ജോ​ലി ന​ഷ്ട​പ്പെ​ട്ടി​ട്ടും രാ​വി​ലെ 9 മ​ണി​ക്ക് ഓ​ഫീ​സി​ലേ​ക്ക്; മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് ‘ലേ-​ഓ​ഫ്’ മ​റ​ച്ചു​വെ​ക്കാ​ൻ ഇ​ര​ട്ട ജീ​വി​തം ന​യി​ച്ച് യു​വാ​വ്, റെഡിറ്റ് പോസ്റ്റ് ശ്രദ്ധനേടുന്നു

മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​യി​ൽ നി​ന്ന് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​ട്ടും മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് കാ​ര്യം മ​റ​ച്ചു​വെ​ക്കാ​നാ​യി ദി​വ​സ​വും രാ​വി​ലെ ഓ​ഫീ​സി​ലേ​ക്കെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന യു​വാ​വി​ന്‍റെ വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്രദ്ധനേടുകയാണ്. ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ത​ന്റെ ഈ ​അ​സാ​ധാ​ര​ണ അ​നു​ഭ​വം റെ​ഡ്ഡി​റ്റി​ലൂടെ പങ്കുവച്ചത്.

ഗു​രു​ഗ്രാ​മി​ലെ സൈ​ബ​ർ സി​റ്റി​യി​ലു​ള്ള ഒ​രു എംഎ​ൻസി ക​മ്പ​നി​യി​ൽ ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് സെ​പ്റ്റം​ബ​ർ 10നാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​വി​വ​ര​മ​റി​ഞ്ഞാ​ൽ മാ​താ​പി​താ​ക്ക​ൾ ത​ക​ർ​ന്നു​പോ​കു​മെ​ന്ന് ഭ​യ​ന്ന് ഇ​യാ​ൾ വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് ഓ​ഫീ​സി​ലെ ലാ​പ്ടോ​പ്പി​ന് പ​ക​രം സ്വ​ന്തം ലാ​പ്ടോ​പ്പ് ബാ​ഗി​ലാ​ക്കി, ദി​വ​സ​വും രാ​വി​ലെ 9 മ​ണി​ക്ക് കൃ​ത്യ​മാ​യി ഓ​ഫീ​സി​ലേ​ക്ക് എ​ന്ന പോ​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ദി​വ​സം മു​ഴു​വ​ൻ സ്റ്റാ​ർ​ബ​ക്സ് പോ​ലു​ള്ള ക​ഫേ​ക​ളി​ൽ പോ​യി​രു​ന്ന് പു​തി​യ ജോ​ലി​ക​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കു​ക​യും പൈ​ത്ത​ൺ കോ​ഡിം​ഗ് പ​ഠി​ക്കു​ക​യു​മാ​ണ് ഇ​യാ​ൾ ചെ​യ്യു​ന്ന​ത്. ഇ​തി​നു​ശേ​ഷം വ​സ​ന്ത് കു​ഞ്ച്, ഹൗ​സ് ഖാ​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക്ലാ​സെ​ടു​ക്കു​ക​യും വൈ​കു​ന്നേ​രം 5 മ​ണി​ക്ക് സാ​ധാ​ര​ണ​പോ​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്യും. ഈ “​ഇ​ര​ട്ട ജീ​വി​തം” ത​ന്നെ വ​ള​രെ​യ​ധി​കം ത​ള​ർ​ത്തു​ന്നു​ണ്ടെ​ന്നും എ​ത്ര​നാ​ൾ ഇ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യു​മെ​ന്ന് അ​റി​യി​ല്ലെ​ന്നും യു​വാ​വ് കു​റി​ച്ചു.

യു​വാ​വി​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി റെ​ഡ്ഡി​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ലേ-​ഓ​ഫ് എ​ന്ന​ത് ക​മ്പ​നി​ക​ളു​ടെ സാ​മ്പ​ത്തി​ക തീ​രു​മാ​ന​ങ്ങ​ളു​ടെ​യും പു​നഃ​സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​താ​ണെ​ന്നും വ്യ​ക്തി​പ​ര​മാ​യ പ​രാ​ജ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും ആ​ളു​ക​ൾ ഇ​ദ്ദേ​ഹ​ത്തെ ആ​ശ്വ​സി​പ്പി​ച്ചു. കൂ​ടാ​തെ ഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ക്കു​ന്ന ജോ​ബ് ഡ്രൈ​വു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും പു​തി​യ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി ശ്ര​മം തു​ട​രാ​നും പ​ല​രും ഇ​യാ​ൾ​ക്ക് പ്രാ​യോ​ഗി​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

 

Related posts

Leave a Comment