നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ അഭിനയിക്കാൻ വേണ്ടി മൂന്നു പ്രോജക്ടുകൾ താൻ വേണ്ടന്നുവച്ചെന്ന് തെന്നിന്ത്യൻ സുന്ദരി പ്രിയ ആനന്ദ്. ആദ്യം നായികയായി തീരുമാനിച്ച അമലാ പോൾ തിരക്കുകൾ കാരണം ചിത്രത്തിൽ നിന്നും പിന്മാറിയെന്ന് റോഷൻ ആൻഡ്രൂസ് അറിയിച്ചിരുന്നു. അതിനു ശേഷമാണ് പ്രിയ ആനന്ദിന് നറുക്ക് വീണത്. ചിത്രത്തിൽ ജാനകിയെന്ന കഥാപാത്രത്തെയാണ് പ്രിയ ആനന്ദ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ പ്രിയ ആനന്ദ് പൃഥ്വിരാജ് നായകനായ എസ്രയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കായംകുളം കൊച്ചുണ്ണിയിലൂടെ വീണ്ടും മോളിവുഡിലെത്തുമ്പോൾ ജാനകിയെയും മലയാളികൾ കൈനീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ചിത്രം പ്രഖ്യാപിച്ചപ്പോൾ അമല പോളിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. അമലയുടെ കാരക്ടർ പോസ്റ്റർ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർച്ചയായുണ്ടായ മഴയെ തുടർന്ന് ഷൂട്ടിംഗ് ഷെഡ്യൂൾ മാറ്റേണ്ടി വന്നതോടെ അമലാ പോൾ അനുവദിച്ചിരുന്ന…
Read MoreCategory: Movies
ഷാഹിദും “തള്ളി’ത്തുടങ്ങിയോ?
ബോളിവുഡിലെ യുവതാരം ഷാഹിദ് കപൂർ പറയുന്നത് തള്ളാണോയെന്ന് സംശയം. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം പത്മാവതിയിൽ അഭിനയിക്കാൻ ശരീരഭാരം അഞ്ചു ദിവസംകൊണ്ട് നാലുകിലോ കുറച്ചെന്നാണ് താരം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ദിവസംകൊണ്ട് നാലുകിലോ തൂക്കം ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി കുറച്ചുവെന്ന് പറയുന്നത് തള്ള് അല്ലേയെന്നാണ് താരത്തിന്റെ ആരാധകർ പോലും സംശയിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ ശരീരം ഫിറ്റാക്കണമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഷാഹിദിനോട് കഥ പറഞ്ഞപ്പോഴേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കടുത്ത വ്യായാമത്തിൽ താരം ഏർപ്പെട്ടു. ഡയറ്റിംഗിലും നന്നായി ശ്രദ്ധിച്ചു. സ്വന്തമായിട്ടൊരു ജിംനേഷ്യം ഉണ്ടാക്കിയും പരിശീലകനെ വച്ചുമാണ് ചിത്രത്തിൽ അഭിനയിക്കാനായി താരം ശരീരം ഫിറ്റാക്കിയത്. ഇതൊക്കെ സത്യമാണെങ്കിലും അഞ്ചു ദിവസംകൊണ്ട് നാലുകിലോ കുറഞ്ഞുവെന്ന് പറയുന്നത് വിശ്വസിക്കാൻ പലരും പ്രയാസപ്പെടുകയാണ്. ചിത്രത്തിൽ വാൾപയറ്റ് ഉൾപ്പെടെ ആക്ഷൻ രംഗത്ത് താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍…
Read Moreതുടക്കകാരിക്ക് ഇത്ര ഡിമാൻഡോ ? സാറ അലിഖാന്റെ നിലപാടുകൾബോളിവുഡിൽ സംസാര വിഷയമാകുന്നു
താരപുത്രിയാണെങ്കിലും സിനിമയിൽ ആദ്യമല്ലേ അപ്പോൾ ഇത്രയ്ക്ക് ഡിമാൻഡ് വയ്ക്കേണ്ട കാര്യമുണ്ടോ… ബോളിവുഡിൽ സംസാര വിഷയമാകുകയാണ് സാറ അലിഖാന്റെ നിലപാടുകൾ. സുശാന്ത് സിങ്ങ് രാജ്പുത് നായകനാകുന്ന കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അലിഖാന് സിനിമയില്‍ തുടക്കം കുറിക്കുന്നത്. എന്നാല്‍ സാറയുടെ നിലപാടുകളോട് നിര്‍മ്മാതാക്കള്‍ക്ക് തീരെ യോജിപ്പില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയില്‍ അരങ്ങേറുന്നതിനിടയില്‍ നിരവധി ചിത്രങ്ങളാണ് ഈ താരപുത്രിയെ തേടിയെത്തിയിട്ടുള്ളത്. എന്നാല്‍ സാറ ഒരു സിനിമയും സ്വീകരിച്ചിട്ടില്ല.അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥ് കഴിഞ്ഞതിന് ശേഷം അടുത്ത സിനിമ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് സാറ. ഉയർന്ന പ്രതിഫലമാണ് താരപുത്രി തന്നെ സമീപിക്കുന്നവരോട് ആവശ്യപ്പെടുന്നതെന്നാണ് പപ്പരാസികൾ പറയുന്നത്.
Read Moreഫഹദ് ശരിക്കും വിസ്മയിപ്പിച്ചു: ശിവകാർത്തികേയൻ
ഫഹദ് ഫാസിലും ശിവകാർത്തികേയനും ഒന്നിക്കുന്ന വേലൈക്കാരൻ എന്ന ചിത്രമാണ് തമിഴകത്ത് ഇപ്പോൾ സംസാര വിഷയം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് ശിവകാർത്തികേയൻ ഫഹദിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തി. ചിത്രത്തിലെ ഫഹദിന്റെ അഭിനയം തന്നെ ശരിക്കും വിസ്മയിപ്പിച്ചെന്നും ഫഹദിനോടൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നുവെന്നും ശിവ കാർത്തികേയൻ പറഞ്ഞു. ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലാണ് എത്തുന്നത്. നയന്‍താരയും സ്നേഹയുമാണ് നായികമാരായി എത്തുന്നത്. വേലൈക്കാരനില്‍ അഭിനയിച്ചതോടു കൂടി താന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനായി മാറിയെന്ന് ശിവകാര്ത്തികേയന് പറയുന്നു. ടെലിവിഷന്‍ പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ഇനി സഹകരിക്കില്ലെന്നും ശിവകാര്ത്തികേയന് പറയുന്നു. സിനിമയിലെ ഇമോഷണല്‍ സീക്വന്‍സുമായി ബന്ധപ്പെട്ടാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും അത് ഏത് രംഗമാണെന്ന് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി.
Read Moreതലയ്ക്കൊപ്പം അരങ്ങു തകർക്കാൻ നിവിൻ പോളി
ഗൗതം രാമചന്ദ്രന്റെ റിച്ചിയുടെ റിലീസിനു മുന്‍പേ കോളിവുഡിൽ തിരക്കുള്ള താരമായി നിവിൻ പോളി മാറുന്നു. തന്റെ അടുത്ത തമിഴ് ചിത്രത്തിൽ കോളിവുഡിന്റെ സ്വന്തം, തല അജിത്തിനൊപ്പമാണ് താരമെത്തുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. വീരം, വിവേകം, വേതാളം എന്നീ ചിത്രങ്ങൾക്കു ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് “വിശ്വാസം’ എന്നാണ് പേരിട്ടിരിക്കുന്നത്. അജിത്തിന്റെ അന്‍പത്തിയെട്ടാമത് ചിത്രമാണിത്. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
Read Moreദുൽഖർ വീണ്ടും ബോളിവുഡിൽ; നായിക തപ്സി
അകാശ് ഖുറാന സംവിധാനം ചെയ്യുന്ന കാർവാനു ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മൻമർസിയാൻ എന്ന ചിത്രത്തിലാണ് ഡിക്യു നായകനാകുന്നത്. തപ്സി പന്നു, വിക്കി കൗശൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയം പ്രമേയമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഹിമാചൽപ്രദേശാണ്. 2015ൽ പ്രഖ്യാപിച്ച ചിത്രമാണ് മൻമർസിയാൻ. സമീർ ശർമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രത്തിൽ ആയുഷ്മാൻ ഖുറാന, ഭൂമി പഡ്നേക്കർ എന്നിവരെയാണ് പ്രധാന കഥാപാത്രങ്ങളായി തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രം മാറ്റിവെയ്ക്കുകയായിരുന്നു. ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Read Moreവീർ പ്രണയം തുറന്നുപറഞ്ഞപ്പോൾ കരഞ്ഞുപോയി..! നമിതയുടെ വെളിപ്പെടുത്തല്‍…
സന്തോഷം കൊണ്ട് കരയുക എന്നു പറയില്ലേ… വീർ പ്രണയം തുറന്നു പറഞ്ഞപ്പോൾ താൻ അങ്ങനത്തെ ഒരു അവസ്ഥയിലായിരുന്നുവെന്നാണ് തെന്നിന്ത്യൻ താരം നമിത പറയുന്നത്. വിവാഹം ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെക്കുറിച്ച് താരം വാചാലയായത്. ഒരു ദിവസം വീർ (വീരേന്ദ്ര ചൗധരി)എന്നെ കാന്‍ഡിൽ നൈറ്റ് ഡിന്നറിന് ക്ഷണിച്ചു. ഒരു ബീച്ചിലായിരുന്നു അത്. അവിടെ വച്ച് വീര്‍ പ്രണയം തുറന്നുപറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു. വളരെ സര്‍പ്രൈസ് ആയിരുന്നു അത്. തന്റെ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയത്. എല്ലാവരോടും സ് നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് എനിക്കിഷ്ടപ്പെട്ടത്.വളരെ പെട്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി. ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ പലതും പറഞ്ഞും പങ്കുവച്ചും സൗഹൃദം കൊണ്ടുനടന്നു. എന്തും പങ്കുവയ്ക്കാന്‍ കഴിയുന്ന സുഹൃത്താണ് വീര്‍. പ്രണയം തുറന്നുപറഞ്ഞ ശേഷം ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ മനസിലാക്കി.…
Read Moreഉണ്ണിയുടെ നായികമാരായി ശ്രുതിയും ശിവദയും
ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യ തന്ത്രത്തിൽ നായികാ വേഷത്തിലെത്തുന്നത് ശിവദയും ശ്രുതി രാമചന്ദ്രനും. ഒരു കന്പനി സിഇഒ ആയ മോഡേണ്‍ പെണ്‍കുട്ടിയുടെ കഥാപാത്രമായി ശിവദ എത്തുന്പോൾ അനാഥയായ ഗ്രാമീണ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് ശ്രുതി രാമചന്ദ്രൻ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ നാലു വേഷത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് പ്രതിനായക വേഷത്തെ അവതരിപ്പിക്കുന്നത്. സായി കുമാർ, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സന്പത്ത്, ജയൻ ചേർത്തല, സോഹൻ സീനുലാൽ, ഡ്രാക്കുള സുധീർ എന്നിവരാണ് മറ്റ് വേഷങ്ങളെ അവതരിപ്പിക്കുന്നവർ. ഈ മാസം 13ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ വാഗമണ്‍, കുട്ടിക്കാനം എന്നിവിടങ്ങളാണ്.
Read Moreആ പൃഥ്വിരാജ് ചിത്രം ഉപേക്ഷിച്ചിട്ടില്ല: ലിജോ ജോസ് പെല്ലിശേരി
യുവതാരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി താൻ തീരുമാനിച്ച ചിത്രം “ആന്റി ക്രൈസ്റ്റ്’ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്തത് മുന്‍പ് പൃഥ്വിരാജും പങ്കാളിയായിരുന്ന ആഗസ്റ്റ് സിനിമാസ് ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ ബജറ്റ് കൂടുതലായിരുന്നതിനാൽ നിർമാണം ഏറ്റെടുക്കുന്നതിന് അവർ വിമുഖത കാട്ടിയിരുന്നു. പക്ഷെ അതേ താരങ്ങളെ വച്ചുകൊണ്ട് തന്നെ ഡബിൾ ബാരൽ എന്ന ചിത്രം ലിജോ സംവിധാനം ചെയ്തിരുന്നു. എന്നാൽ ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്നും പിന്മാറുകയും പകരം ആസിഫ് അലി എത്തുകയും ചെയ്തു. ആര്യ, സണ്ണി വെയ്ൻ, ചെന്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പി.എഫ് മാത്യൂസാണ് ആന്റി ക്രൈസ്റ്റിന്റെ തിരക്കഥ തയാറാക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് നിരവധി ആലോചനകൾ ഇനിയും ആവശ്യമാണെന്നും ലിജോ ജോസ് പെല്ലിശേരി…
Read Moreദിലീപിന്റെ പ്രഫസർ ഡിങ്കന്റെ റിലീസിംഗ് മാറ്റിവെച്ചു
രാമലീലയ്ക്കു ശേഷം ദിലീപ് നായകനായി എത്തുന്ന പ്രഫസർ ഡിങ്കന്റെ റിലീസിംഗ് മാറ്റിവെച്ചു. റാഫി തിരക്കഥ രചിച്ച് രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നറായ ഡിങ്കൻ വിഷുവിന് തീയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ ചിത്രത്തിനു മുന്‍പ് രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കമ്മാരസംഭവത്തിൽ കോളിവുഡ് താരം സിദ്ധാർഥ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരു ചിത്രങ്ങളിലും നമിതാ പ്രമോദാണ് നായിക.
Read More