നായകന്മാർ ആക്ഷൻ രംഗങ്ങളിൽ വിലസുന്ന കാഴ്ച പ്രേക്ഷകർ നന്നേ ആസ്വദിക്കാറുണ്ട്. ദാ ഇപ്പോൾ ഒരു നായികയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു ആക്ഷൻ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. റോപ്പുകളുടെയോ ഡ്യൂപ്പിന്റെയോ സഹായമില്ലാതെ ആക്ഷൻ രംഗം കൈകാര്യം ചെയ്യുന്ന വരലക്ഷ്മി ശരത് കുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചേസിംഗ് എന്ന് പേരിട്ട പുതിയ തമിഴ് ചിത്രത്തില്‍ ബൈക്കര്‍ ആയാണ് നടി എത്തുന്നത്.
Read MoreCategory: Movies
കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം ടോമിച്ചൻ മുളകുപാടത്തിന്
മോഹൻലാൽ-സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം മുളകുപാടം ഫിലിംസിന്റെ ഉടമ ടോമിച്ചൻ മുളകുപാടം സ്വന്തമാക്കി. എന്നാൽ തുക എത്രെയാണെന്ന് വ്യക്തമല്ല. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനമന്ത്രിയുടെ കഥാപാത്രത്തെ മോഹൻലാലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ സൂര്യയും അവതരിപ്പിക്കുന്നു. സയേഷ സൈഗാളാണ് സിനിമയിലെ നായിക. ബോമൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
Read Moreടിക് ടോക്ക് വഴി സിനിമയിലേക്ക്! ഒമർ ലുലുവിന്റെ ധമാക്കയിൽ ഫുക്രു
ടിക്ക് ടോക്ക് സെലിബ്രിറ്റി ഫുക്രു വെള്ളിത്തിരയിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലൂടെയാണ് ഫുക്രു സിനിമയിലേക്ക് എത്തുന്നത്. ഒമർ ലുലുവാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ സിനിമകൾക്കു ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ഹണി റോസ് ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധർമജൻ, ഹരീഷ് കണാരൻ, തരികിട ബാബു, ലാൽ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Moreആനിക്കൊപ്പം കനിഹ… ചിത്രം വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളുടെ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കനിഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്നു മാറിനിൽക്കുന്ന ആനിക്കൊപ്പമുള്ള ചിത്രവുമായാണ് താരമെത്തിയത്. ആനീസ് കിച്ചൺ എന്ന ടെലിവിഷൻ പ്രോഗ്രാമിൽ അതിഥിയായെത്തിയതിന് ശേഷമുള്ള ചിത്രമാണ് കനിഹ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഷാജി കൈലാസുമായുള്ള വിവാഹത്തോടെയാണ് ആനി സിനിമയോട് ബൈ പറഞ്ഞത്. കുടുംബ കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് താനെന്നും അവസരങ്ങളൊക്കെ ലഭിച്ചിരുന്നുവെങ്കിലും അഭിനയത്തിൽ തിരിച്ചുവരാൻ താൽപര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമയിൽ സജീവമല്ലെങ്കിലും സ്വകാര്യ ചടങ്ങുകളിലും ടെലിവിഷനിലൂടെയുമൊക്കെയായി ആനി എത്തുന്നുണ്ട്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തുവരുന്ന ആനീസ് കിച്ചണിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളും അണിയറപ്രവർത്തകരുമൊക്കെയാണ് ആനീസ് കിച്ചണിലേക്ക് എത്താറുള്ളത്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ പറയുന്നതിനിടയിൽ രുചികരമായ വിഭവവും ആനി വിളന്പാറുണ്ട്. ഒരുകാലത്ത് സിനിമയിൽ നിറഞ്ഞുനിന്നിരുന്ന ആനിക്ക് മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു.…
Read Moreരാജ്മോഹൻ ഉണ്ണിത്താൻ വീണ്ടും തിരശീലയിലേക്ക്
രാജ്മോഹൻ ഉണ്ണിത്താൻ എംപി വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തിരശീലയിലേക്ക് മടങ്ങിയെത്തുന്ന കാര്യം അദ്ദേഹം തന്നെയാണ് മാധ്യമപ്രവർത്തകരെ അറിയിച്ചത്. സിംഹം എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി തിരക്കഥയൊരുങ്ങുന്നത് സഞ്ജയ്- ബോബി കൂട്ടുകെട്ടിലാണ്. സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. രാഷ്ട്രിയപ്രവർത്തനത്തിന്റെ തിരക്കിലായിരുന്നതിനാലാണ് ഇത്രെയും നാൾ സിനിമയിൽ നിന്നും ഇടവേളയെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.
Read Moreപി.കെ. രാംദാസ് വഴിമുടക്കി, ഫയർഫോഴ്സ് രക്ഷിച്ചു: നന്ദിപറഞ്ഞ് പിഷാരടി
യാത്രക്കിടയിൽ വഴി മുടക്കി റോഡിൽ കടപുഴകി വീണ മരത്തെ പി.കെ. രാംദാസ് എന്ന് വിശേഷിപ്പിച്ച് നടൻ രമേഷ് പിഷാരടി. മോഹൻലാൽ നായകനായ ലൂസിഫറിൽ പി.കെ. രാംദാസ് എന്ന വൻ മരം വീണു, പകരം ആര് എന്ന ഡയലോഗ് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി സോഷ്യൽമീഡിയയിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് തന്റെ യാത്ര മുടക്കിയ മരത്തെ പി.കെ. രാംദാസ് എന്ന് രമേഷ് പിഷാരടിയും വിശേഷിപ്പിച്ചത്. കൂടാതെ ഗതാഗതം തടസമാക്കിയ മരത്തെ റോഡിൽ നിന്നും മാറ്റുവാൻ പുലർച്ചെ രണ്ട് മണിക്ക് കർമനിരതരായ പോലീസിനും ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും പിഷാരടിയുടെ വക സല്യൂട്ടും ഉണ്ട്. ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Read Moreതന്റെ പോലീസ് ജീവിതത്തിലെ ത്രില്ലിംഗ് അനുഭവം! സിഐ സിബി തിരക്കഥയെഴുതുകയാണ്…
ഷൈബിൻ ജോസഫ് കാഞ്ഞങ്ങാട്: “തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ആദ്യസിനിമയിലെ എസ്ഐ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിഐ സിബി തോമസ് തിരക്കഥാകൃത്താകുന്നു. നിരൂപകപ്രശംസയും വാണിജ്യവിജയവും നേടിയ “അന്നയും റസൂലും,’ “കമ്മട്ടിപ്പാടം’ എന്നീ സിനിമകൾ സംവിധാനം ചെയ്ത രാജീവ് രവിയുടെ പുതിയ ചിത്രത്തിനാണ് സിബി തിരക്കഥയൊരുക്കുന്നത്. കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി എന്ന മലയോരഗ്രാമത്തിലെ സുമംഗലി ജ്വല്ലറിയിൽ നടന്ന കവർച്ചയും പ്രതികളെ തേടി ഉത്തർപ്രദേശിലെ തിരുട്ടുഗ്രാമത്തിലേയ്ക്കുള്ള പോലീസ് സംഘത്തിന്റെ യാത്രയും പ്രതികളെ തന്ത്രപൂർവം പിടികൂടുന്നതുമാണ് കേന്ദ്രപ്രമേയം. സിബി ആദൂർ സിഐ ആയിരിക്കെ 2016 ഒക്ടോബർ മൂന്നിനാണ് സംഭവം നടക്കുന്നത്. സിബിയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. “തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ കാമറമാൻ രാജീവ് രവിയായിരുന്നു. അന്നാണ് ഈ വിഷയത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ആദ്യമായി പറയുന്നത്. കേസന്വേഷണത്തിന്റെ വിവരങ്ങൾ പിന്നീട് സഫാരി ടിവിയിൽ ഞാൻ വിവരിച്ചിരുന്നു. ഇതു കാണാനിടയായ രാജീവ് സംഭവം സിനിമയ്ക്ക്…
Read Moreദുൽഖർ-സോനം കപൂർ ചിത്രം സെപ്റ്റംബറിൽ
ദുൽഖർ – സോനം കപൂർ ചിത്രം സെപ്റ്റംബറിൽ തിയറ്ററിലെത്തും. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സോയ ഫാക്ടറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാനും സോനം കപൂറുമാണ് സിനിമയുടെ റിലീസിനെക്കുറിച്ച് വ്യക്തമാക്കിയത്. സെപ്റ്റംബർ 20നാണ് ചിത്രം തീയറ്ററിലെത്തുക. അനുജ ചൗഹാന് രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയം പ്രമേയമായി വരുന്ന സിനിമ ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മിക്കുന്നത്.
Read Moreവക്കീൽ നോട്ടീസ് പണിയാകുമോ…?
വിക്രമിന്റെ മകൻ ധ്രുവിന്റെ അരങ്ങേറ്റ വാർത്തകൾ മാധ്യമങ്ങൾ നന്നേ ആഘോഷിച്ചതാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ധ്രുവിന് അത്ര ഗുണം ചെയ്യുന്നതല്ല. തടസങ്ങൾ നിരവധിയാണ് ഈ താരപുത്രന് മുന്നിൽ തലപൊക്കിയത്. ബാലയുടെ വര്‍മയിലൂടെയാണ് താരപുത്രന് അരങ്ങേറുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ടില് തൃപ്തരാവാതിരുന്ന നിര്‍മാതാക്കള്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നാലെ ബാലയും മറ്റ് സാങ്കേതികപ്രവര്‍ത്തകരും വര്‍മയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. അര്ജുന് റെഡ്ഡിയുടെ തമിഴ് റീമേക്കായാണ് വര്‍മ ഒരുങ്ങിയത്. സംവിധായകനെയും അണിയറപ്രവര്ത്തകരെയുമൊക്കെ മാറ്റിയെങ്കിലും നായകനായി ധ്രുവിനെ നിലനിര്‍ത്തിയിരുന്നു. ആദിത്യ വര്‍മയെന്ന് സിനിമയ്ക്ക് പേരും നല്‍കിയിരുന്നു. ഗിരീശയ്യയാണ് സിനിമയൊരുക്കിയത്. ബനിത സന്ധുവാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പ്രിയ ആനന്ദും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ മറ്റ് ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഇതിനിടയിലാണ് വിക്രമിനെത്തേടി വക്കീല്‍ നോട്ടീസ് എത്തിയിട്ടുള്ളത്.സംവിധായകനായ ബാലയാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.…
Read Moreസംവിധാനം വളരെ നിസാരമാണെന്ന് പറയുന്നവരുണ്ടാവും, പക്ഷേ…! ജയറാമും സംവിധാനത്തിലേക്ക്
താരങ്ങളിൽ പലരും സംവിധായകരായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വർഷങ്ങളുടെ അനുഭവസന്പത്തുമായി സിനിമയിൽ തുടരുന്ന ഇവർ വേറിട്ട ചുവടുവെപ്പുമായി എത്തുന്പോൾ മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. കാമറയ്ക്ക് മുന്നിൽ നിന്നു പിന്നിലേക്കെത്തി സംവിധാനത്തിലും മികവ് തെളിയിച്ചാണ് പലരും മുന്നേറുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ജയറാമും സംവിധായകന്റെ കുപ്പായമണിയാൻ പോവുകയാണ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇതു വെളിപ്പെടുത്തിയത്. “”സംവിധാനമെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആഗ്രഹമാണ്. മലയാളി പ്രേക്ഷകർക്ക് എന്നും മനസിൽ വയ്ക്കാൻ കഴിയുന്ന തരത്തിലുള്ള ചിത്രവുമായാവും എന്റെ വരവ്. അഭിനയത്തിന് പുറമേ സംവിധാനമെന്ന് പറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല, ഒരു ഷിപ്പിന്റെ ക്യാപ്റ്റനാവുകയെന്നത് വളരെ വലിയ കാര്യമാണ്. സംവിധാനം വളരെ നിസാരമാണെന്ന് പറയുന്നവരുണ്ടാവും, പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയല്ല.പക്കാ കൊമേഴ്സ്യൽ ചിത്രവുമായല്ല ഞാനെത്തുക, ഞാൻ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള, മനസിലുള്ള ചിത്രം. ബോക്സോഫീസിൽ നിറഞ്ഞോടുമെന്നൊന്നും പറയുന്നില്ല, പക്ഷേ…
Read More