ഒരു കാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്ന താരമാണ് കരിഷ്മ കപൂര്‍. അഭിനയം കൊണ്ടും ചടുല നൃത്ത ച്ചുവടുകള്‍ കൊണ്ടും കരിഷ്മ ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്ത താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. അഭിനയത്തേക്കാൾ ആളുകൾ താരത്തെ സ്നേഹിക്കാൻ കാരണം കരിഷ്മയുടെ നൃത്തത്തിലുള്ള വൈഭവമാണ്. കഴിഞ്ഞ ദിവസം നടൻ സുനിൽ ഷെട്ടിക്കൊപ്പം ഇന്ത്യ ബെസ്റ്റ് ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ കരിഷ്മ പങ്കുവെച്ച പ്രണയത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പരിപാടിക്കിടെ സുനിലും കരിഷ്മയും വ്യക്തിപരവും തൊഴിൽപരവുമായ വിവിധ അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞു. ഷോയിലെ മത്സരാർഥിയുടെ ഒരു ചോദ്യത്തിന് കരിഷ്മ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രണയബന്ധങ്ങൾ മനോഹരമായി കൊണ്ടുപോകാനുള്ള ഉപദേശങ്ങൾ എന്താണ് എന്നായിരുന്നു മത്സരാർഥി കരിഷ്മയോട് ചോദിച്ചത്. താരത്തിന്റെ മറുപടി താനും പ്രണയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു. 2003-ൽ ആണ് സഞ്ജയ് കപൂറുമായുള്ള…
Read MoreCategory: Movies
ഒരു സംഭവം കൂടി ഇപ്പോൾ ബോളിവുഡിൽ നിന്നു വരുന്നു..! നിക്കും പ്രിയങ്കയും പിരിയുന്നു? വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്
താരദന്പതികളായ സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വേർപിരിയൽ ആരാധകരെ ഏറെ അമ്പരപ്പിച്ച സംഭവമായിരുന്നു . സമാന്ത തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ പേരില്‍ നിന്നു നാഗ ചൈതന്യയുടെ സര് നെയിം അക്കിനേനി എന്നതു പിന്‍വലിക്കുന്നതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ സജീവമായത്. ഒരു മാസത്തോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ പിരിയുന്നതായി ഇരുവരും അറിയിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവം കൂടി ഇപ്പോൾ ബോളിവുഡിൽ നിന്നു വരുന്നു…താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും തമ്മില്‍ പിരിയുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സാ മന്തയെ പോലെ തന്നെ പ്രിയങ്ക ചോപ്രയും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നു നിക്കിന്റെ സര് നെയിം ജൊനാസ് പിന്‍വലിക്കുകയായിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ പേരാണ് താരം മാറ്റിയത്. ഇതോടെ ഇവരും പിരിയുകയാണോ എന്ന സംശയം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുകയായിരുന്നു. ഇപ്പോഴിതാ…
Read Moreഅച്ഛന് പ്രവര്‍ത്തിച്ച അതേ മേഖലയില്‍ മക്കള്‍ തിളങ്ങുമ്പോൾ…
അമ്മയുടെ റോള്‍ നിസാരപ്പെട്ടതല്ല. അമ്മ വളരെ ധൈര്യമുള്ള ലേഡിയാണ്. അങ്ങനെയുള്ളൊരാള്‍ കൂടെ നില്ക്കുമ്പോള് നമുക്കുണ്ടാവുന്ന ശക്തി വളരെ വലുതാണ്. അമ്മ ആ സമയത്ത് ധൈര്യമായി ഞങ്ങളോടൊപ്പം നിന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയത്. അന്നത്തെപ്പോലെയുള്ള സപ്പോര്‍ട്ട് ഇപ്പോഴുമുണ്ട്. എപ്പോഴും വിളിക്കും. പിള്ളേരെയൊന്നും കാണാന്‍ പറ്റുന്നില്ലല്ലോയെന്നാണ് അമ്മയുടെ പരാതി. എല്ലാവരും ഓരോ സ്ഥലത്താണ്, എന്നാലും സമയം കിട്ടുമ്പോള്‍ അവിടെ പോയി അമ്മയെ കാണാറുണ്ട്. അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഓരോ വിജയം വരുമ്പോഴും അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്. അച്ഛന് പ്രവര്‍ത്തിച്ച അതേ മേഖലയില്‍ മക്കള്‍ തിളങ്ങുന്നതു കണ്ടാല്‍ അച്ഛന് സന്തോഷമാവും. അത്രത്തോളം ഓർമകൾ നല്‍കിയാണ് അച്ഛന് പോയത്.അധികം സംസാരിക്കാറില്ല, സ്ട്രിക്ടായ ആളാണെന്നാണ് അച്ഛനെക്കുറിച്ച് പൊതുവെ പറയാറുള്ളത്. എന്നാല്‍ വീട്ടില്‍ അച്ഛന് വേറൊരാളാണ്. -ഇന്ദ്രജിത്ത്
Read Moreവിക്കി-കത്രീന വിവാഹം ഉടൻ?
ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് കത്രീന കെയ്ഫിന്റെയും വിക്കി കൗശലിന്റെയും. ഈ ഡിസംബറില്‍ ഇവര്‍ വിവാഹിതരാകുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്റെ മുന്നോടിയായി വിക്കി ജുഹുവില്‍ ഒരു അപ്പാര്‍ട്മെന്റ് എടുത്തെന്നും കത്രീന തന്റെ പേര് മാറ്റി കത്രീന കൗശല്‍ എന്നാക്കാന്‍ ഒരുങ്ങുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കത്രീന കെയ്ഫ്-വിക്കി കൗശല്‍ താരവിവാഹമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് വിവാഹമായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇവരുടെ വിവാഹം ഡിസംബറില്‍ രാജസ്ഥാനില്‍ നടക്കുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നും കേള്‍ക്കുന്നുണ്ട്. വിവാഹക്ഷണങ്ങള്‍ അയച്ചെന്നും അതിഥികളോട് തീയതികള്‍ ഓര്‍ക്കാനും അവരുടെ താമസസൗകര്യങ്ങള്‍ ക്രമീകരിച്ചെന്നുമൊക്കെ വാര്‍ത്തകളുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രമായ സ്പൈ ത്രില്ലര്‍ ഡ്രാമയായ ടൈഗര്‍ 3 യുടെ നിര്‍മാതാക്കളെ ഇതറിയിച്ചെന്നും പേര് കത്രീന കൗശല്‍ എന്നാക്കാന്‍ പറഞ്ഞെന്നുമാണ് കേള്‍ക്കുന്നത്. വിവാഹത്തിനു മുന്നോടിയായി വിക്കി മുംബൈയിലെ ജുഹുവിലുള്ള അള്‍ട്രാ ലക്ഷുറിയസ് ബില്‍ഡിങ്ങിലെ എട്ടാമത്തെ…
Read Moreരണ്‍വീറിന്റെ നായിക ആകേണ്ടത് ആലിയ അല്ല, ഞാനാണ്!
ബോളിവുഡിലെ സൂപ്പര്‍നായികയാണ് ദീപിക പദുക്കോണ്‍. താരത്തില്‍ നിന്നു സൂപ്പര്‍താരത്തിലേക്കുള്ള ദീപികയുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. ഇരുവരും ഒരുമിച്ച ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളും ആയിരുന്നു.ചിത്രങ്ങളിലെ ദീപികയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സഞ്ജയ് ലീല ബന്‍സാലിയോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചിരിക്കുകയാണ് ദീപിക. എന്നാൽ ഈ ആഗ്രഹം സഞ്ജയ് ലീല ബന്‍സാലിക്ക് ഇല്ലെന്നതാണ് രസകരമായ വാർത്ത. ബന്‍സാലിയുടെ പുതിയ സിനിമയായ ബൈജു ബാവ്രയില് നായികയാകാന്‍ ദീപികയ്ക്ക് താല്പര്യമുണ്ട്. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്. നേരത്തെ ബന്‍സാലിയുടെ രാം ലീല, ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചിരുന്നു. നാലാമതും രണ്‍വീറിനൊപ്പം ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹമാണ് ദീപിക അറിയിച്ചിരിക്കുന്നത്. എന്നാല്‍, ബന്‍സാലി രണ്‍വീറിന്റെ നായികയായി മനസില്‍ കണ്ടിരിക്കുന്നത് ആലിയ ഭട്ടിനെയാണ്. ആലിയയെ നായികയാക്കി ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രം…
Read Moreഎനിക്ക് എന്നും അമ്മയാകാന്‍ ആഗ്രഹമുണ്ടായിരുന്നു
സ്വഭാവിക ജനനത്തില്‍ അമ്മയും മകളും ബന്ധപ്പെടുന്നത് പൊക്കിള്‍ കൊടിയിലൂടെയാണ്. പക്ഷേ, ദത്തെടുക്കലില്‍ ആ ബന്ധം ഒരു ഉന്നതമായ ശക്തിയിലൂടെയാണ്. ആ ബന്ധം ഒരിക്കലും മുറിച്ച് മാറ്റാന്‍ സാധിക്കാത്തതാണ്. അത് രണ്ട് വട്ടം അനുഭവിക്കാന്‍ എനിക്ക് സാധിച്ചു. ഹൃദയത്തില്‍ നിന്നു ജന്മം നല്‍കിയാണ് ഞാന്‍ അമ്മയായത്. മാതൃത്വത്തിന്റെ സന്തോഷം ഒരു ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. എനിക്ക് എന്നും അമ്മയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അമ്മയാവുക എന്നത് കുട്ടിയുണ്ടാവുക എന്നതായല്ല കാണേണ്ടത്. എനിക്ക് അത് എളുപ്പമായിരുന്നു. ഞാനാണ് അവരെ തെരഞ്ഞെടുത്തത്. അവര്‍ എന്നെ തെരഞ്ഞെടുക്കുമെന്ന ഉറപ്പിനായാണ് ഞാന്ബാക്കി ജീവിതം ജീവിക്കുന്നത്. –സുസ്മിത സെൻ
Read Moreജിയ, ജയ്! അത്ഭുതകരമായ വാര്‍ത്ത; പ്രീതി സിന്റയ്ക്ക് ഇരട്ട കുഞ്ഞുങ്ങൾ; പക്ഷേ പ്രസവിച്ചിട്ടില്ല…
ബോളിവുഡ് താരം പ്രീതി സിന്റക്കും ഭര്‍ത്താവ് ജീന്‍ ഗൂഡനൗവിനും ഇരട്ടക്കുഞ്ഞുങ്ങള്പിറന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇവര്‍ക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജിയ, ജയ് എന്നാണ് കുഞ്ഞുങ്ങളുടെ പേര്. ഞങ്ങള്‍ അത്ഭുതകരമായ വാര്‍ത്ത എല്ലാവരുമായും പങ്കിടാന്‍ ആഗ്രഹിക്കുന്നു. ഇരട്ടകുട്ടികളായ ജിയ സിന്റ ഗൂഡനൗയേയും, ജയ് സിന്റ ഗൂഡനൗയേയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ജീനും ഞാനും അതിയായ സന്തോഷത്തിലാണ്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വാടക ഗര്‍ഭധാരണം നടത്തിയ ആള്‍ക്കും പ്രീതി നന്ദി അറിയിന്നതായും അവര്‍ പറഞ്ഞു. 2016 ലാണ് ജീന്‍ ഗൂഡനൗവിനെ പ്രീതി വിവാഹം കഴിക്കുന്നത്.
Read Moreവലിയ സർപ്രൈസ് പറഞ്ഞ് മനോജ് കെ ജയൻ
ഏകദേശം ഒന്നര വർഷം മുൻപാണ് തൃശൂരുകാരനായ അൻഷാദ് ഒരു പാട്ട് പാടാൻ വേണ്ടി എന്നെ വിളിക്കുന്നത്. പക്ഷേ ആ സമയത്ത് ലോക്ഡൗൺ കാരണം ഞങ്ങളുടെ റെക്കോർഡിങ് നടന്നില്ല. ഒരു വർഷത്തോളം റെക്കോർഡിങ് സ്റ്റുഡിയോകളും ഷൂട്ടിംഗ് സെറ്റുകളുമെല്ലാം നിശ്ചലമായിരുന്നു. ഞാനും പാട്ടിനെ പ്പറ്റി മറന്നു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വീണ്ടും അൻഷാദ് വിളിക്കുന്നത്. ‘നമുക്ക് റെക്കോർഡിങ് നടത്തിയാലോ’ എന്നു ചോദിച്ചു. ഉടൻ ഞാൻ തിരിച്ചു ചോദിച്ചു, ഇത്രയും നാളായിട്ടും വേറെ ആരെയും കൊണ്ട് പാടിക്കാത്തതെന്ത്? എന്തിനാണ് ഇത്രയും നാൾ എനിക്കു വേണ്ടി കാത്തിരുന്നതെന്ന്. അപ്പോൾ അൻഷാദ് പറഞ്ഞു, ചേട്ടന്റെ ശബ്ദം അല്ലാതെ മറ്റൊരാളുടെത് മനസിൽ ഇല്ലായിരുന്നു, അതുകൊണ്ടാണ് റെക്കോർഡിങ് നടത്താതിരുന്നതെന്ന്. മനസിൽ തോന്നിയ ആ ശബ്ദം വച്ചു തന്നെ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു എന്ന് അൻഷാദ് പറഞ്ഞത് എനിക്കു വലിയ സർപ്രൈസ് ആയിരുന്നു. –മനോജ് കെ. ജയൻ
Read Moreവീണാ നായർക്ക് പറ്റിപ്പോയ അബദ്ധം…
2009-ൽ ഞാൻ ആദ്യമായി വിമാനത്തിൽ കയറി. ആദ്യത്തെ വിദേശ വിമാനയാത്ര യുഎസിലേക്കായിരുന്നു. ഫ്ലൈറ്റ് നടപടികളെ ക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഞാൻ വെയിറ്റിംഗ് ഏരിയയിൽ ഇരിക്കുന്നതിനിടെ ഉറങ്ങിപ്പോയി. പാതി മയക്കത്തിനിടെ ‘കാവിൽക്കുന്ന് ബാബു’ എന്ന് വിളിച്ച് പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്നെ എഴുന്നേൽപ്പിച്ചു. എനിക്ക് വേണ്ടി കുറേ യാത്രക്കാരും വിമാനവും കാത്തുകിടക്കുകയാണ് എന്ന് അറിയിച്ചു. അപ്പോഴാണ് അവർ എന്റെ പേരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനൗൺസ് ചെയ്തത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ കാരണം ഫ്ലൈറ്റ് ടേക്ക് ഓഫ് സമയം പോലും കടന്നുപോയി. ഉടൻ തന്നെ ഞാൻ ഫ്ലൈറ്റിലേക്ക് കയറാൻ ഓടി. ഞാൻ കയറി ചെന്നപ്പോൾ എല്ലാവരും എന്നെ നോക്കാൻ തുടങ്ങി. എനിക്ക് സ്വയം അപ്പോൾ ഒരു ജയിൽപ്പുള്ളിയാണോ ഞാൻ എന്ന് വരെ തോന്നിപ്പോയി. -വീണ നായർ
Read Moreഅപ്പ സ്വന്തമല്ലെന്ന തോന്നൽ…വിജയ് യേശുദാസ് തുറന്ന് പറയുന്നു
ആളുകൾ വന്ന് അപ്പയുടെ കാര്യം അന്വേഷിക്കുമ്പോഴും സ്നേഹം അറിയിക്കണമെന്ന് പറയുമ്പോഴും അപ്പ എന്റെ മാത്രം സ്വന്തമല്ലെന്ന തോന്നൽ അനുഭവപ്പെടാറുണ്ട്. ഞങ്ങൾക്കുകൂടി സ്വന്തം എന്ന ചിന്തയിലാണ് അവർ സംസാരിക്കുന്നത്. അത് നല്ല ഒരു അനുഭവമാണ്.അപ്പോൾ ആരാധനയായി മാറും. ശബ്ദം നന്നായി കൊണ്ടുപോകുന്നത് എങ്ങനെ എന്ന് അപ്പയോടുതന്നെ ചോദിക്കണം. പാട്ടിൽ മുഴുകി ആസ്വദിച്ച് പാടാനാണ് ഞാൻ ശ്രമിക്കുക. ശബ്ദം നന്നാവണമെന്ന് ചിന്തിക്കാറുണ്ട്. എന്നാൽ അപ്പ വലിയ ശ്രദ്ധയും കണിശതയും സമർപ്പണവും നടത്തുന്നു. അതേപോലെ പുതിയ കാലത്ത് ഒരു ഗായകനു സാധിക്കില്ല. ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.ശബ്ദത്തിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാതെ കൊണ്ടുപോകുന്നു. –വിജയ് യേശുദാസ്
Read More