ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ലി​ൽ പാ​ക് ക​പ്പ​ലി​ടി​ച്ചു; പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ച് വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ നാ​വി​ക​സേ​ന ക​പ്പ​ലി​ൽ പാ​ക്കി​സ്ഥാ​ൻ ക​പ്പ​ൽ വ​ന്ന് ഇ​ടി​ച്ചു. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ നാ​വി​ക സേ​ന ക​പ്പ​ൽ വ​ന്ന് ഇ​ടി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര മേ​ഖ​ല​യി​ൽ നാ​വി​ക സേ​ന ക​പ്പ​ലു​ക​ളു​ടെ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്ന ധാ​ര​ണ പാ​കി​സ്ഥാ​ൻ ലം​ഘി​ച്ചു എ​ന്ന് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ക​പ്പ​ലി​ന് കാ​ര്യ​മാ​യ കേ​ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഒ​മാ​ൻ ക​ട​ൽ​ത്തീ​ര​ത്തി​ന് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഭ​വം.

പാ​ക്കി​സ്ഥാ​ൻ നാ​വി​ക യൂ​ണി​റ്റു​ക​ളു​ടെ അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​തും പ്രൊ​ഫ​ഷ​ണ​ൽ അ​ല്ലാ​ത്ത​തു​മാ​യ പെ​രു​മാ​റ്റ​ത്തി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര അ​തി​ർ​ത്തി​യി​ൽ വ​ച്ചു​ണ്ടാ​യ ഈ ​സം​ഭ​വ​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും, പാ​ക്കി​സ്ഥാ​ൻ നാ​വി​ക ക​പ്പ​ലി​ന്‍റെ പെ​രു​മാ​റ്റം സൈ​നി​ക പ​രി​ശീ​ല​ന​ങ്ങ​ൾ, കു​സൃ​തി​ക​ൾ, സൈ​നി​ക നീ​ക്ക​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള മു​ൻ​കൂ​ർ അ​റി​യി​പ്പ് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് 1991 ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ ഒ​പ്പു​വ​ച്ച ക​രാ​റി​ലെ ആ​ർ​ട്ടി​ക്കി​ൾ 10-ന്‍റെ നേ​രി​ട്ടു​ള്ള ലം​ഘ​ന​മാ​ണെ​ന്നും ഇ​ന്ത്യ പ​റ​ഞ്ഞു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ, എ​ല്ലാ സൈ​നി​ക യൂ​ണി​റ്റു​ക​ളും ത​ക്ക​താ​യ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​സ​ക്ത​മാ​യ ക​രാ​റു​ക​ളി​ലെ വ്യ​വ​സ്ഥ​ക​ളെ മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ പാ​ക് പ്ര​തി​നി​ധി​യോ​ട് നി​ർ​ദേ​ശി​ച്ചു.

ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യോ​ടും പാ​ക്കി​സ്ഥാ​ന്‍റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ൽ സ​മാ​ന​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment