ബോളിവുഡ് സുന്ദരി നർഗീസ് ഫക്രി ഉദയ് ചോപ്രയുമായുള്ള പ്രണയം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഉദയ്ചോപ്രയുടെ ബംഗ്ലാവിലെ താമസം നർഗീസ് അവസാനിപ്പിച്ചതായി പപ്പരാസികൾ പറയുന്നു. ഇന്ത്യക്കു പുറത്തേക്ക് നർഗീസ് താമസം മാറ്റിയതായിട്ടാണ് വിവരം. അമേരിക്കൻ സംവിധായകൻ മാറ്റ് അലോൻസോയുമായി നർഗീസ് പുതിയ ബന്ധം തുടങ്ങിയതോടെയാണ് ഉദയ് ചോപ്രയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നാണ് പപ്പരാസികൾ പറയുന്നത്. അടുത്തിടെ മാറ്റ് അലോൻസോയുമായി നിൽക്കുന്ന ചിത്രങ്ങൾ നർഗീസ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
Read MoreCategory: Movies
പ്രായത്തെ വെല്ലും പ്രകടനവുമായി മോഹൻലാലിന്റെ ഡാൻസ് പ്രാക്ടീസ്
മലയാള സിനിമയിലെ താരങ്ങളെ അണിനിരത്തി മെയ് ആറിന് നടത്തുന്ന മെഗാഷോയ്ക്കുവേണ്ടി സൂപ്പർസ്റ്റാർ മോഹൻലാൽ റിഹേഴ്സൽ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൈയ്യടി നേടിയെടുക്കുന്നു. കൊച്ചിയിലെ ഹോട്ടലിൽ പ്രായത്തെ വകവെയ്ക്കാതെ നടിമാർക്കൊപ്പം ലാലേട്ടൻ ചുവടുകളനക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. സംവിധായകൻ സിദ്ധിഖിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് പരിപാടികൾ നടക്കുന്നത്. മോഹൻലാലിനെ കൂടാതെ മമ്മൂട്ടി, ജയറാം, സിദ്ധിഖ്, മനോജ് കെ. ജയൻ, ഹണി റോസ്, നമിതാ പ്രമോദ് തുടങ്ങി മലയാളത്തിലെ താരനിരയെല്ലാം റിഹേഴ്സലിൽ പങ്കെടുക്കുന്നുണ്ട്.
Read Moreസണ്ണിയുടെ വർക്കൗട്ട് വീഡിയോ വൈറൽ
ലോകമെങ്ങും ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. ഒരു നീലച്ചിത്ര നടിക്കു ലഭിക്കുന്ന പരിഗണനയല്ല ഇന്ത്യയിൽ താരത്തിന് ലഭിക്കുന്നത്. അതിനുള്ള കാരണം ഇവരുടെ വ്യക്തിത്വവും സിനിമകളിലെ അഭിനയമികവുമാണ്. സണ്ണിയുടെ വ്യക്തിത്വം പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്നാണ് ഇവരുടെ ഫിറ്റ്നസും. താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് തേടിപ്പോകാത്തതായി ആരും തന്നെയില്ല.ഇപ്പോൾ താരം തന്നെ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിറ്റ്നസിനായി സണ്ണി ദിനം പ്രതി ജിമ്മിൽ പോകുകയും വർക്കൗട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്റസ്റ്റഗ്രാമിലൂടെയാണ് താരം ജിമ്മിലെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഒരു ദിവസവും മുടങ്ങാതെ ക്ഷമയോടുള്ള പരിശീലനമാണ് താരത്തിന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം. ജിമ്മിൽ പുഷ് അപ്പ്, ഹെവി വെയ്റ്റ്സ്, ലെഗ് പ്രസ്, തുടങ്ങിയ എക്സർസൈസ് ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. താരത്തിന്റെ വർക്കൗട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സണ്ണിയുടെ സൗന്ദര്യ രഹസ്യവും ഫിറ്റ്നസ് രഹസ്യവും അറിയാൻ പ്രേക്ഷകർക്കും…
Read Moreസിനിമയിൽ ഇടവേള; ഐശ്വര്യ പിന്തുണച്ചു
സിനിമയിൽനിന്ന് രണ്ടു വർഷം ഇടവേളയെടുത്തപ്പോൾ ഭാര്യ ഐശ്വര്യയുടെ പിന്തുണ ലഭിച്ചിരുന്നതായി അഭിഷേക് ബച്ചൻ.ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മൻമർസിയൻ എന്ന സിനിമയിലൂടെയാണ് അഭിഷേക് ബച്ചൻ തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് വൻ വരവേൽപ്പാണ് ലഭിച്ചത്. അഭിനയം മതിയാക്കുന്നുവെന്ന് ഞാൻ ഒരിക്കലും പറഞ്ഞിരുന്നില്ല. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന തരത്തിലുള്ള സിനിമകളിൽ നിന്ന് ഒരു മാറ്റം വേണം എന്നാണ് പറഞ്ഞത്. അങ്ങനെ ഒരു നല്ല സിനിമ ലഭിക്കാൻ രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു. ഞാൻ ഇടവേളയെടുക്കുകയാണെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. അവർ പിന്തുണയ്ക്കുകയായിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും (അമിതാഭ് ബച്ചനും ജയാ ബച്ചനും) കുറച്ച് ആശങ്കകളുണ്ടായിരുന്നു. ഒരു വർഷം പോയി. ഇവൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നൊക്കെ. അത് മാതാപിതാക്കൾക്ക് സാധാരണയായി ഉണ്ടാകുന്ന ആശങ്കകളാണ്. പക്ഷേ ഭാര്യയ്ക്ക് അതിൽ ആശങ്കയുണ്ടായിരുന്നില്ല. ഞാൻ കുടുംബവുമായി എല്ലാം…
Read Moreബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം! മമ്മൂട്ടിയുടെ നായിക പ്രാചി
ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിൽ മമ്മൂട്ടിയുടെ നായികയാകാൻ ബോളിവുഡ് താരം പ്രാചി ദേശായി. വൺസ് അപോൺ എ ടൈം ഇൻ മുംബൈ, ബോൽ ബച്ചൻ, റോക്ക് ഓൺ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് പ്രാചി. ഉയരവും അയോധനകലകൾ പരിശീലിക്കാനുള്ള മെയ്വഴക്കവും ഉള്ള നടിയെ ആണ് അണിയറപ്രവർത്തകർ ചിത്രത്തിനായി അന്വേഷിച്ചത്. അങ്ങനെയാണ് ആ വേഷം പ്രായി ദേശായിക്ക് ലഭിച്ചത്. മേയ് 10ന് മാമാങ്കത്തിന്റെ 30 ദിവസം നീണ്ടു നിൽക്കുന്ന രണ്ടാം ഷെഡ്യൂൾ ആരംഭിക്കും. മേയ് 11ന് മമ്മൂട്ടി ചിത്രീകരണത്തിൽ പങ്കെടുക്കും. മംഗലാപുരത്തായിരുന്നു ആദ്യഘട്ട ചിത്രീകരണം. കാവ്യ ഫിലിംസിന്റെ ബാനറിൽ സഞ്ജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം വേണു കുന്നപ്പള്ളിയാണ് നിർമിക്കുന്നത്. നീരജ് മാധവ്, ധ്രുവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
Read Moreസിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുവാൻ ആഗ്രഹിക്കുന്നില്ല; നിമിഷ സജയൻ
അഭിനയിക്കുന്ന സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നടി നിമിഷ സജയൻ. മാത്രമല്ല നല്ല സിനിമയുടെ ഭാഗമായി നിൽക്കണമെന്ന ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്നും അവർ വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലാണ് നിമിഷ വ്യക്തമാക്കിയത്. താൻ ഒരു പക്വതയില്ലാത്ത പെണ്‍കുട്ടിയാണെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്. എന്നാൽ എനിക്ക് ലഭിച്ച സിനിമകളിലെ കഥാപാത്രങ്ങൾ ബോൾഡാണ്. എന്റെ സ്വഭാവത്തിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിക്കുന്നതു കണ്ട സുഹൃത്തുക്കൾ എനിക്ക് അഭിനയിക്കാൻ അറിയാമെന്ന് പറയാറുണ്ട്. ജീവിതത്തിലെ ചില പ്രത്യക അവസ്ഥകളാണ് പെണ്‍കുട്ടികളെ ബോൾഡാക്കി മാറ്റുന്നത്. എന്നാൽ അത്തരം അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല. കാമറയ്ക്കു പിന്നിൽ തമാശകൾ പറയുന്ന ആളാണ് സുരാജ് വെഞ്ഞാറമൂട്. കണ്ണുകൾ കൊണ്ടു പോലും അഭിനയിക്കുന്നയാളാണ് ഫഹദ് ഫാസിൽ. അതീവ സൂക്ഷമഭാവങ്ങൾ കൊണ്ട് ടേക്കിൽ ടോവിനോ തോമസ് വിസ്മയിപ്പിക്കും. സെറ്റിൽ മുഴുവൻ സമയവും കഥാപാത്രമായി തന്നെ നിൽക്കുന്നയാളാണ് ഷെയ്ൻ നിഗം. ടോവിനോ…
Read Moreകുഞ്ഞാലിമരയ്ക്കാർ ഇന്ത്യൻ നേവിക്കുള്ള ആദരം; മോഹൻലാൽ
കുഞ്ഞാലിമരയ്ക്കാർ നാലാമന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന മരയ്ക്കാർ, അറബികടലിന്റെ സിംഹം ഇന്ത്യൻ നാവിക സേനയ്ക്കുള്ള ആദരമെന്ന് മോഹൻലാൽ. ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യത്തെ തലവൻ ആയിരുന്നു കുഞ്ഞാലിമരയ്ക്കാർ, അദ്ദേഹത്തിന്റെ യുദ്ധമുറകൾ അവിശ്വസനീയമാണ്. ഒട്ടനവധി ഗവേഷണം നടത്തിയാണ് ഈ സിനിമ ഒരുക്കന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അന്യഭാഷ നടന്മാർ ഉൾപ്പടെ വന്പൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. നൂറു കോടി മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുന്പാവൂർ, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്, മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റിനു വേണ്ടി സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Read Moreശീർഷാസനത്തിൽ അമല! ശീർഷാസനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറല്‍
സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് നടി അമല പോൾ. തന്റെ ആരോഗ്യരഹസ്യം തന്നെ യോഗയാണെന്നാണ് നടി പറയുന്നത്. ഇപ്പോളിതാ ശീർഷാസനം തനിയെ ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി. ശീർഷാസനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ നടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒരു പാർക്കിൽ ശീർഷാസനം ചെയ്യുന്ന വിഡിയോ ആണ് നടി പോസ്റ്റ് ചെയ്തത്. ‘മുന്‍പ് പരിശീലകരുടേയും ഭിത്തിയുടേയും സഹായത്തോടെയാണ് ചെയ്തത്. ഇപ്പോൾ തനിയെ ചെയ്യാൻ സാധിച്ചു. മുന്‍പ് ഒരുപാട് തവണ വീണിട്ടുണ്ട്. എന്നാൽ ഇന്ന് പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ശീർഷാസനം ചെയ്തു. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. – അമല പോൾ പറഞ്ഞു. “Yoga begins right where I am – not where I was yesterday or where I long to be” This is what it takes me to…
Read Moreകാപട്യമറിയില്ല: അനുമോൾ
തനിക്ക് കാപട്യം കാണിക്കാൻ അറിയില്ലെന്ന് നടി അനുമോൾ. തന്റെ മനസിൽ എന്താണോ ഉള്ളത് അത് തന്റെ മുഖത്തും പ്രകടമാകുമെന്ന് അനുമോൾ പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരിക്കലും മറ്റൊരാളായിപ്പോകരുതെന്നാണ് എന്റെ എന്നത്തേയും പ്രാർഥന. അതുകൊണ്ടുതന്നെ ഇഷ്ടമല്ലാത്ത കാര്യം ഇഷ്ടമല്ല എന്ന് മുഖത്തു നോക്കി പറയും. ഈ സ്വഭാവം കാരണം നിരവധി പേരുടെ വെറുപ്പ് സന്പാദിച്ചിട്ടുണ്ട്. കാണുന്പോൾ മാത്രം സ്നേഹം കാണിക്കുന്ന സ്വഭാവം എനിക്ക് അംഗീകരിക്കാൻ കഴിയില്ല- അനുമോൾ പറയുന്നു
Read Moreമലയാളികളുടെ മനസിലും ഇടം പിടിച്ച നായിക! മേഘ്നയുടെ ഹൽദി ആഘോഷ ചിത്രങ്ങൾ വൈറലാവുന്നു
മലയാളികളുടെ മനസിലും ഇടം പിടിച്ച നായികയായ മേഘ്ന രാജ് വിവാഹിതയാവുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. തെലുങ്ക് താരമാണെങ്കിലും മലയാളികളുടെ സ്വന്തം താരമായാണ് താരത്തെ പലരും വിശേഷിപ്പിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. നേരത്തെയും മലയാള ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും കരിയർ ബ്രേക്ക് നൽകിയ സിനിമയാണിത്. ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തെയും മഴനീർത്തുള്ളികൾ എന്ന ഗാനവും അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. മേഘ്നയുടെ വിവാഹമാണ് മേയ് രണ്ടിനാണ്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷത്തിനിടയിലെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കന്നഡ താരമായ ചിരഞ്ജീവി സർജയെയാണ് താരം വിവാഹം ചെയ്യുന്നത്. കന്നഡ സിനിമാലോകത്തെ സംബന്ധിച്ചിടത്തോളും സുപ്രധാനമായൊരു താരവിവാഹമാണ് നടക്കാൻ പോവുന്നത്. ചിരഞ്ജീവി സർജയും മേഘ്നയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെയും പ്രചരിച്ചിരുന്നു. നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുള്ളവരാണ് ഇരുവരും. നീണ്ട പത്തു വർഷത്തെ…
Read More