ഹെയർസ്റ്റൈലിസ്റ്റിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് അമ്പരപ്പ് സമ്മാനിച്ച് ഷാരൂഖ് ഖാൻ. വരനെയും വധുവിനെയും ആശംസിക്കുവാൻ സദസിൽ എത്തിയ ഷാരൂഖിനെ കണ്ട് വിവാഹത്തിനെത്തിയ അതിഥികൾ ആവേശത്തിലാകുന്നതും വീഡിയോയിൽ കാണാം. വരനോടും വിധുവിനോടും കുശലം പറഞ്ഞതിനു ശേഷമാണ് അദ്ദേഹം വേദിയിൽ നിന്നും മടങ്ങിയത്. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. View this post on Instagram @iamsrk ❤️ #srk #shahrukhkhanfans #bollywood #kingkhan #india #shahrukhkhan #salmankhan #beingsalmankhan #salmankhanfans #aamirkhan #aamirkhanfans #dipikapadukone #inporation #successquotes #success #humanity A post shared by Srkian_Faizy (@srkian_faizy) on Jun 2, 2019 at 1:50am PDT
Read MoreCategory: Movies
ചപ്പക്കിന്റെ ചിത്രീകരണത്തിനിടെ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥ പറയുന്ന ചപ്പക്കിന്റെ ചിത്രീകരണത്തിനിടെ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോൺ. വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ 15-)ം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ കഥ പറയുന്ന സിനിമയാണ് ചപ്പക്ക്. സിനിമയുടെ സംവിധായിക മേഘ ഗുൽസാറിനോട് ലക്ഷ്മിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് താരം പൊട്ടിക്കരഞ്ഞത്. എന്നാൽ സ്വയം നിയന്ത്രിച്ച ദീപിക സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read Moreസൂര്യയ്ക്കും രക്ഷയില്ല; റിലീസ്ദിനം തന്നെ എൻജികെ ഇന്റർനെറ്റിൽ
സൂര്യ നായകനായി എത്തിയ പുതിയ ചിത്രം എൻജികെ തമിഴ്റോക്കേഴ്സിന്റെ സൈറ്റിൽ. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം തീയറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിലാണ് സെറ്റിൽ പ്രത്യക്ഷപ്പെട്ടത്. നന്ദ ഗോപാലൻ കുമരൻ എന്ന കഥാപാത്രത്തെ സൂര്യ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായി പല്ലവി, രാകുൽ പ്രീത് സിംഗ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരാണ് സിനിമ നിർമിച്ചത്. സിനിമ വ്യവസായത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്ന തമിഴ് റോക്കേഴ്സിനെ പൂട്ടുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ നിരവധി സിനിമകൾ തമിഴ് റോക്കേഴ്സിന്റെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Read Moreകാമിനി അല്പം ഓവറായോ? അമല പോളിന്റെ ആടെയ്ക്ക് എ സർട്ടിഫിക്കറ്റ്
അമല പോൾ നായികയാകുന്ന ആടെയ്ക്ക് എ സർട്ടിഫിക്കറ്റ്. രത്ന കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്. മുമ്പ് പുറത്തു വിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടോയ്ലറ്റ് പേപ്പർ ശരീരത്തിൽ ചുറ്റി ശരീരം മുഴുവൻ രക്തക്കറയുമായി പേടിച്ചു കരയുന്ന അമല പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. വി സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്.
Read Moreഅഞ്ച് മിനിട്ടിന് പ്രതിഫലം 35 ലക്ഷം രൂപ?
രാകുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന മൻമഥുഡു 2വിൽ അതിഥി വേഷത്തിൽ അഭിനയിക്കുവാൻ സാമന്ത ആവശ്യപ്പെട്ടത് 35 ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. നടനും ഭർത്താവിന്റെ പിതാവുമായ നാഗാർജുനയാണ് സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ച് മിനിട്ട് മാത്രം ദൈർഘ്യമുള്ള രംഗമാണ് സാമന്തയുടേത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. സാമന്തയുടേതുൾപ്പടെയുള്ള രംഗങ്ങൾ പോർച്ചുഗല്ലിൽ ചിത്രീകരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലക്ഷ്മി, വെണ്ണില കിഷോർ, ദേവദർശിനി, റാവു രമേഷ്, നാസർ, അക്ഷര ഗൊഡ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്നപൂർണ്ണ സ്റ്റുഡിയോസ്, വയാകോം 18, ആനന്ദി ആർട്ട് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് സിനിമ നിർമിക്കുന്നത്.
Read Moreഷാരുഖ് ഖാന്റെ വീട് വാങ്ങാൻ ആഗ്രഹിച്ചിരുന്നു: സൽമാൻ ഖാൻ
ഇപ്പോൾ 200 കോടി രൂപ വിലമതിക്കുന്ന ഷാരുഖ് ഖാന്റെ മുംബൈയിലെ വസതി വാങ്ങാൻ താൻ ആഗ്രഹിച്ചിരുന്നതായി സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള ഷാരുഖിന്റെ ബംഗ്ലാവായ മന്നത്ത് വാങ്ങണമെന്നുള്ള തന്റെ ആഗ്രഹം ഉപേക്ഷിച്ചത് പിതാവിന്റെ വാക്കു കേട്ടിട്ടാണെന്നും സൽമാൻ ഖാൻ പറയുന്നു. ഇത്ര വലിയ ബംഗ്ലാവ് നിനക്കെന്തിനാണെന്നാണ് അന്ന് പിതാവ് സൽമാനോട് ചോദിച്ചത്. ഇതേ ചോദ്യം താൻ ഷാരുഖിനോട് ഒരിക്കൽ ചോദിച്ചെന്നും സൽമാൻ വെളിപ്പെടുത്തി. ഡൽഹിക്കാരൊക്കെ ബംഗ്ലാവിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും അതിനാലാണ് ഡൽഹിക്കാരാനായ താൻ ബംഗ്ലാവിൽ താമസിക്കുന്നതെന്നും പിൽക്കാലത്ത് ഷാരുഖ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Read Moreസൽമാൻ ഖാന്റെ ഭാരതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി
സൽമാൻ ഖാൻ നായകനാകുന്ന ഭാരതിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. വിപിൻ ത്യാഗി എന്നയാളാണ് പരാതി നൽകിയത്. എംബ്ലംസ് ആൻഡ് നെയിംസ് ആക്ട് 3ന്റെ ലംഘനമാണെന്നും ഭാരത് എന്ന പേര് വാണിജ്യ താത്പര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ സിനിമയിലെ കഥാപാത്രങ്ങളെ രാജ്യവുമായി താരതമ്യം ചെയ്യുന്ന ഡയലോഗുകൾ സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നും ഇത് ദേശിയ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു. 2014ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ ചിത്രം ഓഡ് ടു മൈ ഫാദറിന്റെ ഹിന്ദി പതിപ്പാണ് ഭാരത്. അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫാണ് നായിക.
Read Moreഅല്ല പിന്നെ..! ആക്ഷൻ റാണി വരലക്ഷ്മി
നായകന്മാർ ആക്ഷൻ രംഗങ്ങളിൽ വിലസുന്ന കാഴ്ച പ്രേക്ഷകർ നന്നേ ആസ്വദിക്കാറുണ്ട്. ദാ ഇപ്പോൾ ഒരു നായികയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു ആക്ഷൻ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. റോപ്പുകളുടെയോ ഡ്യൂപ്പിന്റെയോ സഹായമില്ലാതെ ആക്ഷൻ രംഗം കൈകാര്യം ചെയ്യുന്ന വരലക്ഷ്മി ശരത് കുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചേസിംഗ് എന്ന് പേരിട്ട പുതിയ തമിഴ് ചിത്രത്തില് ബൈക്കര് ആയാണ് നടി എത്തുന്നത്.
Read Moreകാപ്പാന്റെ കേരളത്തിലെ വിതരണാവകാശം ടോമിച്ചൻ മുളകുപാടത്തിന്
മോഹൻലാൽ-സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം മുളകുപാടം ഫിലിംസിന്റെ ഉടമ ടോമിച്ചൻ മുളകുപാടം സ്വന്തമാക്കി. എന്നാൽ തുക എത്രെയാണെന്ന് വ്യക്തമല്ല. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനമന്ത്രിയുടെ കഥാപാത്രത്തെ മോഹൻലാലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ സൂര്യയും അവതരിപ്പിക്കുന്നു. സയേഷ സൈഗാളാണ് സിനിമയിലെ നായിക. ബോമൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
Read Moreടിക് ടോക്ക് വഴി സിനിമയിലേക്ക്! ഒമർ ലുലുവിന്റെ ധമാക്കയിൽ ഫുക്രു
ടിക്ക് ടോക്ക് സെലിബ്രിറ്റി ഫുക്രു വെള്ളിത്തിരയിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലൂടെയാണ് ഫുക്രു സിനിമയിലേക്ക് എത്തുന്നത്. ഒമർ ലുലുവാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ സിനിമകൾക്കു ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ഹണി റോസ് ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധർമജൻ, ഹരീഷ് കണാരൻ, തരികിട ബാബു, ലാൽ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More