ഭാവിവരൻ എങ്ങനെയുള്ളയാളായിരിക്കണമെന്ന് ബോളിവുഡ് നടി കങ്കണ റാണൗത്തിന് വ്യക്തമായ ധാരണയുണ്ട്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കങ്കണ അത് തുറന്നു പറയുകയും ചെയ്തു. ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഭാവിവരന് സൗന്ദര്യം കുറഞ്ഞാലും കുഴപ്പമില്ല രാജ്യസ്നേഹിയായിരിക്കണമെന്നാണ് കങ്കണയുടെ നിലപാട്. ഇക്കാര്യത്തിൽ കങ്കണയ്ക്കു വിട്ടുവീഴ്ചയില്ല. ഇതിനുള്ള കാരണവും കങ്കണ തുറന്നു പറയുന്നുണ്ട്. “”മാതൃരാജ്യത്തോട് ആത്മാർഥത ഇല്ലാത്ത ഒരാൾക്ക് എന്നോടും ആത്മാർഥത കാണിക്കാൻ സാധിക്കില്ല. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. എന്നെ വിവാഹം കഴിക്കുന്നയാൾ രാജ്യസ്നേഹി അല്ലെന്നറിഞ്ഞാൽ ഞാൻ ഉടൻ ബന്ധം വേർപിരിക്കും”- കങ്കണ പറയുന്നു. ഈ വർഷം തന്നെ കങ്കണയുടെ വിവാഹം നടക്കുമെന്നാണ് വാർത്തകൾ. നേരത്തെ ഒരു അഭിമുഖത്തിൽ 2017ൽ വിവാഹം നടക്കുമെന്ന് കങ്കണ പറഞ്ഞിരുന്നുവെങ്കിലും അത് നടക്കാത്തതിനാൽ ഈ വർഷമെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റാണി ലക്ഷ്മി ഭായിയുടെ ചരിത്രം പറയുന്ന മണികർണ്ണിക ദി ക്വീൻ ഓഫ്…
Read MoreCategory: Movies
ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു
ബോളിവുഡിന്റെ സ്വപ്നസുന്ദരി ശ്രീദേവിയുടെ ജീവിതം ഇനി അഭ്രപാളിയില്‍. ഇന്ത്യയുടെ എക്കാലത്തെയും പ്രിയ നടി ശ്രീദേവിയുടെ ജീവിതം സിനിമയാക്കാന്‍ രാംഗോപാല്‍ വര്‍മ ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാം ഗോപാല്‍ വര്‍മയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാല്‍ ആരാവും ശ്രീദേവിയെ അവതരിപ്പിക്കുകയെന്ന കാര്യത്തില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ല. വിവാദങ്ങളുടെ തോഴനായ വര്‍മ ശ്രീദേവിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ പുതിയ വിവാദം എന്തെന്നായിരിക്കും പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
Read Moreഞാനും അമ്മയായി: സായി പല്ലവി
ഞാൻ ഒരു അമ്മയായി, കുറച്ചു ദിവസമായി ഞാൻ അതിന്റെ എല്ലാ നന്മകളും ആസ്വദിക്കുകയാണ്… പറയുന്നത് മറ്റാരുമല്ല, പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ മലയാളത്തിന്റെ മലർ സായി പല്ലവിയാണ്. മലയാളവും തെലുങ്കും കടന്ന് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവച്ച സായി പല്ലവി പുതിയ ചിത്രമായ കരുവിന്റെ പ്രമോഷനിടെയാണ് താനുമൊരു അമ്മയായെന്നു പറഞ്ഞത്. അമ്മയായി ജീവിച്ച കുറച്ചുദിവസങ്ങൾ എനിക്ക് വലിയൊരു അനുഭവമാണ്. എല്ലാ അമ്മമാരോടും എനിക്കിപ്പോൾ വലിയ ബഹുമാനമാണ്. ആദ്യം ഒരു അമ്മയായി അഭിനയിക്കുക എന്നത് എനിക്ക് വലിയ വെല്ലുവിളിയായി തോന്നി. സിനിമയിൽ കുട്ടിക്കഥാപാത്രത്തെ ചെയ്ത വെറോണിക്കയോട് സംസാരിച്ചപ്പോൾ എനിക്ക് ശരിക്കും അവളുടെ അമ്മയാണെന്ന് തോന്നി. കുറച്ച് ദിവസങ്ങളായി അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് തോന്നുന്നു. എല്ലാ ദിവസവും അവളോട് സംസാരിക്കും-സായി പല്ലവി പറഞ്ഞു. എ.എൽ. വിജയ് സംവിധാനം ചെയ്ത ഹൊറർ ഡ്രാമയാണ് കാരു. അബോർഷൻ ചെയ്ത സ്തീയെ…
Read Moreപാർവതിക്കു പിന്നാലെ ഓടിവീണ് പൃഥ്വി; വീഡിയോ
എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പൃഥ്വിയുടെ ഒരു വീഴ്ചയുടെ വീഡിയോ കണ്ടാൽ ചിരിച്ച് ചാവും. പൃഥ്വിരാജിനെ നായകനാക്കി ആർ. എസ്. വിമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. പാർവതിയായിരുന്നു ചിത്രത്തിലെ നായിക. കാഞ്ചനമാലയും മൊയ്തീനുമായി പൃഥ്വിയും പാർവതിയും ശരിക്കും ജീവിക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിലെ മികച്ച പ്രണയ സിനിമകളിലൊന്നായി ഈ സിനിമയെ പലരും വിശേഷിപ്പിക്കാറുണ്ട്. സംഭവകഥയെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയത്. ചിത്രീകരണത്തിനിടയിലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്വിറ്ററിലൂടെ പൃഥ്വി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ചിത്രീകരണത്തിനിടയിലെ ഒരു വീഴ്ചയാണ് വീഡിയോയിൽ കാണുന്നത്. തുടക്കം മുതൽ ട്രോളർമാർ താരത്തെ വിടാതെ പിന്തുടരാറുമുണ്ട്. ഇതിനിടയിലാണ് രസകരമായ ഈ വീഴ്ചയുടെ വീഡിയോ താരം തന്നെ പുറത്തുവിട്ടത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ ഓടിവരവേ മലർന്നടിച്ച് വീഴുന്ന പൃഥ്വിയെയാണ് വീഡിയോയിൽ…
Read Moreറാന്പിലും പ്രിയ സൂപ്പറാ…
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി… എന്ന ഒറ്റ പാട്ടിലൂടെ ലോകത്താകമാനം ആരാധകരെയുണ്ടാക്കിയ താരമാണ് പ്രിയ വാര്യർ. താരത്തിന്റെ കണ്ണിറുക്കലും പുരികക്കൊടി ഉയർത്തലുമാണ് കാണികളെ രസിപ്പിച്ചത്. ഗാനവും ഗാനരംഗങ്ങളുമെല്ലാം കടൽ കടന്നും തരംഗമായി. ഇപ്പോഴിതാ പ്രിയ വാര്യർ ഒരു ഫാഷൻ ഷോയിലൂടെ വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്. ഗോൾഡ് സൂക്ക് ഫാഷൻ വീക്ക് 2017 ലെ പ്രിയയുടെ പ്രകടനം മാത്രം കോർത്തിണക്കി പരിപാടിയുടെ സംഘാടകരായ എസ്പാനിയോ ഇവന്റ്സ് ആണ് വീഡിയോ തയാറാക്കിയത്. ഈ വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.
Read Moreജയസൂര്യ തച്ചോളി ഒതേനനാകുന്നു? സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം
മലയാള സിനിമയിലിത് ചരിത്ര സിനിമകളുടേയും ഇതിഹാസ സിനിമകളുടേയും സമയമാണ്. മുന്‍ നിര താരങ്ങളില്‍ പലരും തങ്ങളുടെ ചരിത്ര സിനിമകളുമായി ഉടനെ തന്നെ ബോക്സ് ഓഫീസിലെത്തും. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കുഞ്ഞാലിമരക്കാര്‍ സിനിമകളും മോഹന്‍ലാലിന്റെ രണ്ടാമൂഴവും ഒടിയനും മമ്മൂട്ടിയുടെ മാമാങ്കവുമെല്ലാം മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ഇപ്പോഴിതാ മലയാളത്തിലെ യുവതാരം ജയസൂര്യയും ചരിത്ര സിനിമയുമായി എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും വിജയമാക്കിയ ജയസൂര്യയിന്ന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറിയിരിക്കുകയാണ്. ഇതിനിടെയാണ് താരത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത്. കഴിഞ്ഞ ദിവസം ജയസൂര്യ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് അഭ്യൂഹങ്ങള്‍ക്ക് ആധാരം. ഇതിഹാസ പുരുഷന് തച്ചോളി ഒതേനനായി ജയസൂര്യ എത്തുന്നു എന്നാണ് അഭ്യൂഹങ്ങള്‍. തച്ചോളി ഒതേനനായി ജയസൂര്യയെ അവതരിപ്പിക്കുന്ന പെയ്ന്റിങ്ങാണ് കഴിഞ്ഞ ദിവസം ജയസൂര്യ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.…
Read Moreആഗ്രഹം തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി കരീന കപൂർ
കന്നഡ സിനിമയിൽ അഭിനയിക്കണമെന്ന തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി കരീന കപൂർ. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ സംസാരിക്കുന്നതിനിടയിലാണ് ഒരു കന്നഡ സിനിമയിൽ നായികയാവണമെന്ന തന്റെ ആഗ്രഹം കരീന വെളിപ്പെടുത്തിയത്. എനിക്ക് കന്നഡ ഭാഷ അറിയില്ല. പക്ഷേ, ഒരു ദിവസം ഞാൻ കന്നഡ ഭാഷയിൽ അഭിനയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- കരീന പറഞ്ഞു. ഭാഷ, മതം, പ്രാദേശിക അതിർത്തികൾ എന്നിവയുടെ വേർതിരിവില്ലാതെ ആളുകൾ ഒരുമിച്ച് പ്രവർക്കുന്ന മേഖലയാണ് സിനിമ. സിനിമ എന്റെ രക്തത്തിലുള്ളതാണ്. അത് തന്നെയാണ് എന്റെ അഭിനിവേശവും, താൻ ഒരിക്കൽ കന്നഡ സിനിമ ചെയ്യുമെന്ന് തന്നെയാണ് ഞാൻ കരുതുന്നതെന്നും കരീന കൂട്ടിച്ചേർത്തു.
Read Moreഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്നു
ടിയാനു ശേഷം മുരളിഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്നു. നവാഗതനായ കിരണ്‍ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താക്കോൽ എന്നാണ് പേരിട്ടിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം നിർമിക്കുന്നത്. എം. ജയചന്ദ്രൻ സംഗീതം സംവിധാനം നിർവഹിക്കുന്നു. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Read Moreമാധവൻ ആശുപത്രിയിൽ
നടൻ മാധവൻ ആശുപത്രിയിൽ. വലത്തേ തോളിന് ശസ്ത്രക്രിയ ചെയ്യാനാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം താരം സുഖംപ്രാപിച്ചു വരുകയാണ്. താരം തന്നെയാണ് ആശുപത്രി കിടിക്കയിലുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. സോഷ്യൽ മീഡിയയിലെങ്ങും ഈ ചിത്രം പ്രചരിക്കുന്നുണ്ട്. എങ്ങനെയാണ് പരിക്കേറ്റതെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും അതിനുള്ള മറുപടിയൊന്നും താരം ഇതുവരെ നൽകിയിട്ടില്ല. വലത്തേ തോളിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മാധവന്റെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. വലതു തോളിലെ പരിക്കു മാറിയെന്നും. വേഗം തന്നെ തിരിച്ചു വരുമെന്നും താരം കൂട്ടിച്ചേർത്തു. അണിയറയിൽ താരത്തിന്റേതായ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.
Read Moreതെലുങ്ക് പഠനത്തിൽ മുഴുകി അദിതി
തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്പോൾ തെലുങ്ക് ഭാഷ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമാണ് അദിതി റാവുവിന്. താരം ഇപ്പോൾ തെലുങ്ക് ഭാഷ പഠിക്കുന്നതിന്റെ തിരക്കിലാണ്. ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയയായ നടിയാണ് അദിതി റാവു. സമ്മോഹനം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അദിതി തെലുങ്കിൽ ചുവടുറപ്പിക്കുന്നത്. ഇന്ദ്രഗണ്ഡി മോഹൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രം പൂർത്തിയായ ശേഷമായിരിക്കും അദിതി മണിര്തനം ചിത്രം ചെക്ക ചിവന്ത വാനത്തിൽ അഭിനയിക്കാനെത്തുക.
Read More