മോ​ഹ​ൻ​ലാ​ൽ ത​മി​ഴി​ൽ “ര​ജ​നി​സെ​ൽ​വി’

മോ​ഹ​ൻ​ലാ​ൽ ആ​രാ​ധി​ക​യു​ടെ ക​ഥ പ​റ​ഞ്ഞ മോ​ഹ​ൻ​ലാ​ൽ എ​ന്ന ചി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. മ​ഞ്ജു​വാ​ര്യ​ർ അ​ഭി​ന​യി​ച്ച നാ​യി​കാ ക​ഥാ​പാ​ത്രം ത​മി​ഴി​ൽ ജ്യോ​തി​ക ആ​യി​രി​ക്കും ചെ​യ്യു​ക. ത​മി​ഴി​ൽ മോ​ഹ​ൻ​ലാ​ലി​നു പ​ക​രം ര​ജ​നീ​കാ​ന്തി​ന്‍റെ ആ​രാ​ധി​ക​യാ​യി​ട്ടാ​ണ് ജ്യോ​തി​ക എ​ത്തു​ന്ന​ത്. ര​ജ​നി സെ​ൽ​വി എ​ന്നാ​ണ് ചി​ത്ര​ത്തി​ന് ഇ​ട്ടി​രി​ക്കു​ന്ന പേ​ര്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി വ​ൻ​വി​ജ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ് സാ​ജി​ത് യ​ഹി​യ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ എ​ന്ന ചി​ത്രം. ഇ​ന്ദ്ര​ജി​ത്താ​ണ് നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ഞ്ജു​വാ​ര്യ​ർ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ ഹൗ ​ഓ​ൾ​ഡ് ആ​ർ യു. ​ഈ ചി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്ത​പ്പോ​ഴും മ​ഞ്ജു​വാ​ര്യ​ർ​ക്കു പ​ക​ര​മാ​യി ജ്യോ​തി​ക​യാ​ണ് ത​മി​ഴി​ൽ അ​ഭി​ന​യി​ച്ച​ത്. 36 വ​യ​തി​നി​ലെ എ​ന്ന പേ​രി​ലാ​ണ് ഹൗ ​ഓ​ൾ​ഡ് ആ​ർ യു ​ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്ത​ത്. ത​മി​ഴി​ലും റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ആ​യി​രു​ന്നു ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രു​ന്ന​ത്.

Read More

പ്രായം വന്നോട്ടെ എനിക്ക് പ്രശ്നമില്ല

പ്രാ​യം മ​റ​ച്ചുവ​യ്ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ. ച​ർ​മ​ത്തി​ൽ ചു​ളി​വ് വീ​ണാ​ലോ മു​ടി ന​ര​ച്ചാ​ലോ താ​ൻ അ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ക്കില്ലെ​ന്നും ദീ​പി​ക പ​റ​യു​ന്നു. പ്രാ​യ​ത്തെ​ക്കു​റി​ച്ചോർത്ത് ആ​ശ​ങ്ക​പ്പെ​ട്ടാ​ൽ മ​നഃ​സ​മാ​ധാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്ക​ണ​മെ​ന്ന ത​ന്‍റെ അ​ച്ഛ​ന്‍റെ നി​ർ​ദേ​ശം പാ​ലി​ക്കാ​റു​ണ്ടെ​ന്നും ദീ​പി​ക പ​റ​യു​ന്നു. അ​ച്ഛ​ൻ മു​ൻ ബാ​ഡ്മി​ന്‍റ​ൺ താ​രം പ്ര​കാ​ശ് പ​ദു​ക്കോ​ൺ സൗ​ന്ദ​ര്യ​ത്തെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മാ​യി​രു​ന്നെ​ന്നും ദീ​പി​ക പ​ദു​ക്കോ​ൺ പ​റ​യു​ന്നു. ന​മ്മ​ൾ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലും പ്രാ​യം ന​മ്മ​ളെ തേ​ടി​വ​രു​മെ​ന്നാ​ണ് ദീ​പി​ക പ​റ​യു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ദീ​പി​ക ബാ​ഡ്മി​ന്‍റ​ൺ പ​രി​ശീ​ലി​ക്കാ​റു​ണ്ട്.

Read More

ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര

ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര പ​പ്പ​രാ​സി​ക​ൾ​ക്ക് ചു​ട്ട മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്നു. പ്രി​യ​ങ്ക ചോ​പ്ര ര​ഹ​സ്യ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന മ​ട്ടി​ൽ അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. പ്രി​യ​ങ്ക ചോ​പ്ര ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു ചി​ത്ര​മാ​ണ് ഗോ​സി​പ്പി​നു വി​ത്തു പാ​കി​യ​ത്. ആ​രാ​ധ​ക​ർ​ക്കാ​യി അ​ടു​ത്തി​ടെ താ​രം ഒ​രു വി​മാ​ന​യാ​ത്ര​യു​ടെ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ൽ താ​ര​ത്തി​ന്‍റെ കൈയിലു​ള്ള ആ​ഭ​ര​ണം മം​ഗ​ൾ​സൂ​ത്ര​യാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. ഇ​തു സാ​ധാ​ര​ണ​യാ​യി വി​വാ​ഹം ക​ഴി​ച്ച സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന ആ​ഭ​ര​ണ​മാ​ണ്. മം​ഗ​ൾ സൂ​ത്ര പ്രി​യ​ങ്ക​യു​ടെ കൈയിൽ ക​ണ്ട​തോ​ടെ പ്രി​യ​ങ്ക ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന മ​ട്ടി​ൽ പ​പ്പ​രാ​സി​ക​ൾ ത​ട്ടി​വി​ട്ടു. പ്രി​യ​ങ്ക​യു​ടെ ര​ഹ​സ്യ​വി​വാ​ഹം വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച​തോ​ടെ താ​രം ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​പ്പ​രാ​സി​ക​ൾ​ക്കു മ​റു​പ​ടി​യു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്. ഉൗ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ങ്ങേ​യ​റ്റ​മാ​ണ് ഇ​തെ​ന്നും ത​ന്‍റെ വി​വാ​ഹം തീ​ർ​ച്ച​യാ​യും എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​മെ​ന്നും അ​തൊ​രി​ക്ക​ലും ര​ഹ​സ്യ​വി​വാ​ഹ​മാ​യി​രി​ക്കി​ല്ലെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു. കൂ​ടെ ആ​ഭ​ര​ണ​ത്തി​ന്‍റെ ഒ​രു…

Read More

അരുണിന്റെ വിവാഹത്തിന് പാട്ടുപാടിയും ഡാന്‍സ് കളിച്ചും പ്രിയാ വാര്യര്‍

സിനിമാ താരം അരുണിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിവാഹത്തിനെത്തിയ അഡാര്‍ ലൗവ് ടീമിന്റെ ചിത്രങ്ങളും വീഡിയോയും സോഷഅയല്‍ മീഡിയയില്‍ തരംഗമാകുന്നു. പ്രിയാ വാര്യറിന്റെ വീഡിയോയാണ് കൂട്ടത്തില്‍ ഏറ്റവും ഹിറ്റ്. പാട്ടിനൊപ്പം താളം പിടിച്ചും ചുവടുവെക്കുകയും ചെയ്യുന്ന പ്രിയയെ വീഡിയോയില്‍ കാണാം. ബാലതാരമായി മലയാള സിനിമയില്‍ എത്തിയ അരുണിനെ പിന്നീട് അധികം ചിത്രങ്ങളില്‍ നാം കണ്ടിട്ടില്ല. വളര്‍ന്നുവലുതായ ശേഷം അഡാര്‍ ലൗവ് എന്ന ചിത്രത്തിലൂടെ അരുണ്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തി. പിന്നീട് നാം കേള്‍ക്കുന്നത് അരുണിന്റെ വിവാഹവാര്‍ത്തയാണ്.

Read More

ക്ഷമയുള്ള ഒരാള്‍ക്കേ ഞാനുമായി പൊരുത്തപ്പെടാനാകൂ; സായ് പല്ലവി തുറന്നു പറയുന്നു

പ്രേമം എന്ന സിനിമയിലെ മലര്‍ മിസായി എത്തി ഹൃദയം കീഴടക്കിയ നടിയാണ് സായി പല്ലവി. അടുത്തിടെ മലയാളത്തെക്കാളേറെ അന്യഭാഷ സിനിമകളില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ പ്രണയ സ്വപ്‌നങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. നല്ലതു പോലെ ക്ഷമയുള്ള ഒരാള്‍ക്കു മാത്രമേ താനുമായി പൊരുത്തപ്പെടാന്‍ സാധിക്കൂ അത്തരമൊരാളെ മാത്രമേ പ്രണയിക്കൂ എന്ന് സായ് പല്ലവി. എന്നെ പ്രണയിക്കുന്ന ആളില്‍ എന്റെ അമ്മ ഉണ്ടാകണം- സായി പറയുന്നു. ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലത്ത് മിക്കവാറും രാത്രിയായിരുന്നു ഷൂട്ട്. അമ്മ കൂടെയിരിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാല്‍ അമ്മ എന്നോടൊപ്പം വന്ന് രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കും. ഡബിങ്ങ് മണിക്കൂറുകളോളം നീളും. എന്റെ ഉച്ചാരണം ശരിയാവാത്തത് കാരണമാണ് ഡബിങ്ങ് നീളുന്നത്. വട്ടായിപ്പോകുന്ന അവസ്ഥയില്‍ ഞാന്‍ ജനലിലൂടെ അമ്മയെ നോക്കും. അപ്പോള്‍ അമ്മയുടെ ഒരു ചിരിയുണ്ട്. അത് കാണുമ്പോള്‍ എല്ലാ പ്രയാസവും മാറും. അതുപോലെ എനിക്ക് ദാഹിക്കുമ്പോള്‍…

Read More

പുതിയ ലുക്കില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന നടിമാരില്‍ ഒരാളാണ് പാര്‍വതി. പാര്‍വതിയുടെ അഭിപ്രായങ്ങളും ആശയങ്ങളും പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. ഇപ്പോള്‍ താരം വിസ്മയിപ്പിച്ചിരിക്കുന്നത് തന്റെ പുതിയ ലുക്കിലൂടെയാണ്. വ്യത്യസ്ത ലുക്ക് നിരന്തരം പരീക്ഷിക്കുന്ന നടിയാണ് പാര്‍വതി. പാര്‍വതിക്ക് തന്റേതായ ഫാഷന്‍ കാഴ്ചപ്പാടുകളുണ്ട്. ബാംഗ്ലൂര്‍ ഡെയ്സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്‌റ്റൈല്‍, ചാര്‍ലിയില്‍ വലിയ ഫ്രെയിമുള്ള കണ്ണടയും മൂക്കുത്തിയുമണിഞ്ഞ പെണ്‍കുട്ടി. ഇപ്പോള്‍ ഇതാ ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. വ്യത്യസ്ത ഹെയര്‍ കളറാണ് പാര്‍വതി അണ്ടര്‍ക്കട്ടില്‍ പരീക്ഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  

Read More

ഫ​ഹ​ദി​ന്‍റെ നാ​യി​ക​യാ​യി കാ​ത​റീ​ൻ ട്രീ​സ

പൃ​ഥ്വി​രാ​ജി​ന്‍റെ ദ ​ത്രി​ല്ല​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾക്ക് സു​പ​രി​ചി​ത​യാ​യ തെ​ന്നി​ന്ത്യ​ൻ താ​രം കാ​ത​റീ​ൻ ട്രീ​സ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്. ഇ​ത്ത​വ​ണ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യാ​ണ് കാ​ത​റീ​ൻ മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ന​വാ​ഗ​ത​നാ​യ വി​വേ​ക് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന “ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കാ​ത​റീ​ൻ ഫ​ഹ​ദി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. കോ​ട്ട​യ​ത്തു​കാ​രി​യാ​യ നാ​ട​ൻ പെ​ണ്ണി​ന്‍റെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ കാ​ത​റീ​ന്. ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം സ​ണ്ണി വെ​യ്നും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം ചെ​യ്യു​ന്നു. മേ​യ് ഏ​ഴി​ന് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. അ​രു​ൺ, അ​ജ​യ് രാ​ഹു​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വും പു​തു​ച്ചേ​രി​യു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.

Read More

ലേ​ലം 2വി​ൽ ന​ന്ദി​നി ത​ന്നെ നാ​യി​ക

ലേ​ലം 2വി​ൽ ചാ​ക്കോ​ച്ചി​യു​ടെ നാ​യി​ക ന​ന്ദി​നി ത​ന്നെ. ആ​ദ്യ ഭാ​ഗ​ത്തി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ നാ​യി​ക ന​ന്ദി​നി​യാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ന​ന്ദി​നി എ​ത്തു​മോ ഇ​ല്ല​യോ എ​ന്നു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ര​ഞ്ജി പ​ണി​ക്ക​ർ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം മ​ക​ൻ നി​തി​ൻ ര​ഞ്ജി പ​ണി​ക്ക​രാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ദ്യ ഭാ​ഗ​ത്തി​ൽ ഗൗ​രി പാ​ർ​വ​തി​യെ​ന്ന ശ​ക്ത​മാ​യ നാ​യി​ക വേ​ഷ​മാ​ണ് ന​ന്ദി​നി കൈ​കാ​ര്യം ചെ​യ്ത​ത്. ലേ​ലം 2വി​ൽ ത​ന്നെ നാ​യി​ക‍​യാ​ക്കാ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള വി​വ​രം സു​ഹൃ​ത്ത് വ​ഴി​യാ​ണ് അ​റി​ഞ്ഞ​ത്. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്. ര​ണ്ടാം ഭാ​ഗ​ത്തി​ലും എ​ന്നെ ത​ന്നെ നാ​യി​ക​യാ​ക്കു​ന്ന​തി​ൽ വ​ള​രെ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ന​ന്ദി​നി ഈ ​അ​ടു​ത്ത് ഒരു മാ​ധ്യ​മ​ത്തി​ന് ന​ൽ​​കി​യ അ​ഭി​മു​ഖ​ത്തി​ൽ‌ പ​റ​ഞ്ഞിരുന്നു.

Read More

റ​സൂ​ൽ​ പൂക്കു​ട്ടി ഇനി സം​വി​ധാ​യകൻ; നായകൻ മോ​ഹ​ൻ​ലാ​ൽ

റ​സൂ​ൽ പൂ​ക്കു​ട്ടി സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കാ​ൻ മോ​ഹ​ൻ​ലാ​ൽ. ഒ​രു വെ​ബ് സി​നി​മ​യാ​കും ഇ​ത്. നാ​ൽ​പ്പ​ത്തി​യ​ഞ്ച് ദി​വ​സ​ത്തെ ഡേ​റ്റാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​തി​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യി മോ​ഹ​ൻ​ലാ​ൽ ഒ​രു വെ​ബ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. സി​നി​മ​യെ പ​റ്റി മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല. പ്ര​സാ​ദ് പ്ര​ഭാ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് റ​സൂ​ൽ പൂ​ക്കു​ട്ടി​യി​പ്പോ​ൾ.

Read More

മ​ര​ക്കാ​റി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും?

മോ​ഹ​ൻ​ലാ​ൽ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റാ​യി എ​ത്തു​ന്ന മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ബ​ഡ്ജ​റ്റി​ൽ ഒ​രു​ക്കു​ന്ന മ​ര​യ്ക്കാ​ർ, അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും അ​ഭി​ന​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​ഥി വേ​ഷ​ത്തി​ലാ​കും ചി​ത്ര​ത്തി​ൽ പ്ര​ണ​വ് എ​ത്തു​ന്ന​തെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. തെ​ലു​ങ്ക് താ​രം നാ​ഗാ​ർ​ജു​ന, ബോ​ളി​വു​ഡ് താ​രം സു​നി​ൽ ഷെ​ട്ടി​ എന്നിവരു​ൾ​പ്പ​ടെ ബ്രി​ട്ടീ​ഷ് താ​ര​ങ്ങ​ളും ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കും. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ. റോ​യ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നു വേ​ണ്ടി സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More