അഹമ്മദാബാദ്: സഞ്ജയ് ലീല ബൻസാലിയുടെ വിവാദസിനിമ പദ്മാവത് മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും നിരോധിച്ചു. സംസ്ഥാനത്ത് പദ്മാവത് നിരോധിച്ചതായി മുഖ്യമന്ത്രി വിജയ് രുപാനി അറിയിച്ചു. വരുന്ന 25 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഗുജറാത്തും മധ്യപ്രദേശും പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. താൻ എന്താണോ മുൻപ് പറഞ്ഞത്, അത് സംഭവിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ചിത്രം നിരോധിക്കുമോയെന്ന ചോദ്യത്തിനു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി. ഒട്ടേറെ പ്രതിബന്ധങ്ങൾ തരണംചെയ്താണ് സഞ്ജയ് ലീല ബൻസാലി സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയുടെ പേര് പദ്മാവതി എന്നതിനു പകരം പദ്മാവത് എന്നു മാറ്റിയതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും ഷാഹിദ് കപൂറും രൺവീർ സിംഗുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിനാണു ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്നു റിലീസ് തീയതി മാറ്റുകയായിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്കു ചരിത്രവ്യക്തിത്വങ്ങളുമായി സാമ്യമുണ്ടെന്ന…
Read MoreCategory: Movies
ഇങ്ങനെയൊക്കെ ചെയ്യാമോ? തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് നേഹ സക്സേന
പലരും സോഷ്യൽ മീഡിയയിൽ തന്റെ പേരുപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുന്നുവെന്ന ആരോപണവുമായി നടി നേഹ സക്സേന. തന്റെ സുഹൃത്താണ് ബന്ധുവാണ് എന്നൊക്കെ പറഞ്ഞ് ചിലർ സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ടെന്നും ഇത്തരക്കാരെ വിശ്വസിക്കരുതെന്നുമാണ് നടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കസബ, മുന്തിരിവള്ളികൾ തളിർക്കുന്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നേഹ ഇപ്പോൾ പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിൽ നായികയാണ്.
Read Moreനീലച്ചിത്രങ്ങളിൽ നിന്ന് ബോളിവുഡിലേക്ക് ! സണ്ണിക്കു പിന്നാലെ മിയ മൽക്കോവ
നീലച്ചിത്രങ്ങളിൽ നിന്ന് ബോളിവുഡിലേക്ക് ചുവടുമാറ്റി പ്രേക്ഷകരുടെ ഇഷ്ടതാരമായ സണ്ണി ലിയോണിനു പിന്നാലെ മറ്റൊരു നീലച്ചിത്രതാരം കൂടി ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാനെത്തുന്നു. രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് എന്ന ചിത്രത്തിലൂടെയാണ് ബ്രിട്ടീഷ് പോൺ താരമായ മിയ മൽക്കോവ ബോളിവുഡിലെത്തുന്നത്. സണ്ണി ലിയോണിനോടൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും മിയയോടൊപ്പമുള്ള അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് സംവിധായകൻ രാംഗോപാൽ വർമ പറയുന്നത്. ഈ മാസം 16ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങും.
Read Moreവാർത്തയായ പിറന്നാൾ ആശംസ; വൈകാരികത നിറഞ്ഞ മറുപടിയും
മോഹൻലാലിന്റെ ഒരു പിറന്നാളാശംസയാണ് ഇപ്പോൾ വാർത്ത. ഇവിടെ മാത്രമല്ല അങ്ങ് ബോളിവുഡിലും സംഭവം ചർച്ചയായിരിക്കുകയാണ്. ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ ട്വീറ്റ് ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയായിരിക്കുന്നത്. മോഹൻലാലിന്റെ ആശംസയ്ക്ക് വൈകാരികത നിറഞ്ഞ മറുപടിയാണ് ട്വിറ്ററിൽ ഹൃത്വിക് റോഷനും നൽകിയത്.മോഹൻലാലിന്റെ ആശംസ തന്നെ ഒരുപാട് സ്പർശിച്ചുവെന്നും ആശംസ നേരാൻ കാട്ടിയ ശ്രമത്തിന് താൻ നന്ദി പറുയുന്നുവെന്നുമാണ് ഹൃത്വിക് ട്വിറ്ററിൽ കുറിച്ചത്. മഹാഭാരതം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം ഹൃത്വിക്കും അഭിനയിക്കുന്നെന്ന് വാർത്തകളുണ്ടായിരുന്നു.
Read Moreകാരണം പശു! സെൻസർ ബോർഡ് തന്റെ സിനിമയ്ക്ക് കത്രിക വച്ചെന്ന് നടൻ സലിംകുമാർ
സെൻസർ ബോർഡ് തന്റെ സിനിമയ്ക്ക് കത്രിക വച്ചെന്ന് നടൻ സലിംകുമാർ. സലിംകുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിനാണ് പശു കാരണം ഒരു രംഗം കട്ടു ചെയ്യേണ്ട ഗതികേടുണ്ടായത്. പശുവിന്റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു സെൻസർ നിർദ്ദേശം. ആ രംഗം ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത രംഗമായിരുന്നുവെന്നും പശുവിനെക്കുറിച്ച് ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും സലിംകുമാർ പറയുന്നു. താൻ ജനിച്ചപ്പോൾ മുതൽ വീട്ടിൽ പശുക്കളുണ്ട്. ഇപ്പോഴും അഞ്ചു പശുക്കളുണ്ട്. എന്നിട്ടും പശുവിനെ കട്ടുചെയ്ത് മാറ്റേണ്ട അവസ്ഥയുണ്ടായെന്ന് സലിംകുമാർ പറയുന്നു. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരേ കോടതിയിൽ പോയാൽ ചിത്രത്തിന്റെ റിലീസിംഗ് അനിശ്ചിതാവസ്ഥയിലാകുമെന്നതുകൊണ്ട് ആ ഭാഗം കട്ടു ചെയ്യേണ്ടി വന്നുവെന്നും സലിം കുമാർ പറയുന്നു.
Read Moreഎനിക്കു പരിഭവമൊന്നുമില്ല!സഹതപിക്കുന്നവർക്കും കളിയാക്കിയവർക്കും തമന്നയുടെ മറുപടി
ബാഹുബലിയിൽ തനിക്കു പ്രാധാന്യം കുറഞ്ഞുപോയി എന്നു വിമർശിക്കുന്നവർക്കും സഹതപിക്കുന്നവർക്കും കളിയാക്കിയവർക്കും മറുപടിയുമായി നടി തമന്ന. ബാഹുബലി ചിത്രങ്ങളിലൂടെ പ്രഭാസ്, റാണ ദഗ്ഗുപതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, സത്യരാജ്, രമ്യ കൃഷ്ണൻ തുടങ്ങിയ താരങ്ങളുടെ എല്ലാം ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാണ് ഇവരോരുത്തർക്കും ബാഹുബലി എന്ന ചിത്രം. എന്നാൽ നടി തമന്നയ്ക്ക് മാത്രം രണ്ടാം ഭാഗം പാളിപ്പോയിരുന്നു. മറ്റെല്ലാ താരങ്ങൾക്കും ബാഹുബലി ഒന്നാം ഭാഗത്ത് ലഭിച്ചതിനെക്കാൾ പ്രാധാന്യം ബാഹുബലി ദ കണ്ക്ലൂഷനിൽ ഉണ്ടായി. എന്നാൽ തമന്നയ്ക്ക് മാത്രം, സംഭാഷണങ്ങൾ പോലുമില്ലാത്ത രണ്ടേ രണ്ട് രംഗങ്ങൾ മാത്രമാണ് ലഭിച്ചത്. ഇതിന്റെ പേരിൽ നടി ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ തമന്നയെ കളിയാക്കി ട്രോളുകളും വന്നു. എന്നാൽ തമന്ന അത് കാര്യമാക്കുന്നില്ല. എങ്ങനെയായിരുന്നാലും ബാഹുബലിയിലെ തന്റെ വേഷം എന്റർടൈൻമെന്റ് ആയിരുന്നില്ലേ എന്നാണ് തമന്ന…
Read Moreറസൂൽ പൂക്കുട്ടിയുടെ “സൗണ്ട് സ്റ്റോറി’ ഓഡിയോ റെഡി..!
തൃശൂർ പൂരം ഒപ്പിയെടുത്ത് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി അഭിനയിച്ച “സൗണ്ട് സ്റ്റോറി’ സിനിമയുടെ ഓഡിയോ പുറത്തിറക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 6.30നു തൃശൂരിലെ തിരുവമ്പാടി കണ്വൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഓഡിയോ മമ്മൂട്ടി പ്രകാശനം ചെയ്യും. റസൂൽ പൂക്കുട്ടി അടക്കം സിനിമയിലെ പ്രവർത്തകരും സാംസ്കാരിക നായകരും പങ്കെടുക്കും. നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക ശബ്ദ റിക്കാർഡിംഗ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെ റിക്കാർഡിംഗിനു നേതൃത്വം നല്കിയ റസൂൽ പൂക്കുട്ടി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. അന്ധർക്കും പൂരം അനുഭവവേദ്യമാക്കുമെന്നാണ് സിനിമയുടെ പ്രത്യേകതയായി നായകൻ റസൂൽ പൂക്കുട്ടി വിശദീകരിക്കുന്നത്. ആഗോള സംരംഭമായ പാംസ്റ്റോണ് മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനയ്ക്കൽ നിർമിച്ച സിനിമയ്ക്കു രചനയും സംവിധാനവും നിർവഹിച്ചത് പ്രസാദ് പ്രഭാകർ ആണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം നിർമാണം പൂർത്തിയാക്കിയ “സൗണ്ട് സ്റ്റോറി’ സിനിമ വൈകാതെതന്നെ തിയറ്ററുകളിലെത്തും. ഇംഗ്ലീഷ്…
Read Moreഇതാദ്യം! പരിണീതിയെ നോട്ടമിട്ട് അക്ഷയ്
ബോളിവുഡിലെ സൂപ്പർനായകൻ അക്ഷയ്കുമാറിന്റെ നായികയായി ബോളിവുഡ് സുന്ദരി പരിണീതി ചോപ്ര. ഇതാദ്യമായിട്ടാണ് പരിണീതി അക്ഷയ്കുമാറിനോടൊപ്പം അഭിനയിക്കാൻ പോകുന്നത്. കേസരി എന്നു പേരിട്ടിരിക്കുന്ന ചിത്രം കരണ്ജോഹറും അക്ഷയ്കുമാറുമാണ് നിർമിക്കുന്നത്. അക്ഷയ്കുമാറിനോടൊപ്പം നായികയായി അഭിനയിക്കാൻ കഴിയുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് പരിണീതി പ്രതികരിച്ചു. 2018ൽ ഷൂട്ടിംഗ് ആരംഭിക്കുന്ന അക്ഷയ്കുമാറിന്റെ ആദ്യ ചിത്രമായിരിക്കും കേസരി. ചിത്രത്തിൽ സർദാർജിയുടെ വേഷത്തിലാണ് അക്ഷയ് എത്തുന്നത്. ഇതൊരു പീരിയഡ് ചിത്രമായിരിക്കും. അക്ഷയ്കുമാറും കരണ്ജോഹറും ഒരു സിനിമയുടെ നിർമാണരംഗത്ത് ഇതാദ്യമായാണ് ഒന്നിക്കുന്നത്. അനുരാഗ് സിംഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ഹോളി ദിവസം ചിത്രം പ്രദർശനത്തിനെത്തും.
Read Moreഞാൻ എന്നും ആഗ്രഹിച്ചതാണ്! ഇന്ദിരയാകാൻ വിദ്യ
മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈംമിനിസ്റ്റർ എന്ന പുസ്തകത്തെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിൽ വിദ്യാബാലൻ മുഖ്യവേഷത്തിലെത്തും. ഇന്ദിരയുടെ റോൾ ഞാൻ എന്നും ആഗ്രഹിച്ചതാണ്. സാഗരികാ ഘോഷിന്റെ ഇന്ദിരയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇതൊരു സിനിമയാണോ അതോ വെബ് സീരിസാണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല-ദേശീയ അവാർഡ് നേടിയ താരം ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. വിദ്യാബാലനെ പോലൊരു നടിയെ നായികയാക്കി ഇന്ദിരയെ സ്ക്രീനിലെത്തിക്കാൻ കഴിയുകയെന്നത് തീർച്ചയായും ത്രില്ലടിപ്പിക്കുന്ന കാര്യമാണ്-വാർത്തയെക്കുറിച്ച് ഘോഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. പരിണീതി, ഇഷ്ഖിയ, കഹാനി, ഡേർട്ടി പിക്ചർ, തുമാരി സുലു തുടങ്ങിയ ചിത്രങ്ങളിലെ തകർപ്പൻ പ്രകടനത്തിലൂടെ ഏത് തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് വിദ്യാബാലൻ തെളിയിച്ചിട്ടുണ്ട്. അതേ സമയം ശക്തയായ ഭരണാധികാരിയും ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ വെള്ളിത്തിരയിലെത്തിക്കുകയെന്നത് അത്ര എളുപ്പമുള്ള ജോലിയായിരിക്കില്ലെന്ന് ഉറപ്പാണ്. ജഗർമോട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ…
Read Moreഇടയ്ക്ക് വരും പിന്നെയും പോകും! തിരിച്ചുവരവിനൊരുങ്ങി ശ്യാമിലി
ഇടയ്ക്ക് വരും പിന്നെയും പോകും- ശ്യാമിലി ഇങ്ങനെയൊരു പാതയാണ് സിനിമ മേഖലയിൽ സ്വീകരിച്ചിരിക്കുന്നത്. ബാലതാരമായി തിളങ്ങിയ താരം ഒടുവിൽ മലയാളത്തിൽ എത്തിയത് കുഞ്ചാക്കോ ബോബന്റെ നായികയായാണ്. വള്ളീം തെറ്റി പുള്ളീം തെറ്റിഎന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം വിക്രം പ്രഭുവിനൊപ്പം വീർ ശിവാജിയിലും ശ്യാമിലി എത്തിയിരുന്നു. പിന്നീട് ഇങ്ങോട്ട് ശ്യാമിലിയെ സിനിമ മേഖലയിൽ കണ്ടിട്ടില്ല. തെലുങ്ക് ചിത്രത്തിലൂടെ തിരിച്ച് വരാനാണ് ശ്യാമിലി ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അമ്മാ ഗിരി ഇല്ലു എന്ന ചിത്രത്തിൽ നാഗസൂര്യയുടെ നായികയായാണ് ശ്യാമിലി എത്തുക. നല്ല കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരം. തെലുങ്ക് ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങും.
Read More