അനുഷ്കയെ തോൽപ്പിച്ച് സാമന്ത

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സാ​മ​ന്ത​യും തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം രാം ​ച​ര​ണ്‍ തേ​ജ​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച പു​തി​യ തെ​ലു​ങ്ക് ചി​ത്രം രം​ഗ​സ്ഥ​ലം വ​ൻ ഹി​റ്റി​ലേ​ക്ക്. മാ​ർ​ച്ച് 30നാ​ണ് രം​ഗ​സ്ഥ​ലം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. ചി​ത്രം ഇ​തി​നോ​ട​കം 100കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി. ഇ​തോ​ടെ സാ​മ​ന്ത​യു​ടെ​യും രാം ​ച​ര​ണ്‍​തേ​ജ​യു​ടെ​യും താ​ര​മൂ​ല്യം വീ​ണ്ടും ഉ​യ​ർ​ന്നു. സാ​മ​ന്ത നാ​യി​ക​യാ​യ എ​ട്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ 100കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. സൂ​പ്പ​ർ​നാ​യി​ക​യാ​യ അ​നു​ഷ്ക ഷെ​ട്ടി​യാ​ണ് സാ​മ​ന്ത​യ്ക്കു തൊ​ട്ടു പി​ന്നി​ലു​ള്ള​ത്. അ​നു​ഷ്ക​യു​ടെ ആ​റു ചി​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഇ​തു​വ​രെ 100കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യി​ട്ടു​ള്ളൂ. രം​ഗ​സ്ഥ​ല​ത്തെ ഏ​ഴു ദി​വ​സ​ത്തെ ആ​ഗോ​ള ക​ണ​ക്ക​നു​സ​രി​ച്ച് 130കോ​ടി രൂ​പ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​ൻ. ഇ​തോ​ടെ രം​ഗ​സ്ഥ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ല്ലു അ​ർ​ജു​ന്‍റെ സ​രൈ​നോ​ഡി​ന്‍റെ ക​ള​ക്ഷ​നാ​ണ് രം​ഗ​സ്ഥ​ലം മ​റിക​ട​ന്ന​ത്. ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് സു​കു​മാ​റാ​ണ്.

Read More

വേ​ണ്ടി വ​ന്നാ​ൽ സ്വ​യം സി​നി​മ​യെ​ടു​ക്കും; പാ​ർ​വ​തി

ആ​രെ​യും പേ​ടി​ച്ച് ഓ​ടു​ക​യി​ല്ലെ​ന്നും അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ്വ​യം സി​നി​മ എ​ടു​ക്കു​മെ​ന്നും ന​ടി പാ​ർ​വ​തി. ജീ​ൻ​സ് നി​ർ​മാ​താ​ക്ക​ളാ​യ ലീ​വി​സി​ന്‍റെ ഐ ​ഷേ​പ് മൈ ​വേ​ൾ​ഡ് എ​ന്ന ടോ​ക്ക് ഷോ​യി​ലാ​ണ് ക​സ​ബ വി​വാ​ദ​ത്തെ​ക്കു​റിച്ചുള്ള വിശദീകരണത്തിൽ തന്‍റെ നിലപാട് പാ​ർ​വ​തി വ്യക്തമാക്കിയത്. ഞാ​ന​ല്ല ആ​ദ്യ​മാ​യി ആ ​സി​നി​മ​യെ വി​മ​ർ​ശി​ച്ച​ത്. എ​നി​ക്കു മു​ൻ​പും ഒ​രു​പാ​ട് പേ​ർ വി​മ​ർ​ശി​ച്ചി​രു​ന്നു. അ​ന്ന് എ​നി​ക്കു നേ​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​തി​നെ​ക്കാ​ൾ എ​ന്നെ വേ​ദ​നി​പ്പി​ച്ച​ത് പ​ല സ്ത്രീ​ക​ളു​ടെ​യും നി​ല​പാ​ടാ​ണ്. പു​രു​ഷ​ൻ മ​ർ​ദ്ദി​ച്ചാ​ൽ എ​ന്താ​ണ് കു​ഴ​പ്പം എ​ന്ന് വ​രെ പ​ല സ്ത്രീ​ക​ളും പ​റ​യു​ന്ന​ത് കേ​ട്ടി​രു​ന്നു. ക​മ​ന്‍റു​ക​ൾ വാ​യി​ച്ച​തി​നു ശേ​ഷം സം​ശ​യം തോ​ന്നി. വീ​ണ്ടും ഞാ​ൻ എ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്ന് വീ​ഡി​യോ ക​ണ്ട് നോ​ക്കി. ഞാ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​യി​രു​ന്നു. ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ല. സി​നി​മ​ക​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​മി​ല്ല. ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി ഞാ​ൻ സി​നി​മ​യി​ലു​ണ്ട്. ഓ​രോ സി​നി​മ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഇ​ഷ്ട​പ്പെ​ട്ടാ​ണ്. എ​നി​ക്ക് അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്വ​യം…

Read More

പ്രഭാസും നീഹാരികയും തമ്മിലെന്ത്

ബാ​ഹു​ബ​ലി താ​രം പ്ര​ഭാ​സ് ആ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് എ​ന്നാ​ണ് കു​റേ​ക്കാ​ല​മാ​യി ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച ഗോ​സി​പ്പു​ക​ൾ​ക്കും കു​റ​വി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ൽ വ​ന്ന വാ​ർ​ത്ത തെ​ലു​ങ്ക് ന​ട​ൻ ചി​ര​ഞ്ജീ​വി​യു​ടെ ബ​ന്ധു​വും ന​ടി​യു​മാ​യ നീ​ഹാ​രി​ക​യെ പ്ര​ഭാ​സ് വി​വാ​ഹം ചെ​യ്യു​ന്നു​വെ​ന്നാ​ണ്. എ​ന്നാ​ൽ വാ​ർ​ത്ത നി​ഷേ​ധി​ച്ചു​കൊ​ണ്ട് ചി​ര​ഞ്ജീ​വി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​ഭാ​സ് നീ​ഹാ​രി​ക​യെ വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളി​ൽ യാ​തൊ​രു സ​ത്യ​വു​മി​ല്ലെ​ന്നാ​ണ് ചി​ര​ഞ്ജീ​വി പ​റ​യു​ന്ന​ത്. നീ​ഹാ​രി​ക​യ്ക്ക് ഇ​പ്പോ​ൾ വി​വാ​ഹാ​ലോ​ച​ന​ക​ളൊ​ന്നു​മി​ല്ല. ക​രി​യ​റി​ലാ​ണ് ശ്ര​ദ്ധ മു​ഴു​വ​നും- ചി​ര​ഞ്ജീ​വി പ​റ​യു​ന്നു.സു​മ​ന്ത് അ​ശ്വി​ന്‍റെ നാ​യി​ക​യാ​യി ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് നീ​ഹാ​രി​ക ഇ​പ്പോ​ൾ

Read More

നയന്‍താര രാഷ്ട്രീയക്കാരിയുടെ റോളില്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍നയന്‍താര പ്രധാന വേഷത്തില്‍ എത്തിയ അറം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. രണ്ടാം ഭാഗത്തില്‍ നയന്‍താര രാഷ്ട്രീയ നേതാവായിട്ടായിരിക്കും അഭിനയിക്കുക. ഗോപി നൈനാര്‍ സംവിധാനം ചെയ്ത് കെ.രാജേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറോടെ തുടങ്ങാനാണ് പദ്ധതി. മതിവദനി എന്ന ശക്തയായ ജില്ലാ കളക്ടറുടെ വേഷമായിരുന്നു ആദ്യ ഭാഗത്തില്‍ നയന്‍താര അവതരിപ്പിച്ചത്. ഇതിന് തമിഴ്നാട്ടില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത് ഈ സ്വീകരണമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ഇമൈക്ക നൊടികള്‍, കൊലൈയുതിര്‍ കാലം, കൊലമാവ് കോകില തുടങ്ങിയവയാണ് നയന്‍സിന്റെ തും ഷൂട്ടിംങ്ങ് നടക്കുന്ന പുതിയ തമിഴ് പ്രോജക്ടുകള്‍. ഇവ പൂര്‍ത്തിയാക്കിയ ശേഷമാകും അറം 2ല്‍ അഭിനയിക്കുക.  

Read More

വീണ്ടും ശ്രീയുടെ ഗുരുതര ആരോപണം, നിര്‍മാതാവിന്റെ മകന്‍ സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചെന്ന്

തെലുങ്ക് സിനിമ മേഖലയില്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പൊതുനിരത്തില്‍ നഗ്‌നയായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി വീണ്ടും രംഗത്ത്. തെലുങ്ക് സിനിമയിലെ ഏറ്റവും പ്രമുഖനായ നിര്‍മ്മാതാവിന്റെ മകനെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയിരിക്കുകയാണ് നടി. നിര്‍മ്മാതാവിന്റെയോ മകന്റെയോ പേര് പറഞ്ഞിട്ടില്ല. ഷൂട്ടിങ് ആവശ്യത്തിനായി സ്റ്റുഡിയോയിലെത്തുമ്പോള്‍ പലതവണ ഇയാള്‍ ബലം പ്രയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇയാളുടെ ചിത്രം സഹിതം ഉടന്‍ വിവരം പുറത്തു വിടുമെന്നും നടി പറഞ്ഞു. സര്‍ക്കാര്‍ സ്റ്റുഡിയോകളെപ്പോലും നിര്‍മ്മാതാക്കളും അവരുടെ മക്കളും ചേര്‍ന്ന് വേശ്യാലയത്തിന് തുല്യമാക്കിയിരിക്കുകയാണ്. നോര്‍ത്തില്‍ നിന്നുള്ള നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം കൂടുതല്‍. കാരണം അവര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും വഴങ്ങി കൊടുക്കാന്‍ തയ്യാറാണ്. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ ഇതിന് കൂട്ടാകില്ല. കഴിഞ്ഞ 15 വര്‍ഷമായി ഇതാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇവിടെ കൂടുതല്‍ നോര്‍ത്തില്‍ നിന്നുള്ള നടിമാര്‍ വരുന്നത്. നിരവധി സംവിധായകര്‍ തന്റെ നഗ്‌ന ഫോട്ടോ…

Read More

അഞ്ചുമിനിറ്റ് ഡാന്‍സിന് തമന്നയ്ക്ക് ലക്ഷങ്ങള്‍

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ മുംബൈ പോരാട്ടത്തോടെ പതിനൊന്നാം സീസണിനു തിരി കൊളുത്തും. ഐ.പി.എല്‍ ആരംഭിക്കുന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അതേ പറ്റിയുള്ള വിവാദങ്ങളും പൊങ്ങി തുടങ്ങിയിരുന്നു. വേറൊന്നുമല്ല കാരണം ഐ.പി.എല്ലില്‍ വാരി എറിയുന്ന കോടികള്‍ തന്നെയാണ് വിവാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുന്‍പ് ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ രണ്‍വീര്‍ സിംഗിന്റെ ഡാന്‍സ് ഉണ്ടെന്ന വാര്‍ത്തകള്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. കാരണം 15 മിനിറ്റ് ഡാന്‍സിനു രണ്‍വീര്‍ വാങ്ങുന്നത് 5 കോടി രൂപയാണെന്ന കണക്കു പുറത്ത് വന്നതാണ്. ഐ.പി.എല്ലിന് കൂടുതല്‍ കളറാക്കുന്നത് അതിന്റെ ഉദ്ഘാടന ചടങ്ങുകളാണ്. ഐപിഎലിന്റെ ഉദ്ഘാടന ചടങ്ങിലെ നൃത്തത്തിന് 50 ലക്ഷം രൂപയാണ് തമന്ന വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് കൊറിയോഗ്രാഫറായ ഷിയാമക് ധാവറാണ് നൃത്തം ഒരുക്കുന്നത്.

Read More

പ്രഭാസ് നിഹാരികയുമായി പ്രണയത്തിലോ?

കുറച്ചു നാളുകളായി സിനിമാ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമാണ് നടന്‍ പ്രഭാസിന്റെ വിവാഹം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം നടി അനുഷ്‌ക ശര്‍മയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഉടന്‍ ഇരുവരും തമ്മില്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകളാണ് ആദ്യം പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന വെളിപ്പെടുത്തലുമായി അനുഷ്‌കയും പ്രഭാസും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തെലുങ്ക് നടിയും ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമായ നിഹാരികയെ പ്രഭാസ് വിവാഹം കഴിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിരഞ്ജീവി. വാര്‍ത്തയില്‍ സത്യമില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്. നിഹാരികയോടെ കരിയറില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളതെന്നും വിവാഹ ആലോചനകള്‍ ഇപ്പോഴില്ലെന്നും ചിരഞ്ജീവി പറഞ്ഞു

Read More

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞു​ള്ള കു​റ്റ​പെ​ടു​ത്ത​ലു​ക​ളി​ൽ ഞാ​ൻ ആ​ന​ന്ദം ക​ണ്ടെ​ത്തി​യി​രു​ന്നു; നി​ല​വാ​ര​മു​ള്ള ലോ​ക സി​നി​മ​ക​ൾ സാ​ധാ​ര​ണ​ക്കാ​ര​നും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണമെന്ന് ഇ​ന്ദ്ര​ൻ​സ്

അ​ടൂ​ർ:നിലവാരമുള്ള ലോക സിനിമകൾ സാധാരണക്കാരനും കാണാൻ അവസരമൊരുക്കണമെന്ന് ചലച്ചിത്ര നടൻ ഇന്ദ്രൻസ്.ര​ണ്ടാ​മ​ത് അ​ടൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ല​ക​ളി​ൽ കോ​മ​ഡി​താ​രം, കു​ട​ക​മ്പി എ​ന്നൊ​ക്കെ ആ​ക്ഷേ​പി​ച്ചി​ട​ത്ത് നി​ന്ന് മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അദ്ദേഹം പറഞ്ഞു. അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞു​ള്ള കു​റ്റ​പെ​ടു​ത്ത​ലു​ക​ളി​ൽ ഞാ​ൻ ആ​ന​ന്ദം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട സി​നി​മ​ക​ൾ ന​മ്മു​ടെ മു​ന്നി​ൽ എ​ത്തു​ന്നി​ല്ല. നി​ല​വാ​ര​മു​ള്ള ലോ​ക​സി​നി​മ​ക​ൾ സാ​ധാ​ര​ണ​കാ​ർ​ക്കും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു​വെ​ന്ന​താ​ണ് പ്രാ​ദേ​ശി​ക ച​ല​ചി​ത്ര​മേ​ള​ക​ളു​ടെ പ്ര​സ​ക്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ചി​റ്റ​യം​ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ശ​ബ്ദ മി​ശ്ര​ണ​ത്തി​നു​ള്ള ദേ​ശീ​യ സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വ് പ്ര​മോ​ദ് തോ​മ​സ്, മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ സ​ജീ​വ് പാ​ഴൂ​ർ, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബി​ജു, അ​ടൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഷൈ​നി ജോ​സ്, സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി. ​സു​രേ​ഷ്…

Read More

എ​ന്നോ​ട് ഒ​ന്നും പ​റ​യാ​തെ..! ഒ​രു സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നെ പു​റ​ത്താ​ക്കി

ബോ​ളി​വു​ഡി​ലെ ഒ​രു സൂ​പ്പ​ർ​സ്റ്റാ​ർ ത​ന്നെ സി​നി​മ​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യെ​ന്ന് ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​ക്കോ​ണ്‍. ഓം​ശാ​ന്തി ഓം ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം യേ ​ജെ​വാ​നി ഹേ ​ദി​വാ​നി​യാ​ണ് എ​നി​ക്ക് ബോ​ളി​വു​ഡി​ൽ ഒ​രു ബ്രേ​ക്ക് ന​ൽ​കി​യ ചി​ത്രം. ഈ ​ചി​ത്ര​ത്തി​ന് മു​ൻ​പ് മ​റ്റൊ​രു സൂ​പ്പ​ർ​സ്റ്റാ​ർ ചി​ത്ര​ത്തി​ൽ എ​ന്നെ കാ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ എ​ന്നോ​ട് ഒ​ന്നും പ​റ​യാ​തെ ആ ​പ​ട​ത്തി​ൽ നി​ന്നു പി​ന്നീ​ടെ​ന്നെ ഒ​ഴി​വാ​ക്കി- ദീ​പി​ക ഫി​ലിം​ഫെ​യ​റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ആ ​സം​ഭ​വ​ത്തി​ൽ എ​ന്തോ ക​ള്ള​ക്ക​ളി ന​ട​ന്ന​താ​യാ​ണ് സം​ശ​യം. അ​തി​ന് പി​ന്നി​ൽ ആ ​സൂ​പ്പ​ർ​സ്റ്റാ​ർ ത​ന്നെ​യാണെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം . ആ ​സ​മ​യ​ത്ത് യേ ​ജെ​വാ​നി ഹേ ​ദി​വാ​നി​യി​ലൂ​ടെ എ​ന്‍റെ ര​ക്ഷ​ക​നാ​യ​ത് ര​ണ്‍​ബീർ ക​പൂ​റാ​ണെ​ന്നും ദീ​പി​ക പ​ദു​ക്കോ​ണ്‍ പ​റ​ഞ്ഞു. ഇ​ന്നു ബോ​ളി​വു​ഡി​ലെ താ​ര​രാ​ജാ​ക്കന്മാ​ർ​ക്ക് പോ​ലും ഭീ​ഷ​ണി​യാ​യി വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ദീ​പി​ക ഒ​രു ചി​ത്രം ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു ന​ഷ്ട​മാ​യി…

Read More

ഡ​പ്പാം​കൂ​ത്ത് ! തകർപ്പൻ ഡാൻസുമായി അനുപമ

അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ മൂ​ന്ന് നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യാ​ണ് അ​നു​പ​മ എ​ത്തി​യി​രു​ന്ന​ത്. തെ​ലു​ങ്കി​ൽ അ​നു​പ​മ​യു​ടേതാ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് കൃ​ഷ്ണാ​ർ​ജു​ന യു​ദ്ധം. ചി​ത്ര​ത്തി​ൽ സൂ​പ്പ​ർ​താ​രം നാ​നി​യാ​ണ് അ​നു​പ​മ​യു​ടെ നാ​യ​ക​നാ​വു​ന്ന​ത്. റി​ലീ​സി​ങ്ങി​നൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ന​ടി ക​ളി​ച്ച ഡാ​ൻ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.സാ​രി​യു​ടു​ത്ത് ച​ട​ങ്ങി​നെ​ത്തി​യ അ​നു​പ​മ​യു​ടെ ഡ​പ്പാം​കൂ​ത്ത് ഡാ​ൻ​സ് വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​വു​ന്ന​ത്. അ​നു​പ​മ​യു​ടെ ഡാ​ൻ​സി​നി​ടെ ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ നാ​നി​യും സ്റ്റേ​ജി​ലെ​ത്തു​ന്നു​ണ്ട്. റെ​ഡ്റോ​സ് സാ​രി​യി​ൽ ന​ട​ത്തി​യ ഡാ​ൻ​സ് ഇ​തി​നോ​ട​കം ഹി​റ്റാ​യി.പ്രേ​മ​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി​യ അ​നു​പ​മ മ​ല​യാ​ള​ത്തി​ൽ ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ തെ​ലു​ങ്കി​ലാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​താ​യാ​ലും താ​ര​ത്തി​ന്‍റെ വീ​ഡി​യോ ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം എ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പ്രേ​മം എ​ന്ന ഹി​റ്റി​നു ശേ​ഷം ജ​യിം​സ് ആ​ൻ​ഡ് ആ​ലീ​സ് എ​ന്ന സി​നി​മ​യി​ൽ മാ​ത്രം മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ച അ​നു​പ​മ പി​ന്നീ​ട് തെ​ലു​ങ്കി​ലേ​ക്കാ​യി​രു​ന്നു പോ​യി​രു​ന്ന​ത്.…

Read More