ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​നു വേ​ണ്ടി പ്ര​ണ​വ് സ​ർ​ഫിം​ഗ് പ​രി​ശീ​ലി​ക്കു​ന്നു

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ആ​ദി​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്ര​ണ​വ് ചി​ത്ര​ത്തി​നാ​യി പാ​ർ​ക്കൗ​ർ എ​ന്ന ആ​യോ​ധ​ന ക​ല പ​രി​ശീ​ലി​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ൽ കൂ​ടി വീ​ണ്ടും നാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന പ്ര​ണ​വ് ഈ ​ചി​ത്ര​ത്തി​ലും അ​ൽ​പ്പം സാ​ഹ​സം കാ​ണി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ സ​ർ​ഫിം​ഗി​ലാ​ണ് പ്ര​ണ​വ് കൈ​വെ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ലാ​ണ് പ്ര​ണ​വ് സ​ർ​ഫിം​ഗ് പ​രി​ശീ​ലി​ച്ച​ത്. പു​തു​മു​ഖ താ​രം റേ​ച്ച​ൽ നാ​യി​ക​യാ​കു​ന്ന ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. ഗോ​വ, കാ​ഞ്ഞി​ര​പ്പ​ള്ളി, സൗ​ത്ത് ആ​ഫ്രി​ക്ക, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, മ​നോ​ജ് കെ. ​ജ​യ​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ. ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

നായികമാരായി ചെറുപ്പക്കാരികൾ‌ വേണ്ട: ചി​ര​ഞ്ജീ​വി

നാ​യ​ക​മാ​രാ​യി ഇ​നി ചെ​റു​പ്പ​ക്കാ​രി​ക​ൾ വേ​ണ്ടെ​ന്ന് തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം ചി​ര​ഞ്ജീ​വി. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് ചി​ര​ഞ്ജീ​വി​യു​ടെ പു​തി​യ നി​ബ​ന്ധ​ന. ചെ​റു​പ്പ​ക്കാ​രാ​യ ന​ടി​മാ​ര്‍​ക്കൊ​പ്പം പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്നാ​ണ് സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​തോ​ടെ സം​വി​ധാ​യ​ക​ൻ ശി​വ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. പു​തി​യ നായികയെ തേ​ടി നെ​ട്ടോ​ട്ട​ത്തി​ലാ​ണ് ശി​വ. അ​ന്വേ​ഷ​ണം മു​ന്‍​കാ​ല ന​ടി​മാ​രി​ലേ​ക്കും നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​നി​ഡെ​ല പ്രൊ​ഡ​ക്ഷ​നും മാ​റ്റി​നി എ​ന്‍റ​ർ​ടെ​യി​ൻമെ​ന്‍റ്സും ചേ​ര്‍​ന്നാ​ണ് പു​തി​യ ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ന​വം​ബ​റി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച് അ​ടു​ത്ത വ​ർ​ഷം റി​ലീ​സ് ചെ​യ്യും. ന​യ​ന്‍​താ​ര, അ​മി​താ​ഭ് ബ​ച്ച​ന്‍, ത​മ​ന്ന, ജ​ഗ​പ​തി ബാ​ബു, അ​ല്ലു അ​ര്‍​ജുന്‍ എ​ന്നി​വ​ർ​ക്കൊ​പ്പം സൈ​രാ ന​ര​സിം​ഹ റെ​ഡ്ഡി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ചി​ര​ഞ്ജീ​വി​ക്കൊ​പ്പം ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Read More

ട്രോ​ൾ ക്ലി​ക്കാ​യി;​ ദ​ശ​മൂ​ലം ദാ​മു സി​നി​മ​യാ​കു​ന്നു

ച​ട്ട​ന്പി​നാ​ടി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് ദ​ശ​മൂ​ലം ദാ​മു. ട്രോ​ള​ന്മാ​ർ ദാ​മു​വി​നെ ഏ​റ്റെ​ടു​ത്ത​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ക​ഥാ​പാ​ത്ര​ത്തെവച്ച് ഒ​രു സി​നി​മ ചെ​യ്തു കൂ​ടെ​യെ​ന്നു​ള്ള ചോ​ദ്യ​വും ഉ​യ​ർ​ന്നി​രു​ന്നു. ഇ​പ്പോ​ൾ ദാ ​കേ​ൾ​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ ഷാ​ഫി ദ​ശ​മൂ​ലം ദാ​മു എ​ന്ന പേ​രി​ൽ സി​നി​മ​യെ​ടു​ക്കാ​ൻ പോ​കു​ന്നു​വെ​ന്നാ​ണ്. അ​തി​നു​ള്ള സൂ​ച​ന​ക​ൾ സം​വി​ധാ​യ​ക​ൻ ന​ൽ​കു​ക​യും ചെ​യ്തു. സു​രാ​ജു​മാ​യി ഈ ​കാ​ര്യ​ത്തെ കു​റി​ച്ച് സം​സാ​രി​ച്ചു​വെ​ന്നും സു​രാ​ജ് ഈ ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

Read More

മ​മ്മൂ​ട്ടി​യും കാ​ളി​ദാ​സും ബി​ഗ് സ്ക്രീ​നി​ൽ ഒ​ന്നി​ക്കു​ന്നു

മ​മ്മൂ​ട്ടി​യും കാ​ളി​ദാ​സ് ജ​യ​റാ​മും ബി​ഗ് സ്ക്രീ​നി​ൽ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു. രാം​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ന​മ്മ ഡേ​വി​ഡ് എ​ന്ന ഈ ​ചി​ത്ര​ത്തി​ൽ മീ​ന​യാ​ണ് നാ​യി​ക. സി​നി​മ​യെ കു​റി​ച്ച് മ​റ്റൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കു​ട്ട​നാ​ട​ൻ ബ്ലോ​ഗാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം. അ​തേ സ​മ​യം ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് കാ​ളി​ദാ​സ്. ജോ​ണി സാ​ഗ​രി​ക​യാ​ണ് ജാനമ്മ ഡേവിഡ് ​നി​ർ​മി​ക്കു​ന്ന​ത്.

Read More

നീ​ലി​യു​ടെ ആ​ദ്യ ദി​ന​ക​ള​ക്ഷ​ൻ പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടിലേക്ക്

മം​മ്ത മോ​ഹ​ൻ​ദാ​സ്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന നീ​ലി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ ദി​ന ക​ള​ക്ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് നി​ർ​മാ​താ​വ് ഡോ. ​സു​ന്ദ​ർ​മേ​നോ​ൻ. സം​സ്ഥാ​ന​ത്തെ​യാ​കെ വ​ല​ച്ച ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഒ​രു ദി​വ​സ​ത്തേ​ക്കു നീ​ട്ടി​യി​രു​ന്നു. നി​റ​ഞ്ഞ സ​ദ​സോ​ടെ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ചി​ത്ര​ത്തി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. അ​ൽ​ത്താ​ഫ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​ക​ളു​ള്ള ഒ​രു വി​ധ​വ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മം​മ്ത അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

പുതുമുഖങ്ങളെ തേടി മിഥുൻ മാനുവൽ

പുതു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ​ക്കാ​വ്. ആ​ട് -2വി​ന് ശേ​ഷം മി​ഥു​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. പു​തു​മു​ങ്ങ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് കാ​ട്ടി മി​ഥു​ൻ ഫേസ്ബു​ക്കി​ൽ ഒ​രു പോ​സ്റ്റി​ട്ടി​രു​ന്നു. ആ​റ് മു​ത​ൽ 60 വ​യ​സു​വ​രെ​യു​ള്ള​വ​രെ​യാ​ണ് ത​ന്‍റെ ചി​ത്ര​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് ഫേസ്ബു​ക്ക് പോ​സ്റ്റ്. താ​ത്പ​ര്യ​മു​ള്ള​വ​ർ സെ​ൽ​ഫ് ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ വീ​ഡി​യോ, ഡ​ബ്സ്മാ​ഷ് വീ​ഡി​യോ, ഇ​തി​ന് മു​ന്പ് അ​ഭി​ന​യി​ച്ച ഏ​തെ​ങ്കി​ലും വീ​ഡി​യോ, ഇ- ​മെ​യി​ൽ ഐ​ഡി, ഫോ​ൺ ന​ന്പ​ർ എ​ന്നി​വ 8848941435 എ​ന്ന വാ​ട്സ് ആ​പ്പ് ന​ന്പ​റി​ലേ​ക്ക് അ​യക്കണം. അ​വസാന​ തീ​യ​തി ഓ​ഗ​സ്റ്റ് ഏ​ഴാ​ണ്. തൃ​ശൂ​ർ ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന.

Read More

കി​നാ​വ​ള്ളി സ്വ​പ്ന സാ​ക്ഷാ​ത്കാ​രം: സം​വി​ധാ​യ​ക​ൻ സുഗീത്

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി പു​ത​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​രു​ക്കി​യ കി​നാ​വ​ള്ളി എ​ന്ന ത​ന്‍റെ സി​നി ഒ​രു സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​ണെ​ന്നു സം​വി​ധാ​യ​ക​ൻ സു​ഗീ​ത് പ്ര​സ്ക്ല​ബി​ൽ ന​ട​ന്ന മു​ഖാ​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പു​ത​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ന​ല്ലൊ​രു സി​നി​മ പൂ​ർ​ത്തി​യാ​ക്കി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ എ​ത്തി​ക്കാ​മെ​ന്ന വെ​ല്ലു​വി​ളി​യാ​ണ് കി​നാ​വ​ള്ളി​യി​ലൂ​ടെ മ​റി​ക​ട​ന്ന​ത്. 26 പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കി​നാ​വ​ള്ളി ഒ​രു​ക്കി​യ​ത്. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ആ​ദ്യ​മെ​ന്നും തി​യ​റ്റ​റു​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. പി​ന്നെ ട്രെ​യി​ല​റു​ക​ൾ ക​ണ്ട​പ്പോ​ഴാ​ണ് തി​യ​റ്റ​റു​ക​ൾ ല​ഭി​ച്ച​ത്. ന​ല്ല ശ​ബ്ദ​സം​വി​ധാ​ന​ത്തോ​ടെ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന് ആ​ദ്യം അ​റ്റ്മോ​സ് തി​യ​റ്റ​റും ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ അ​തും ല​ഭി​ച്ചു​വെ​ന്നും സു​ഗീ​ത് പ​റ​ഞ്ഞു. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ അ​ജ്മ​ൽ സ​യ്ൻ, കൃ​ഷ്, സു​ജി​ത്രാ​ജ്, വി​ജ​യ് ജോ​ണി, സു​ര​ഭി സ​ന്തോ​ഷ്, സൗ​മ്യ മേ​നോ​ൻ എ​ന്നി​വ​രും തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ശ്യാം ​ശീ​ത​ൾ, വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും മു​ഖാ​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സ് ക്ള​ബ് സെ​ക്ര​ട്ട​റി എം.​രാ​ധാ​കൃ​ഷ്ണ​ൻ അ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

Read More

നയൻസ് വീണ്ടുമെത്തുന്പോൾ…

ത​മി​ഴ​ക​ത്തി​ന്‍റെ താ​ര​റാ​ണി​യെ​ങ്കി​ലും ന​യ​ൻ​താ​ര മ​ല​യാ​ളി​ക​ൾ​ക്കെ​ന്നും പ്രി​യ നാ​യി​ക​യാ​ണ്. മ​ന​സി​ന​ക്ക​രെ​യി​ലെ ഗൗ​രി, ബോ​ഡി​ഗാ​ർ​ഡി​ലെ അ​മ്മു, ഭാ​സ്ക​ർ ദി ​റാ​സ്ക​ലി​ലെ ഹി​മ, പു​തി​യ നി​യ​മ​ത്തി​ലെ വാ​സു​കി അ​യ്യ​ർ എ​ന്നീ ശ​ക്ത​മാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ൽ ന​യ​ൻ​സി​നെ ന​മ്മ​ൾ ക​ണ്ട​താ​ണ്. ഇ​പ്പോ​ൾ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് ന​യ​ൻ​താ​ര വീ​ണ്ടു​മെ​ത്തു​ക​യാ​ണ്. നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​യാ​യി ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ലൗ​വ് ആ​ക്ഷ​ൻ ഡ്രാ​മ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ… മ​ല​യാ​ള​ത്തി​ൽ ന​യ​ൻ​താ​ര​യ്ക്കാ​യി ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ കാ​ത്തി​രി​ക്കു​ന്ന​ത്. ധ്യാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ലൗ​വ് ആ​ക്ഷ​ൻ ഡ്രാ​മ​യി​ൽ ഒ​ക്ടോ​ബ​റോ​ടെ ന​യ​ൻ എ​ത്തും. ഒ​രു കം​പ്ലീ​റ്റ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​യി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​നു പി​ന്നാ​ലെ ന​യ​ൻ​താ​ര​യെ മു​ൻ​നി​ർ​ത്തി സ്ത്രീ ​കേ​ന്ദ്രീ​കൃ​ത​മാ​യ ക​ഥ പ​റ​യാ​നൊ​രു​ങ്ങു​ക​യാ​ണ് തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ണ്ണി ആ​റും സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് വെ​ട്ടി​യാ​റും. കോ​ട്ട​യം കു​ർ​ബാ​ന എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം കോ​ട്ട​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​രു​ത്തു​റ്റൊ​രു സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തേ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.…

Read More

കൊ​ച്ചു​ണ്ണി​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്; കൈ​യ​ടി​ച്ച് ആ​രാ​ധ​ക​ർ

ഒ​രു ജ​ന​ത​യു​ടെ മു​ഴു​വ​ൻ സ്നേ​ഹം സ്വ​ന്ത​മാ​ക്കി​യ ന​ല്ല ക​ള്ള​ന്‍റെ ക​ഥ​പ​റ​യു​ന്ന റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി തീ​യ​റ്റ​റി​ലേ​ക്ക് എ​ത്തു​ന്ന ദി​ന​ത്തി​നാ​യി അ​ക്ഷ​മ​രാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സി​ൽ ഉ​ദി​ച്ച ആ​ശ​യ​മാ​ണ് ഏ​വ​രും ഇ​രു​കൈ​യ്യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. പി​ടി​കെ​ട്ടാ​നു​ണ്ടെ​ന്ന അ​റി​യി​പ്പോ​ടെ കൊ​ച്ച​ണ്ണി​യാ​യി എ​ത്തു​ന്ന നി​വി​ന്‍റെ ചി​ത്രം റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ൽ പ​തി​ച്ചി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. കാ​യം​കു​ളം, ചേ​ർ​ത്ത​ല, കൊ​ല്ലം തു​ട​ങ്ങി​യ റെ​യി​ൽ​വെ​സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പോ​ലീ​സ് അ​റി​യി​പ്പെ​ന്ന വി​ധ​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഇ​ത്തി​ക്ക​ര പ​ക്കി​യെ​ന്ന അ​തി​ഥി വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

പിറന്നാൾ ആശംസിച്ച ലാലേട്ടന് ഛേത്രിയുടെ കിടിലൻ മറുപടി…

ഇന്നു മുപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിക്ക് ആശംസകളറിയിച്ച് മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാൽ പങ്കുവച്ച ട്വീറ്റും അതിന് താരം നല്കിയ മറുപടിയുമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ‘ഹാപ്പി ബർത്ത്ഡേ സുനിൽ ഛേത്രി’ എന്നാണ് തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും മോഹൻലാൽ ട്വീറ്റ് ചെയ്തത്. എന്നാൽ ഇതിന് ഛേത്രി നല്കിയ മറുപടിയാണ് ആരാധകരുടെ മനംകവർന്നത്. ‘താങ്ക് യു ലാലേട്ടാ’ എന്നായിരുന്നു ഛേത്രിയുടെ ട്വീറ്റ്. എന്തായാലും മോഹൻലാലിന്‍റെ ട്വീറ്റും ഛേത്രിയുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Read More