ന്യൂഡൽഹി: രണ്ട് ദിവസമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാകും. ഉച്ചകോടിയുടെ ആദ്യ ദിനമായ ഇന്നലെ ബ്രിക്സ് രാജ്യങ്ങളുടെ ആഭ്യന്തര ചർച്ചകളും ഉഭയകക്ഷി കൂടിക്കാഴ്ചകളും നടന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ തുടരുകയാണ്.
Read MoreDay: September 13, 2026
‘സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി, വി.ഡി. സതീശനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ജി. സുധാകരൻ
ആലപ്പുഴ: എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ താൻ ജോലി നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി ജി. സുധാകരൻ. പക്ഷേ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ ശനിയാഴ്ച നടന്ന പൊതുപരിപാടിക്കിടെയാണ് ജി. സുധാകരന്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. രാഷ്ട്രീയക്കാർ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പുവരുത്തണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
Read Moreപൊലിസ് സംഘത്തെ ആക്രമിക്കുകയും ഔദ്യോഗിക വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: അരുവിക്കരയിൽ പൊലിസ് സംഘത്തെ ആക്രമിക്കുകയും ഔദ്യോഗിക വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതി പിടിയിൽ. വട്ടക്കുളം സ്വദേശി സഞ്ജുവാണ് അരുവിക്കര പൊലിസിന്റെ പിടിയിലായത്. അരുവിക്കര മൈലം കോളനിയിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ പ്രതി തടഞ്ഞുനിർത്തുകയും ഗ്രേഡ് എസ്ഐയെ മർദിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിന്റെ ചില്ലുകളും ഇയാൾ തല്ലിത്തകർത്തു. ഇതേത്തുടർന്ന് പൊലിസ് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പിടിയിലായ സഞ്ജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ
തൃശൂർ: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പഴുവിൽ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33) ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ കഴിഞ്ഞ മാർച്ച് 23-ന് കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90,500 രൂപ, ഹാഷിഷ് ഓയിൽ ചില്ലറ വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ…
Read More