മേഘ്ന നായിഡുവിനെ പറ്റിച്ചു

ന​ടി മേ​ഘ്ന നാ​യി​ഡു​വി​നെ ര​ണ്ടു​പേ​ർ‌ പ​റ്റി​ച്ച​ത്രേ. ന​ടി ത​ന്നെ​യാ​ണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന ദ​ന്പ​തി​ക​ൾ ത​ന്നെ പ​റ്റി​ച്ച വി​വ​രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ൾ​ക്ക് ഐ​റ്റം ഡാ​ൻ​സു​ക​ളി​ലൂ​ടെ പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് മേ​ഘ്ന നാ​യി​ഡു. മേ​ഘ്ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​വ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ദ​ന്പ​തി​ക​ൾ വീ​ട്ടി​ലു​ള്ള സ​ക​ല​സാ​മ​ഗ്രി​ക​ളും അ​ടി​ച്ചു​മാ​റ്റി​യെ​ന്നാ​ണ് ന​ടി ആ​രോ​പി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​വ​ർ വാ​ട​ക​യും ന​ൽ​കി​യി​ല്ല. ന്യൂ​സി​ലൻ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന ദ​മ്പ​തി​ക​ൾ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. മേ​ഘ്ന​യു​ടെ സ​ഹാ​യി​യാ​യ യു​വ​തി​യാ​ണ് ഈ ​അ​പ്പാ​ർ​ട്ട്മെ​ന്റ് ന​ട​ത്തി​യി​രു​ന്ന​ത്. വീ​ട്ടി​ലു​ള്ള സ​ക​ല സാ​മ​ഗ്രി​ക​ളും ദ​ന്പ​തി​ക​ൾ ക​ട​ത്തി​യ​ത്രേ. ചെ​രു​പ്പും ഷൂ​സും ബാ​ഗും സ്പീ​ക്ക​റും എ​ന്നു​വേ​ണ്ട അ​ടി​വ​സ്ത്ര​വും സോ​ക്സും വ​രെ കൊ​ണ്ടു​പോ​യെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. കൂ​ടാ​തെ വീ​ട്ടി​ലെ വി​ല​പി​ടി​പ്പു​ള്ള പ്ര​തി​മ​യും ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റും ന​ശി​പ്പി​ച്ചു. ന​ടി​യു​ടെ സ​ഹാ​യി​യാ​യ യു​വ​തി​യു​ടെ മ​ക​ളെ ന്യൂ​സി​ലൻ​ഡി​ന് കൊ​ണ്ടു​പോ​കാ​മെ​ന്നു പ​റ​ഞ്ഞു…

Read More

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും..! തൃഷ ഇടിച്ചുനിരപ്പാക്കും..

തൃ​ഷ​യു​ടെ ബോ​ക്സിം​ഗ് പ​രി​ശീ​ല​ന​ത്തെ​ക്കു​റി​ച്ചാ​ണ് ത​മി​ഴ​ക​ത്തെ ഇ​പ്പോ​ഴ​ത്തെ സം​സാ​രം. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ലും ത​നി​ക്ക് ബോ​ക്സിം​ഗ് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ വി​ശ്വാ​സം. സു​ഹൃ​ത്തി​നൊ​പ്പം ബോ​ക്സിം​ഗ് പ​രി​ശീ​ലി​ക്കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം താ​രം ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. പോ​സ്റ്റ് ചെ​യ്തു നി​മി​ഷ​ങ്ങ​ൾ​ക്ക​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാണ് വീഡിയോ ക​ണ്ട​ത്. ഇ​തോ​ടെ വീ​ഡി​യോ വൈ​റ​ലാ​യി. എ​ന്താ​യാ​ലും തൃ​ഷ​യു​ടെ ബോ​ക്സിം​ഗ് പ​രി​ശീ​ല​ന​ത്തി​ൽ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ത​മി​ഴ​കം. അ​തേ​സ​മ​യം, പു​തി​യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ബോ​ക്സിം​ഗ് പ​രി​ശീ​ല​നം എ​ന്നും പ​റ​ഞ്ഞു കേ​ൾ​ക്കു​ന്നു. തെ​ന്നി​ന്ത്യ​ക്കാ​രു​ടെ ഇ​ഷ്ട നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് തൃ​ഷ. നീ​ണ്ട പ​തി​ന​ഞ്ചു​വ​ർ​ഷ​ക്കാ​ല​ത്തെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​യ്ക്കാ​ൻ തൃ​ഷ​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ. തൃ​ഷ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യ ശ്യാ​മ​പ്ര​സാ​ദ് ചി​ത്രം ഹെ​യ് ജൂ​ഡ് തി​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞോ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മോ​ഹി​നി, ഗ​ർ​ജാ​നാ​യി, സ​തു​രം​ഗ വേ​ട്ടൈ 2 തു​ട​ങ്ങി​യ​വ​യാ​ണ്…

Read More

അമീഷയുടെ ഫോട്ടോയ്ക്കു ട്രോളോടു ട്രോൾ..!

ന​ടി​മാ​ർ ഫോ​ട്ടോ​ ഷൂ​ട്ട് ചെ​യ്യു​ന്ന​ത് സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ അ​ത് പ്രേ​ക്ഷ​ക​രെ ചൊ​ടി​പ്പി​ച്ചാ​ലോ‍? ന​ടി അ​മീ​ഷ​യു​ടെ ഫോ​ട്ടോ ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ​ക്കെ​തിരേ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് നേ​രേ ട്രോ​ള​ന്മാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. താ​ര​ത്തിനെതിരേ ത​ല​ങ്ങും വി​ല​ങ്ങും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​യാ​ണ്. താ​ര​ത്തി​നു നേ​രെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ടക്കുന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​നു താ​ഴെ ആ​ന്‍റി എന്ന വി​ളി​യും കാ​ണാ​നാ​വും. മാ​ന്യ​ത​യ്ക്ക് നി​ര​ക്കാ​ത്ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​തി​നെ​തി​രെ​യാ​ണ് ആ​രാ​ധ​ക​ർ ശ​കാ​ര​വ​ർ​ഷം ന​ട​ത്തു​ന്ന​ത്. മാ​ന്യ​ത​യോ​ടെ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന് ആ​രാ​ധ​ക​ർ താ​ര​ത്തി​നോ​ട് പ​റ​യു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്പോ​ഴും താ​രം ഇ​തു​വ​രെ ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഫോ​ട്ടോ​സി​ന് പ​ക​രം ഫോ​ട്ടോ ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ കൂ​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച് നി​ങ്ങ​ൾ എ​ന്തു വേ​ണേ​ലും പ​റ​ഞ്ഞോ​ളു, എ​നി​ക്കൊ​രു പ്ര​ശ്ന​വും ഇ​ല്ലാ​യെ​ന്ന മ​ട്ടി​ലാ​ണ് താ​ര​ത്തി​ന്‍റെ പോ​ക്ക്.

Read More

വി​വാ​ഹ​ത്തെക്കു​റി​ച്ച് സ​ൽ​മാ​നു​മു​ണ്ട് സ​ങ്ക​ൽ​പ്പ​ങ്ങ​ൾ

ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ട​യ്ക്കി​ടെ വ​ന്നു പോ​കു​ന്ന താ​ര​മാ​ണ് സ​ൽ​മാ​ൻ ഖാ​ൻ. സ​ൽ​മാ​നെ ചു​റ്റിപ്പ​റ്റി​യു​ള്ള പ്ര​ണ​യ വാ​ർ​ത്ത​ക​ൾ പ​ല​പ്പോ​ഴും ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ലൂ​ലി​യ വ​ന്തൂ​രി താ​ര​ത്തി​ന്‍റെ പു​തി​യ കാ​മു​കി​യാ​ണെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ചൂ​ടു​പി​ടി​ച്ച് നി​ൽ​ക്കു​ന്പോ​ൾ സ​ൽ​മാ​ൻ ത​ന്‍റെ വി​വാ​ഹ സ​ങ്ക​ൽ​പ്പ​ത്തക്കു​റി​ച്ച് തു​റ​ന്ന​ടി​ച്ചു. ആ​ർ​ഭാ​ട വി​വാ​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ താ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്നും ക​ല്യാ​ണ​ത്തി​ന് പ​ണം ചോ​ദി​ച്ച് വ​രു​ന്ന​വ​രെ ഒ​രി​ക്ക​ലും താ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു. വി​വാ​ഹം വ​ലി​യ സം​ഭ​വ​മാ​ണോ..‍‍? ഒ​രാ​ളു​ടെ കൂ​ടെ ജീ​വി​ക്കാ​ൻ കോ​ടി​ക​ൾ ചെ​ല​വാ​ക്ക​ണോ… ത​ന്‍റെ കൈ​യി​ൽ അ​തി​നു​ള്ള പ​ണം ഇ​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് താ​ൻ ഇ​പ്പോ​ഴും ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​തെ​ന്നും സ​ൽ​മാ​ൻ തു​റ​ന്ന​ടി​ച്ചു. ഒ​രു ബോ​ളി​വു​ഡ് ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ.

Read More

ദു​ൽ​ഖ​റി​ന് ചു​റ്റും മുന്നൂ​റ് ആ​രാ​ധി​ക​മാ​ർ

ദു​ൽ​ഖ​ർ സൽമാൻ ഈ ​വ​ർ​ഷം ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു​ വ​യ്ക്കു​ക​യാ​ണ്. ക​ർ​വാ​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ഈ ​സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ താ​ര​ത്തെ കാ​ണാ​ൻ മു​ന്നൂ​റോ​ളം ആ​രാ​ധി​ക​മാ​ർ എ​ത്തി​. ഊ​ട്ടി​യി​ൽ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ര​ത്തെ ആ​രാ​ധി​ക​മാ​ർ പൊ​തി​ഞ്ഞ​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് ഈ ​കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദു​ൽ​ഖ​റി​നെ തേ​ടി​യെ​ത്തി​യ ആ​രാ​ധി​ക​മാ​ർ ഇ​ർ​ഫാ​ൻ ഖാ​നെ കാ​ണാ​നും ബ​ഹ​ളം വ​ച്ചു. ആ​കാ​ശ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യിക്കൊണ്ടി​രി​ക്കു​ക​യാ​ണ്.

Read More

ബി​ഗ് ബി​യു​ടെ മ​ന​സി​ൽ തോ​ന്നി​യ ആ ​ഭ​യം ശ്രീ​ദേ​വി​യു​ടെ മ​ര​ണ​മാ​യി​രു​ന്നോ?

ശ്രീ​ദേ​വി​യു​ടെ മ​ര​ണ​മ​റി​ഞ്ഞു​ള്ള ഞെ​ട്ട​ലി​ൽ നി​ന്നും ഇ​ന്ത്യ​ൻ സി​നി​മ​യും ആ​രാ​ധ​ക​രും ഇ​തു​വ​രെ വി​മു​ക്ത​രാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തി​നേ​ക്കാ​ളേ​റെ ഏ​വ​രെ​യും അ​ന്പ​ര​പ്പി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് രാ​ജാ​വ് ബി​ഗ് ബി ​പ​ങ്കു​വെ​ച്ച ഒ​രു ട്വീ​റ്റ്. ’എ​ന്താ​ണെ​ന്ന​റി​യി​ല്ല, എ​ന്തോ സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തു പോ​ലെ. ഭ​യ​മാ​കു​ന്നു’. എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്ന​ത്. ഇ​ത് ട്വീ​റ്റ് ചെ​യ്ത് ഏ​ക​ദേ​ശം ഇ​രു​പ​ത് മി​നി​ട്ടു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ശ്രീ​ദേ​വി​യു​ടെ മ​ര​ണം ഏ​വ​രു​ടെ​യും കാ​തി​ൽ തീ​മ​ഴ​യാ​യി പെ​യ്തി​റ​ങ്ങി​യ​ത്.അ​മി​താ​ഭ് ബ​ച്ച​ന്‍റെ ആ​റാം ഇ​ന്ദ്രി​യം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​താ​ണ് ഈ ​തി​രി​ച്ച​റി​വി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​നു താ​ഴെ​യു​ണ്ടാ​യ ച​ർ​ച്ച.​സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം “ഖു​ദാ ഗ​വാ’ ഉ​ൾ​പ്പ​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​മി​താ​ഭ് ബ​ച്ച​നും ശ്രീ​ദേ​വി​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

അങ്കം തുടങ്ങി..! ഇതിഹാസപുരുഷന്മാരായി സൂപ്പർതാരങ്ങൾ

മ​ല​യാ​ള​ത്തി​ന്‍റെ താ​ര​രാ​ജാ​ക്കന്മാ​ർ ഇ​രു​വ​രും ഇ​തി​ഹാ​സ പു​രു​ഷന്മാ​രാ​യി എ​ത്താ​നു​ള്ള അ​ങ്കം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. വ​ന്പ​ൻ ബ​ജ​റ്റി​ൽ വ​ലി​യ താ​ര​നി​ര​യി​ലൊ​രു​ങ്ങു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ന​വാ​ഗ​ത​നാ​യ സ​ജീ​വ് എ​സ്. പി​ള്ള സം​വി​ധാ​നം ചെ​യ്യു​ന്ന മാ​മാ​ങ്ക​ത്തി​ൽ ചാ​വേ​റാ​യി പൊ​രു​തി മ​രി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട യോ​ദ്ധാ​വാ​യാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ ഇ​ത്തി​ക്ക​ര​പ​ക്കി എ​ന്ന നന്മയു​ള്ള ക​ള്ള​ന്‍റെ വേ​ഷ​ത്തി​ലൂ​ടെ മോ​ഹ​ൻ​ലാ​ലും വെ​ള്ളി​ത്തി​ര​യി​ലെത്തു​ക​യാ​ണ്. ഇ​രു​വ​രു​ടേ​യും ന​ട​ന​മാ​ന്ത്രി​ക​ത​യ്ക്കൊ​പ്പം സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​ത്ത​ൻ വാ​താ​യ​ന​ങ്ങ​ൾ കൂ​ടി തു​റ​ക്കു​ന്പോ​ൾ ഇ​രുചി​ത്ര​ങ്ങ​ളും മ​ല​യാ​ള സി​നി​മ​യി​ൽ ച​രി​ത്രം​കു​റി​ക്കു​മെ​ന്ന് ഉ​റ​പ്പ്. തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിലുള്ള ചിത്രങ്ങളിലാണ് ഇരുവരും എത്തിയിരിക്കുന്നത്. മംഗലാപുരത്താണു രണ്ടു സിനിമക ളുടെയും ചിത്രീകരണം. നാവാമണപ്പുറത്തു പന്ത്രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറിയിരുന്ന മാമാങ്കവും അവിടെ​ വീ​ര​മൃ​ത്യു​വ​രി​ച്ച ചാ​വേ​റു​ക​ളു​ടേ​യും ക​ഥ​യെ പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യാ​ണ് മാ​മാ​ങ്കം എ​ന്ന സി​നി​മ. മാ​മാ​ങ്കം ന​ട​ത്തി​പ്പോ​ന്നി​രു​ന്ന വ​ള്ളു​വ​ക്കോ​നാ​തി​രി​യു​ടെ അ​വ​കാ​ശം കോ​ഴി​ക്കോ​ട്…

Read More

ര​മ്യാ കൃ​ഷ്ണ​ൻ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ

മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി ര​മ്യാ കൃ​ഷ്ണ​ൻ വീ​ണ്ടും മ​ല​യാ​ള സി​നി​മാ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്നു. ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​മ്യ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഒ​ന്നാ​മ​നി​ലാ​ണ് ര​മ്യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ആ​ടു പു​ലി​യാ​ട്ട​മാ​ണ് മ​ല​യാ​ള​ത്തി​ൽ ര​മ്യ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ഒ​ടു​വി​ല​ത്തെ ചി​ത്രം. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ഭ​ദ്ര​ൻ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സി​ദ്ദി​ഖും ശ​ര​ത്കു​മാ​റും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്കെ​യെ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു വ​ന്നി​ട്ടി​ല്ല.

Read More

വി​ദ്യാ​ബാ​ല​ന്‍റെ ക​ഥാ​പാ​ത്രം ജ്യോ​തി​ക​യ്ക്ക്

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ ചി​ത്രം തു​മാ​രി​സു​ലു ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. 2017ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ വി​ദ്യാ ബാ​ല​നാ​യി​രു​ന്നു നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. ചി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്പോ​ൾ വി​ദ്യാ ബാ​ല​ന്‍റെ വേ​ഷം ജ്യോ​തി​ക അ​ഭി​ന​യി​ക്കും. പൃ​ഥ്വി​രാ​ജി​നെ​യും ജ്യോ​തി​ക​യെ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മൊ​ഴി സം​വി​ധാ​നം ചെ​യ്ത രാ​ധാ മോ​ഹ​ന​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.വി​ദ്യാ ബാ​ല​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം ജ്യോ​തി​ക​യ്ക്ക് ഇ​ഷ്ട​പ്പെ​ട്ടെ​ന്നും ചി​ത്ര​ത്തക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ത​മി​ഴ് ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്ന് കേ​ൾ​ക്കു​ന്നു​ണ്ട്. വീ​ട്ട​മ്മ​യാ​യ സു​ലോ​ച​ന ദു​ബേ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് തു​മാ​രി​സു​ലു​വി​ൽ വി​ദ്യാ ബാ​ല​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ബോ​ക്സോ​ഫീ​സിൽ മി​ക​ച്ച പ്ര​ക​ട​നം നേ​ടി​യ ചി​ത്രം ഒ​ട്ടേ​റെ അ​വാ​ർ​ഡു​ക​ൾ​ക്കുംഅ​ർ​ഹ​ത നേ​ടി. അ​ഭി​ന​യ​രം​ഗ​ത്ത് നി​ന്നും വി​ട്ടുനി​ന്ന ജ്യോ​തി​ക 2015ലാ​ണ് സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. തി​രി​ച്ചുവ​ര​വി​ന് ശേ​ഷ​മു​ള്ള ജ്യോ​തി​ക​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ന​ചി​യാ​ർ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് ജ്യോ​തി​ക ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. മ​ണി​ര​ത്ന​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ…

Read More

കീർത്തിയുടെ മേക്കപ്പ്! സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ​ക്ക് ത​ല​വേ​ദ​ന

ത​മി​ഴി​ൽ തി​ര​ക്കേ​റി​യ ന​ടി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കീ​ർ​ത്തി സു​രേ​ഷി​നെ​തി​രേ പു​തി​യ ഗോ​സി​പ്പ്. ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​യാ​ൽ പി​ന്നെ മേ​ക്ക​പ്പി​നാ​യി ന​ടി മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത. തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് കീ​ർ​ത്തി​ക്കെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ല​ത​വ​ണ ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും കീ​ർ​ത്തി കാ​ര്യ​മാ​ക്കു​ന്നി​ല്ല​ത്രേ. എ​ന്താ​യാ​ലും കീ​ർ​ത്തി​ക്ക് സി​നി​മ​ക​ൾ​ക്ക് പ​ഞ്ഞ​മി​ല്ല. പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന സാ​മി 2, സ​ണ്ട​ക്കോ​ഴി 2 എ​ന്നി​വ​യാ​ണ് കീ​ർ​ത്തി നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്ര​ങ്ങ​ൾ.

Read More