ബോളിവുഡിലെ സൂപ്പർസുന്ദരി ദീപിക പദുക്കോണിന്റെ കഴുത്തിൽ ബോളിവുഡിലെ ചോക്ലേറ്റ് നായകൻ രണ്‍വീർ സിംഗ് ഉടൻ മിന്നുകെട്ടിയേക്കുമെന്ന് വീണ്ടും വാർത്തകൾ. രണ്‍വീറിന്റെ വല്യമ്മച്ചിയെ കഴിഞ്ഞദിവസം ദീപിക വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതോടെയാണ് വിവാഹവാർത്ത വീണ്ടും സജീവമായത്. രണ്‍വീർ സിംഗും ദീപിക പദുക്കോണും മാലിദ്വീപിലാണ് ഇത്തവണ ന്യൂ ഇയർ ആഘോഷിച്ചത്. ന്യൂ ഇയർ ആഘോഷത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ഇതോടെ ഇവർ രഹസ്യവിവാഹം കഴിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. മാലിദ്വീപിൽനിന്നും അവധി ആഘോഷിച്ചശേഷം മടങ്ങിയെത്തിയ ഇരുവരും കഴിഞ്ഞ ദിവസം മുംബൈയിൽ വിമാനം ഇറങ്ങിയത് ഒന്നിച്ചാണ്. കഴിഞ്ഞ ദിവസം പാതിരാത്രിയോടെയാണ് ബാന്ദ്രയിലുള്ള രണ്‍വീറിന്റെ വല്യമ്മച്ചിയുടെ വീട്ടിൽ ദീപിക എത്തിയത്. വല്യമ്മച്ചിക്ക് ദീപികയെ ഇഷ്ടപ്പെട്ടുവെന്നും ദീപികയെ അനുഗ്രഹിച്ചാണ് യാത്രയാക്കിയതെന്നും അറിയുന്നു. ജനുവരി അഞ്ചിനായിരുന്നു ദീപികയുടെ പിറന്നാൾ. പിറന്നാൾ സമ്മാനമായി രണ്‍വീറിന്റെ മാതാപിതാക്കൾ ഡയമണ്ട് ആഭരണവും വിലകൂടിയ സാരിയുമാണ് ദീപികയ്ക്കു സമ്മാനിച്ചത്. 2013ൽ സഞ്ജയ് ലീല…
Read MoreCategory: Movies
മോഹന്‍ലാലിന്റെ ഒടിയന് ലുക്കിനെ അഭിനന്ദിച്ച് അനുഷ്ക ഷെട്ടി
ഒടിയൻ എന്ന ചിത്രത്തിനു വേണ്ടി മോഹൻലാൽ നടത്തിയ മേക്കോവറിനെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി. തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ആമിർഖാൻ, പ്രഭാസ്, വിക്രം, മോഹൻലാൽ തുടങ്ങിയവരാണ് തനിക്ക് പ്രചോദനമേകിയിട്ടുള്ളതെന്ന് താരം പറയുന്നു. മോഹൻലാൽ നടത്തിയ മേക്കോവറിനെക്കുറിച്ച് എങ്ങനെ പറയാതിരിക്കാൻ കഴിയുമെന്നും താരം ചോദിക്കുന്നു. പട്ടിണി കിടന്നാണെങ്കിലും ഒടിയന് വേണ്ടി മെലിയുമെന്ന് മോഹൻലാൽ ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ മേക്കോവറിലൂടെ അതാണ് പാലിക്കപ്പെട്ടത്. ഫ്രാൻസിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെയാണ് താരം മേക്കോവർ നടത്തിയത്. സൈസ് സീറോയായാണ് അനുഷ്ക ഷെട്ടി ഭാഗമതി എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി അനുഷ്ക നടത്തിയ തയാറെടുപ്പുകളെക്കുറിച്ച ചോദിച്ചപ്പോഴാണ് താരം മോഹൻലാലിന്റെ മേക്ക്ഓവറിനെക്കുറിച്ചും വാചാലയായത്. ഒടിയൻ മാണിക്കനാവുന്നതിന് മുന്നോടിയായി മോഹൻലാൽ നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ച് തുടക്കത്തിൽ തന്നെ സംവിധായകൻ സൂചിപ്പിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതുവരെ കാണാത്ത മേക്കോവറിലാണ് താരം…
Read Moreദൈവമേ കൈതൊഴാം… പാട്ടുപാടി കാവ്യയുടെ തിരിച്ചുവരവ്
ദിലീപുമായുള്ള വിവാഹശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന കാവ്യാ മാധവൻ ചലച്ചിത്രരംഗത്തേക്ക് പാട്ടുപാടി തിരിച്ചെത്തുന്നു. സലിംകുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്ന ചിത്രത്തിനുവേണ്ടിയാണ് കാവ്യാ മാധവൻ വിജയ് യേശുദാസിനൊപ്പം ഗാനം ആലപിച്ചിരിക്കുന്നത്. ദൈവമേ കൈതൊഴാം എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. പ്രയാഗ മാർട്ടിനും നെടുമുടി വേണുവുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കറുത്ത ജൂതനു ശേഷം സലീംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൈവമേ കൈതൊഴാം കെ.കുമാറാകണം.
Read Moreനന്ദി… കീർത്തി സിസ്റ്ററേ! സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നടന്ന രസകരമായ സംഭവം
സൂര്യയും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് താനാ സേർന്ത കൂട്ടം. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമ 12നു പ്രദർശനത്തിന് എത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ കോളിവുഡിലെ സംസാരവിഷയം. സൂര്യയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് കീർത്തി സുരേഷ് പറഞ്ഞു. സൂര്യക്കൊപ്പം അഭിനയിക്കാൻ അവസരം തന്ന വിഘ്നേഷ് ശിവനും കീർത്തി നന്ദി പറഞ്ഞു. സംസാരത്തിലുടനീളം വിഘ്നേഷിനെ ബ്രദർ എന്ന് വിളിച്ചാണ് കീർത്തി സംസാരിച്ചത്. കീർത്തിയുടെ ബ്രദർ വിളികേട്ട് വിഘ്നേഷ് മറുപടി പ്രസംഗത്തിൽ കീർത്തിയെ സിസ്റ്ററുമാക്കി. പത്തു തവണയോളം കീർത്തി തന്നെ ബ്രദർ എന്ന് വിളിച്ചു. കീർത്തി സുരേഷ് സിസ്റ്ററേ നന്ദി എന്നാണ് വിഘ്നേഷ് മറുപടിയായി പറഞ്ഞത്. ഇരുവരുടെയും രസകരമായ ബ്രദറും സിസ്റ്റർ വിളിയും സദസിനെ ചിരിപ്പിച്ചു. സംവിധായകൻ വിഷ്നേഷും നടി നയൻതാരയും തമ്മിൽ പ്രണയത്തിലാണെന്ന…
Read Moreനയാ പൈസയില്ല..! വാടക കുടിശിക 59 കോടി രൂപ; മല്ലിക ഷെരാവത്തിന്റെ ഫർണീച്ചറുകൾ ജപ്തി ചെയ്തു
പാരിസ്: വാടക കൊടുക്കാത്തതിനെത്തുടർന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്തിന്റെ പാരിസിലെ ഫ്ലാറ്റിലെ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. മല്ലിക ഷെരാവത്തും ഭർത്താവ് സിറിൾ ഒാക്സെൻഫാനുമാണ് ആഡംബര ഫ്ലാറ്റിൽ താമസിക്കുന്നത്. 2017 ജനുവരി ഒന്നിനാണ് ഇരുവരും മാസ വാടക 6,054 യൂറോയുള്ള ഫ്ലാറ്റിൽ താമസം ആരംഭിച്ചത്. എന്നാൽ ഇതുവരെ വെറും 2,715 യൂറോ മാത്രമാണ് വാടകയിനത്തിൽ ഇവർ നൽകിയതെന്നാണ് ഫ്ലാറ്റിന്റെ ഉടമസ്ഥൻ പറയുന്നത്. 94,000 ഡോളർ (59 കോടി രൂപ) വാടകയിനത്തിൽ ഇവർ നൽകാതത്തിനെത്തുടർന്നാണ് ഉടമസ്ഥൻ കോടതിയെ സമീപിച്ചത്. എന്നാൽ സാന്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് വാടക നൽകാത്തതെന്നാണ് ഇവരുടെ വക്കീൽ കോടതിയെ അറിയിച്ചത്. തുടർന്നാണ് ഇവരുടെ ഫ്ലാറ്റിലെ സാധനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. വിധിക്കെതിരേ മല്ലിക ഷെരാവത്ത് അപ്പിൽ പോകുമെന്നാണ് റിപ്പോർട്ട്.
Read Moreപക്വതയെത്തും മുമ്പേ പ്രണയക്കുരുക്കില്‍ !നിത്യാ മേനോന് തുറന്നു പറയുന്നു
ചലച്ചിത്ര നടിമാരേക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത സമൂഹമാണ് നമ്മുടേത്. അവര്‍ പ്രശസ്തരും തിരക്കുള്ളവരും ആണെങ്കില്‍ കഥകളുടെ ആഴവും കൂടും. അത്തരത്തിലുള്ള വേട്ടയാടലിന് ഇരയാക്കപ്പെട്ട വ്യക്തിയാണ് നടി നിത്യ മേനോനും. വിവാഹനായ കന്നഡ സൂപ്പര്‍താരവുമായി നിത്യാ മേനോന് പ്രണയത്തിലാണെന്ന രീതിയില്‍ അടുത്തിടെ ധാരാളം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥയെക്കുറിച്ച് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വ്യക്തമാക്കുകയുണ്ടായി. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…പ്രണയമുണ്ടായിരുന്നു, പ്രായവും പക്വതയുമാകും മുമ്പ്. 18ാം വയസില്‍ പ്രണയിച്ച ആള് ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറയുന്നു. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ…
Read Moreഅമ്മയുടെ വഴിയെ മകളും! സിനിമ കുടുംബത്തിൽ നിന്നും മലയാളത്തിലേക്കു വീണ്ടുമൊരു കലാകാരികൂടി
സിനിമ കുടുംബത്തിൽ നിന്നും മലയാളത്തിലേക്കു വീണ്ടുമൊരു കലാകാരികൂടി എത്തുകയാണ്. വർഷ വിശ്വനാഥ്. മലയാളത്തിന്റെ എവർഗ്രീൻ ആക്ഷൻ നായിക വാണി വിശ്വനാഥിന്റെ സഹോദരി പുത്രിയാണ് ഈ കൊച്ചു കലാകാരി. വാണിയുടെ പേരുമായുള്ള സമാനതകൊണ്ടുതന്നെ ഈ കൊച്ചു മിടുക്കിയെ പ്രേ ക്ഷകർ ശ്രദ്ധിക്കുമെന്നുറപ്പ്. തൃശൂർ സെവൻത്ഡെ അഡ്വന്റിസ്റ്റ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ വർഷ ചെറുപ്പം മുതൽ തന്നെ കലാപരമായ കാര്യങ്ങളിലും അക്കാഡമിക് നേട്ടങ്ങളിലും മുന്നിലായിരുന്നു. ചിത്രരചന, നൃത്തം തുടങ്ങിയവയിൽ ഏറെ മികവ് നേടിയിരുന്നു ഈ കൊച്ചു കലാകാരി. അവിടെ നിന്നും വെള്ളിത്തിരയിലേക്കെത്തുകയാണ് ഇപ്പോൾ. സുന്ദർ എല്ലാർ സംവിധാനം ചെയ്തു നെപ്പോളിയനും നന്ദിനിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഐന എന്ന ചിത്രത്തിലൂടെയാണ് വർഷ അഭിനയ കലയിലേക്കു ആദ്യ ചുവടുവെക്കുന്നത്. മുന്‍പു ഷൂട്ടിംഗ് കണ്ടു പരിചയമുള്ളതിനാൽ ഒരു പേടിയുമില്ലാതെ കാമറക്കു മുന്നിലേക്കെത്താനുള്ള ആത്മവിശ്വാസം വർഷയ്ക്കുണ്ടായിരുന്നു. ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമങ്ങളില്ലാതെ കാമറക്കു മുന്നിൽ മികച്ച…
Read Moreവെജിറ്റേറിയനായ ശിവദയെ ഇറച്ചിവെട്ടുകാരിയാക്കി..!
ജയസൂര്യ നായകനായ സു സു സുധീ വാത്മീകം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന ശിക്കാരി ശംഭുവാണ് ശിവദയുടെ പുതിയ സിനിമ. സിനിമയിലെ നടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പൂർണമായും വെജിറ്റേറിയനായ നടിയാണ് ശിവദ. എന്നാൽ ശിക്കാരി ശംഭുവിൽ ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ശിവദ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ശിക്കാരി ശംഭു. ചാക്കോച്ചന്റെ നായികയായി അഭിനയിക്കുന്നത് ശിവദയാണ്. സിനിമയിലെ അഭിനയത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ; ഇറച്ചി വെട്ടുന്ന ആ സ്ഥലത്ത് തനിക്ക് ഒരു നിമിഷം പോലും നിൽക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം അതിന്റെ മണം ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നാൽ തന്റെ കഥാപാത്രമായ അനിതയെ അവതരിപ്പിക്കുന്നതിന് വേണ്ടി താൻ അത് ചെയ്യുകയായിരുന്നു. ഒട്ടും വൃത്തിയില്ലാത്ത ഷർട്ടായിരുന്നു അനിതയുടെ വേഷം. സിനിമയിൽ മുഴുനീളം അനിതയ്ക്ക്…
Read Moreആദിയും ഒടിയനും വ്യായാമത്തിൽ; വൈറലായി ചിത്രം
വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിലെ ഒടിയൻ മാണിക്യന്റെ യൗവന കാലഘട്ടം അവതരിപ്പിക്കുവാനായി കഠിന വ്യായാമത്തിലൂടെ മോഹൻലാൽ നേടിയ പുതിയ ലുക്കിനെ കുറിച്ചാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ നാളുകളായി തുടരുന്ന സംസാരം. ഇപ്പോഴിത മകൻ പ്രണവിനൊപ്പം വ്യായാമം ചെയ്യുന്ന മോഹൻലാലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയായിൽ ഹിറ്റായി മാറുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചത്. കുറച്ചുകൂടി എനർജറ്റിക് ആയ താരത്തെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ഒടിയന്റെ അവസാന ഷെഡ്യൂൾ നടന്നുവരികയാണ്. ആന്റണി പെരുന്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ഹരികൃഷ്ണനാണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരാണ് ഒടിയനിലെ മറ്റ് പ്രധാനകഥാപാത്രങ്ങൾ. അതേസമയം, പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ആദി റിലീസിംഗിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ടീസറും ഗാനവും പുറത്തുവിട്ടിരുന്നു. ജിത്തു ജോസഫാണ് ആദിയുടെ സംവിധായകൻ.
Read Moreബാഹുബലിക്ക് വീണ്ടും റിക്കാർഡ്
നിരവധി റിക്കാർഡുകൾ പൊളിച്ചെഴുതിയ എസ്. എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. 2017ൽ വിക്കിപീഡിയയിൽ ഏറ്റവും അധികം വായിക്കപ്പെട്ട പേജുകളിൽ ഇന്ത്യയിൽ നിന്ന് രണ്ടാം സ്ഥാനത്താണ് ബാഹുബലി: ദ് കണ്ക്ലൂഷൻ. ലോകവ്യാപകമായി പതിനൊന്നാം സ്ഥാനമാണ് ബാഹുബലിക്കുള്ളത്. 2017ലെ മരണങ്ങൾ എന്ന പേജാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഡോണൾഡ് ട്രംപ് രണ്ടാം സ്ഥാനത്തും എലിസബത്ത് രാജ്ഞി മൂന്നാം സ്ഥാനത്തും ഗെയിം ഓഫ് ത്രോണ്‍സ് നാലാം സ്ഥാനത്തുമാണ്. ലിസ്റ്റ് ഓഫ് ബോളിവുഡ് ഫിലിംസ് 2017 ആണ് ഏറ്റവും അധികം വായിച്ചിട്ടുള്ള മറ്റൊരു പേജ്.
Read More