ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന കാലത്തെ സംഭവമാണ്. ആ സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്. അന്ന് പൈസ ഇല്ലാത്തു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ചന്ദ്രമോഹന് ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഒരിക്കല്‍ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന് ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ. ഹനീഫയുടെ അടുത്തുചെന്നു ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ ഭക്ഷണം കഴിക്കാനാണെന്ന്. ഹനീഫ ഒരു ഖുര്‍ആന്റെ അകത്തുനിന്നു പത്തു രൂപ എടുത്ത് തന്നു. ഞാന്‍ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ചു വന്നപ്പൊഴും ഹനീഫ അവിടെയുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ലേ എന്ന് ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്നു പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ചോദിച്ചു, ഒന്നും കഴിച്ചില്ലേന്ന്. ഇല്ലെടാ, എന്റെ കൈയില്‍ അവസാനം ഉണ്ടായിരുന്ന പത്തു രൂപയാണ് ഞാന്‍ തനിക്ക്…
Read MoreCategory: Movies
ഒരു എഴുത്തുകാരന് സംവിധായകനായി വരുമ്പോള്‍…! പ്രിയദർശൻ പേടിച്ചിരുന്ന സംവിധായകനെക്കുറിച്ച്…
തിയറ്ററുകളില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു പിടി സിനിമകളുടെ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടിക്കു വേണ്ടി ഇത്രയധികം ഹിറ്റ് സിനിമകൾ എഴുതിയ മറ്റൊരു തിരക്കഥാകൃത്തുണ്ടാകില്ല. രാജാവിന്റെ മകനും ഭൂമിയിലെ രാജാക്കൻമാരും എഴുതുമ്പോൾ മോഹൻലാല്‍ മലയാള സിനിമയില്‍ സൂപ്പർ താരമായിരുന്നില്ല. ഈ ചിത്രങ്ങളോടെ മോഹൻലാൽ സൂപ്പർ സ്റ്റാറായി. മലയാളി ഇന്നും മറക്കാത്ത തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ഒരു പിടി ചിത്രങ്ങൾ ഡെന്നീസ് ജോസഫിന്റെ സംഭാവനയാണ്. ഒപ്പം മനു അങ്കിൾ, അഥർവം, അപ്പു തുടങ്ങി അഞ്ചു സിനിമകൾ ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ ഹൃദയാഘാതത്തെ തുടർന്നാണ് ഡെന്നിസ് ജോസഫിനെ മലയാള സിനിമയ്ക്കു നഷ്ടപ്പെട്ടത്. ഡെന്നിസ് ജോസഫിനെ പ്രിയദർശൻ ഭയന്നിരുന്നവെന്നാണ് മണിയൻ പിള്ള രാജു ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡെന്നിസ് സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം തനിക്ക് ഒരു ഭീഷണിയാകുമെന്ന് പ്രിയദർശൻ പറഞ്ഞതായാണ് മണിയൻ പിള്ള രാജു പറഞ്ഞത്. പ്രിയന്…
Read Moreചർച്ചയാകുന്ന ഐറ്റം സോംഗ്!
വിവാഹബന്ധം വേർപിരിഞ്ഞതോടെ സാമന്തയും നാഗചൈതന്യയും അവരവരുടെ സിനിമകളുമായിട്ടുള്ള തിരക്കുകളിലാണ്. നാഗ ചൈതന്യ ബോളിവുഡില്‍ അഭിനയിച്ച സിനിമയുടെ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഐറ്റം ഡാന്‍സിലൂടെ തരംഗമാവാന്‍ നില്‍ക്കുകയാണ് സാമന്ത. അല്ലു അര്ജുന് നായകനായിട്ടെത്തുന്ന പുഷ്പ എന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഈ സിനിമയിലൂടെയാണ് ലേശം ഗ്ലാമറസ് ആവാന്‍ സാമന്ത എത്തുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നത്. പുഷ്പ എന്ന അല്ലു അര്ജുന് സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നായി മാറുന്ന തരത്തിലാണ് സാമന്തയുടെ ഐറ്റം സോംഗ് നിര്‍മിക്കുന്നത്. അതു വമ്പന്‍ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഈ വാര്‍ത്ത കാട്ടുതീ പോലെ പടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ നിരവധി ചര്‍ച്ചകള്‍ക്കു കാരണമാവുകയും ചെയ്തു. സാമന്തയെ ഇതുവരെ കാണാത്ത വിധത്തിലുള്ള അള്‍ട്രാ ഗ്ലാമറസ് ആയിട്ടിയാരിക്കും പുഷ്പയിലെ ഐറ്റം ഗാനത്തില്‍ കാണുക. എന്തുകൊണ്ടാണ് ആളുകള്‍ ഇത്…
Read Moreപലരും കുറുപ്പിനെ ചതിച്ചു..! മരക്കാറിന് ഫാന്‍സുകാരുടെ “കാവല്‍’
സ്വന്തം ലേഖകന്‍ കോഴിക്കോട്: കുറുപ്പ്, കാവല്‍, എന്നീ സിനിമകള്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളില്‍ എത്തിയിട്ടും നഷ്ടകണക്കുകള്‍ തീരുന്നില്ല. തിയറ്ററുകളില്‍ ആളുകയറിയെന്ന് പറയുമ്പോഴും കുറുപ്പ് എന്ന സിനിമയ്ക്ക് തിയറ്റര്‍ ഉടമകളില്‍ ഒരു വിഭാഗം പണികൊടുത്തു. ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ അമ്പത് ശതമാനം എന്ന് കളക്ഷനില്‍ കാണിക്കുകയും കൂടുതല്‍ ആളുകളെ തിയറ്ററിലേക്ക് കയറ്റുകയും ചെയ്ത് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി. നിര്‍മാതാക്കളുടെ പരാതിയെതുടര്‍ന്ന് സിസിടിവി ഫൂട്ടേജ് അടക്കം പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും അതിനോടും ഇവര്‍ സഹകരിക്കുന്നില്ല. ഇതോടെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രതിസന്ധിയിലുമായി. പ്രതിസന്ധികാലഘട്ടത്തിനുശേഷം ആദ്യമായി എത്തിയ ക്രൗഡ് പുള്ളര്‍ സിനിമ എന്ന പേരില്‍ മുമ്പില്ലാത്ത വിധം വലിയ പ്രമോഷനാണ് തിയറ്റര്‍ ഉടമകള്‍ നല്‍കിയത്. ഫാന്‍സുകാരും ഒപ്പം കൂടിയതോടെ തരക്കേടിലാത്ത വിധം ആളുകള്‍ തിയറ്ററിലേക്ക് കയറി. ഈ സാഹചര്യം പരമാവധി മുതലെടുത്ത് തിയറ്റര്‍ കപ്പാസിറ്റിയുടെ പകുതി പേര് എന്ന കോവിഡ്…
Read Moreബാബു ആന്റണി-സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടും
എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗീസ് നിർമിച്ച് ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രിഡി ചിത്രത്തിൽ പവർസ്റ്റാർ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പതിനെട്ടാം നൂറ്റാണ്ട ിൽ ജീവിച്ചിരുന്നുവെന്നു ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിത ത്തിന്റെ നേർക്കാഴ്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു. ബാനർ എ വി പ്രൊഡക്ഷൻസ്, സംവിധാനം ടി.എസ് സുരേഷ്ബാബു, നിർമാണം -എബ്രഹാം വർഗീസ്, ഛായാഗ്രഹണം -സെന്തിൽകുമാർ, രചന -ഷാജി നെടുങ്കല്ലേൽ, പ്രദീപ് ജി നായർ, എഡിറ്റിംഗ് -കപിൽ കൃഷ്ണ, റീ റെക്കോർഡിംഗ് -എസ് പി വെങ്കിടേഷ്, കോഡയറക്ടർ റ്റി -എസ് സജി, സപ്പോർട്ടിംഗ് ഡയറക്ടർ -ബിജു കെ,…
Read Moreഅവര്‍ക്കൊക്കെ കാവലായി ഉണ്ടാകണം
കേരളത്തിലെ നിരാലംബരായ സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കാവല്‍ എന്ന സിനിമ. ഗാര്‍ഹിക പീഡനത്തിനിരയായി മരിച്ച വിസ്മയ, ഉത്തര എന്നിവരെ പോലെ ഒരുപാടുപേര് നമ്മുടെ സമൂഹത്തിലുണ്ട്. ഇവരെയെല്ലാം സംരക്ഷിക്കാന്‍ സാധിക്കുമെന്നു പറയുന്നില്ല. എന്നാല്‍ അവര്‍ക്കൊക്കെ കാവലായി ഉണ്ടാകണം എന്നാണ് ആഗ്രഹം. സിനിമ സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു കലയാണ്. അതുകൊണ്ടുതന്നെ കാവല്‍ അവര്‍ക്കു പ്രതീക്ഷ നല്‍കും. -സുരേഷ് ഗോപി
Read Moreഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
തിരുവനന്തപുരം: മലയാളികൾക്ക് നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബിച്ചു തിരുമല എന്ന ബി. ശിവശങ്കരൻ നായരാണ് സംഗീതത്തിന്റെ ലോകത്തോട് വിടപറഞ്ഞത്. നാന്നൂറിലേറെ സിനിമകളിലായി ആയിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽനിന്നു പിറന്നത്. സിനിമാ ഗാനങ്ങളും ലളിത-ഭക്തി ഗാനങ്ങളുമായി അയ്യായിരത്തിലേറെ ഗാനങ്ങൾ രചിച്ചു. 1972ൽ പുറത്തിറങ്ങിയ ഭജഗോവിന്ദം സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് എത്തിയത്. 1981ലും 1991ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടി. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി 1941 ഫെബ്രുവരി 13ന് സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായാണ് ബിച്ചു തിരുമല ജനിച്ചത്. പ്രശസ്ത…
Read Moreഅജയ് ദേവ്ഗണിന്റെ യഥാർത്ഥ പേര് അറിയാമോ
എന്നെ ഒരു അഭിനേതാവായി കാണുക എന്നത് പിതാവ് വീരു ദേവ്ഗണിന്റെ വലിയൊരു സ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാനതില്‍ വിജയിക്കുമോ ഇല്ലയോ എന്നത് ആ ഘട്ടത്തില്‍ ചിന്തിച്ചിരുന്നില്ല. എനിക്ക് തോന്നിയ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. താരകുടുംബത്തിന്റെ പദവി ചൂഷണം ചെയ്തുകൊണ്ട് ആര്‍ക്കും സിനിമയില്‍ പിടിച്ച് നില്ക്കാന് സാധിക്കില്ല. കഠിനാധ്വാനം ചെയ്യുകയും നമ്മുടെ വിധി മുന്നോട്ടു കൊണ്ടുപോവണമെന്ന് പ്രാര്‍ഥിക്കുകയും വേണം. ഞാന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സമയത്ത് വിശാല്‍ എന്ന പേരിലുള്ള മൂന്ന് താരങ്ങള്‍ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ എന്റെ പേര് അജയ് എന്ന് മാറ്റുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. -അജയ് ദേവ്ഗൺ
Read Moreപോയത് ഒന്നും തിരിച്ചു കിട്ടില്ലെന്ന് കുളപ്പുള്ളി ലീല
രണ്ടു ആൺകുട്ടികൾ ആയിരുന്നു . രണ്ടുപേരും ഭർത്താവും മരിച്ചു പോയി. ഒരാൾ ജനിച്ചതിന്റെ എട്ടാം ദിവസം, മറ്റെയാൾ പതിമൂന്നാം വയസിലുമാണ് മരണപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങി വരുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിക്കുന്നത്. പോയത് ഒന്നും തിരിച്ചു കിട്ടില്ല, ഇനി വരാൻ ഉള്ളതാണ് ചിന്തിക്കേണ്ടത്. ഞാൻ മലയാളത്തിൽ ഇനി സിനിമ ചെയ്യില്ലെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. അത് വെറുതെയാണ്. ഇതിനു മുന്‍പും ഇതുപോലൊരു സംഭവം ഉണ്ടായി. കുളപ്പുള്ളി ലീലയെ വിളിച്ചാൽ കിട്ടുകയില്ല. ലീല മൊത്തം തമിഴ്നാട്ടിൽ ആണ് പെറ്റുകിടക്കുന്നതെന്ന്. ഒരു അഭിമുഖത്തിനായി ഒരാൾ വിളിച്ചപ്പോൾ ഞാൻ ഇതിനെകുറിച്ച് പറഞ്ഞിരുന്നു. അതിനു ശേഷം വിളി വന്നു. -കുളപ്പുള്ളി ലീല
Read Moreഎനിക്ക് അതുപോലെയുള്ളവര്ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്ന് ആമിർ ഖാൻ
ഒരു പോലെ മൂന്നിലധികം സിനിമകളിലുടെ ഭാഗമാകാന്‍ എനിക്കു സാധിക്കില്ല. ഇങ്ങനെയാണ് ഞാന്‍ ശീലിച്ചത്. ഞാന്‍ സംവിധായകരെയും ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. എന്റെ സംവിധായകർ ഒരേ സമയം ഒരു സിനിമയാണ് ചെയ്യുന്നത്. അതിനൊരപവാദം ധര്‍മേഷ് ദര്ശന് മാത്രമാണ്. അദ്ദേഹം ദഡ്ക്കനും മേളയും ഒരുമിച്ച് ചെയ്യുന്നുണ്ട്. ഇന്ദ്ര കുമാര്‍ ആയാലും മന്‍സൂര്‍ ഖാന് ആയാലും സംവിധായകന്റെ ജോലി ഷൂട്ടിംഗ് തീരൂന്നതോടെ അവസാനിക്കില്ല. ഡബ്ബിംഗ്, ശബ്ദമിക്സിംഗ്, പബ്ലിസിറ്റി എല്ലാം അയാളുടെ ഉത്തരവാദിത്തമാണ്. സ്വന്തം സിനിമയുടെ മ്യൂസിക് സെറ്റിംഗുകളില്‍ പോകാത്ത സംവിധായകരുണ്ട്. പാട്ട് ചിത്രീകരണത്തിനും ആക്ഷന്‍ ചിത്രീകരണത്തും പോകാത്തവരുണ്ട്. എനിക്ക് അതുപോലെയുള്ളവര്ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ല. അവര്‍ സ്വന്തം സിനിമയെ തന്നെ കൊല്ലുന്നവരാണ്. -ആമിർ ഖാൻ
Read More