ജോ​യ് മാ​ത്യു മോഹൻലാ​ലി​നൊ​പ്പം

മ​മ്മൂ​ട്ടി​യു​ടെ അ​ങ്കി​ളി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം കൂ​ട്ടുകൂ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ജോ​യ് മാ​ത്യുവെന്ന് വാർത്തകൾ. പ​ക്ഷേ ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ജോ​യ് മാ​ത്യു​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ക​യാ​ണോ അ​തോ തി​ര​ക്ക​ഥ മാ​ത്ര​മാ​ണോ ഒ​രു​ക്കു​ന്ന​തെ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. മൂ​ന്നാ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ വ​രു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ജോ​യ് മാ​ത്യു ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധ​ക​ർ.

Read More

സോ​നം ക​പൂ​ർ വി​വാ​ഹി​ത​യാ​യി

ബോ​ളി​വു​ഡ് ന​ടി സോ​നം ക​പൂ​ർ വി​വാ​ഹി​ത​യാ​യി. ബി​സി​ന​സ്കാ​ര​നാ​യ ആ​ന​ന്ദ് അ​ഹൂ​ജ​യാ​ണ് വ​ര​ൻ. ബാ​ന്ദ്ര​യി​ലെ ഹെ​റി​റ്റേ​ജ് ബം​ഗ്ലാ​വ് റോ​ക്ഡാ​ലേ​യി​ൽ വ​ച്ച് സി​ഖ് മ​താ​ചാ​ര പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു കു​ടും​ബ​ങ്ങ​ളു​ടെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, റാ​ണി മു​ഖ​ർ​ജി, ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ഡ​സ്, സെ​യ്ഫ് അ​ലി ഖാ​ൻ, ക​രീ​ന ക​പൂ​ർ, ക​രീ​ഷ്മ ക​പൂ​ർ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Read More

ഡേറ്റിംഗിലാണോ ? രണ്‍​ബീ​റി​നും ആ​ലി​യ​യ്ക്കും പി​ന്നാ​ലെ…

ബോ​ളി​വു​ഡി​ലെ ചോ​ക്ലേ​റ്റ് നാ​യ​ക​ൻ ര​ണ്‍​ബീ​ർ ക​പൂ​റും യു​വ​സു​ന്ദ​രി ആ​ലി​യ ഭ​ട്ടും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ബ്ര​ഹ്മാ​സ്ത്ര. അ​യ​ൻ മു​ഖ​ർ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ബ​ൾ​ഗേ​റി​യ​യി​ൽ​വ​ച്ച് പൂ​ർ​ത്തി​യാ​യി. സൂ​പ്പ​ർ​താ​രം അ​മി​താ​ഭ് ബ​ച്ച​നും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വ​രു​ന്ന ഓ​ഗ​സ്റ്റ് 15ന് ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​പ്പ​രാ​സി​ക​ൾ ര​ണ്‍​ബീ​റി​നും ആ​ലി​യ​യ്ക്കും പി​ന്നാ​ലെ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​രും ത​മ്മി​ൽ ഡേ​റ്റിം​ഗി​ലാ​ണെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ സോ​യ അ​ക്ത​റി​ന്‍റെ വീ​ട്ടി​ൽ​ന​ട​ന്ന പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത് ഇ​രു​വ​രും പു​റ​ത്തു​പോ​യ​ത് ഒ​രു കാ​റി​ലാ​ണ​ത്രേ. ഇ​തു മാ​ത്ര​മ​ല്ല, ഇ​രു​വ​രെ​യും ഇ​പ്പോ​ൾ പ​ല സ്ഥ​ല​ത്തും​വ​ച്ച് ഒ​രു​മി​ച്ച് കാ​ണു​ന്നു​ണ്ട​ത്രേ. പോ​രേ, പൊ​ടി​പൂ​രം. എ​ന്നാ​ൽ അ​ടു​ത്തി​ടെ ഈ ​ഗോ​സി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലി​യ​യോ​ട് മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ​ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ ആ​ണെ​ന്നാ​യി​രു​ന്നു ആ​ലി​യ​യ​യു​ടെ മ​റു​പ​ടി. അ​തേ​സ​മ​യം ഡേ​റ്റിം​ഗ് ഗോ​സി​പ്പ് സ​ത്യ​മാ​ണെ​ന്നോ അ​സ​ത്യ​മാ​ണെ​ന്നോ താ​രം പ​റ​ഞ്ഞി​ല്ല. ഇ​തോ​ടെ ത​ങ്ങ​ൾ…

Read More

40 ദി​വ​സം ന​ൽ​കി, 65 കോ​ടി വാ​ങ്ങി

സ്റ്റൈ​ൽ​ മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് പു​തി​യ ചി​ത്ര​ത്തി​നാ​യി വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം 65കോ​ടി രൂ​പ. സ​ണ്‍ പി​ക്ചേ​ഴ്സ് നി​ർ​മി​ച്ച് കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് ര​ജ​നീ​കാ​ന്ത് ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത്. 40 ദി​വ​സ​മാ​ണ് ചി​ത്ര​ത്തി​നു​വേ​ണ്ടി ര​ജ​നീ​കാ​ന്ത് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ളി​ൽ ഒ​ന്ന് വി​ജ​യ് സേ​തു​പ​തി വി​ല്ല​ൻ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്നു എ​ന്ന​താ​ണ്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ്ര​ൻ ആ​ണ് സം​ഗീ​ത സം​വി​ധാ​നം. ഈ ​വ​ർ​ഷം അ​വ​സാ​നം ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. അ​ടു​ത്ത വ​ർ​ഷം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ര​ജ​നീ​കാ​ന്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം കാ​ലാ ആ​ണ്. ഇ​തി​നു​ശേ​ഷം 2.0 പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ഇ​തി​നും ശേ​ഷ​മാ​യി​രി​ക്കും കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക.

Read More

വി​ക്രം ര​ണ്ടും ക​ൽ​പ്പി​ച്ചാ​ണ്

ക​ർ​ണ​നാ​കാ​ൻ ത​ടി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് വി​ക്രം. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കാ​യി എ​ന്തി​നും റെ​ഡി​യാ​കാ​റു​ള്ള വി​ക്ര​ത്തി​ന്‍റെ പ​ല രൂ​പ​മാ​റ്റ​ങ്ങ​ളും ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക​ർ ക​ണ്ട​താ​ണ്. ആ​ർ. എ​സ്. വി​മ​ൽ സം​വി​ധാനം ചെ​യ്യു​ന്ന മ​ഹാ​വീ​ർ‌ ക​ർ​ണ​യ്ക്കു​വേ​ണ്ടി​യാ​ണ് താ​രം വണ്ണം വ​യ്ക്കാ​ൻ‌ ഒ​രു​ങ്ങു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് വേ​ണ്ടി ശ​രീ​രം അ​ടി​മു​ടി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് താ​രം. ഇ​ത് സം​ബ​ന്ധി​ച്ച ഫോ​ട്ടോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വച്ചു കൊ​ണ്ടാ​ണ് താ​രം ഈ ​വി​വ​രം പ്രേ​ക്ഷ​ക​രെ അ​റി​യി​ച്ച​ത്.

Read More

ഓ​ട്ട​ർ​ഷ​യി​ലെ ഓ​ട്ടോ​റി​ക്ഷ രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത് ഇ​ങ്ങ​നെ

അ​നു​ശ്രീ​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സു​ജി​ത്ത് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ഓ​ട്ട​ർ​ഷ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​നാ​യി അ​നു​ശ്രി ഓ​ട്ടോ റി​ക്ഷ ഓ​ടി​ക്കു​വാ​ൻ പ​ഠി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി​മാ​റി​യി​രു​ന്നു. ഇ​പ്പൊ​ഴി​താ അ​നു​ശ്രീ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​ത് ചി​ത്രീ​ക​രി​ക്കു​വാ​ൻ ഓ​ട്ടോ ഒ​രു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യു​ടെ കൈ​യ്യ​ടി നേ​ടി​യെ​ടു​ക്കു​ക​യാ​ണ്. ന​ട​ൻ പൃ​ഥ്വി​രാ​ജാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. നി​ര​വ​ധി യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ട്ടോ​യി​ൽ കാ​മ​റ സ​ഞ്ജീ​ക​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ജ​യ​രാ​ജ് മി​ത്ര തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കും.

Read More

ബോളിവുഡിൽ ഒരു വനിതാ സെലിബ്രിറ്റി ക്രിക്കറ്റ് ടീം ഉണ്ടായാൽ അ​നു​ഷ്ക ശ​ർ​മ ക്യാ​പ്റ്റ​ൻ

ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന് (ഐ​പി​എ​ൽ) ഏ​റ്റ​വും പ​കി​ട്ടേ​കു​ന്ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് സെ​ലി​ബ്രി​റ്റി​ക​ൾ. ഷാ​രൂ​ഖ് ഖാ​ൻ, പ്രീ​തി സി​ന്‍റ തു​ട​ങ്ങി​യ​വ​ർ​ക്ക് ടീ​മു​ക​ൾ സ്വ​ന്ത​മാ​യു​ള്ള​പ്പോ​ൾ‌ ഭ​ർ​ത്താ​വ് വി​രാ​ട് കൊ​ഹ്‌​ലി​ക്കൊ​പ്പം അ​നു​ഷ്ക ശ​ർ​മ സ്റ്റേ​ഡി​യ​ത്തി​ലെ നി​റസാ​ന്നി​ധ്യ​മാ​ണ്. റി​ലീ​സി​നൊ​രു​ങ്ങു​ന്ന റാ​സി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​മാ​യി ബ്രെ​റ്റ് ലീ, ​ഇ​ർ​ഫാ​ൻ പഠാൻ എ​ന്നി​വ​ർ​ക്കൊ​പ്പം ആ​ലി​യ​യും ഇ​പ്പോ​ൾ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു വ​നി​താ ക്രി​ക്ക​റ്റ് ടീം ​രൂ​പ​പ്പെ​ടു​ത്തി​യാ​ൽ ആ​രൊ​ക്കെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നു ചോ​ദി​ച്ചാ​ൽ ആ​ലി​യ പ​റ​യും, അ​നു​ഷ്ക ശ​ർ​മ​യ്ക്ക് ന​ല്ലൊ​രു ക്യാ​പ്റ്റ​നാ​കാ​ൻ ക​ഴി​യും. ഇ​തു കൂ​ടാ​തെ ക​ങ്ക​ണ റ​ണാ​വ​ത്ത് മി​ക​ച്ച ഓ​ൾ റൗ​ണ്ട​റും ക​ത്രീ​ന കൈ​ഫ് കീ ​ഫീ​ൽ​ഡ​റു​മാ​കും. ടീ​മി​നൊ​രു പേ​രും ആ​ലി​യ നി​ർ​ദേ​ശി​ച്ചു “ചാ​ൻ മു​ൽ​ഗി’ (മ​റാ​ത്തി​യി​ൽ “ഗു​ഡ് ഗേ​ൾ​സ്’ എ​ന്ന​ർ​ഥം). ഈ ​മാ​സം 11ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന റാ​സി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ജുംഗ്ലീ പി​ക്ചേ​ഴ്സും ധ​ർ​മ പ്രൊ​ഡ​‌ക‌്ഷ​ൻ​സും ചേ​ർ​ന്നാ​ണ്.

Read More

കാമുകിയിൽ അ​ച്ചാ​മ്മയായി അ​പ​ർ​ണ​ ബാലമുരളി

എ​സ് ബി​ജു ഒ​രു​ക്കു​ന്ന കാ​മു​കി എ​ന്ന ചി​ത്ര​ത്തി​ൽ അ​പ​ര്‍​ണ ബാ​ല​മു​ര​ളി അ​ച്ചാ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ച്ചാ​മ്മ. ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​സ്‌​ക​ര്‍ അ​ലി​യാ​ണ് കാ​മു​കി​യി​ലെ നാ​യ​ക​ന്‍. പ്രാ​യം കൊ​ണ്ടും സ്വ​ഭാ​വം കൊ​ണ്ടും താ​നു​മാ​യി ഏ​റെ ഇ​ണ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് അ​ച്ചാ​മ്മ എ​ന്നാ​ണ് അ​പ​ര്‍​ണ പ​റ​യു​ന്ന​ത്. അ​ച്ചാ​മ്മ​യ്ക്കൊ​പ്പം കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന അ​ന്ധ​നാ​യ ഹ​രി എ​ന്ന വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് അ​സ്‌​ക​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗോ​പി സു​ന്ദ​ര്‍ ആ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

Read More

മാമാങ്കത്തിൽ അരവിന്ദ് സ്വാമിയും

ച​രി​ത്രം പ​ശ്ചാ​ത്ത​ല​മാ​യി മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മാ​മാ​ങ്കം എ​ന്ന ചി​ത്ര​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം അ​ര​വി​ന്ദ് സ്വാ​മി​യും. 10ന് ​കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ളി​ൽ അ​ര​വി​ന്ദ് സ്വാ​മി​യും പ​ങ്കെ​ടു​ക്കും. മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി​രി​ക്കും മാ​മാ​ങ്കം. അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ആ​ദ്യ​ചി​ത്ര​മാ​യ ദ​ള​പ​തി മ​മ്മൂ​ട്ടി​ക്കൊ​പ്പ​മാ​യി​രു​ന്നു. മാ​മാ​ങ്ക​ത്തി​ലെ അ​ര​വി​ന്ദ് സ്വാ​മി​യു​ടെ ക​ഥാ​പാ​ത്ര​ത്തപ്പ​റ്റി കൂ​ടു​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​വു​ന്ന​ത് ഹി​ന്ദി താ​രം പ്രാ​ചി ദേ​ശാ​യി​യാ​ണ്. നീ​ര​ജ് മാ​ധ​വ് , ധ്രു​വ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യിക്കു​ന്നു. ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

കുഞ്ഞിക്കായുടെ കു​ഞ്ഞു​മാ​ലാ​ഖ​യ്ക്ക് ഒ​ന്നാം പി​റ​ന്നാ​ൾ

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ- അ​മാ​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മ​റി​യ​ക്ക് ഒ​ന്നാം പി​റ​ന്നാ​ൾ. ഭാ​ര്യ​ക്കും മ​ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ത​ന്നെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. “ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ സ്നേ​ഹ​ത്തി​ന് എ​ക്കാ​ല​ത്തെ​യും സ​ന്തോ​ഷം നി​റ​ഞ്ഞ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്നു. നി​ന​ക്ക് ഒ​രു വ​യ​സ് ആ​യെ​ന്ന് വി​ശ്വ​സി​ക്കു​വാ​ൻ ആ​കു​ന്നി​ല്ല. നീ ​ഞ​ങ്ങ​ൾ​ക്കു കി​ട്ടി​യ വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. ഇ​തി​നോ​ട​കം ത​ന്നെ നീ ​വ​ലി​യ ആ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​വും സ്നേ​ഹ​വും നി​റ​യ്ക്കു​ന്ന​ത് നീ​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്’. ഫേ​സ്ബു​ക്കി​ൽ മ​റി​യ​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More