ദുരിത പ്രളയത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി തെന്നിന്ത്യൻ താരം അമലാ പോളും. ഷൂട്ടിംഗിനിടെ കൈക്ക് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം, അത് അവഗണിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള സാധനങ്ങൾ വാങ്ങുവാൻ നേരിട്ട് എത്തുകയായിരുന്നു. കൊച്ചിയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് വിതരണം ചെയ്യുവാനുള്ള ആവശ്യ വസ്തുക്കൾ അമല പോൾ വാങ്ങുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പമാണ് അമല പോൾ കടയിലെത്തിയത്. ദുരന്ത ബാധിതർക്കുള്ള ധനസഹായം, നൽകിയും വാഗ്ദാനം ചെയ്തും ധാരാളമാളുകളാണ് രംഗത്തെത്തിയിട്ടുള്ളത്. പ്രമുഖ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ മലയാള ചലച്ചിത്ര താര സംഘടനയായ അമ്മ തമിഴ് താരങ്ങളായ സൂര്യ, കാർത്തി, വിശാൽ, കമൽഹാസൻ, വിജയ് സേതുപതി, ധനുഷ് എന്നിവരും ധനസഹായം നൽകിയിട്ടുണ്ട്.
Read MoreCategory: Movies
നീലി: ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കെന്ന് നിർമാതാവായ ഡോ. ടി.എ. സുന്ദർമേനോൻ
തൃശൂർ: മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത നിവാരണ ഫണ്ടിലേക്ക് തന്റെ പുതിയ സിനിമയുടെ ആദ്യ ഷോയിൽനിന്നുള്ള വരുമാനം നൽകുമെന്ന് വ്യവസായിയും നിർമാതാവുമായ ഡോ. ടി.എ. സുന്ദർമേനോൻ. ഇന്നലെ റിലീസ് ചെയ്ത നീലി എന്ന ചിത്രത്തിന്റെ ആദ്യ ഷോയിൽനിന്നുള്ള വരുമാനമാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു നൽകുക. സുന്ദർമേനോന്റെ സണ്‍ ആഡ്സ് ആൻഡ് ഫിലിം പ്രൊഡക്്ഷൻസിന്റെ ബാനറിലാണ് നീലി നിർമിച്ചത്. നവാഗതനായ അൽത്താഫ് റഹ്്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാരമത്ത്, മുനീർ മുഹമ്മദ് ഉണ്ണി എന്നിവർ ചേർന്നാണ്. തുക ഉടൻ കൈമാറുമെന്ന് ഡോ. സുന്ദർമേനോൻ പറഞ്ഞു.
Read Moreവിരാട് കോഹ്ലിയാകാൻ ദുൽഖർ സൽമാൻ
കർവാനു ശേഷം ദുൽഖർ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം സോയാ ഫാക്ടറിൽ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയെയാണ് താരം അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ. അനുജ ചൗഹാന്റെ ദി സോയ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സോനം കപൂറാണ് ചിത്രത്തിൽ നായിക. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയ സമയത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് കഥയുടെ ഇതിവൃത്തം. സിനിമയെ പറ്റി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Read Moreവിക്രത്തിന്റെ മകൻ ധ്രുവ് അറസ്റ്റിൽ
ചെന്നൈ: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാർ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ തമിഴ്നടൻ വിക്രത്തിന്റെ മകൻ ധ്രുവ് അറസ്റ്റിൽ. ഞായറാഴ്ച പുലർച്ചെ 3.50 ന് ടിടികെ റോഡിലായിരുന്നു അപകടം. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനു ദ്രുവിനെതിരെ പോലീസ് കേസെടുത്തു. ദ്രുവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ കമേഷിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.
Read Moreപൂജയെ മരണത്തിൽ നിന്ന് രക്ഷിച്ച് സൽമാൻ
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ എപ്പോഴും വാർത്തകൾ സൃഷ്ടിക്കും. കൃഷ്ണമൃഗത്തെ വേട്ടയാടിയും മദ്യപിച്ച് കാറോടിച്ചും പോലീസ് കേസിൽ അകപ്പെട്ട അതേ സൽമാൻ തന്നെ പലപ്പോഴും നന്മനിറഞ്ഞ പ്രവൃർത്തികളിലൂടെ വാർത്തകൾ സൃഷ്ടിക്കാറുണ്ട്. സൽമാൻ തന്നെ മരണത്തിൽ നിന്ന് രക്ഷിച്ച കഥ പറയുകയാണ് ഒരുകാലത്ത് ഹിന്ദി സിനിമയിൽ നായികയായിരുന്ന പൂജാ ദഡ്വാൾ. ക്ഷയരോഗം ഗുരുതരാവസ്ഥയിലായി ആരും സഹായിക്കാനില്ലാതെ മരണത്തെ മുന്നിൽ കണ്ട് കഴിഞ്ഞ പൂജയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് സൽമാനായിരുന്നു. രക്ഷപെടാനുള്ള എല്ലാ വഴികളുമടഞ്ഞപ്പോൾ പൂജ സഹായം ആവശ്യപ്പെട്ട് വീഡിയോ സന്ദേശം അയച്ചിരുന്നു. ഇതു വലിയ വാർത്തയായി മാറി. ഇതേ തുടർന്നാണ് സൽമാൻ പൂജയ്ക്ക് ആവശ്യമായതെല്ലാം എത്തിച്ചു കൊടുത്ത് പൂജയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. ആരോഗ്യം വീണ്ടെടുത്ത പൂജ സൽമാനോടുള്ള നന്ദി തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ക്ഷയരോഗം മൂർഛിച്ച് പൂജയുടെ…
Read Moreതിരക്കിനിടയിൽ സെൽഫിയെടുക്കുവാൻ വന്ന ആരാധികമാരെ സംരക്ഷിച്ച് രണ്‍വീർ സിംഗ്
കടുത്ത തിരക്കിൽ തനിക്കൊപ്പം നിന്ന് സെൽഫിയെടുക്കുവാൻ വന്ന ആരാധികരമാരെ സംരക്ഷിച്ച് ബോളിവുഡിന്റെ മിന്നും താരം രണ്‍വീർ സിംഗ്. മുംബൈയിലെ ഒരു സ്റ്റോറിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രണ്‍വീർ. താരം വരുന്നുണ്ടെന്നറിഞ്ഞ് നിരവധി ആരാധകരും സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. ചടങ്ങിനു ശേഷം പോകുവാനായി കാറിനു സമീപത്തേക്കു താരം വന്നപ്പോഴാണ് സെൽഫിക്കു വേണ്ടി ആരാധകർ അദ്ദേഹത്തെ പൊതിഞ്ഞത്. ഈ സമയമുണ്ടായ നിയന്ത്രിക്കുവാൻ സാധിക്കാത്ത തിരക്കിൽ തനിക്കു ചുറ്റും നിന്ന ആരാധികമാരെ അദ്ദേഹം സംരക്ഷിക്കുകയായിരുന്നു. ആരെയും നിരാശരാക്കാതെ എല്ലാവർക്കുമൊപ്പം നിന്ന് സെൽഫിയുമെടുത്തതിനു ശേഷമാണ് രണ്‍വീർ സ്ഥലത്തു നിന്നും മടങ്ങിയത്. രണ്‍വീർ വന്നതിനെ തുടർന്ന് സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരുന്നു.
Read Moreപ്രിയയെ കിട്ടിയത് എന്റെ ഭാഗ്യം: ജോൺ ഏബ്രഹാം
പ്രിയ രുഞ്ചാലിനെ ഭാര്യയായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് ബോളിവുഡിലെ സൂപ്പർനായകൻ ജോണ്‍ ഏബ്രഹാം. 2014 ജനുവരിയിലാണ് ജോണ്‍ ഏബ്രഹാം പ്രിയ രുഞ്ചാലിനെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചത്. പ്രിയ രുഞ്ചാലുമായി അടുക്കുന്നതിനു മുന്‍പ് ബോളിവുഡ് സുന്ദരി ബിപാഷ ബസുവുമായി ജോണ്‍ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാതെ ഏറെക്കാലം ഒരുമിച്ചു താമസിച്ച ഇരുവരും പിന്നീട് പിരിഞ്ഞു. ഇതേത്തുടർന്നാണ് ജോണ്‍ ബാങ്ക് ഉദ്യോഗസ്ഥയായ പ്രിയ രുഞ്ചാലുമായി അടുത്തത്. വിദേശത്ത് ബാങ്കിൽ ജോലി ചെയ്യുന്ന പ്രിയ ജോണിനോടൊപ്പം പൊതുചടങ്ങുകളിലൊന്നും കൂടുതലായി പ്രത്യക്ഷപ്പെടാറില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിനു ജോണ്‍ ഏബ്രഹാമിന്റെ മറുപടി ഇങ്ങനെ: എന്നോടൊപ്പം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ അവൾക്ക് താൽപര്യമില്ല. പ്രിയ അവളുടെ ലോകത്ത് തിരക്കിലാണ്. എന്റെ ഭാഗ്യമാണ് അവളെപ്പോലെ ഒരു ഭാര്യയെ ലഭിച്ചത്. ഒരു വിവാഹജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ടത് പങ്കാളികൾ പരസ്പരം മനസിലാക്കുക എന്നതാണ്. വിവാഹജീവിതം മുന്നോട്ടു പോകണമെങ്കിൽ നല്ല പക്വത കാണിക്കണം.…
Read Moreകാസ്റ്റിംഗ് കൗച്ച് സത്യമാണ്! എട്ടുമാസം വീട്ടിൽ ഇരിക്കേണ്ടി വന്നു: അദിതിയുടെ വെളിപ്പെടുത്തൽ
കാസ്റ്റിംഗ് കൗച്ച് സത്യമാണെന്നും താൻ അതിന്റെ ഇരയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി അദിതി റാവു. കാസ്റ്റിംഗ് കൗച്ചിനെ എതിർത്തതിന് എട്ടുമാസമാണ് തനിക്ക് വീട്ടിലിരിക്കേണ്ടി വന്നതെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വർഷം മുന്‍പ് നടന്ന സംഭവമാണെങ്കിലും അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ലായെന്നാണ് അദിതി പറയുന്നത്. എന്നോട് അത്തരത്തിൽ പെരുമാറാൻ എങ്ങനെ അവർക്ക് ധൈര്യമുണ്ടായി എന്നാണ് അറിയാത്തത്. നമ്മൾ ധൈര്യമായി നിന്നാൽ മാത്രമേ ഇത്തരം കാര്യങ്ങളെ എതിർക്കാൻ പറ്റു. നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ സിനിമ നിങ്ങളെ തേടിയെത്തുമെന്നും നടി പറഞ്ഞു.
Read Moreഇന്ദിരാ ഗാന്ധിയാകാൻ വിദ്യാ ബാലൻ
മാധ്യമപ്രവർത്തകയായ സാഗരിക ഘോഷ് രചിച്ച ഇന്ദിരാ; ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ ആസ്പദമാക്കി വെബ് സീരിസ് ഒരുങ്ങുന്നു. ഈ വെബ് സീരിസിൽ വിദ്യാ ബാലനാണ് ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നത്. ഒരു അഭിമുഖത്തിലാണ് വിദ്യാ ബാലൻ തന്റെ പുതിയ കഥാപാത്രത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഒരു സിനിമയിൽ ഒതുങ്ങാത്തത്ര കാര്യങ്ങൾ പറയാൻ ഉള്ളതു കൊണ്ടാണ് ഇതൊരു വെബ് സീരിസാക്കാൻ തീരുമാനിച്ചത്. എന്നാൽ എത്ര സീസണ് ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്നും വിദ്യ പറഞ്ഞു. മുമ്പ് പുസ്തകത്തിന്റെ അവകാശം വിദ്യാ ബാലനും ഭർത്താവും നിർമാതാവുമായ സിദ്ധാർഥ് റോയ് കപൂറും വാങ്ങിയിരുന്നു. റോണി സ്ക്രൂ വാലയാണ് ഈ വെബ് സീരിസ് നിർമിക്കുന്നത്.
Read Moreമെർസൽ ചൈനയിൽ പ്രദർശനത്തിനൊരുങ്ങുന്നു
ഇളയദളപതി വിജയ് മൂന്ന് വേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം മെർസൽ വൻ വിജയമായിരുന്നു. ഇപ്പോഴിത ഈ ചിത്രം ചൈനയിൽ പ്രദർശിപ്പിച്ച് വിജയം ആവർത്തിക്കുവാനൊരുങ്ങുകയാണ്. ചിത്രം മൊഴിമാറ്റി ചൈനയിൽ പ്രദർശിപ്പിക്കുവാനുള്ള അവകാശത്തിനായി ഒരു നിർമാണ കമ്പനി ചിത്രത്തിന്റെ നിർമാതാക്കളെ സമീപിച്ചുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. മാത്രമല്ല ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്തവർഷം ആദ്യമോ ചൈനയിലെ തീയറ്ററുകളിൽ ചിത്രം എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്രകാരം നടന്നെങ്കിൽ ചൈനയിൽ പ്രദർശിപ്പിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമെന്ന റിക്കാർഡും മെർസൽ സ്വന്തമാക്കും. ബാഹുബലി, സുൽത്താൻ, ദംഗൽ തുടങ്ങിയ ചിത്രങ്ങൾ ചൈനയിൽ പ്രദർശിപ്പിച്ച് മികച്ച കളക്ഷൻ കോരിയ ഇന്ത്യൻ സിനിമകളാണ്. ഈ വിജയം മെർസൽ ആവർത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം. അറ്റ്ലി സംവിധാനം ചെയ്ത മെർസലിൽ സാമന്ത, നിത്യാ മേനോൻ, കാജൽ അഗർവാൾ എന്നിവരായികുന്നു നായികമാർ. എസ്.ജെ. സൂര്യ, വടിവേലു, സത്യരാജ്, കോവൈ സരള,…
Read More