പ്ലേ​മേ​ക്ക​ർ മെ​സി​യും ഗോ​പി ക​രി​മ​ണ്ണൂ​രും പ​ന്ത്ര​ണ്ടി​ന് എ​ത്തും

പ്ലേ​മേ​ക്ക​ർ മെ​സ്സി​യും ട്രോ​ൾ​മേ​ക്ക​ർ ഗോ​പി ക​രി​മ​ണ്ണൂ​രും ഈ ​മാ​സം പ​ന്ത്ര​ണ്ട് മു​ത​ൽ കേ​ര​ള​ക്ക​ര​യി​ലെ തി​യ​റ്റ​റു​ക​ൾ ഇ​ള​ക്കി മ​റി​ക്കും. അ​റി​യി​ച്ച​ത് മ​റ്റാ​രു​മ​ല്ല ന​ട​ൻ സ​ലീം കു​മാ​റാ​ണ്. ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി സ​ലീം കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ദൈ​വ​മെ കൈ​തൊ​ഴാം കെ.​കു​മാ​റാ​ക​ണം എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി ഫേസ്ബുക്കിലിട്ട പോസ്റ്ററിലൂടെ അ​ദ്ദേ​ഹം അ​റി​യി​ച്ച​താ​ണ് ഇ​ങ്ങ​നെ. ഫു​ട്ബോ​ൾ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ തോ​ളി​ൽ കൈ​യി​ട്ട് ആ​ളു​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്ത് നി​ൽ​ക്കു​ന്ന സ​ലീം കു​മാ​റാണ് പോസ്റ്ററിൽ. ഒ​രു ആ​ക്ഷേ​പ​ഹാ​സ്യ​ചി​ത്ര​മെ​ന്ന നി​ല​യി​ലു​ള്ള​താ​കും ഈ ​ചി​ത്ര​മെ​ന്ന് മു​ന്പ് പു​റ​ത്തു വി​ട്ടി​രു​ന്ന ടീ​സ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ഏറെ വേദനിപ്പിച്ചു! കോസ്റ്റ്യൂമിന്‍റെ പേരിൽ കീ​ർ​ത്തിക്കെതിരേ ട്രോൾ ആക്രമണം

ന​ടി കീ​ർ‌​ത്തി സു​രേ​ഷി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ൾ ആ​ക്ര​മ​ണം. പു​തി​യ തെ​ലു​ങ്ക് ചി​ത്ര​മാ​യ അ​ജ്ഞാ​ത​വാ​സി​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​ന് എ​ത്തി​യ കീ​ർ​ത്തി​യു​ടെ ലു​ക്കി​നെ ക​ളി​യാ​ക്കി​യാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ട്രോ​ൾ. ഇ​ത് ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചു എ​ന്ന് കീ​ർ​ത്തി പ​റ​യു​ന്നു.പ​വ​ൻ ക​ല്യാ​ൺ ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്.

Read More

കാരണം നല്ലതാണ്, കറുപ്പണിയൂ, ആഹ്വാനവുമായി പ്രിയങ്ക ചോപ്ര

കഴിഞ്ഞ തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ ഫാഷന്‍ തരംഗം സൃഷ്ടിച്ച പ്രിയങ്ക ചോപ്ര ഇത്തവണ ചടങ്ങില്‍നിന്ന് വിട്ടുനിന്നു. നിങ്ങള്‍ എവിടെയാണെങ്കിലും, ആരാണെങ്കിലും, എന്ത് ചെയ്യുകയാണെങ്കിലും ഞങ്ങള്‍ക്കൊപ്പം ചേരു കറുത്ത വസ്ത്രം അണിയു എന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക പോസ്റ്റ് ചെയ്തു. ഹോളിവുഡില്‍ സെക്സിസത്തിനെതിരെ നടക്കുന്ന ക്യാംപെയ്നില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ആഹ്വാനം ചെയ്യുന്നത്. ഹോളിവുഡിനെ നടുക്കിയ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കറുത്ത ഗൗണ്‍ അണിഞ്ഞായിരുന്നു താരങ്ങള്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാര ചടങ്ങിന് എത്തിയത്. പ്രതിഷേധ സൂചകമായിട്ടാണ് അവര്‍ കറുത്ത ഗൗണ്‍ അണിഞ്ഞത്. ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും കറുത്ത വസ്ത്രമണിഞ്ഞ ചിത്രമാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ ക്വാണ്ടിക്കോ മൂന്നാം സീസണിന്റെ ഷൂട്ടിംഗ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ടാണ് പ്രിയങ്കയ്ക്ക് ഗോള്‍ഡന്‍ ഗ്ലോബില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.

Read More

അ​ങ്ങ​നെ, അ​വ​ൾ വ​രു​ന്നു നെ​യ്മി​ൽ ചെ​യ്ഞ്ചു​മാ​യി! പ​ദ്മാ​വ​ത് റി​ലീ​സ് 25 ന്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ളു​ടെ സം​ഘ​ർ​ഷ ഭൂ​മി​യി​ലൂ​ടെ അ​വ​ൾ വ​രു​ന്നു പേ​രി​ലൊ​രു ചി​ന്ന ചെ​യ്ഞ്ചു​മാ​യി, പ​ദ്മാ​വ​ത്. സ​ഞ്ജ​യ് ലീ​ല ബ​ൻ‌​സാ​ലി​യു​ടെ മാ​സ്റ്റ​ര്‍​പീ​സാ​യ പ​ദ്മാ​വ​ത് ഈ ​മാ​സം 25 ന് ​റി​ലീ​സ് ചെ​യ്യും. വി​വാ​ദ​കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കു ശേ​ഷം സെ​ൻ​സ​ർ​ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച​ത്. യു​എ (U/A) സ​ർ​ട്ടിഫി​ക്ക​റ്റാ​ണ് സെ​ൻ​സ​ർ​ബോ​ർ​ഡ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സെ​ൻ​സ​ർ​ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സം​വി​ധാ​യ​ക​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് സി​നി​മ​യ്ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. സി​നി​മ​യു​ടെ പേ​ര് പ​ദ്മാ​വ​ത് എ​ന്നാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​തി​ൽ പ്ര​ധാ​ന നി​ബ​ന്ധ​ന. ഏ​ക​ദേ​ശം 26 മാ​റ്റ​ങ്ങ​ളാണ് പ്ര​ത്യേ​ക സ​മി​തി നി​ർ​ദേ​ശി​ച്ച​ത്. ചി​ത്രം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പു​ള്ള അ​റി​യി​പ്പി​ൽ ച​രി​ത്രം അ​തേ​പ​ടി പ​ക​ർ​ത്തി​യി​രി​ക്കു​ന്നു എ​ന്ന് കാ​ണി​ക്കാ​തി​രി​ക്കു​ക, സ​തി ആ​ചാ​ര​ത്തെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, ചി​ത്ര​ത്തി​ന്‍റെ പേ​ര് പ​ദ്മാ​വ​തി എ​ന്ന​തി​ൽ നി​ന്ന് പ​ദ്മാ​വ​ത് എ​ന്നാ​ക്കി മാ​റ്റു​ക, ഘൂ​മ​ർ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ലെ വ​ർ​ണ​ന​ക​ൾ ക​ഥാ​പാ​ത്ര​ത്തി​നു ചേ​ർ​ന്ന​താ​ക്കി മാ​റ്റു​ക, ച​രി​ത്ര​ത്തെ അ​ടി​യാ​ള​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് തെ​റ്റാ​യ…

Read More

ഗ്ലാമർ ഇത്തിരി കൂട്ടി; കരീനയ്ക്കു പണിയായി

ബോ​ളി​വു​ഡ് സു​ന്ദ​രി ക​രീ​ന ക​പൂ​റി​ന്‍റെ ഹോ​ട്ട് ചി​ത്രം വോ​ഗ് മാ​ഗ​സി​നി​ൽ അ​ച്ച​ടി​ച്ചു​വ​ന്ന​പ്പോ​ൾ മു​ത​ൽ ക​രീ​ന​യ്ക്കു ക​ഷ്ട​കാ​ലം. അ​വ​രു​ടെ ആ​രാ​ധ​ക​രും സി​നി​മാ​പ്രേ​ക്ഷ​ക​രും ചി​ത്ര​ത്തി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. വോ​ഗി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​റ​ഞ്ച് ബി​ക്കി​നി അ​ണി​ഞ്ഞ് സെ​ക്സി ലു​ക്കി​ലാ​ണ് താ​രം ചി​ത്ര​ത്തി​നാ​യി പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​രീ​ന​യു​ടെ ചി​ത്രം കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ ഫോ​ട്ടോ​ഷോ​പ്പി​ലൂ​ടെ പ്ര​സ​വാ​ന​ന്ത​ര​മു​ണ്ടാ​യ സ്ട്രെ​ച്ച് മാ​ർ​ക്കു​ക​ൾ വ​രെ മാ​യ്ച്ചു ക​ള​ഞ്ഞ​താ​ണ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ച​ത്. അ​ടു​ത്തി​ടെ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ സ്ത്രീ​ക്ക് ഒ​രി​ക്ക​ലും ഇ​ങ്ങ​നെ കോ​ട്ടം ത​ട്ടാ​തെ നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ൽ സ്ട്രെ​ച്ച് മാ​ർ​ക്കു​ക​ളോ ചെ​റി​യ രീ​തി​യി​ലെ​ങ്കി​ലും ചാ​ടി​യ വ​യ​റോ കാ​ണാ​നി​ല്ലെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു. മാ​ഗ​സി​ന്‍റെ ക​വ​റി​നു വേ​ണ്ടി ചി​ത്രം ന​ന്നാ​ക്കാം, പ​ക്ഷേ ഈ ​പ്ര​വൃ​ത്തി സ​മൂ​ഹ​ത്തി​ൽ തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ക. ഈ ​ചി​ത്ര​ത്തി​നു പ​ക​രം പ്ര​സ​വ​ശേ​ഷം ത​ന്‍റെ…

Read More

സ്വവര്‍ഗാനുരാഗിയായി നിത്യാ മേനോന്‍; ചിത്രത്തില്‍ നിത്യയുടെ ലിപ്ലോക്കും

കരിയറിന്റെ തുടക്കം മുതല്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിത്യാ മേനോന്‍. ആരാധകരെ ഞെട്ടിക്കാന്‍ മറ്റൊരു വെല്ലുവിളി നിറഞ്ഞ വേഷത്തിലാണ് നിത്യ അടുത്തതായി എത്തുക. സ്വവര്‍ഗ രതിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് പുതിയ തെലുങ്ക് ചിത്രത്തില്‍ നിത്യയുടേത്. തെലുങ്കിലെ ഒരു പ്രമുഖ യുവ നായികയ്‌ക്കൊപ്പമാണ് നിത്യ അഭിനയിക്കുന്നത്. തെലുങ്കിലെ തന്നെ മുന്‍ നിര നായികയായ മറ്റൊരു നടിക്കൊപ്പം താരത്തിന്റെ ലിപ് ലോക്കും ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചനകള്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാവും രണ്ടു പ്രമുഖ നടിമാര്‍ ലിപ് ലോക്ക് രംഗത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കാന്‍ സാധ്യതയുണ്ടെന്ന് നിത്യ തന്നെ വ്യക്തമാക്കുന്നുണ്ട്. ലെസ്ബിയന്‍ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ നിത്യ ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ലോറന്‍സിന്റെ കാഞ്ചന 2ല്‍ ശാരീരിക…

Read More

പേരുമാറ്റിയാലും പദ്മാവതിയെ തടയും: കർണിസേന

ന്യൂ​ഡ​ൽ​ഹി: പ​ദ്മാ​വ​തി റി​ലീ​സ് ചെ​യ്യു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്ന് ര​ജ​പു​ത് ക​ർ​ണി​സേ​ന. പ​ദ്മാ​വ​തി റി​ലീ​സ് ചെ​യ്യു​ന്ന​തി​നാ​യി സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​രും സെ​ൻ​സ​ർ ബോ​ർ​ഡും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സി​നി​മ റി​ലീ​സ് ചെ​യ്താ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡും കേ​ന്ദ്ര​സ​ർ​ക്കാ​റും ത​യാ​റാ​വ​ണ​മെ​ന്നും ക​ർ​ണി​സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​ദ്മാ​വ​തി റി​ലീ​സ് ചെ​യ്താ​ൽ ഉ​ണ്ടാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡും ബി​ജെ​പി സ​ർ​ക്കാ​റും മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് ര​ജ​പു​ത് ക​ർ​ണി​സേ​ന​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് സു​ഖ്ദേ​വ് സിം​ഗ് ഗോ​ഗ​മേ​ദി പ​റ​ഞ്ഞു. മാ​റ്റ​ങ്ങ​ളോ​ടെ പോ​ലും സി​നി​മ​യു​ടെ റി​ലീ​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ക​ർ​ണി​സേ​ന​യു​ടെ നി​ല​പാ​ട്. നോ​ട്ടു നി​രോ​ധ​ന സ​മ​യ​ത്താ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ന്ന​ത്. വി​യ​കോം18 മോ​ഷ​ൻ പി​ക്ചേ​ഴ്സ് എ​ന്ന വി​ദേ​ശ ക​ന്പ​നി​യാ​ണ് ചി​ത്രം 160-180 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച​ത്. ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ഗോ​ഗ​മേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. സെ​ൻ​സ​ർ ബോ​ർ​ഡ് സി​നി​മ​യു​ടെ പേ​ര്…

Read More

നയൻസിന്‍റെ ക്ഷേത്രദർശനം! സെ​ൽ​ഫി​യു​ടെ പു​റ​കി​ലാ​യി വ്യ​ക്ത​മ​ല്ലാ​ത്ത ആ മുഖം

ന​യ​ൻ​സി​ന്‍റെ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തെ കു​റി​ച്ചാ​ണ് ത​മി​ഴ​ക​ത്തെ​ങ്ങും ഇ​പ്പോ​ൾ‌ ച​ർ​ച്ചാ വി​ഷ​യം. പ്ര​ണ​യ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ പ​ല​ത​വ​ണ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ള്ള ന​യ​ൻ​താ​ര പ​ക്ഷേ ഈ ​അ​ടു​ത്താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സി​നി​മ​ക​ളു​ടെ പേ​രി​ലാ​ണ് ശ്ര​ദ്ധ​നേ​ടി​യി​രു​ന്ന​ത്. പ​ക്ഷേ വീ​ണ്ടും ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ വി​ഘ്നേ​ഷി​ന്‍റെ പേ​രു​മാ​യി ന​യ​ൻ​സി​ന്‍റെ പേ​ര് കൂ​ട്ടി വാ​യി​ക്കു​ക​യാ​ണ് പ​പ്പ​രാ​സി​ക​ൾ. ന​യ​ൻ​സ് ത​ന്നെ​യാ​ണ് അ​തി​നു​ള്ള വ​ഴി​മ​രു​ന്നും ഇ​ട്ടു കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഫോ​ട്ടോ​ക​ളാ​ണ് ഇ​തി​ന്‍റെ കാ​ര​ണം. സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ശു​മൊ​ത്ത് ന​ട​ത്തി​യ ക്ഷേ​ത്ര ദ​ർ​ശ​ന ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിക്കൊണ്ടി​രി​ക്കു​ക​യാ​ണ്. ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രാ​ധ​ക​ൻ ന​യ​ൻ​താ​ര​യ്ക്കൊ​പ്പം നി​ന്ന് പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. സെ​ൽ​ഫി​യു​ടെ പു​റ​കി​ലാ​യി വി​ഘ്നേ​ശി​ന്‍റെ വ്യ​ക്ത​മ​ല്ലാ​ത്ത മു​ഖം കാ​ണാ​ൻ ക​ഴി​യും. ഈ ​ചി​ത്രം ക​ണ്ട​തോ​ടെയാണ് ന​യ​ൻ​താ​ര വി​ഘ്നേ​ശി​നൊ​പ്പ​മാ​ണ് ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​തെ​ന്ന് പപ്പ​രാ​സി​ക​ൾ ഉ​റ​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ശി​നെ ന​യ​ന്‍​സ് പോ​കു​ന്നി​ട​ത്തെ​ല്ലാം കാ​ണാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​ർ ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​ണ് പപ്പ​രാ​സി​ക​ൾ.…

Read More

ശരിക്കും വിവാഹം നടന്നോ? പ്രചരിക്കുന്ന വീഡിയോ വ്യാജമാണോ?

ബോ​ളി​വു​ഡി​ലെ ഹോ​ട്ട് ക​മി​താ​ക്ക​ളാ​യ ടൈ​ഗ​ർ ഷ​റോ​ഫും ദി​ഷ പ​ഠേ​നി​യും ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത്ത​വ​ണ ഇ​രു​വ​രും ന്യൂ ​ഇ​യ​ർ ആ​ഘോ​ഷി​ക്കാ​ൻ ശ്രീ​ല​ങ്ക​യി​ലും മാ​ലി ദ്വീ​പി​ലും എ​ത്തി​യി​രു​ന്നു. അ​വ​ധി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ക​ർ​ത്തി​യ ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​വ​ർ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. നീ​ന്ത​ൽ​വേ​ഷ​ത്തി​ൽ ക​ട​ൽ​ത്തീ​ര​ത്ത് ഇ​രു​ന്നും കി​ട​ന്നും നി​ന്നു​മൊ​ക്കെ പ​ക​ർ​ത്തി​യ ദി​ഷ​യു​ടെ ചി​ത്ര​വും ഷ​ർട്ടൂ​രി സി​ക്സ് പാ​ക്ക് ബോ​ഡി​യൊ​ക്കെ കാ​ണി​ച്ചു നി​ൽ​ക്കു​ന്ന ടൈ​ഗ​റി​ന്‍റെ ചി​ത്ര​വും വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും ശ്രീ​ല​ങ്ക​യി​ൽ​വ​ച്ച് ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ച​താ​യി വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്. ര​ഹ​സ്യ​വി​വാ​ഹം തെ​ളി​യി​ക്കു​ന്ന​ത് എ​ന്ന​വ​കാ​ശ​പ്പെ​ട്ട് ഓ​ണ്‍​ലൈ​നി​ൽ വീ​ഡി​യോ​യും പ്ര​ച​രി​ക്കു​ന്നു​ണ്ട്. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ ആ​ണെ​ങ്കി​ലും പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ടൈ​ഗ​റും ദി​ഷ​യും ഒ​ന്നി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ബാ​ഗി 2. മാ​ർ​ച്ച് അ​വ​സാ​നം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി പ​ക​ർ​ത്തി​യ വി​വാ​ഹ വീ​ഡി​യോ ആ​ണ് ഇ​വ​ർ ര​ഹ​സ്യ​വി​വാ​ഹം ന​ട​ത്തി​യ​തെ​ന്ന് കാ​ണി​ച്ച്…

Read More

മാപ്പ്..മാപ്പ്..മാപ്പ്..! നടി സ്‌നേഹയോട് വേലൈക്കാരന്‍ സിനിമയുടെ സംവിധായകന്‍

ന​ടി സ്നേ​ഹ​യോ​ട് വേ​ലൈ​ക്കാ​ര​ൻ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ മോ​ഹ​ന്‍​രാ​ജ മാ​പ്പ് പ​റ​ഞ്ഞു. വേ​ലൈ​ക്കാ​ര​ൻ ക​ണ്ടി​റ​ങ്ങി​യ സ്നേ​ഹ ത​ന്‍റെ രോ​ഷം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ലെ നി​ര​വ​ധി രം​ഗ​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കേ​ണ്ടി വ​ന്നി​രു​ന്നു. അ​ങ്ങ​നെ ചു​രു​ങ്ങി​യ​പ്പോ​ൾ സ്നേ​ഹ​യു​ടെ ക​ഥാ​പാ​ത്രം ചി​ത്ര​ത്തി​ൽ അ​ഞ്ച് മി​നിറ്റി​ലേ​ക്ക് ചു​രു​ങ്ങി. ഇ​തി​നു വേ​ണ്ടി ആ​യി​രു​ന്നോ താ​ൻ 18 ദി​വ​സം ഷൂ​ട്ടിം​ഗി​ന് വ​ന്ന​തും ചി​ത്ര​ത്തി​നാ​യി ഏ​ഴു കി​ലോ​യോ​ളം തൂക്കം കു​റ​യ്ക്കു​ക​യും ചെ​യ്ത​തെ​ന്ന് താ​രം ചോ​ദി​ച്ചി​രു​ന്നു. അ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ​രാ​ജ് രം​ഗ​ത്തെ​ത്തി​യ​ത്. താ​ന്‌ മ​ന​ഃപൂ​ർ​വം വെ​ട്ടി​ക്കു​റ​ച്ച​ത​ല്ല. മ​ന​സി​ല്ലാ മ​ന​സോ​ടെ ചെ​യ്യേ​ണ്ടി വ​ന്ന​താ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍റെ വി​ശ​ദീ​ക​ര​ണം. ന​ട​ൻ പ്ര​സ​ന്ന​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം സി​നി​മ​യി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന താ​രം വേ​ലൈ​ക്കാ​ര​നി​ലൂ​ടെ​യാ​ണ് ത​മി​ഴ​ക​ത്തേ​ക്ക് വീ​ണ്ടും തി​രി​ച്ചുവ​ര​വ് ന​ട​ത്തി​യ​ത്. സി​നി​മ​യു​ടെ ദൈ​ര്‍​ഘ്യം കൂ​ടി വ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല രം​ഗ​ങ്ങ​ളും ക​ട്ട് ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​വു​ക​യാ​യി​രു​ന്നു. വേ​റെ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ങ്ങ​നെ ചെ​യ്ത​തെ​ന്നും മോ​ഹ​ന്‍​രാ​ജ പ​റ​യു​ന്നു. ആ ​രം​ഗ​ങ്ങ​ള്‍ ക​ട്ട്…

Read More