അ​ത്ര​മേ​ല്‍ എ​ന്നെ സ്വാ​ധീ​നി​ച്ചവർ; അ​ന്ന ബെ​ന്‍ മനസ് തുറക്കുന്നു

സം​സ്ഥാ​ന പു​ര​സ്‌​കാ​ര ച​ട​ങ്ങി​ല്‍ ഞാ​ന്‍ ഉ​ടു​ത്ത​ത് അ​മ്മ​മ്മ​യു​ടെ സാ​രി​യാ​ണ്. അ​ച്ഛ​മ്മ​യു​ടെ ബ്രോ​ച്ചാ​യാ​യി​രു​ന്നു മു​ടി​യി​ല്‍ ചൂ​ടി​യ​ത്. മ​ന​സു കൊ​ണ്ട് ഞാ​ന​വ​രെ ഒ​പ്പം ചേ​ര്‍​ത്തു. പെ​ണ്‍​കു​ട്ടി​യെ​ന്ന നി​ല​യി​ല്‍ എ​ന്നെ ഏ​റ്റ​വും അ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ച​തും മു​ന്നോ​ട്ടു ന​യി​ച്ച​തു​മെ​ല്ലാം അ​വ​രാ​യി​രു​ന്നു. അ​മ്മ​മ്മ​യും അ​ച്ഛ​മ്മ​യു​മാ​യി ഞാ​ന​ത്ര​യ്ക്ക് അ​ടു​പ്പ​മാ​ണ്. അ​മ്മ​മ്മ ഇ​ന്ന് ജീ​വി​ച്ചി​രി​പ്പി​ല്ല. അ​ച്ഛ​മ്മ​യ്ക്ക് 94 വ​യ​സാ​യി. അ​വാ​ര്‍​ഡ് വി​വ​രം പ​റ​ഞ്ഞാ​ലും ഉ​ള്‍​ക്കൊ​ള്ളാ​നാ​കാ​ത്ത രീ​തി​യി​ല്‍ മാ​റി​ക്ക​ഴി​ഞ്ഞു. അ​വ​രു​ടെ കൂ​ട്ടി​ല്ലാ​തെ ജീ​വി​ത​ത്തി​ലൊ​രു നേ​ട്ട​വും കൈ​പ്പ​റ്റാ​നാ​കി​ല്ല. കാ​ര​ണം ഇ​രു​വ​രും അ​ത്ര​മേ​ല്‍ എ​ന്നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. കേ​വ​ലം കാ​ഴ്ച​ക​ളും ക​ഥ​ക​ളും നി​റ​ച്ചു ത​രി​ക​യാ​യി​രു​ന്നി​ല്ല അ​വ​ര്‍. വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ പ​ക​ര്‍​ന്നു ത​രി​ക​യാ​യി​രു​ന്നു മ​ന​സി​നെ പാ​ക​പ്പെ​ടു​ത്താ​ന്‍. ചി​രി​ക്കാ​നും സ്നേ​ഹി​ക്കാ​നും വി​മ​ര്‍​ശി​ക്കാ​നും പ്ര​ശം​സി​ക്കാ​നു​മെ​ല്ലാം എ​ന്നെ പ​ഠി​പ്പി​ച്ചു. ഭാ​വി ചി​ട്ട​പ്പെ​ടു​ത്താ​നു​ള്ള പ്രോ​ത്സാ​ഹ​ന​വും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ല​ഭി​ച്ചു കൊ​ണ്ടി​രു​ന്നു. -അ​ന്ന ബെ​ന്‍

Read More

കു​ഞ്ഞെ​ല്‍​ദോയുമായി അസിഫ് അലി 24ന് തിയേറ്ററിൽ

​ആ​സി​ഫ് അ​ലി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി മാ​ത്തു​ക്കു​ട്ടി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ല്‍​ദോ ഡി​സം​ബ​ര്‍ 24-ന് ​സെ​ഞ്ച്വ​റി ഫി​ലിം​സ് റി​ലീ​സ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്നു.​ ക​ല്‍​ക്കി​ക്കു ശേ​ഷം ലി​റ്റി​ല്‍ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ സു​വി​ന്‍ കെ ​വ​ര്‍​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​ന്‍ നാ​യി​ക​യാ​വു​ന്നു. സു​ധീ​ഷ്, സി​ദ്ധി​ഖ്, അ​ര്‍​ജ്ജു​ന്‍ ഗോ​പാ​ല്‍, നി​സ്താ​ര്‍ സേ​ട്ട്, രാ​ജേ​ഷ് ശ​ര്‍​മ, കോ​ട്ട​യം പ്ര​ദീ​പ്, മി​ഥു​ന്‍ എം ​ദാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍. സ്വ​രൂപ് ഫി​ലി​പ്പ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. സ​ന്തോ​ഷ് വ​ര്‍​മ, അ​ശ്വ​തി ശ്രീ​കാ​ന്ത്, അ​നു എ​ലി​സ​ബ​ത്ത് ജോ​സ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ഷാ​ന്‍ റ​ഹ്മാ​ന്‍ സം​ഗീ​തം പ​ക​രു​ന്നു. ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍- വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- വി​നീ​ത് ജെ ​പൂ​ല്ലു​ട​ന്‍, എ​ല്‍​ദോ ജോ​ണ്‍, എ​ഡി​റ്റ​ര്‍- ര​ഞ്ജ​ന്‍ എ​ബ്രാ​ഹം, വാ​ര്‍​ത്ത പ്ര​ച​ര​ണം- എ. ​എ​സ്. ദി​നേ​ശ്.  

Read More

ര​ണ്‍​ബീ​റി​നെ ചീ​ത്ത വി​ളി​ച്ച ബ​ന്‍​സാ​ലി

ബോ​ളി​വു​ഡി​ന് ഒ​രു​പാ​ടു താ​ര​ങ്ങ​ളെ ന​ല്‍​കി​യ ക​പൂ​ര്‍ കു​ടും​ബ​ത്തി​ല്‍ നി​ന്നു സി​നി​മ​യി​ലെ​ത്തു​ക​യും പി​ന്നീ​ടു സൂ​പ്പ​ര്‍ താ​ര​മാ​വു​ക​യും ചെ​യ്ത ന​ട​നാ​ണ് ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍. 2007-ല്‍ ​സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി സം​വി​ധാ​നം ചെ​യ്ത സാ​വ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ര​ണ്‍​ബീ​റി​ന്‍റെ അ​ര​ങ്ങേ​റ്റം. അ​നി​ല്‍ ക​പൂ​റി​ന്‍റെ മ​ക​ള്‍ സോ​നം ക​പൂ​റും ഋ​ഷി ക​പൂ​റി​ന്‍റെ മ​ക​ന്‍ ര​ണ്‍​ബീ​ര്‍ ക​പൂ​റും അ​ര​ങ്ങേ​റി​യ സി​നി​മ എ​ന്ന​തും സാ​വ​രി​യയു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ദ്യ ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ങ്കി​ലും ര​ണ്‍​ബീ​റി​ന്‍റെ പ്ര​ക​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.സാ​വ​രി​യക്ക് മു​മ്പ് ത​ന്നെ ര​ണ്‍​ബീ​ര്‍ സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​നെയും റാ​ണി മു​ഖ​ര്‍​ജി​യേ​യും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ക്കി ബ​ന്‍​സാ​ലി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ബ്ലാ​ക്ക്. ബ്ലാ​ക്കി​ല്‍ ബ​ന്‍​സാ​ലി​യു​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​യി ര​ണ്‍​ബീ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍ ഒ​രി​ക്ക​ല്‍ ര​ണ്‍​ബീ​ര്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ബ​ന്‍​സാ​ലി ത​ന്‍റെ ഏ​തൊ​രു അ​സി​സ്റ്റ​ന്‍റിനോ​ടും പെ​രു​മാ​റു​ന്ന​ത് പോ​ലെ​യാ​ണ് എ​ന്നോ​ടും പെ​രു​മാ​റി​യ​ത്. ഒ​രു അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റോ​ട്…

Read More

ലാ​ല്‍ ജോ​സി​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞ രം​ഗം

മ​ല​യാ​ള​ത്തി​ലെ ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് ലാ​ല്‍ ജോ​സ്. ഒ​രു മ​റ​വ​ത്തൂ​ര്‍ ക​ന​വും ഡ​യ​മ​ണ്ട് നെ​ക്ലേ​സും അ​റ​ബി​ക്ക​ഥ​യും അ​യാ​ളും ഞാ​നു​മൊ​ക്കെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​സി​നി​മ​ക​ളാ​ണ്. മ്യാ​വൂ ആ​ണ് ലാ​ല്‍ ജോ​സി​ന്‍റെ പു​തി​യ സി​നി​മ. അ​റ​ബി​ക്ക​ഥ, ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന് ഹീ​റ്റു​ക​ള്‍ ഒ​രു​ക്കി​യ ദു​ബാ​യ് ആ​ണ് മ്യാ​വു​വി​ന്‍റെ ക​ഥ പ​റ​യാ​നും ലാ​ല്‍ ജോ​സ് തെര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.അ​ടു​ത്ത​ിടെ ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ന്‍റെ ക​ണ്ണു​നി​റ​ഞ്ഞു പോ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ലാ​ല്‍ ജോ​സ് പ​റ​ഞ്ഞി​രു​ന്നു. ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ല്‍ സം​വൃ​ത​യു​ടെ ക​ഥാ​പാ​ത്ര​വും ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ക​ഥാ​പാ​ത്ര​വും ഒ​രു​മി​ച്ച് ഒ​രു പാ​ര്‍​ട്ടി​യി​ല്‍ ഡാ​ന്‍​സ് ചെ​യ്യു​ന്ന​തി​നി​ടെ സം​വൃ​ത​യു​ടെ വി​ഗ് ത​ല​യി​ല്‍ നി​ന്ന് തെ​റി​ച്ചു താ​ഴെ വീ​ണു പോ​കു​ന്ന നി​മി​ഷ​മു​ണ്ട്. ഈ ​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സി​നി​മാ ജീ​വി​ത​ത്തി​ല്‍ ക​ണ്ണു നി​റ​ഞ്ഞു പോ​യ ഷോ​ട്ട് ച​ത്രീ​ക​രി​ച്ച​ത്.കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള കീ​മോ​തെ​റാ​പ്പി മൂ​ലം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ത​ല​മു​ടി​യെ​ല്ലാം കൊ​ഴി​ഞ്ഞു പോ​യ​തു മൂ​ലം വ​ച്ചി​രു​ന്ന വി​ഗാ​ണ്. ആ…

Read More

 സാമന്തയുടെ  ഐ​റ്റം ഡാ​ന്‍​സ് 

  വി​വാ​ഹ​മോ​ച​ന​ത്തി​നു പി​ന്നാ​ലെ സാ​മ​ന്ത​യ്‌​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യി​ൽ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ആ​ദ്യ​മൊ​ക്കെ മൗ​നം പാ​ലി​ച്ച ന​ടി പി​ന്നീ​ട് വി​മ​ര്‍​ശ​ക​ര്‍​ക്കെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.ഇ​പ്പോ​ഴി​താ സാ​മ​ന്ത​യു​ടെ ഐ​റ്റം ഡാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​വു​ന്ന​ത്. ഇ​തോ​ടെ വീ​ണ്ടും ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ന​ടി​യെ തേ​ടി എ​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​സ്ത്ര​ത്തി​ന്റെ പേ​രി​ലും സാ​മ​ന്ത​യ്ക്ക് അ​ധി​ഷേ​പ​ങ്ങ​ള്‍ കി​ട്ടി. ഇ​തോ​ടെ ത​ന്നെക്കു​റി​ച്ച് മോ​ശം പ​റ​യു​ന്ന​വ​ര്‍​ക്ക് മ​റു​പ​ടി​യു​മാ​യി സാ​മ​ന്ത എ​ത്തി. ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളൊ​ന്നും മ​റ്റു​ള്ള​വ​ര്‍ പ​റ​ഞ്ഞ് ത​രേ​ണ്ട​തി​ല്ലെ​ന്നും അ​തൊ​ക്കെ തീ​രു​മാ​നി​ക്കാ​ന്‍ ത​നി​ക്ക് സാ​ധി​ക്കു​മെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞാ​ണ് സാ​മ​ന്ത വ​ന്ന​ത്. ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ പ​ഴ​യൊ​രു അ​ഭി​മു​ഖ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​തു സൂ​ചി​പ്പി​ച്ച് കൊ​ണ്ട് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യം ഇ​ങ്ങ​നെ ആ​യി​രി​ക്ക​ണം, സ്ത്രീ​ക​ള്‍ ഈ ​വേ​ഷം മാ​ത്ര​മേ ധ​രി​ക്കാ​വൂ, ഈ​യൊ​രു കാ​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണ് സ്ത്രീ​ക​ള്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്, ഞ​ങ്ങ​ള്‍ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ഞ​ങ്ങ​ള്‍ ത​ന്നെ എ​ല്ലാ​യി​പ്പോ​ഴും…

Read More

ഒ​ഴി​ഞ്ഞ് മാ​റി​യാ​ലും ഒ​തു​ങ്ങി നി​ന്നാ​ലും ച​വി​ട്ടി താ​ഴ്ത്തും

സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ള്‍ പ​ല ത​ല​ത്തി​ലു​ള്ള​താ​ണ്. എ​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന പ​ല​രും ചി​ത്ര​ത്തി​ല്‍ ഒ​രു വേ​ഷം ത​ന്നി​ട്ടി​ല്ല. ഞാ​ന്‍ ചോ​ദി​ച്ചി​ട്ട് പോ​ലും ത​ന്നി​ട്ടി​ല്ല. അ​വ​രു​ടെ സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ എ​നി​ക്ക് ചെ​യ്യാ​ന്‍ പ​റ്റി​യ വേ​ഷ​മു​ണ്ടാ​യി​രി​ക്കും. എ​ന്നാ​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ന​ല്‍​കി​യി​ട്ടു​ണ്ടാ​വും. നേ​രി​ല്‍ കാ​ണു​മ്പോ​ള്‍ ആ ​വേ​ഷം ത​രാ​ത്ത​തി​ന് പ​റ​യാ​ന്‍ ഒ​രു​പാ​ട് ക​ള്ള​ങ്ങ​ളും അ​വ​ർ മ​ന​സി​ല്‍ വെ​ച്ചി​ട്ടു​ണ്ടാ​വും. എ​ന്‍റെ മ​ന​സി​ല്‍ അ​വ​രു​ടെ കൈ​യി​ല്‍ ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ടാ​യി​ട്ടും എ​നി​ക്ക് ത​ന്നി​ല്ല​ല്ലോ എ​ന്ന വി​ഷ​മ​മു​ണ്ടാ​യി​രി​ക്കും. ഇ​ത് പ​ല​പ്പോ​ഴും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ന​മു​ക്ക് വി​ധി​ച്ച​തേ കി​ട്ടൂ എ​ന്ന് ഇ​തോ​ടെ മ​ന​സി​ലാ​യി. സി​നി​മ ത​ന്നെ വി​ട്ട് പോ​യാ​ലോ എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. ആ​രെ​യും ആ​ശ്ര​യി​ക്കാ​തെ ജീ​വി​ക്കാ​ന്‍ വേ​റെ മാ​ര്‍​ഗം എ​ന്‍റെ മു​ന്നി​ല്‍ ഇ​ല്ല. സി​നി​മ​യി​ല്‍ ശ​രി​ക്കും ഇ​ടി​ച്ച് ക​യ​റേ​ണ്ട​തു​ണ്ട്. ഇ​ല്ലെ​ങ്കി​ല്‍ മ​ത്സ​രം ന​ട​ക്കു​ന്ന​ത് കൊ​ണ്ട് ന​മ്മ​ള്‍ പി​ന്നി​ലാ​യി പോ​കും. ഇ​ടി​ച്ച് ക​യ​റേ​ണ്ട ഇ​ട​ത്ത് അ​ത് ത​ന്നെ ചെ​യ്യ​ണം. ഒ​ഴി​ഞ്ഞ് മാ​റി​യാ​ലും ഒ​തു​ങ്ങി നി​ന്നാ​ലും…

Read More

ചി​ല​മ്പി​ലെ വി​ല്ല​ൻ വേ​ഷവും ഭരതേട്ടൻ തന്ന ആയിരം രൂപയും

കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ൽ ഞാ​ൻ വി​വി​ധ ത​രം മാ​ർ​ഷ​ൽ ആ​ർ​ട്സ് പ​രി​ശീ​ലി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. പ​ഠ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​റ​ച്ചു​നാ​ൾ ഒ​ന്ന് എ​ല്ലാ​ത്തി​ൽ നി​ന്നും മാ​റി നി​ൽ​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​പ്പ​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. ഞാ​ൻ പൊ​ലീ​സി​ൽ ചേ​ര​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം. അ​ങ്ങ​നെ അ​പ്പ​ൻ അ​നു​വ​ദി​ച്ച ആ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ലാ​ണ് ഞാ​ൻ സി​നി​മ​യി​ലേ​ക്ക് ചാ​ൻ​സ് ചോ​ദി​ച്ച് യാ​ത്ര ആ​രം​ഭി​ച്ച​ത്. പ​ല​പ്പോ​ഴും ഭ​ര​തേ​ട്ട​ന്‍റെ വീ​ടി​ന് മു​മ്പി​ലൂ​ടെ പോ​കും അ​വി​ടെ കാ​ത്ത് നി​ൽ​ക്കും. അ​പ്പോ​ഴും ഉ​ള്ളി​ലേ​ക്ക് കേ​റി ചെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ചാ​ൻ​സ് ചോ​ദി​ക്കാ​നു​ള്ള ധൈ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ ഒ​രി​ക്ക​ൽ അ​ദ്ദേ​ഹ​ത്തെ പോ​യി ക​ണ്ടു വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞു. പ​ത്ത് ദി​വ​സം ക​ഴി​ഞ്ഞ് വ​രാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ ചെ​ന്ന​പ്പോ​ഴാ​ണ് ചി​ല​മ്പി​ലെ വി​ല്ല​ൻ വേ​ഷ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ആ​യി​രം രൂ​പ കൈ​യി​ൽ വെ​ച്ച് ത​ന്ന ശേ​ഷം ഭ​ര​തേ​ട്ട​നാ​ണ്…

Read More

ഒരു താഴ്ചയുണ്ടാകുമ്പോൾ പലരേയും തിരിച്ചറിയാൻ കഴിയുമെന്ന് മായ വിശ്വനാഥ്

ഏ​ഴു​വ​ര്‍​ഷ​മാ​യി ലൈം​ലൈ​റ്റി​ല്‍ ഞാ​ന്‍ ഇ​ല്ല. പ​ക്ഷേ അ​തി​നു പ്ര​ത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ല. ആ​രും എ​ന്നെ​ത്തേ​ടി വ​ന്നി​ല്ല അ​ത്ര​ത​ന്നെ. ലാ​ലേ​ട്ട​ന്‍റെ ആ​റാ​ട്ട് പോ​ലെ ഇ​ങ്ങ​നെ ഇ​ട​യ്ക്ക് സി​നി​മ​ക​ള്‍ കി​ട്ടാ​റു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ള്‍. ഞാ​ന്‍ അ​ഭി​ന​യം നി​ര്‍​ത്തി​യി​ട്ടൊ​ന്നു​മി​ല്ല. 26 വ​ര്‍​ഷ​മാ​യി ഞാ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഉ​ണ്ട്. അ​പ്പൊ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ഇ​തു​ത​ന്നെ​യാ​ണ് എ​ന്‍റെ മേ​ഖ​ല. ഒ​രു ഉ​യ​ര്‍​ച്ച​യു​ണ്ടെ​ങ്കി​ല്‍ ഒ​രു താ​ഴ്ച​യും ഉ​ണ്ട​ല്ലോ. ഒ​രു താ​ഴ്ച ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണ്. അ​പ്പോ​ള്‍ ന​മു​ക്ക് പ​ല​രെ​യും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യും. ന​മ്മു​ടെ മ​നഃ​സ്ഥി​തി​യി​ലും കാ​ഴ്ച​പ്പാ​ടി​ലും ഒ​ക്കെ മാ​റ്റം വ​രു​ത്താ​നും ക​ഴി​യും. ഞാ​ന്‍ എ​ല്ലാ​കാ​ര്യ​ങ്ങ​ളും പോ​സി​റ്റീ​വ് ആ​യി എ​ടു​ക്കു​ന്ന ആ​ളാ​ണ്. –മാ​യ വി​ശ്വ​നാ​ഥ്

Read More

ക​ഷ്ട​പ്പെ​ടാ​തെ പാ​ര​മ്പ​ര്യ​മാ​യി വ​ന്ന​വരോട് അങ്ങനെ ചെയ്യരുത്…

ഞാ​ൻ സ​ജീ​വ​മാ​യി അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന 1997-ക​ളി​ൽ, ഞാ​ൻ എ​ന്ന​ല്ല അ​ക്കാ​ല​ത്തെ എ​ല്ലാ​വ​രും വ​ള​രെ ക​ഷ്ട​പ്പെ​ട്ട് സ്ട്ര​ഗി​ൾ ചെ​യ്താ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ത്. ഇ​പ്പോ​ഴു​ള്ള​വ​ർ സ്ട്ര​ഗി​ൾ ചെ​യ്യു​ന്നി​ല്ല എ​ന്ന് പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ൾ ന്യൂ ​ജ​ന​റേ​ഷ​നി​ലു​ള്ള പ​കു​തി​യി​ൽ കൂ​ടു​ത​ൽ ആ​ൾ​ക്കാ​രും ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ടാ​തെ പാ​ര​മ്പ​ര്യ​മാ​യി വ​ന്ന​വ​രാ​ണ്. അ​വ​രു​ടെ അ​ച്ഛ​ന്‍റെ​യോ അ​മ്മ​യു​ടെ​യോ അ​ത്ര അ​വ​ർ​ക്ക് ക​ഷ്ട​പ്പെ​ടേ​ണ്ടി വ​രു​ന്നി​ല്ല. പി​ന്നെ അ​വ​ർ​ക്ക് വ​രു​ന്ന പു​തി​യ സ്ട്ര​ഗി​ൾ, അ​ഭി​ന​യം അ​ച്ഛ​ന്‍റെ അ​ല്ലെ​ങ്കി​ൽ അ​മ്മ​യു​ടെ​യ​ത്ര പോ​ര എ​ന്ന താ​ര​ത​മ്യ​മാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള താ​ര​ത​മ്യം പാ​ടി​ല്ല. ആ ​കു​ട്ടി​യു​ടെ മ​ന​സി​ൽ അ​തൊ​രു വ​ല്ലാ​ത്ത സം​ഘ​ർ​ഷ​മു​ണ്ടാ​ക്കും. ഇ​പ്പോ​ഴ​ത്തെ ന്യൂ​ജ​ൻ പി​ള്ളേ​ർ വ​ലി​യ ഭാ​ഗ്യ​മു​ള്ള​വ​രാ​ണ്. അ​വ​ർ​ക്ക് ഒ​രു​പാ​ട് സൗ​ക​ര്യ​ങ്ങ​ളും സാ​ധ്യ​ത​ക​ളു​മു​ണ്ട്. അ​തി​ന്‍റേ​താ​യി​ട്ടു​ള്ള ഒ​രു​പാ​ട് മൈ​ന​സു​ക​ളു​മു​ണ്ട്. -അം​ബി​ക

Read More

ശ്വേ​ത മേ​നോ​ന്‍റെ സ​സ്പെ​ൻ​സ് ത്രി​ല്ല​ർ; നാ​യി​ക​യാ​യി നി​ത്യ ദാ​സി​ന്‍റെ തി​രി​ച്ച് വ​ര​വ്

ജ​ന​പ്രി​യ ത്രി​ല്ല​ർ നോ​വ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കെ.​വി. അ​നി​ൽ എ​ഴു​തു​ന്ന സൈ​ക്കോ ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് പ​ള്ളി​മ​ണി. ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി നി​ത്യ തി​രി​ച്ചെ​ത്തു​ന്നു. ശ്വേ​ത മേ​നോ​ൻ ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യ മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ​ള്ളി​മ​ണി ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​യാ​യി​രി​ക്കും എ​ന്നാ​ണ് ന​ടി ശ്വേ​താ മേ​നോ​ൻ പ​റ​ഞ്ഞ​ത്. ത്രി​ല്ല​ടി​ച്ച് കേ​ട്ട ക​ഥ​യാ​ണ്. കേ​ട്ട​പ്പോ​ൾ ത​ന്നെ ഈ ​സി​നി​മ ചെ​യ്യ​ണം എ​ന്നു തീ​രു​മാ​നി​ച്ചു- ശ്വേ​ത പ​റ​ഞ്ഞു. 14 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് നി​ത്യ ദാ​സ് സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​ത്. ക​ലാ​സം​വി​ധാ​യ​ക​നും ബ്ലോ​ഗ​റു​മാ​യ അ​നി​ൽ കു​മ്പ​ഴ യാ​ണ് സം​വി​ധാ​നം. എ​ൽ​എ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ല​ക്ഷ്മി അ​രു​ൺ മേ​നോ​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഭ​യം മാ​ത്രം നി​റ​ഞ്ഞ ഒ​രു രാ​ത്രി​യി​ൽ തീ​ർ​ത്തും അ​പ​രി​ചി​ത​മാ​യ ഒ​രു സ്ഥ​ല​ത്ത് ഒ​റ്റ​പ്പെ​ട്ടു പോ​വു​ന്ന ഒ​രു കു​ടും​ബ​ത്തി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​ള്ളി​മ​ണി പ​റ​യു​ന്ന​ത്. 40 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി…

Read More