ആദ്യ ചിത്രമായ ഗീതാഞ്ജലിക്കു ശേഷം ലാല്‍ സാറിനും പ്രിയദര്ശന് അങ്കിളിനുമൊപ്പം ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍. അതിന്റെയൊരു സന്തോഷമുണ്ടായിരുന്നു. പിന്നെ മലയാളത്തില്‍ എത്തുമ്പോള്‍ വീട്ടിലെത്തുന്നതുപോലെയാണ്. കൂടാതെ ഇത്ര വലിയ സിനിമയില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. ഇന്ത്യന്‍ സിനിമയിലെ ഒരുപാട് പ്രഗത്ഭര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിങ്ങളെല്ലാവരും കാത്തിരിക്കുന്നതുപോലെ ഞാനും മരയ്ക്കാറിനായി കാത്തിരിക്കുന്നു..അപ്പോ.. തിയറ്ററില്‍ കാണാം… -കീർത്തി സുരേഷ്
Read MoreCategory: Movies
മിണ്ടിപ്പോകരുത്…
ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിൽ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. കന്നഡയിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും കുറഞ്ഞ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തെലുങ്ക് ചിത്രമായ ഗീതാഗോവിന്ദമാണ് നടിയുടെ കരിയർ മാറ്റിമറിച്ചത്. ഈ ചിത്രത്തിലൂടെ രശ്മിക ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇതോടെ രശ്മിക- വിജയ് ദേവരകൊണ്ട ജോഡി പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാവുകയും ചെയ്തു. ഗീതാഗോവിന്ദം ഇറങ്ങിയതിനു പിന്നാലെയാണ് വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയകഥ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചർച്ചയായത്. ഇരുവരുടേയും സിനിമകൾ ഹിറ്റായതോടെ പ്രണയകഥയും വൈറലാവുകയായിരുന്നു. തുടക്കത്തിൽ ഗോസിപ്പ് കഥകൾക്ക് താരങ്ങൾ ചെവി കൊടുത്തിരുന്നില്ല. പല അഭിമുഖങ്ങളിലും താരങ്ങൾ തമ്മിലുളള ബന്ധം സ്ഥിരം ചോദ്യമായി മാറി. ഇപ്പോഴിതാ ഇതിനെതിരേ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് രശ്മിക.വിജയ് തന്റെ അടുത്ത സുഹൃത്താണെന്നു രശ്മിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കൂടാതെ തന്റെ…
Read Moreകുറുപ്പിലെ ചാര്‍ലി വെല്ലുവിളിയെന്ന് ടോവിനോ
കുറുപ്പിലെ ചാര്‍ലിയെ അവതരിപ്പിക്കാന്‍ തീരുമാനിക്കാന്‍ കുറച്ച് കാരണങ്ങളുണ്ടായിരുന്നു എനിക്ക്. ശ്രീനാഥ് രാജേന്ദ്രന് എന്നോട് തിരക്കഥ പറഞ്ഞപ്പോള്‍ തന്നെ അതെന്നെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. സ്ക്രീനില്‍ വളരെ കുറച്ചു സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് എന്നെ സംബന്ധിച്ച് വൈകാരികപരമായും വെല്ലുവിളിയായിരുന്നു. എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് താന്‍ ആലോചിച്ചിരുന്നു. അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നു. -ടോവിനോ തോമസ്
Read Moreജയ് ഭീമിനെതിരേ വക്കീൽ നോട്ടീസ്! സൂര്യയെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം; പ്രഖ്യാപനവുമായി പിഎംകെ എന്ന പാര്‍ട്ടി
ഇന്നും സമൂഹത്തില്‍ തീവ്രമായി നിലനില്‍ക്കുന്ന ജാതീയത പ്രമേയമാക്കിയിട്ടുളള സിനിമയാണ് സൂര്യ നായകനായി എത്തിയ ജയ് ഭീം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വലിയ തോതില്‍ അഭിനന്ദിക്കപ്പെടുന്നു.എന്നാൽ ഇതിനിടെ തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് സൂര്യയ്ക്ക് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വണ്ണിയാര്‍ സംഘം. സൂര്യയെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പിഎംകെ എന്ന പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയുമാണ്. തമിഴ്നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പോലീസ് കസ്റ്റഡി കൊലപാതകവും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ നിയമപോരാട്ടവും പ്രമേയമാക്കിയിട്ടുളളതാണ് ജയ് ഭീം. ചിത്രത്തിന്റെ പ്രമേയവും അഭിനേതാക്കളുടെ പ്രകടനവും അടക്കം വ്യാപകമായി അഭിനന്ദിക്കപ്പെടുന്നു. ഒപ്പം ചിത്രം വിവാദങ്ങളിലും അകപ്പെട്ടു. ചിത്രത്തില്‍ ഹിന്ദി ഭാഷയെ താഴ്ത്തിക്കാട്ടുന്നു എന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ സൂര്യ, സംവിധായകന് ടി.ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്…
Read Moreഡബ്ല്യുസിസിയുടെ പ്രവര്ത്തനങ്ങളെക്കിറിച്ച് അറിയില്ല; സിനിമയാണ് പ്രധാനമെന്ന് അന്ന ബെൻ
ചുരുങ്ങിയ ചില ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയതാരമായ മാറിയ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ അന്ന ചെയ്ത വേഷം എല്ലാവര്ക്കും പ്രിയപ്പെട്ടതായിരുന്നു. താരം പിന്നീട് അഭിനയിച്ച ഹെലനും കപ്പേളയും സാറാസും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 2020-ലെ ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുത്ത താരം കൂടിയാണ് അന്ന ബെന്‍. കപ്പേളയിലെ അഭിനയത്തിലാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. കപ്പേളയിലെ പ്രധാന കഥാപാത്രം ചെയ്തത് അന്നയായിരുന്നു. ആ സിനിമ മുന്നോട്ടുകൊണ്ടു പോയത് അന്നയായിരുന്നു. അതുകൊണ്ടാണ് മികച്ച നടിയായി അന്നയെ തിരഞ്ഞെടുത്തതെന്ന് ജൂറി വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ എന്തുകൊണ്ടാണ് അംഗത്വം എടുക്കാത്തത് എന്ന സംബന്ധിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗത്വമെടുക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. സിനിമ ചെയ്യുക എന്നുള്ളതാണ് പ്രധാനം. സിനിമയില്‍…
Read Moreപേടിയുണ്ടായിരുന്നു..! സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ ഞാനാണ്; ആ സ്ഥാനം ഞാനാര്‍ക്കും വിട്ടുതരില്ല; സുരാജ് വെഞ്ഞാറമൂട്
നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഇനിയാരും കോമഡി റോള്‍ ചെയ്യാന്‍ വിളിക്കില്ലെ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ അതിനു ശേഷവും കോമഡി ചെയ്തു. ജീവിതത്തില്‍ വഴിത്തിരിവായത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ ചെയ്ത പവിത്രന് എന്ന കഥാപാത്രമാണ്. അതിനു ശേഷം ഒരുപാട് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ വിളിച്ചു തുടങ്ങി. അതേസമയം, സര്‍ക്കാര്‍ എനിക്ക് അവാര്‍ഡ് തന്നതിന് ശേഷം മറ്റാര്‍ക്കും മികച്ച കൊമേഡിയനുള്ള അവാര്‍ഡ് കൊടുക്കുന്നത് നിർത്തി. സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ ഞാനാണ്. ആ സ്ഥാനം ഞാനാര്‍ക്കും വിട്ടുതരില്ല. അതോടുകൂടി സര്‍ക്കാരത് നിര്‍ത്തി. -സുരാജ് വെഞ്ഞാറമൂട്
Read Moreകുറുപ്പ് റിലീസാവുന്നതിന് മുമ്പ് എത്രയോ രാത്രി എനിക്ക് ഉറക്കം വരാതിരുന്നിട്ടുണ്ട് ! ദുൽഖർ സൽമാൻ പറയുന്നു…
റിലീസ് ചെയ്യാനിരിക്കുന്ന എന്റെ സിനിമകള്‍ കാണാന്‍ മുമ്പൊരിക്കലും വാപ്പച്ചിയോട് ആവശ്യപ്പെട്ടിട്ടില്ല. റിലീസ് ചെയ്ത ശേഷമാണ് വാപ്പച്ചിയും ഉമ്മച്ചിയും സിനിമ കാണാറുള്ളത്. കുറുപ്പ് ഞാന്‍ നിര്‍ബന്ധിച്ച് കാണിക്കുകയായിരുന്നു. അതിന് കാരണമുണ്ട്. ചിത്രത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ വേണ്ടിയായിരുന്നു കാണാന്‍ പറഞ്ഞത്. അവരോടൊപ്പം ചിത്രം കാണാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ സിനിമ കണ്ട് കഴിഞ്ഞ ഉടനെ വാപ്പച്ചി എന്നെ വിളിച്ചു. ഇത് വലിയ സ്ക്രീനില്‍ കാണിക്കാന്‍ നോക്ക് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ആ ശബ്ദത്തില്‍ വാപ്പച്ചിയുടെ മനസ്എനിക്ക് കാണാമായിരുന്നു. കുറുപ്പ് റിലീസാവുന്നതിന് മുമ്പ് എത്രയോ രാത്രി എനിക്ക് ഉറക്കം വരാതിരുന്നിട്ടുണ്ട്. കുറുപ്പ് എന്ന സിനിമ റിലീസ് ചെയ്യാതെ ആരും കാണാതെ എവിടെയോ പോയി ഇല്ലാതാകുമെന്ന് വരെ ദുഃസ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. -ദുൽഖർ സൽമാൻ
Read Moreദുൽഖർ ഒരുപാട് ആസ്വദിക്കുന്ന കാര്യം
ഞങ്ങൾ അഭിനേതാക്കൾക്ക് കിട്ടുന്ന ഒരു അവസരമാണ് ഒരുപാട് ജീവിതങ്ങൾ കഥാപാത്രങ്ങളിലൂടെ ചെയ്യുക, ഒരുപാട് നാടുകൾ കാണുക എന്നത്. അതുകൊണ്ട് തന്നെ ഓരോ വേഷവും കാലഘട്ടത്തിനൊത്തുള്ള രൂപമാറ്റവുമെല്ലാം ഒരുപാട് ആസ്വദിക്കുന്ന ആളാണ് ഞാൻ. പഴയ വാഹനങ്ങൾ ചിത്രത്തിലേക്കു കൊണ്ടുവന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. ഗുജറാത്തിലാണ് പഴയ ബോംബെ ഷൂട്ട് ചെയ്തത്. അതുകൊണ്ടുതന്നെ പഴയ വാഹനങ്ങളെല്ലാം ബോംബെയിൽ നിന്ന് വരേണ്ടി വന്നു. അതുപോലെ തന്നെ എയർഫോഴ്സൊക്കെ ഷൂട്ട് ചെയ്യാമ്പോൾ അത്രയും പഴയ ആർമി വാഹനങ്ങൾ വേണ്ടിയിരുന്നു. ഇതൊക്കെ കൊണ്ടു വരാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ ഈ ചിത്രത്തിന് വിഷ്വലി ഭയങ്കര പ്രത്യേകതയുണ്ട്. -ദുൽഖർ സൽമാൻ
Read Moreകങ്കാരു ജയസൂര്യയ്ക്ക് നൽകിയത് ….
കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥയെയും കഥാപാത്രങ്ങളെയും കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അതിന് മുന്‍പ് അവര്‍ തരുന്ന ഡയലോഗുകള്‍ പറയുക മാത്രമായിരുന്നു ചെയ്തിരുന്നത്. കഥാപാത്രം സ്ട്രോംഗ് ആയതു കൊണ്ടായിരിക്കും സ്വപ്നക്കൂടിലും ക്ലാസ്മേറ്റ്സിലും അങ്ങനെ തോന്നാതിരുന്നത്. ഒരുപക്ഷേ എന്റെ ഉള്ളില്‍ അക്കാലത്തേ മാറ്റം സംഭവിച്ചിട്ടുണ്ടാകാം. കുറച്ചൂടെ ഇന്റന്‍സ് ആയി എനിക്ക് മാറ്റം തോന്നിയത് കങ്കാരു മുതലാണ്. അത് സമയം കടന്നുപോകുമ്പോള്‍ എക്സ്പീരിയന്‍സിലൂടെ ആര്‍ജിക്കുന്നതാവാം. എഴുതിയെഴുതി തഴക്കം വരുന്നതു പോലെ. ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് മനസിലാകും ചെയ്യുന്നതില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന്. ഒരു കഥ പറയുമ്പോള്‍ ആ കഥാപാത്രത്തിന്റെ രൂപം എന്റെ ഉള്ളില്‍ തെളിഞ്ഞുവരാറുണ്ട്. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. -ജയസൂര്യ
Read Moreതന്നെ വച്ച് കാശ് ഉണ്ടാക്കുന്നവർ; പൊട്ടിത്തെറിച്ച് അഹാന
തനിക്കു നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അഹാന കൃഷ്ണ. താനും കുടുംബവും നേരിട്ട സൈബർ ബുള്ളിയിംഗിനെ കുറിച്ചും തന്നെ വച്ച് കാശ് സമ്പാദിക്കുന്ന യുട്യൂബേഴ്സിനെക്കുറിച്ചും തുറന്നു പറയുകയാണ് അഹാന. തന്റെ ഫോട്ടോയും റംബൂട്ടാന്റെ ചിത്രവും മാത്രം വെച്ച് നെഗറ്റീവ് പറഞ്ഞുകൊണ്ടാണ് പലരും അവരുടെ യുട്യൂബ് ചാനൽ ആരംഭിക്കുന്നതെന്ന് അഹാന അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തനിക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടാകുന്നതെങ്കിലും പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും നടി പറയുന്നു. പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഈ സൈബർ ആക്രമണം. അമ്മയൊന്നും ഒരാഴ്ച ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരേ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു. നമുക്ക് എന്തെങ്കിലും പറ്റുമ്പോള്‍ കൂടുതല്‍ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. നമ്മളെ സ്നേഹിക്കുന്നവര്‍ക്ക് അത് സഹിക്കാനാവില്ല. ആ സമയത്ത്…
Read More