നി​ബ​ന്ധ​ന​ക​ളു​മാ​യി ന​യ​ൻ​താ​ര

ഇ​ത്ര​യും​കാ​ലം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് ന​യ​ൻ​താ​ര നി​ബ​ന്ധ​ന​ക​ളൊ​ന്നും വ​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ചി​ല പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ താ​രം എ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. കാ​മു​ക​ൻ വി​ഘ്നേ​ഷ് ശി​വ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​നി മു​ത​ൽ സെ​ക്സി​യാ​യി അ​ഭി​ന​യി​ക്കി​ല്ലെ​ന്നാ​ണ് താ​രം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം ക​രാ​റൊ​പ്പി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ത​ന്‍റെ അ​ത്ത​രം രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് താ​രം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഇ​നി മു​ത​ൽ രാ​ത്രി​യി​ലു​ള്ള ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ന​യ​ൻ​താ​ര തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. താ​ൻ ഉ​ൾ​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ൾ ക​ഴി​വ​തും വൈ​കു​ന്നേ​ര​ത്തോ​ടെ ചി​ത്രീ​ക​രി​ച്ചു തീ​ർ​ക്ക​ണ​മെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ ഡി​മാ​ൻ​ഡ്.

Read More

ജാ​ക്വി​ലി​നെ വി​ട്ടൊ​രു ക​ളി​യി​ല്ല

പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ വാ​സ്ത​വ​മി​ല്ലെ​ന്ന് ബോ​ളി​വു​ഡ് നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ സാ​ജി​ദ് ന​ദി​യ​ത് വാ​ല.കി​ക്ക് എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യി​ക​യാ​യി ബോ​ളി​വു​ഡ് സു​ന്ദ​രി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് അ​ഭി​ന​യി​ക്കി​ല്ലാ​യെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് സാ​ജി​ദി​ന്‍റെ ക​മ​ന്‍റ് വ​ന്നി​രി​ക്കു​ന്ന​ത്. 2014ൽ ​പു​റ​ത്തി​റ​ങ്ങി​യ കി​ക്കി​ൽ സ​ൽ​മാ​ൻ​ഖാ​നും ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സു​മാ​യി​രു​ന്നു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ചി​ത്. ചി​ത്രം വ​ൻ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യും സ​ൽ​മാ​ൻ-​ജാ​ക്വി​ലി​ൻ ജോ​ഡി​പ്പൊ​രു​ത്തം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. കി​ക്കി​ന് ര​ണ്ടാം ഭാ​ഗ​മൊ​രു​ക്ക​ണ​മെ​ന്ന് മു​ന്പുത​ന്നെ തീ​രു​മാ​നി​ച്ച​താ​ണ്. ഇ​തി​ന്‍റെ തി​ര​ക്ക​ഥ​യെ​ഴു​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2019 ക്രി​സ്മ​സി​ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും. ജാ​ക്വി​ലി​ൻ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കും. ആ ​നി​ല​യ്ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത്. സ​ൽ​മാ​ൻ ത​ന്നെ​യാ​യി​രി​ക്കും നാ​യ​ക​നും-​ സാ​ജി​ദ് പ​റ​യു​ന്നു.

Read More

ലാ​ലേ​ട്ട​ൻ വീ​ണ്ടും പാ​ട്ടു​പാ​ടു​ന്നു; ഒ​പ്പം ശ്രേ​യാ ഘോ​ഷ​ലും

മോ​ഹ​ൻ​ലാ​ൽ വീ​ണ്ടും ഗാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യു​ന്ന നീ​രാ​ളി​യി​ലെ ഒ​രു ഗാ​ന​മാ​ണ് മോ​ഹ​ൻ​ലാ​ൽ ആ​ല​പി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ശ്രേ​യാ ഘോ​ഷ​ലും പാ​ടു​ന്നു​ണ്ട്. പി.​ടി. ബി​നു ര​ചി​ച്ച ഗാ​ന​ത്തി​ന് ഈ​ണം പ​ക​രു​ന്ന​ത് പി​യാ​നി​സ്റ്റാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി​യാ​ണ്. ഇ​തി​നു മു​ന്പ് ജോ​ഷി സം​വി​ധാ​നം ചെ​യ്ത റ​ണ്‍ ബേ​ബി റ​ണ്ണി​ലെ ആ​റ്റു​മ​ണ​ൽ പാ​യ​യി​ൽ എ​ന്ന ഗാ​നം മോ​ഹ​ൻ​ലാ​ൽ ആ​ല​പി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം നാ​ദി​യ മൊ​യ്തു മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നാ​ദി​യ മൊ​യ്തു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നു വേ​ണ്ടി സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

മു​ടി വെ​ട്ടി ക്യൂട്ട് ലുക്കിൽ സാമന്ത

ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കാ​യി താ​ര​ങ്ങ​ൾ എ​ന്തും ചെ​യ്യാ​റു​ണ്ട്. ദാ ​ഇ​പ്പോ​ൾ സാമന്ത ത​ന്‍റെ മു​ടി വെ​ട്ടി ക്യൂ​ട്ട് ലു​ക്കി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.യു ​ടേ​ൺ എ​ന്ന ക​ന്ന​ട ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കി​ന് വേ​ണ്ടി​യാ​ണ് സാമന്ത മു​ടി​വെ​ട്ടി​യ​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ഒ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പ​വ​ൻ കു​മാ​റാ​ണ്. ഏ​റെ നി​രൂ​പ​ക പ്ര​ശം​സ​നേ​ടി​യ യു ​ടേ​ൺ ക​ഴി​ഞ്ഞ​വ​ർ​ഷം വി.​കെ. പ്ര​കാ​ശ് മ​ല​യാ​ള​ത്തി​ലേ​ക്ക് കെയർഫുൾ എന്ന പേരിൽ റീ​മേ​ക്ക് ചെ​യ്തി​രു​ന്നു. ചി​ത്ര​ത്തി​ൽ സ​ന്ധ്യാ​രാ​ജു​വാ​ണ് നാ​യി​ക​യാ​യി എ​ത്തി​യ​ത്. ക​ന്ന​ട​യി​ൽ ശ്ര​ദ്ധ ശ്രീ​നാ​ഥാ​ണ് നാ​യി​ക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തത്. ഈ ​വേ​ഷ​ത്തി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ സാ​മ​ന്ത​യു​ടെ ക​ട​ന്നു വ​ര​വ്. ജേ​ണ​ലി​സ്റ്റി​ന്‍റെ വേ​ഷം സാമ​ന്ത​യ്ക്ക് ന​ല്ല​വ​ണ്ണം ഇ​ണ​ങ്ങു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. നാ​ഗ ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ ശേ​ഷം കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് സാമന്ത​യ്ക്ക്. ത​മി​ഴി​ൽ ഇ​രു​മ്പ് തി​റൈ എ​ന്ന ചി​ത്ര​മാ​ണ് സാമന്ത​യു​ടേ​താ​യി ഉ​ട​ൻ റി​ലീ​സി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.രം​ഗ​സ്ഥ​ലം, സീ​മ രാ​ജ, സൂ​പ​ര്‍ ഡ്യൂ​ല​ക്‌​സ്,…

Read More

അ​നു സി​ത്താ​ര​യെ ശ​രി​ക്കും ത​ല്ലി​പ്പോ​യി: ജ​യ​സൂ​ര്യ

ഫു​ട്ബോ​ൾ താ​ര​വും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നു​മാ​യിരുന്ന വി. ​പി.​സ​ത്യ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ക്യാ​പ്റ്റ​ൻ എന്ന സി​നി​മ മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തോ​ടെ തി​യ​റ്റ​റു​ക​ളി​ൽ മു​ന്നേ​റു​ക​യാ​ണ്. ന​വാ​ഗ​ത​നാ​യ പ്ര​ജേ​ഷ് സെ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. വി.​പി. സ​ത്യ​നാ​യി ജ​യ​സൂ​ര്യ​യും അ​നി​താ സ​ത്യ​നാ​യി അ​നു സി​ത്താ​ര​യു​മാ​ണ് വേ​ഷ​മി​ട്ട​ത്. സ​ത്യ​നാ​യി അ​ഭി​ന​യി​ച്ച​പ്പോ​ൾ അ​നു​സി​ത്താ​ര​യെ ത​ല്ലി​യ കാ​ര്യ​ത്തെക്കുറി​ച്ച് ജ​യ​സൂ​ര്യ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഒ​രു​പാ​ട് ഇ​മോ​ഷ​ൻ​സി​ലൂ​ടെ​യാ​ണ് അ​ഭി​ന​യി​ച്ച​ത്. ഇ​തി​നി​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച അ​നു സി​ത്താ​ര​യെ ശ​രി​ക്കും ത​ല്ലി​പ്പോ​യി​യെ​ന്ന് ജ​യ​സൂ​ര്യ പ​റ​യു​ന്നു. റി​ഹേ​ഴ്സ​ൽ ഒ​ന്നു​മി​ല്ലാ​തെ ചെ​യ്ത ഷോ​ട്ട് ആ​യി​രു​ന്നു അ​ത്. ഷോ​ട്ട് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ശ​രി​ക്കും അ​നു​വി​നെ ത​ല്ലി​യ​ല്ലോ എ​ന്നോ​ർ​ത്ത​ത്. എ​ന്ത് പ​റ​യു​മെ​ന്ന് ആ​ലോ​ചി​ച്ച് നി​ന്നുപോ​യി. പ​ക്ഷേ ആ ​കു​ട്ടി വ​ള​രെ കൂ​ൾ ആ​യി പ​റ​ഞ്ഞു, ചേ​ട്ട​ൻ ചെ​യ്ത​താ​ണ് ശ​രി, അ​ല്ലെ​ങ്കി​ൽ ഒ​രി​ക്ക​ലും അ​തി​ന് ഒ​രു യാ​ഥാ​ർ​ഥ്യ​ത തോ​ന്നി​ല്ലെ​ന്ന്. അ​ത്ത​ര​ത്തി​ലു​ള്ള അ​ഭി​നേ​താ​ക്ക​ൾ ഉ​ള്ള​താ​ണ് ബ​ലം. ശ​രി​ക്കും അ​തി​ശ​യം തോ​ന്നി. പ​ക്വ​ത​യോ​ടെ​യാ​ണ് അ​നു…

Read More

റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ആദി, നേട്ടങ്ങള്‍ ഇങ്ങനെ

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ആദി റിക്കാര്‍ഡ് കളക്ഷനിലേക്ക്. പല സൂപ്പര്‍ താരങ്ങളും ഇതുവരെ കടക്കാത്ത 35 കോടി ക്ലബ്ബിലാണ് ആദി കയറിക്കൂടിയത്. വെറും 25 ദിവസം കൊണ്ടാണ് ഈ നേട്ടം. ഒരു പുതുമുഖനായകന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. 13000 ഷോകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിലൊന്നായി മാറാനും ആദിക്ക് കഴിഞ്ഞു. ഇതും റെക്കോര്‍ഡാണ്. കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍നിന്ന് മാത്രം ഒരുകോടി തികച്ചതും റെക്കോര്‍ഡുതന്നെ. ഇക്കൊല്ലത്തെ ഏറ്റവും വലിയ വിജയവും പ്രണവ് മോഹല്‍ലാല്‍ തന്റെ പേരിലാക്കി. മൂന്നൂറിലേറെ തിയേറ്ററുകളിലാണ് ആദി പ്രദര്‍ശനത്തിനെത്തിയത്. ഇരുന്നൂറും കേരളത്തില്‍ത്തന്നെ. വിദേശത്തും മികച്ച കളക്ഷനും പ്രതികരണവും സിനിമയ്ക്ക് ലഭിച്ചു

Read More

അ​വ​ർ വ്യാ​ജന്മാ​ർ, വി​ശ്വ​സി​ക്ക​രു​ത്: മ​ഞ്ജു വാ​ര്യ​ർ

ത​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ കൂ​ടി പ്ര​ച​രി​ക്കു​ന്ന പോ​സ്റ്റുകൾ വായിക്കരുതെന്ന് ത​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ർ.​ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ’ഫേ​സ്ബു​ക്കി​ല​ട​ക്കം പ​ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും എ​ന്‍റെ പേ​രി​ൽ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​നേ​കം പേ​ജു​ക​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞു. അ​തെ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. പ്രേ​ക്ഷ​ക​രു​മാ​യി നേ​രി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി എ​നി​ക്ക് ഒ​രേ ഒ​രു VERIFIED FACEBOOK PAGE മാത്രമേ ഉ​ള്ളൂ. നി​ങ്ങ​ൾ കാ​ണു​ന്ന blue tick അ​ട​യാ​ളം ആ​ണ് ഇ​തി​ന്‍റെ ആ​ധി​കാ​രി​ക​ത​യെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്നും മ​റ്റ് പേ​ജു​ക​ളി​ലും മ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​രു​ന്ന ഓ​രോ പോ​സ്റ്റും എ​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ആ​ണെ​ന്നും എ​ന്നെ സ്നേ​ഹി​ക്കു​ന്ന, എ​ന്‍റെ വാ​ക്കു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന ഓ​രോ​രു​ത്ത​രും അ​റി​യ​ണം എ​ന്നെ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്.’ എ​ന്നാ​ണ് ഇ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. നി​ര​വ​ധി സി​നി​മാ താ​ര​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ മു​ന്ന​റി​യി​പ്പു​മാ​യി…

Read More

പക്കിയും കൊച്ചുണ്ണിയും ഒന്നിച്ച്; ആഘോഷമാക്കി സോഷ്യൽ മീഡിയ

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ചി​ത്രം പു​റ​ത്തു​വി​ട്ടു. മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ചി​ത്ര​ത്തി​ൽ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ സു​ഹൃ​ത്ത് ഇ​ത്തി​ക്ക​ര​പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ന്പ് ചി​ത്ര​ത്തി​ലെ ത​ന്‍റെ ലു​ക്ക് മോ​ഹ​ൻ​ലാ​ൽ പു​റ​ത്തുവി​ട്ടി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് കൊച്ചുണ്ണിക്ക് ഒപ്പമുള്ള പക്കിയുടെ ചിത്രം ലാൽ ആരാധകർക്ക് സമ്മാനിച്ചത്. പ്രി​യ ആ​ന​ന്ദ്, ബാ​ബു ആ​ന്‍റ​ണി, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നുണ്ട്. ശ്രീ ​ഗോ​കു​ലം ഫി​ലിം​സി​നു വേ​ണ്ടി ഗോ​കു​ലം ഗോ​പാ​ല​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് മംഗലാപുരത്ത് പുരോഗമിക്കുകയാണ്.

Read More

രണ്ടാമത്തെ ബോളിവുഡ് ചിത്രം! ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലിക്കുന്നു

ഹി​ന്ദി ചി​ത്ര​ത്തി​നു വേ​ണ്ടി ദു​ൽ​ഖ​ർ സൽമാൻ ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. അ​നു​ജാ ചൗ​ഹാ​ന്‍റെ ദ ​സോ​യാ ഫാ​ക്ട​ർ എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​മി​ക്കു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ക്രി​ക്ക​റ്റ് പ​രി​ശീ​ലി​ക്കു​ന്ന​ത്. 1983ൽ ​ക്രി​ക്ക​റ്റ് ലോ​കക്ക​പ്പ് ഇ​ന്ത്യ നേ​ടി​യ സ​മ​യ​ത്ത് ജ​നി​ച്ച സോ​യ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ര​ണ്ടാ​മ​ത്തെ ബോ​ളി​വു​ഡ് ചി​ത്ര​മാ​യി​രി​ക്കു​മി​ത്. സോ​നം ക​പൂ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ക​ർ​വാൻ ജൂ​ൺ ഒ​ന്നി​നാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Read More

രാകേഷ് ശർമയ്ക്ക് കിംഗ് ഖാന്‍റെ സല്യൂട്ട്

ആ​ദ്യ​ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ രാ​കേ​ഷ് ശ​ർ​മ​യു​ടെ ജീ​വി​തം ഷാ​രൂ​ഖ് ഖാ​ൻ അ​ഭ്ര​പാ​ളി​യി​ൽ അ​വ​ത​രി​പ്പി​ക്കും. സ​ല്യൂ​ട്ട് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി റോ​ണി സ്ക്രൂ​വാ​ല​യും സി​ദ്ധാ​ർ​ഥ് റോ​യി ക​പൂ​റും കിം​ഗ് ഖാ​നെ സ​മീ​പി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ടു​ത്തി​ടെ ഒ​രു ച​ട​ങ്ങി​ൽ ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ സീ​റോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണെ​ങ്കി​ലും സെ​പ്റ്റം​ബ​റി​ൽ സ​ല്യൂ​ട്ടി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ഖാ​ന്‍റെ ആ​ഗ്ര​ഹം. പി​ന്നീ​ട് ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന സീ​റോ​യു​ടെ പ്രൊ​മോ​ഷ​ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി സ​ല്യൂ​ട്ടി​ന്‍റെ ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​യ്ക്കും. പിന്നീട് 2019 ജ​നു​വ​രി​യി​ൽ വീ​ണ്ടും ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​നാ​ണ് ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം​ത​ന്നെ സ​ല്യൂ​ട്ടി​ന്‍റെ റി​ലീ​സ് ഉ​ണ്ടാ​കും. നേ​ര​ത്തെ സ​ല്യൂ​ട്ടി​ലേ​ക്ക് ആ​മി​ർ​ഖാ​നെ​യാ​യി​രു​ന്നു പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം പി​ന്മാ​റു​ക​യാ​യി​രു​ന്നു.

Read More