകയായി ആലിയ മാറി. ജിമ്മില്‍ നിത്യവും വര്‍ക്ക്ഔട്ട് ചെയ്യുന്ന ആലിയ കിക്ക്ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്…
Read Moreനിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികള്‍: ചർച്ചയായി കല്‍ഹാര
സുഗന്ധം പടര്‍ത്തുന്ന വെളുത്ത താമരയാണ് കല്ഹാരം. അത് തന്റെ ചുറ്റുമുള്ള ലോകത്തെ സുഗന്ധ പൂര്‍ണമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്ന കല്‍ഹാര എന്ന ചെറു സിനിമയും പ്രേക്ഷകരിലേക്ക് നന്മയുടെ സുഗന്ധം പടര്‍ത്തുകയാണ്. ചലച്ചിത്ര താരം മീനാക്ഷി അനൂപ് കേന്ദ്രകഥാപാത്രമാകുന്ന കല്‍ഹാര നിശബ്ദമാക്കപ്പെടുന്ന ചില സമകാലിക സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പഞ്ചമി ജി.കെ. രചനയും നിര്‍മാണവും നിര്‍വഹിച്ച ചിത്രം വിഷ്ണു വി. ഗോപാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. അനു എന്ന കൗമാരക്കാരിയുടെ ഒരു ദിവസത്തെ സംഭവങ്ങളാണ് കല്‍ഹാരയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. അനുവായി മീനാക്ഷി എത്തുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യം ഉയര്‍ത്തുമ്പോള്‍ തന്നെ നിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികള്‍ എന്ന വലിയ സന്ദേശമാണ് ചിത്രം പകരുന്നത്. സമൂഹ മാധ്യമങ്ങളിലും കല്‍ഹാര ഇതിനോടകം ചർച്ചയായിട്ടുണ്ട്. ചിത്രത്തിനു ആശംസകളുമായി നിരവധിപേരാണ് രംഗത്ത് വരുന്നത്…
Read More“കടുവ’യെ വിലക്കി കോടതി
കൊച്ചി: പൃഥ്വിരാജ് നായകനായെത്തുന്ന “കടുവ’ സിനിമക്ക് പ്രദര്‍ശന വിലക്ക്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ കടുവ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കോടതി വിലക്കി. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. ഹര്‍ജി തീര്‍പ്പാക്കും വരെ മലയാള സിനിമയായ “കടുവ’ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും വിലക്കുണ്ട്. ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് ആധാരമായ ജിനു വി. ഏബ്രഹാമിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും. സിനിമയിൽ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവാച്ചന് തന്റെ ജീവചരിത്രമാണെന്നും അത് പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ജോസ് കുറുവനാക്കുന്നേലാണ് ഹര്‍ജി നല്‍കിയത്.
Read More