വിഷ്ണു വിശാലും ജ്വാലഗുട്ടയും തമ്മിൽ പ്രണയത്തിലാണോ… വിശാലിന് തന്നെ ഈ കാര്യത്തിൽ ഉറപ്പില്ല. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ വിശാൽ പുറത്തുവിട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുന്നത്. വര്‍ഷങ്ങളായി തനിക്ക് ജ്വാലയെ അറിയാമെന്നും തങ്ങള്‍ക്കിടയില്‍ കുറേ കോമണ്‍ സുഹൃത്തുക്കളുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്നവരാണ് തങ്ങള്‍. പ്രണയത്തിലാണോ എന്ന കാര്യത്തെക്കുറിച്ച് ചോദിച്ചാല്‍ കൃത്യമായ മറുപടി പറയാനാവില്ലെന്നും താരം പറഞ്ഞു.
Read MoreCategory: Movies
പുതുമുഖങ്ങളെ ആവശ്യമുണ്ട്! കർണന്റെ പേരിൽ തട്ടിപ്പ്; മുഖ്യമന്ത്രിക്ക് പരാതി നൽകി ആർ.എസ്. വിമൽ
വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കർണന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തുവാൻ ശ്രമിക്കുന്നുവെന്ന് സംവിധായകൻ ആർ.എസ്. വിമൽ. സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിനെ കുറിച്ചാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. കാസ്റ്റിംഗ് ഡയറക്ടർ എന്ന പേരിൽ മിടേഷ് നായിഡു എന്നയാളാണ് സാമൂഹിക മാധ്യമങ്ങൾ വഴി തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവിക്കും ആർ.എസ്. വിമൽ പരാതി നൽകിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ.എസ്. വിമൽ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള ഇംപാക്ട് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ്. കൂടാതെ സിനിമയുടെ ലോഗോ വ്യജമായി നിർമിച്ച് കർണന്റെ സോഷ്യൽമീഡിയ പേജുകൾക്ക് സമാനമായ പേജുകൾ തട്ടിപ്പ് സംഘം നിർമിച്ച് പ്രചരിപ്പിച്ചിരുന്നു. കർണന്റെ കാമുകിയായ കാഞ്ചനമാലയുടെ റോളിലേക്ക് എന്ന പേരിലാണ് അഭിനേതാക്കളെ തേടുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട്…
Read Moreബുംറയുമായി ചുമ്മാ സൗഹൃദം മാത്രം! അനുപമ പരമേശ്വരന് പറയുന്നു
ഇന്ത്യയിൽ ക്രിക്കറ്റും ബോളിവുഡും ഇടകലർന്നു കിടക്കുന്നതാണെന്ന് പറയാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ് ലി തന്നെ ഉദാഹരണം. മാത്രമല്ല പല ക്രിക്കറ്റ് താരങ്ങളുടെ പേരും ബോളിവുഡ് താരങ്ങളുമായി ചേർത്ത് പല തവണ പറഞ്ഞു കേട്ടിട്ടുമുണ്ട്. എന്നാൽ ഇന്ത്യയുടെ സൂപ്പർ ബൗളർ ജസ്പ്രീത് ബുംറയുടെ ഹൃദയം കീഴടക്കിയത് ബോളിവുഡ് സുന്ദരികളല്ല. ഒരു മലയാളി സുന്ദരിയാണ്. മറ്റാരുമല്ല നമ്മുടെ അനുപമ പരമേശ്വരനാണ് ആ കക്ഷി. ക്രിക്കറ്റ് കഴിഞ്ഞാൽ ബുംറയുടെ ഇഷ്ടങ്ങളിലൊന്ന് സിനിമയാണ്. ബുംറയുടെ ഇഷ്ട നടി നമ്മുടെ അനുപമയാണ്. ബുംറയുടെ ട്വിറ്റർ പേജ് നോക്കിയാൽ ഇക്കാര്യം മനസ്സിലാകും. ബുംറ ടിറ്ററിൽ 25 പേരെയാണ് ഫോളോ ചെയ്യുന്നത്. ഇതിൽ കൂടുതൽ ക്രിക്കറ്റ് താരങ്ങളാണ്. ഇതിൽ ഒരേയൊരു നടിയുമുണ്ട്, അത് അനുപമ പരമേശ്വരനാണ്. മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽനിന്നു തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ…
Read Moreമനസിനെ മരവിപ്പിക്കും വൈറസ്
അതിജീവനം എന്നതിലുപരി കോഴിക്കോട്ടെ പേരാന്പ്രയിലും മലപ്പുറത്തും ജനങ്ങൾക്കിടയിൽ ആഴ്ന്നുപതിച്ച ദിവസങ്ങളിലേക്കാണ് വൈറസ് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. ആഷിക്ക് അബു ശ്രമകരമായ ദൗത്യം കൈയടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. നിപ്പയെ മറന്ന ജനങ്ങൾക്കിടയിലേക്ക് വീണ്ടും ഒരു നിപ്പ തലപൊക്കിയ അവസരത്തിൽ തന്നെ ചിത്രം റിലീസിന് എത്തിയത് തികച്ചും യാദൃച്ഛികം മാത്രം. ശരിയായ സമയത്ത് ശരിയായൊരു ചിത്രം ബിഗ് സ്ക്രീനിലേക്ക് വന്നു കയറുകയായിരുന്നു. പേടികൊണ്ടോ… ഇല്ലെങ്കിൽ ഉൾഭയം കൊണ്ടോ കാണാതിരിക്കണ്ട ചിത്രമല്ല വൈറസ്. സധൈര്യം മുന്നോട്ടുപോകാൻ പ്രാപ്തമാക്കുന്ന ഒരു കൂട്ടത്തെ, സമൂഹത്തെ വൈറസിൽ നിങ്ങൾക്ക് കാണാനാവും. ഇതൊരു കൂട്ടായ്മയുടെ ചിത്രമാണ്. ഇതിലെ നായകനും വില്ലനുമെല്ലാം ’നിപ്പ’ തന്നെയാണ്. നോണ്‍ലീനിയർ രീതിയിലുള്ള കഥപറച്ചിൽ ഒരുതരത്തിലും പ്രേക്ഷകരെ മുഷിപ്പിലേക്ക് തള്ളിയിടുന്നില്ല. മറിച്ച് എഴുത്തിന്റെയും കാമറയുടെയും പശ്ചാത്തല സംഗീത്തിന്റെയും അകന്പടിയോടെ വല്ലാത്തൊരു മരവിപ്പാണ് ചിത്രം തുടക്കത്തിലെ സമ്മാനിക്കുന്നത്. അത് പതിയെപ്പതിയെ ത്രില്ലിംഗ് അനുഭവത്തിലേക്ക് വഴിമാറുന്നതോടെ ചിത്രത്തിന്റെ…
Read Moreകരിയറിലെ എറ്റവും അമൂല്യമായ സിനിമ പൂർത്തിയാക്കി: ദീപിക
ദീപിക പദുകോണിന്റെതായി അണിയറയിൽ ഒരുങ്ങാറുളള ചിത്രങ്ങൾക്കായി ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. വിവാഹ ശേഷവും ബോളിവുഡിൽ തുടർന്നും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി.ബോളിവുഡിൽ ചപ്പക്ക് എന്ന സിനിമയാണ് ദീപിക പദുകോണിന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. നടിയുടെ ആരാധകർ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രം കൂടിയാണിത്. ചപ്പക്കിനെക്കുറിച്ചുളള ദീപികയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. രണ്‍വീർ സിംഗുമായുളള വിവാഹ ശേഷം ദീപിക അഭിനയിച്ച ചിത്രം കൂടിയാണ് ചപ്പക്ക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് സിനിമയിൽ പറയുന്നത്. ചപ്പക്കിന്റേതായി പുറത്തിറങ്ങിയ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ദീപിക ഇതുവരെ ചെയ്യാത്ത തരത്തിലുളള കഥാപാത്രം തന്നെയാണ് സിനിമയിലുളളത്. ചപ്പക്കിനു വേണ്ടി ദീപിക വരുത്തിയ രൂപമാറ്റം ആരാധകരെയും സിനിമാ പ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സിനിമയ്ക്കു വേണ്ടി വേറിട്ട മേക്ക് ഓവറിലാണ് നടി എത്തുന്നത്. ദീപികയുടെ കരിയറിൽ തന്നെ…
Read Moreകാപ്പാന്റെ വിതരണാവകാശത്തിൽ നിന്നും ടോമിച്ചൻ മുളകുപാടം പിന്മാറി
മോഹൻലാൽ, സൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ നിന്നും അദ്ദേഹം പിന്മാറിയതായിയാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂര്യ നായകനായ എൻജികെ കേരളത്തിൽ നിന്നും വലിയ വരുമാനം നേടാതിരുന്നതാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് അറിയാൻ സാധിക്കുന്നത്. ഓഗസ്റ്റ് 30നാണ് കാപ്പാൻ റിലീസ് ചെയ്യുന്നത്. മോഹൻലാൽ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ സൂര്യയും അവതരിപ്പിക്കുന്ന സിനിമയാണ് കാപ്പാൻ. ചെന്നൈ, ഡൽഹി, കുളു, മണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നീ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷനുകൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയിൽ സയേഷ സൈഗാളാണ് നായിക. ആര്യ, ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Moreഭാവനയുടെ പുതിയ ലുക്ക് വൈറൽ
മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഭാവന. എന്നാൽ ഇപ്പോൾ ഫാഷൻ ലോകത്തെ പിടിച്ച് കുലുക്കിയിരിക്കുകയാണ് ഭാവന. ഇളം നീല നിറത്തിലുള്ള സാരി ധരിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ഭാവന തന്റെ ഇൻസ്റ്റഗ്രാമിലാണ് ഈ സാരിയുടുത്ത മൂന്നു വ്യത്യസ്തമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളിപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതിനും മടി കാണിക്കാറില്ലാത്ത നടിയാണ് ഭാവന.
Read Moreനിർമാതാവ് ആവുന്നത് പാപമാണോയെന്ന് അമല
തെന്നിന്ത്യൻ താരസുന്ദരി അമല പോൾ നിർമാണരംഗത്തേക്ക് കടക്കുകയാണ്. നിർമാതാവാകാനുള്ള തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അമല പോൾ പറയുന്നതിങ്ങനെ- നിർമാതാവാകുക എന്നാൽ പാപമാണോ? നിർമാതാക്കളില്ലെങ്കിൽ അമല പോൾ എന്ന നടി ഉണ്ടാകുമായിരുന്നോ? ഞാൻ അവർക്ക് ഏറെ ബഹുമാനം കൊടുക്കാറുണ്ട്. അതു കൊണ്ടു തന്നെ ഒരു നിർമാതാവാകുന്നതിൽ അഭിമാനം കൊള്ളുന്നു. നടി എന്ന നിലയിൽ നിർമാതാക്കൾക്ക് എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ആടൈ എന്ന സിനിമയിൽ എന്റെ പ്രതിഫലം കുറച്ചാണ് ഞാൻ അഭിനയിക്കുന്നത്- അമല പറയുന്നു. നാലുവർഷത്തിന് മുന്‍പാണ് സംവിധായകൻ അനൂപ് പണിക്കർ വന്ന് എന്നോട് കടവർ സിനിമയുടെ കഥ പറയുന്നത്. അന്ന് നിർമാതാവിനെ കിട്ടിയില്ല. കാത്തിരിക്കൂ, പിന്നീട് ചെയ്യാം എന്ന് ഞാൻ അനൂപിനോട് പറഞ്ഞു. ഏതാനും മാസം മുന്‍പ് വീണ്ടും അനൂപിന്റെ മാനേജർ എന്നെ വിളിച്ചു. ഞാൻ തന്നെ ആ സിനിമ നിർമിക്കാൻ തീരുമാനിച്ചു-അമല വ്യക്തമാക്കി. ഈ…
Read Moreഅനുഗ്രഹിക്കണം! അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു; വധു…
നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. ലക്ഷ്മി രാജഗോപാൽ ആണ് വധു. വ്യാഴാഴ്ച്ച വിവാഹനിശ്ചയം നടന്നു. സെപ്റ്റംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടക്കും. സഖാവിന്റെ പ്രിയ സഖിയാണ് അനൂപ് അവസാനമായി അഭിനയിച്ച ചിത്രം.
Read Moreഹെയർസ്റ്റൈലിസ്റ്റിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍
ഹെയർസ്റ്റൈലിസ്റ്റിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് അമ്പരപ്പ് സമ്മാനിച്ച് ഷാരൂഖ് ഖാൻ. വരനെയും വധുവിനെയും ആശംസിക്കുവാൻ സദസിൽ എത്തിയ ഷാരൂഖിനെ കണ്ട് വിവാഹത്തിനെത്തിയ അതിഥികൾ ആവേശത്തിലാകുന്നതും വീഡിയോയിൽ കാണാം. വരനോടും വിധുവിനോടും കുശലം പറഞ്ഞതിനു ശേഷമാണ് അദ്ദേഹം വേദിയിൽ നിന്നും മടങ്ങിയത്. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. View this post on Instagram @iamsrk ❤️ #srk #shahrukhkhanfans #bollywood #kingkhan #india #shahrukhkhan #salmankhan #beingsalmankhan #salmankhanfans #aamirkhan #aamirkhanfans #dipikapadukone #inporation #successquotes #success #humanity A post shared by Srkian_Faizy (@srkian_faizy) on Jun 2, 2019 at 1:50am PDT
Read More