തനിക്കൊന്നും പറയാനില്ലെന്ന് നടി വിദ്യാ ബാലൻ. വിദ്യാ ബാലനെക്കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വിവാദ പരാമർശത്തിന് മറുപടിയായാണ് വിദ്യാ ബാലൻ ഒരു ദേശീയ മാധ്യമത്തോട് ഇങ്ങനെ പറഞ്ഞത്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കമൽ ചിത്രം ആമിയിൽ വിദ്യാ ബാലനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വിദ്യ ചിത്രത്തിൽ നിന്ന് മാറി. തുടർന്ന് മഞ്ജു വാര്യർ മാധവിക്കുട്ടിയുടെ വേഷം ചെയ്യുകയായിരുന്നു. അടുത്തിടെ ഒരു വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ പിന്മാറിയതിൽ സന്തോഷമേയുള്ളുവെന്നും അവർ ആമിയായി അഭിനയിച്ചിരുന്നെങ്കിൽ അതില്‍ കുറച്ച് ലൈംഗികത കടന്നുവരുമായിരുന്നു എന്നും കമൽ പറഞ്ഞത് വിവാദമായി. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്കൊന്നും പറയാനില്ലെന്ന് വിദ്യാ ബാലൻ പ്രതികരിച്ചത്. എല്ലാം താൻ അവസാനിപ്പിച്ച സ്ഥിതിക്ക് കമലിന് മറുപടി നല്കാന് ഉദ്ദേശ്യമില്ലെന്നും വിദ്യാ ബാലൻ പറഞ്ഞു.
Read MoreCategory: Movies
മാറ്റാനാവില്ല! സൊനാക്ഷി ത്രില്ലില്‍
ദബാംഗ് സീരീസിലെ മൂന്നാമത്തെ ചിത്രമായ ദബാംഗ് 3യിൽ ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹ നായികയാകും. ദബാംഗ് ഒന്നിലും രണ്ടിലും സൊനാക്ഷി ആയിരുന്നു നായിക. 2010ൽ ദബാംഗ് ആദ്യ സീരീസ് ചിത്രത്തിൽ സൽമാൻഖാന്റെ നായികയായിട്ടായിരുന്നു സൊനാക്ഷിയുടെ ബോളിവുഡിലെ അരങ്ങേറ്റവും. 2018 മധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പ്രഭുദേവയാണ് ദബാംഗ് 3 സംവിധാനം ചെയ്യുന്നത്. അർബാസ് നിർമിക്കും. 2010ൽ ദബാംഗ് ആദ്യ സീരീസും 2012ൽ ദബാംഗ് രണ്ടാമത്തെ സീരീസും പ്രദർശനത്തിനെത്തി. രണ്ടു സീരീസുകളും വൻ ഹിറ്റായിരുന്നു. ദബാംഗ് 3ന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ദബാംഗ് 3യിലും നായികയാകാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് സൊനാക്ഷി ഇപ്പോൾ.
Read Moreതെലുങ്ക് ചിത്രത്തിൽ നിന്ന് അനു ഇമ്മാനുവൽ ഔട്ട്
തെലുങ്ക് ചിത്രത്തിൽ നിന്ന് അനു ഇമ്മാനുവൽ ഔട്ടായി. രാം ചരൺ ചിത്രത്തിൽ നിന്നാണ് അനുവിനെ മാറ്റിയതെന്നാണ് പപ്പരാസികൾ പറയുന്നത്. തെലുങ്കിൽ കൈ നിറയെ അവസരങ്ങളുമായി പോകുന്നതിനിടയിലാണ് അനുവിന് അവസരം നഷ്ടമായ വിവരം പുറത്തു വരുന്നത്. ബോയാപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു ഇമ്മാനുലാണ് നായികയെന്നുള്ള രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അനുവിനെ മാറ്റി ഒരു ബോളിവുഡ് താരത്തെ ചിത്രത്തിൽ നായികയാക്കിയെന്നാണ്. കൈറ അദ്വാനിയെയാണ് ചിത്രത്തിൽ നായികയായി പരിഗണിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Read Moreനാച്ചിയാർ! കട്ടക്കലിപ്പിൽ ജ്യോതിക
ജ്യോതിക നായികയാകുന്ന നാച്ചിയാർ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കട്ടക്കലിപ്പിലാണ് ചിത്രത്തിൽ ജ്യോതികയെന്നു ട്രെയിലറിൽ വ്യക്തം. പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ ജ്യോതിക എത്തുന്ന ചിത്രത്തിൽ ജി.വി. പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ കഥാപാത്രമെന്ന് ട്രെയിലർ കണ്ടാൽ തോന്നും. 1980 ൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാർ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം. മടങ്ങി വരവിനു ശേഷമുള്ള ജ്യോതികയുടെ മൂന്നാമത്തെ ചിത്രമാണ് നാച്ചിയാർ. ഹൗ ഓൾഡ് ആർ യു എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. തുടർന്ന് മഗിളർ മട്ടും എന്ന സ്ത്രീപക്ഷ ചിത്രത്തിലും അഭിനയിച്ചു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഇതിന് മുന്‍പും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഓഫീസറുടെ വേഷം…
Read Moreമീര ജാസ്മിൻ വീണ്ടും സജീവമാകുന്നു
മീര ജാസ്മിനെ അടുത്തു തന്നെ വെള്ളിത്തിരയിൽ കാണാൻ പറ്റുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. 2016-ൽ പുറത്തിറങ്ങിയ പത്തുകൽപ്പനകളായിരുന്നു മീരജാസ്മിൻ അവസാനമായി അഭിനയിച്ച ചിത്രം. നിരവധി കഥകൾ കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ ഏതെങ്കിലു ചിത്രം ചെയ്യാൻ സമ്മതിച്ചതായുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നായിക പ്രാധാന്യമുള്ള ചിത്രവുമായി ആയിരിക്കും മീര വീണ്ടും സിനിമ ലോകത്ത് സജീവമാകുകയെന്നാണ് കേൾക്കുന്നത്. ഫെബ്രുവരിയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് മീരയോട് അടുത്ത വൃത്തം നൽകുന്ന സൂചന.
Read Moreഒടിയനിൽ മഞ്ജു ഞെട്ടിക്കും
മോഹൻലാൽ ഒടിയനായി 18 കിലോ കുറച്ചെത്തിയത് സോഷ്യൽ മീഡിയ വൻ ആഘോഷമായാണ് കൊണ്ടാടിയത്. ചിത്രത്തെ കുറിച്ച് പുറത്തിറങ്ങുന്ന ഓരോ വാർത്തകളും പ്രേക്ഷകരിൽ വാനോളം പ്രതീക്ഷയാണ് ഉയർത്തുന്നത്. ഒടിയനിൽ നായികയായി എത്തുന്ന മഞ്ജു വാര്യരും പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് ചിത്രം സംവിധാനം ചെയ്യുന്ന പി.എ.ശ്രീകുമാർ മേനോൻ പറയുന്നത്. മോഹൻലാൽ ചിത്രത്തിൽ മൂന്നു ഗെറ്റപ്പുകളിലായാണ് എത്തുന്നത്. അതുപോലെ തന്നെ മഞ്ജുവാര്യരും മൂന്നു ഗെറ്റപ്പിലായിരിക്കും ചിത്രത്തിലെത്തുകയെന്നാണ് സംവിധായകൻ പറയുന്നത്. മഞ്ജുവിന്റെ ഇരുപതുകളിൽ നിന്നു മുപ്പതിലേക്കും അന്പതിലേക്കുമുള്ള മേക്കോവർ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ബിഗ്ബജറ്റ് ചിത്രമായ ഒടിയനിൽ പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും അഭിനയിക്കുന്നുണ്ട്.
Read More’സൗണ്ട് സ്റ്റോറി’യിലൂടെ പൂരം പുനരവതരിച്ചു, ലോകമെങ്ങും നിറയട്ടെയെന്നു മമ്മൂട്ടി
സ്വന്തം ലേഖകൻ തൃശൂർ: വാദ്യമേളഘോഷങ്ങളും പുരുഷാരവുമായി തൃശൂർ പൂരം പുനരവതരിച്ച വേദിയിൽ മമ്മൂട്ടി പറഞ്ഞു: ഈ പൂരം ലോകം മുഴുവൻ നിറയട്ടെ. ശബ്ദവിസ്മയങ്ങളുടെ മാന്ത്രികനായ റസൂൽ പൂക്കുട്ടി 64 ട്രാക്കിൽ റിക്കാർഡ് ചെയ്ത് അഭിനയിച്ച ’ദ സൗണ്ട് സ്റ്റോറി’ സിനിമയുടെ ടീസറും ഗാനങ്ങളുടെ ഓഡിയോയും പ്രകാശനം ചെയ്യുകയായിരുന്നു മമ്മൂട്ടി. വേദിയിലെ ബിഗ് സ്ക്രീനിൽ സിനിമയുടെ ഗാനരംഗങ്ങളും ടീസറും പ്രദർശിപ്പിച്ചപ്പോൾ പൂരം ശബ്ദഘോഷ പ്രൗഡിയോടെത്തന്നെ സദസിനു മുന്നിലെത്തി. ശബ്ദസംവിധാനങ്ങളിലൂടെ അന്ധർക്കുപോലും പൂരം അനുഭവവേദ്യമാക്കുകയെന്ന സ്വപ്നമാണ് ഈ സിനിമയിലൂടെ സാക്ഷാത്കരിച്ചതെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. തിരുവന്പാടി കണ്വൻഷൻ സെന്ററിലെ പ്രൗഡമായ സദസിനു മുന്നിൽ സംവിധായകൻ സത്യൻ അന്തിക്കാട് പ്രകാശിമായ ഓഡിയോയുടെ സിഡി മമ്മൂട്ടിയിൽനിന്ന് ഏറ്റുവാങ്ങി. റസൂലിന്റെ സുഹൃത്തുക്കളായ ബോളിവുഡിലെ സംവിധായകരും നിർമാതാക്കളും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ഒരേസമയം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക.…
Read Moreപുതിയ ബംഗ്ലാവിന്റെ കാര്യം കേള്‍ക്കാം; കങ്കണ കലക്കി
സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ബോളിവുഡ് സുന്ദരി കങ്കണ റണൗത്ത് വ്യത്യസ്തമായ വഴി തേടും. ഹിമാലയൻ മലനിരകളിൽ സ്വന്തമായൊരു താമസസ്ഥലം താരത്തിന്റെ സ്വപ്നമായിരുന്നു. മണാലിയിലാണ് കങ്കണയുടെ പുതിയ ബംഗ്ലാവ്. യൂറോപ്യൻ ശൈലിയിലുള്ള ബംഗ്ലാവ് ശബ്നം ഗുപ്തയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 30കോടി രൂപയാണ് താരം ബംഗ്ലാവ് സ്വന്തമാക്കാൻ ചെലവാക്കിയത്. എട്ടു ബെഡ്റൂമകളുണ്ട്. എല്ലാ റൂമിലും ബാൽക്കണിയിലേക്ക് കവാടങ്ങളുണ്ട്. ജിംനേഷ്യവും യോഗ റൂമുമുണ്ട്. റൂമുകളിലെ ജനാലകൾ തുറന്നാൽ മലനിരകൾ കാണാം. തണുപ്പുകാലത്ത് ഇവിടെ താമസിക്കുന്പോൾ തണുപ്പിനെ അതിജീവിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Read Moreഒടുവിൽ ഉറപ്പിച്ചു! സാമി 2 വിൽ തൃഷ ഇല്ല
വിക്രം-തൃഷ ജോഡിയുടെ സൂപ്പർഹിറ്റ് ചിത്രമായ സാമിയുടെ രണ്ടാം ഭാഗത്തിൽ തൃഷ ഇല്ലായെന്ന കാര്യം ഉറപ്പിച്ചു. നിരവധി ഊഹാപോഹങ്ങളാണ് ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നത്. തൃഷ രണ്ടാം ഭാഗത്തിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു ഘട്ടത്തിൽ താൻ ചിത്രത്തിൽ അഭിനയിക്കുന്നില്ലായെന്ന് തൃഷ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ അതു കഴിഞ്ഞും താരം വൻ പ്രതിഫലം മേടിച്ച് ചിത്രത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വാർത്തയോട് പ്രതികരിക്കാൻ തൃഷ തയ്യാറായുമില്ല. പ്രമുഖ തമിഴ് മാധ്യമമാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവിട്ടത്. എന്നാലിപ്പോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് നിര്‍മാതാവ് ഷിബു തമീന്‍സ്. പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും തൃഷ ചിത്രത്തിലില്ല എന്നും നിര്‍മാതാവ് വ്യക്തമാക്കി. ഇതോടെ തൃഷ സാമി-2വിൽ കാണില്ലായെന്നുള്ള കാര്യം ഉറപ്പായി.
Read Moreജയറാമിന്റെ പുതിയ ലുക്ക്
അവതാരകൻ, നടൻ എന്നിങ്ങനെ പല വേഷങ്ങളിലും ശ്രദ്ധേയനായ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണ് പഞ്ചവർണ്ണത്തത്ത. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരാവുന്ന സിനിമയിൽ ജയറാം വ്യത്യസ്ത വേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ജയറാം തലമൊട്ടയടിക്കുന്ന വീഡിയോ രംഗങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജനുവരി പത്തിന് പൂജ കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ചിത്രീകരണം ആരംഭിച്ച സിനിമയിൽ നിന്നും ജയറാമിന്റെ പുതിയ ലുക്ക് പിഷാരടി ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി ജയറാം കിടിലൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്. തലമുടി മുഴുവൻ കളഞ്ഞ് മൊട്ടത്തലയനായ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് സിനിമയുടെ സെറ്റിൽ നിന്നും പുതിയ ചിത്രം വന്നിരിക്കുന്നത്. പഞ്ചവർണ്ണത്തത്ത എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ജയറാമിനൊപ്പം നായകനായി അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. മണിയൻപിള്ള രാജു, അനുശ്രീ, ധർമജൻ ബോൾഗാട്ടി, സലീം കുമാർ, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ…
Read More