കൊച്ചി: ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകള്‍ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിയത്. റോഷന് ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ ചിത്രമായ കായംകുളം കൊച്ചുണ്ണി 17ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന് നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച മറ്റു ചിത്രങ്ങള്‍.
Read MoreCategory: Movies
വീട്ടിൽ നിന്നും 46 ലക്ഷം രൂപ മോഷ്ടിച്ച പതിനഞ്ചുകാരൻ കൂട്ടുകാർക്ക് ഒരുക്കിയത് ഗംഭീര സമ്മാനങ്ങൾ
വസ്തു വിറ്റ് പണം വീട്ടിൽ സൂക്ഷിച്ച പിതാവിന് കൗമാരക്കാരനായ മകന്റെ വക എട്ടിന്റെ പണി. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അറുപത് ലക്ഷം രൂപയിൽ നിന്നും നാൽപ്പത്തിയാറ് ലക്ഷം രൂപ കവർന്ന ബാലൻ ഈ പണം സൗഹൃദ ദിനത്തിൽ സുഹൃത്തുക്കൾക്കു വേണ്ടി ചിലവഴിക്കുകയായിരുന്നു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. കെട്ടിടനിർമാതാവാണ് ഈ കുട്ടിയുടെ പിതാവ്. അദ്ദേഹം വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ച പണം എടുത്ത കുട്ടി അതിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ ദിവസവേതനക്കാരനായ പിതാവുള്ള ഒരു സഹപാഠിക്കും മൂന്നു ലക്ഷം രൂപ തനിക്ക് ഹോം വർക്ക് ചെയ്തു നൽകിയ മറ്റൊരു സഹപാഠിക്കും നൽകുകയായിരുന്നു. പണം ലഭിച്ച കുട്ടികളിലൊരാൾ ഇതുപയോഗിച്ച് കാറ് വരെ വാങ്ങി. കൂടാതെ പത്താം ക്ലാസ് വിദ്യാർഥിയായ ഈ കുട്ടി സഹപാഠികളായ മുപ്പത്തിയഞ്ച് പേർക്കും കോച്ചിംഗ് സെന്ററിലെ മുഴുവൻ സുഹൃത്തുക്കൾക്കും സ്മാർട്ട് ഫോണ്‍ വാങ്ങി നൽകി. കുറച്ചു പേർക്ക്…
Read Moreകേരളത്തെ ദേശീയ മാധ്യമങ്ങൾ അവഗണിക്കുന്നു; സിദ്ധാർഥ്
കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ദേശിയ മാധ്യമ ശ്രദ്ധ കേരളത്തിന് ലഭിക്കുന്നില്ലെന്ന ആക്ഷേപമായി തെന്നിന്ത്യൻ താരം സിദ്ധാർഥ്. പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തെന്നറിയിച്ച താരം ട്വീറ്റ് ചെയ്താണ് കേരളത്തിനോടുള്ള ദേശിയ മാധ്യമങ്ങളുടെ അവഗണനയെകുറിച്ച് അറിയിച്ചത്. ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം. വളരെ വലിയ ദുരന്തമുണ്ടായിട്ടും ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ചെന്നൈയിൽ 2015ൽ പ്രളയമുണ്ടായപ്പോൾ ഞങ്ങളോട് ദേശിയമാധ്യമങ്ങൾ കാണിച്ച അവഗണന വളരെ വലുതായിരുന്നു. അതാണ് എനിക്ക് ഇവിടെ ഓർമ വരുന്നത്. കേരളം അഭിമുഖീകരിക്കുന്നത് ചെന്നൈ കണ്ടതിലും വലിയ ദുരന്തമാണ്. ഈ സമയത്തെ നിങ്ങളുടെ ചെറിയ സഹായങ്ങൾ വലിയ കൈത്താങ്ങാകും. അത് മറ്റുള്ളവർക്കുള്ള പ്രചോദനമാണ്. ദുരന്തത്തെ പറ്റിയുള്ള അവബോധം എല്ലാവരിലും എത്തിക്കണം. നിങ്ങൾ കേരളത്തിനു വേണ്ടി ശബ്ദമുയർത്തി പ്രവർത്തിക്കണം. സിദ്ധാർഥ് പറഞ്ഞു. കൂടാതെ #KeralaDonationChallenge എന്ന ക്യാമ്പയിൻ…
Read Moreസ്വാതി റെഡ്ഡി വിവാഹിതയാകുന്നു
സുബ്രമണ്യപുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായികയായ സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയ വികാസ് ആണ് വരൻ. നീണ്ടകാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചർ ആണ് സ്വാതിയുടെ ആദ്യചിത്രം. നോര്‍ത്ത് 24 കാതം, ആമേൻ എന്നീ മലയാള ചിത്രങ്ങളിലും സ്വാതി നായികയായി അഭിനയിച്ചിരുന്നു. മോസയിലെ കുതിര മീനുകൾ, ആട് ഒരു ഭീകരജീവിയാണ്, ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളിലും സ്വാതി അഭിനയിച്ചു. ഈ മാസം മുപ്പതിന് ഹൈദരാബാദിലാണ് വിവാഹം നടക്കുക. സെപ്റ്റംബർ രണ്ടാം തിയതി കൊച്ചിയില്‍ വിവാഹ സത്കാരം ഉണ്ടാകും.
Read Moreകേരളത്തിന് ധനസഹായവുമായി വിജയ് സേതുപതിയും ധനുഷും
കനത്ത പ്രളയബാധയിൽ മുങ്ങുന്ന കേരളത്തിന് സഹായമായി തമിഴ് താരങ്ങളായ വിജയ് സേതുപതിയും ധനുഷും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിജയ് സേതുപതി ഇരുപത്തിയഞ്ച് ലക്ഷവും ധനുഷ് പതിനഞ്ച് ലക്ഷവുമാണ് നൽകുന്നത്. കേരളത്തിന് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് തമിഴ് താരസംഘടനയായ നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. വിശാൽ പത്ത് ലക്ഷം രൂപ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൂര്യ, കാർത്തി, കമൽഹാസൽ, സിദ്ധാർഥ്, നടി രോഹിണി എന്നിവർ സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. കമൽഹാസനും കാർത്തിയും മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറി.
Read Moreകേരളത്തിന് ധനസഹായം നൽകി നയൻതാര
പ്രളയത്തിലകപ്പെട്ട് വലയുന്ന കേരളത്തിന് സഹായമായി നയൻതാരയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപയാണ് താരം നൽകിയിരിക്കുന്നത്. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിനിയാണ് നയൻതാര. നയൻതാരയെ കൂടാതെ സൂര്യ, കാർത്തി, വിജയ് സേതുപതി, ധനുഷ്, വിശാൽ തുടങ്ങിയ താരങ്ങളും കേരളത്തിന് ധനസഹായം നൽകി രംഗത്തെത്തിയിട്ടുണ്ട്.
Read Moreനല്ല കഥാപാത്രങ്ങൾ വേണം: സായ് പല്ലവി
നല്ല കഥാപാത്രങ്ങൾക്കായാണ് താൻ കാത്തിരിക്കുന്നതെന്ന് നടി സായ് പല്ലവി. പണത്തിനല്ല കഥാപാത്രങ്ങൾക്കാണ് താൻ മുൻതൂക്കം നൽകുന്നതെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ വൻതുക വാഗ്ദാനം ചെയ്തിട്ടും ഒരു തെലുങ്ക് ചിത്രം സായ് പല്ലവി നിരസിച്ചിരുന്നു. ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനാകുന്ന ചിത്രമാണ് നടി നിരസിച്ചത്. ചിത്രത്തിൽ നായിക കഥാപാത്രത്തിന് കാര്യമായ പ്രാധാന്യമില്ലാത്തതാണ് ചിത്രം നിരസിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. നായകന്റെ നിഴലായി ഒതുങ്ങുന്ന വേഷങ്ങളിൽ താത്പ്പര്യമില്ലെന്നാണ് നടിയുടെ നിലപാട്.
Read Moreകേരളത്തിന്റെ കണ്ണീർ തോർന്നിട്ടേ ഡ്രാമയുടെ ട്രെയിലർ റിലീസ് ചെയ്യു
കടുത്ത കാലവർഷ കെടുതിയിൽ സംസ്ഥാനം മുഴുവൻ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ മോഹൻലാലിന്റെ പുതിയ ചിത്രം ഡ്രാമയുടെ ട്രെയിലർ റിലീസ് മാറ്റി വച്ചു. ഓഗസ്റ്റ് പതിനഞ്ചിന് മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചത്. എന്നാൽ സംസ്ഥാനത്ത് തുടരുന്ന അസാധാരണമായ സാഹചര്യത്തിൽ, കേരളത്തിന്റെ കണ്ണീർ മഴ തോരട്ടെ, പുലരി പിറക്കട്ടെ.. അന്നേ ഡ്രാമയുടെ ട്രെയിലർ റിലീസ് ചെയ്യുന്നുള്ളുവെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ഓണം റിലീസായി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചത്.
Read Moreകായംകുളം കൊച്ചുണ്ണിയുടെ റീലീസ് വൈകും
കേരളത്തിലുണ്ടായിക്കൊണ്ടിക്കുന്ന അസാധാരണമായ സാഹചര്യത്തെ തുടർന്ന് നിവിൻ പോളിയുടെ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റിലീസ് മാറ്റിവച്ചു. ഓഗസ്റ്റ് ഇരുപത്തിരണ്ടിലേക്ക് ചിത്രം റിലീസ് ചെയ്യുവാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഓണം റിലീസായി തീയറ്ററുകളിലെത്തിക്കാൻ തീരുമാനിച്ച മറ്റ് ചിത്രങ്ങളായ പടയോട്ടം, ഒരു കുട്ടനാടൻ ബ്ലോഗ്, വരത്തൻ എന്നീ ചിത്രങ്ങളുടെ റിലീസും മാറ്റിവച്ചേക്കും.
Read Moreകേരളത്തെ രക്ഷിക്കാൻ എല്ലാവരും കൈകോർക്കു: മോഹൻലാൽ
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ രക്ഷിക്കാൻ എല്ലാവരും കൈകോർക്കുകയെന്ന ആഹ്വാനവുമായി നടൻ മോഹൻലാൽ. “പ്രളയദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വത്തിനും ജീവനും കനത്ത നാശം വിതച്ച് പ്രകൃതി കലിതുള്ളുന്ന അവസ്ഥ. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. അക്ഷരാർത്ഥത്തിൽ സങ്കടക്കടലായി നമ്മുടെ കേരളം. നമ്മുടെ സംസ്ഥാനത്തെ പ്രളയ വ്യാധിയിൽ നിന്നും കരകയറ്റാൻ നമുക്ക് കൈ കോർക്കാം’ എന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം ഇരുപത്തിയഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു. കൂടാതെ താര സംഘടനയായ അമ്മ രണ്ടു ഘട്ടങ്ങളായി അമ്പത് ലക്ഷം രൂപയും കൈമാറിയിരുന്നു. മമ്മൂട്ടിയും ദുൽഖർ സൽമാനും ഇരുപത്തിയഞ്ച് ലക്ഷം രൂപ സംസ്ഥാനത്തിന്റെ സഹായത്തിനായി കൈമാറിയിരുന്നു. കൂടാതെ തമിഴ്, ഹിന്ദി താരങ്ങളും സഹായഹസ്തവുമായി രംഗത്തുണ്ട്.
Read More